വിദ്യാ ബാലൻ നയം വ്യക്‌തമാക്കുന്നു 

ബഹൻജി പ്രതിച്ഛായയാണ് സിനിമാ ലോകത്ത് വിദ്യാ ബാലന് ഉള്ളത്. ശരീര പ്രകൃതി കൊണ്ടാവാം അങ്ങനെ ഒരു ഇമേജ് കിട്ടിയതെങ്കിൽ കൂടിയും അതിൽ യാതൊരു ഖേദവും തനിക്കില്ലെന്നാണ് വിദ്യയുടെ നിലപാട്. “ഇല്ലാത്ത സൗന്ദര്യം ഉണ്ടെന്ന് കാണിക്കേണ്ട കാര്യമെന്ത്? എനിക്ക് മെലിഞ്ഞിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഞാനെന്താണോ അങ്ങനെ തന്നെ ഇരിക്കട്ടെ!” താരം നയം വ്യക്‌തമാക്കുന്നു.

ബർത്ത്ഡേ ഗേൾ സാറാ അലിഖാന്‍

sara ali khan

ബോളിവുഡ് നടി എസ്എകെ അഥവാ സാറാ അലിഖാന്‍റെ 26-ാം പിറന്നാൾ പിങ്ക് പാർട്ടി തീമിൽ ഗംഭീരമായി ആഘോഷിച്ചു, സഹോദരൻ ഇബ്രാഹിം അലിഖാന്‍റെ തലയിലുദിച്ച ആശയത്തിലാണ് പിറന്നാൾ ആഘോഷം തീം പാർട്ടിയാക്കിയത്. ഇത്ര ചെറുപ്രായത്തിലെ ബോളിവുഡിലെ വമ്പൻ താരനിരകൾക്കൊപ്പം വർക്ക് ചെയ്യാൻ ഭാഗ്യം സിദ്ധിച്ച അനുജത്തിയെക്കുറിച്ച് സഹോദരന് വലിയ മതിപ്പാണോ!

സണ്ണിയുടെ ബംഗ്ലാവ്

sunny deol

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സണ്ണി ഡിയോൾ. അദ്ദേഹത്തിന്‍റെ കിടിലൻ ഡയലോഗുകൾ പറഞ്ഞു നടക്കാത്ത ഹിന്ദി സിനിമാ പ്രേമികൾ വിരളമാണ്. സത്യം പറഞ്ഞാൽ ഇപ്പോൾ ബോളിവുഡിൽ കാര്യമായ സിനിമകളൊന്നും സണ്ണിയുടെ പേരിൽ ഇറങ്ങുന്നില്ലെങ്കിലും, ആരാധകർ അദ്ദേഹത്തിന്‍റെ വിശേഷങ്ങൾ കേൾക്കാൻ ഇഷ്ടമാണ്. മുംബൈയിലെ ജുഹുവിൽ താരം പണിത കണ്ണാടി ബംഗ്ലാവാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഡാർഡനും, സ്വിമ്മിംഗ് പൂളും എല്ലാം ഉള്ള കണ്ണാടി മാളികയിൽ സൂര്യകിരണം വീണാൽ കാണേണ്ട കാഴ്ചയാണ്.

അമീർ ഖാന്‍റെ അപേക്ഷ

amir khan

കോവിഡ് രോഗം പടർന്നതോടെ തകർന്ന മേഖലകളിൽ സിനിമാ വ്യവസായവും ഉൾപ്പെടുന്നു. പ്രത്യേകിച്ചും തീയറ്ററുടമകൾ. സിനിമകളെല്ലാം ഒടിടി പ്ലാറ്റ് ഫോമിലാണ് റിലീസ് ചെയ്യപ്പെടുന്നത്. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൂടുതൽ അവതാളത്തില്‍ ആകുമല്ലോയെന്നാണ് അമീർ ഖാന്‍റെ ആശങ്ക. ഈ സ്‌ഥിതിക്ക് മാറ്റം വരാൻ നാമെല്ലാം ഒരുമിച്ചു ശ്രമിക്കണമെന്നാണ് ഖാന്‍റെ അപേക്ഷ.

ഗുലുമാലിലാണ് ശാലിൻ

sherlin

 ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രെ നീലചിത്ര നിർമാണക്കേസിൽ ജയിലിലാണ്. ഈ സംഭവത്തെ തുടർന്ന് നിരവധി നടികളും മോഡലുകളും തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയുണ്ടായി. അവരിലൊരാളാണ് നടി ശാലിൻ ചോപ്ഡ. പോലീസിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ശാലിൻ, സോഷ്യൽ മീഡിയയിൽ രാജ് കുന്ദ്രെയ്ക്കൊപ്പമുള്ള പഴയ ചിത്രം പോസ്റ്റ് ചെയ്തതോടെ ഗുലുമാൽ ആയി മാറിയിരിക്കുകയാണ്. പബ്ലിസിറ്റിക്കു വേണ്ടി ഫോട്ടോ എഡിറ്റ് ചെയ്‌ത് ഇട്ടതാണെന്നാണ് ആരോപണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...