സംസാരപ്രിയയാണ് അനുമോൾ. ആങ്കറായി കരിയർ തുടങ്ങിയതു കൊണ്ടുള്ള ശീലമൊന്നുമല്ല ഇത്. അനു പണ്ടേ അങ്ങനെയാണ്. രസകരമായി സംസാരിക്കും, ആളുകളോട് ഇടപഴകാനുള്ള ഇഷ്‌ടം കൊണ്ടാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തിയിട്ടും ആ വള്ളുവനാടൻ മനസ്സ് മാറിയിട്ടൊന്നുമില്ല. കൂട്ടിന് ആരെയും കിട്ടിയില്ലെങ്കിൽ പിന്നെ പുസ്‌തകങ്ങളാണ് അനുവിന് കൂട്ട് അല്ലെങ്കിൽ ഉറക്കം. നന്നായി ഉറങ്ങാൻ കഴിയുന്നവർക്കാണല്ലോ ഏർപ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കാനാവുക. ചായില്യം, ഇവൻ മേഘരൂപൻ, ഗോഡ് ഫോർ സെയിൽ, അകം തുടങ്ങിയ ചിത്രങ്ങളിൽ ശക്‌തമായ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുമോൾ അകം തുറക്കുന്നു....

ആളുകളോട് രസകരമായി ഇടപഴകാനുള്ള ഒരു കഴിവ് അനുവിനുണ്ട്. കുട്ടിക്കാലത്തേ ഇങ്ങനെയായിരുന്നോ?

പട്ടാമ്പിയിലെ നടുവട്ടത്താണ് ഞാൻ ജനിച്ചതും വളർന്നതും. നാട്ടിലെ ചേച്ചിമാരോടൊപ്പം പൂപറിക്കാൻ പോവുക, അവരുടെ കൂടെ പൂവിടുക, കുളക്കടവിൽ അവരുടെ പരദൂഷണം ആസ്വദിക്കുക...  അന്നേ കേമത്തം കാണിക്കുന്ന കുട്ടിയായിരുന്നു ഞാൻ. പിന്നെ അച്‌ഛനെ നാട്ടുകാർക്കെല്ലാം വലിയ കാര്യമായിരുന്നു. എപ്പോഴും വീട്ടിൽ നിറയെ ആൾക്കാർ ഉണ്ടാവും. നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മധ്യസ്‌ഥത പറയാൻ അച്‌ഛന്‍റെ അടുത്തു വരും. തല്ലിതീർക്കേണ്ടതാണെങ്കിൽ അങ്ങനെ ചെയ്‌തോളാൻ പറയും. നാട്ടുകാർ അച്‌ഛനു നൽകിയ ബഹുമാനത്തിന്‍റെ കുറച്ചുഭാഗം എനിക്കും കിട്ടിയിട്ടുണ്ട്. കുഞ്ഞാകുമ്പോൾ അറിയാതെ നമ്മൾ അതൊക്കെ ആസ്വദിക്കില്ലേ.... ഇങ്ങനെ എപ്പോഴും ആളും ആരവവുമുള്ള ഒരു വീട്ടിലാണ് എന്‍റെ ബാല്യം.

അച്‌ഛന്‍റെ ചുറ്റിലും എപ്പോഴും ആൾക്കാരായിരുന്നു. ആ ഹീറോയിസം ഞാനും ആസ്വദിച്ചിട്ടുണ്ടാവാം. ഉത്സവത്തിനു വീട്ടിൽ നിന്ന് കാളകളെ കൊണ്ടുപോകും. വലിയ ആവേശമായിരുന്നു അന്നൊക്കെ. വിഷുവിനു ചാക്ക് കണക്കിനു പടക്കങ്ങൾ ആണ് കൊണ്ടുവരിക. കമ്പിത്തിരി, പൂത്തിരി... എല്ലാം പണിക്കാരും ഞങ്ങൾ കുട്ടികളും ചേർന്ന് കത്തിച്ചു തീർക്കും. അച്‌ഛൻ മരിച്ചതിൽ പിന്നെ ഞങ്ങൾ ഒന്നും അങ്ങനെ ആഘോഷിക്കാറില്ല. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്‌ഛൻ മരിച്ചത്.

കലാരംഗത്തേക്ക് വരുന്നത്...

വീടിന്‍റെ തൊട്ടടുത്ത് ഒരു വായനശാലയുണ്ട്. എന്‍റെ വീടിന്‍റെ ഒരു മതിൽ അപ്പുറമാണ്. വായനശാല യുടെ വാർഷികത്തിനു സ്‌റ്റേജ് പരിപാടിയൊക്കെയുണ്ടാവും. ഞാൻ ഡാൻസ് അവതരിപ്പിക്കാറുണ്ട്. സമ്മാനമായി സോപ്പുപെട്ടി, പെൻസിൽ ഒക്കെ കിട്ടുമായിരുന്നു. സഭാകമ്പം ഇല്ലാതാകാൻ ഇതൊക്കെ സഹായിച്ചിട്ടുണ്ടാകും. നൃത്തം ഞാനിപ്പോഴും തുടരുന്നുണ്ട്. അമ്മയും എന്നെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.

കോളേജ് കാലം എങ്ങനെയായിരുന്നു?

ഞാൻ ആദ്യം നാടുവിട്ടു നിൽക്കുന്നത് കോളേജിൽ ചേർന്നപ്പോഴാണ്. കോയമ്പത്തൂരിൽ, അത് വേറൊരു ജീവിതമായിരുന്നു. സിറ്റി ലൈഫ്, തമിഴ് ഭാഷ... ഞാൻ വല്ലാതെ ബുദ്ധിമുട്ടി. രണ്ട് കൊല്ലം ഞാൻ ദിവസവും ട്രെയിനിൽ കോളേജിൽ പോയി വരുമായിരുന്നു. ഇല്ലെങ്കിൽ എന്‍റെ പരദൂഷണമൊന്നും നടക്കില്ലല്ലോ... (ചിരിക്കുന്നു). ഹോസ്‌റ്റലിൽ നിൽക്കുന്ന കാലത്ത് ചിലപ്പോൾ ഞാൻ വന്നാൽ പോവില്ല. അങ്ങനെയുള്ള ദിവസങ്ങളിൽ അമ്മ കൊണ്ടാക്കി യിട്ടുണ്ട്. അമ്മ പോരുമ്പോൾ പിന്നാലെ ഓടിച്ചെല്ലും. സാർ പിടിച്ചു വയ്‌ക്കും, ദേഷ്യപ്പെടും. പിന്നെ പോയിവരാൻ തുടങ്ങിയപ്പോൾ രസം തോന്നി. ഫൈനൽ ഇയർ ആയപ്പോഴാണ് കോളേജ് എൻജോയ് ചെയ്യാൻ തുടങ്ങിയത്...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...