ചിലപ്പോൾ ഒരു സിനിമയുടെ വിജയം കഥയെയല്ല, നായകന്‍റെ രൂപത്തെ ആശ്രയിച്ചും സംഭവിക്കാറുണ്ട്. നടൻ ആമിർ ഖാന്‍റെ ചിത്രം ദംഗൽ, കരീന കപൂറിന്‍റെ ചിത്രം തഷാൻ, നടൻ സോനു സൂദിന്‍റെ ചിത്രം ആർ രാജ്കുമാർ, സിംബ, ഹാപ്പി ന്യൂ ഇയർ, ഹാസ്യനടൻ കപിൽ ശർമ്മയുടെ 'കിസ് കിസ് കോ പ്യാർ കരൂ' തുടങ്ങിയവ ഉദാഹരണം ആണ്. യഥാർത്ഥത്തിൽ ഇത് പരിശീലകന്‍റെ കഠിനാധ്വാനമാണ്. അഭിനേതാവിന്‍റെ ശരീരം ബിൽഡ് ചെയ്യാന്‍, കഥ ആവശ്യപ്പെടുന്ന ശരീരം ലഭിക്കാൻ അവർ അവരെ തുടർച്ചയായി പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.
യഥാർത്ഥത്തിൽ എല്ലാവരും ഫിറ്റ്നായിരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ സെലിബ്രിറ്റികളുടെ കാര്യത്തിൽ, ഫിറ്റ്നസ് അവരുടെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്, കാരണം അവരുടെ സൗന്ദര്യം ഫിറ്റ്നസിൽ മറഞ്ഞിരിക്കുന്നു. അത് സീറോ സൈസായാലും പ്ലസ് സൈസായാലും, കഥാപാത്രത്തിന്‍റെ സ്വഭാവമനുസരിച്ച് അവരുടെ ശരീരഘടന തിരഞ്ഞെടുത്ത് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അവർ ഇതിനായി ധാരാളം പണവും ചെലവഴിക്കുന്നു. കാരണം സെലിബ്രിറ്റികൾ എവിടെ പോയാലും അവരുടെ ഫിറ്റ്നസ് പരിശീലകനെ കൂടെ കൊണ്ടുപോകുകയും അവരുടെ ഭക്ഷണക്രമം പരിശീലകൻ പറയുന്നത് അനുസരിച്ച് ചെയ്യുകയും ചെയ്യുന്നു.
ഇതേക്കുറിച്ച് സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ യോഗേഷ് ഭട്ടേജ പറയുന്നത്, തനിക്ക് സ്‌കൂൾ കാലം മുതൽ തന്നെ ഫിറ്റ്‌നസിനോട് താൽപര്യം ഉണ്ടായിരുന്നു എന്നാണ്. "എനിക്ക് ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഞാൻ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടി, എന്നാൽ ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ ഒരു പരിശീലകനാകാൻ ഞാൻ ആഗ്രഹിച്ചു, തുടർന്ന് ഒരു ജിമ്മിൽ ചേർന്നു. ഈ ഫീൽഡ് എനിക്ക് വളരെ രസകരമായി തോന്നി. അതിൽ ഞാൻ ഫിറ്റ്നസ്, വ്യത്യസ്ത തരം വർക്ക്ഔട്ടുകൾ, വ്യായാമങ്ങൾ മുതലായവയിൽ സർട്ടിഫിക്കേഷൻ നടത്തുകയും ഒരു ബോഡി ബിൽഡർ മത്സരത്തിൽ ചേരുകയും ചെയ്തു. അവിടെ ശരീര പരിവർത്തനത്തെക്കുറിച്ച് വളരെ വിശദമായി പരിശീലനം ലഭിച്ചു. ഇതിൽ നിന്ന് എനിക്ക് ശരീരഭാഗങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിഞ്ഞു. അവിടെ നിന്നാണ് ഫിറ്റ്നസ് യാത്ര തുടങ്ങിയത്. അങ്ങനെ 16 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.
സെലിബ്രിറ്റികളുടെ പരിശീലനം
ഒരു സെലിബ്രിറ്റിയെയും സാധാരണക്കാരനെയും പരിശീലിപ്പിക്കുന്നത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് യോഗേഷ് പറയുന്നത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ്. ഒരു സാധാരണക്കാരന്‍റെ ജീവിതത്തിൽ പതിവു ദിനചര്യകൾ ആണ്. പക്ഷേ സെലിബ്രിറ്റികളുടെ സമയം അങ്ങനെ നിശ്ചയിച്ചിട്ടില്ല, ചിലപ്പോൾ ഷൂട്ടിംഗ് സമയം നീണ്ടുപോകും. എന്നാൽ മുഖത്തിന്‍റെ സൗന്ദര്യത്തിന് വേണ്ടിയും ശരീരത്തിന് വേണ്ടിയും പ്രത്യേക ഭക്ഷണക്രമം അവർക്ക് വേണം. താരങ്ങൾക്ക് പുതിയ കഴിവുകൾ പലതും പഠിക്കേണ്ടതുണ്ട്, അതിനുള്ള പോഷകാഹാരം ശരീരത്തിൽ നിന്ന് തന്നെ എടുക്കണം. ആ സമയത്ത് ദിനചര്യ വളരെ ബുദ്ധിമുട്ടുള്ളതും ഡിമാൻഡിങ്ങും ആയി തോന്നാം. ഓരോ തവണയും അവർക്കനുസൃതമായി പരിശീലനം നടത്തണം, അത് വളരെ ബുദ്ധിമുട്ടാണ്.