ഒരു സാധാരണ ഫിലിം മേക്കർ എന്നതിലുപരി സിനിമയുടെ എല്ലാ മേഖലയും അതിന്‍റെ സാങ്കേതികത മനസ്സിലാക്കിക്കൊണ്ടു തന്നെ വളരെ കൃത്യതയോടെ സമീപിക്കുന്ന ഒരാളാണ് മഹേഷ് നാരായണൻ. സംവിധായകൻ, എഡിറ്റർ, സിനിമാട്ടോഗ്രാഫർ, സ്ക്രിപ്റ്റ് റൈറ്റർ തുടങ്ങി വിശേഷണങ്ങൾ ഏറെ. കമലഹാസന്‍റെ വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങൾ എഡിറ്റ് ചെയ്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എഡിറ്റർമാരുടെ പട്ടികയിൽ സ്‌ഥാനം നേടിയ വ്യക്തി.

ടേക്ക്ഓഫ്, സിയു സൂൺ, മാലിക്, അറിയിപ്പ് പേരിനൊക്കെ എന്തോ ഒരു കണക്ഷൻ ഉണ്ടോ?

ഓരോ കഥയ്ക്കും ആവശ്യമായ ടൈറ്റിൽ ആയിട്ടാണ് ഇട്ടിട്ടുള്ളത്. അല്ലാതെ ടൈറ്റിലുകൾക്ക് തമ്മിൽ എന്തെങ്കിലും കണക്ഷനുള്ളതായി തോന്നുന്നില്ല. കാരണം ടേക് ഓഫിന്‍റെ ടൈറ്റിൽ ശരിക്കും നഴ്സ്മാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്. ഫ്ളൈറ്റുമായി ബന്ധമുള്ളത് കൊണ്ടാണ് അങ്ങനൊരു പേര് വന്നത്. മാലിക് എന്നത് ഒരു അറബി വാക്കാണ്, ഉടമ എന്നൊക്കെ അർത്ഥം വരുന്നത്.

എഡിറ്റർ, ഡയറക്ടർ, സിനിമാ ട്ടോഗ്രാഫർ ഇതിൽ ഏതാണ് ഏറ്റവും ഇഷ്ടം?

സിനിമയുമായി ബന്ധപ്പെട്ടു എന്തെങ്കിലും പ്രവർത്തിച്ചു കൊണ്ടിരിക്കുക. അത്ര തന്നെ ആഗ്രഹിക്കുന്നുള്ളൂ. പിന്നെ സ്വന്തം സിനിമ ചെയ്യുമ്പോൾ കിട്ടുന്നൊരു സന്തോഷമുണ്ട്. ഒരു ആർട്ട് സ്വന്തമായി ഉണ്ടാക്കുമ്പോഴുള്ള ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടല്ലോ, കംപ്ലീറ്റായി ഒരു ഇൻവോൾവ്മെന്‍റ്. അത് കുറച്ചുകൂടി നമുക്ക് മാനസിക സുഖവും അച്ചീവ്മെന്‍റും ഒക്കെ ഉണ്ടാക്കും.

ഫഹദ്, കുഞ്ചാക്കോ എന്താണ് ഇവരിൽ തന്നെ സ്റ്റക്കായി കിടക്കുന്നത്?

അങ്ങനെയൊന്നുമില്ല, അങ്ങനെ വലിയ ലാർജർ ദാൻ ലൈഫ് കഥകൾ പറഞ്ഞിട്ടില്ല. മാലികാണ് ഒരു സ്റ്റാർ ഡ്രിവൺ പടം എന്നൊക്കെ പറയാവുന്നത്. എന്നാലും അതൊരു സാധാരണത്വമുള്ള സിനിമയാണ്. അതിൽ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. വല്യ ഗാങ്സ്റ്റർ ആയിട്ടൊ സംഭവമായിട്ടൊ ഒന്നും ഇല്ല. സാധാരണക്കാരുടെ കഥ പറയുന്നതു കൊണ്ട്. അങ്ങനെ സാധാരണക്കാരുടെ മുഖം അന്വേഷിക്കുമ്പോൾ അവരിലേക്ക് എത്തുന്നു. കൂടാതെ സിനിമയുടെ വിൽപ്പനയ്ക്ക് വേണ്ടിയിട്ടുള്ള ഒരു താര മുഖം വേണം. രണ്ടാമത്തെ കാര്യം ഇവരെല്ലാവരും സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ അവർ ചെയ്യാനാഗ്രഹിക്കുന്ന ടെറിട്ടറീസ് എക്സ്പ്ലോർ ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ട്. അല്ലാതെ ഇന്ന കഥയ്ക്ക് ഇന്ന ആള് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.

സി യു സൂൺ പോലൊരു സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഗംഭീര പരീക്ഷണമല്ലേ, അതിലേക്കുള്ള യാത്ര?

സി യു സൂൺ ഒരു സ്ക്രീൻ ബേസ്ഡ് പടമാണ്. അതൊരു ജോണർ ഫിലിമാണ്. ജോണർ ഫിലിമിനകത്ത് ഒരു സബ് ജോണറാണ് ഈ സ്ക്രീൻ ലൈഫ് എന്നു പറയുന്നത്. ഒരു ഡ്രാമയ്ക്ക് അകത്തുള്ളൊരു സബ് ജോണറായി പറയാം. സ്ക്രീൻ ബേസ്ഡ് സിനിമ എന്ന നിലയിൽ. ഇത് സ്ക്രീനിനകത്തേക്ക് ആക്കണം എന്നു വിചാരിച്ചു. കാരണം എന്‍റെ എല്ലാ സിനിമകൾക്കും എന്തെങ്കിലുമൊരു കണക്ഷൻ ഉണ്ടായിരിക്കും. ഒന്നുകിൽ ഞാൻ വായിച്ചതോ എവിടെയെങ്കിലും കണ്ടതോ ആയ എന്തെങ്കിലും ഉണ്ടാകും. അതിൽ നിന്നൊക്കെയാണ് ഒരു തുടക്കം ഉണ്ടാകുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...