കുറച്ച് കാലമായി മലയാള സിനിമ ഒരു ഇരുണ്ട കാലത്തിലാണ്. ഡാർക്ക്‌ ഏജ്. സോറി, കൊറോണ യുഗത്തെക്കുറിച്ചല്ല പറഞ്ഞത്. ശരിക്ക് പറഞ്ഞാൽ ന്യൂജെൻ സിനിമകളുടെ ശുഭോദർക്കമായ തുടക്കത്തിനു ശേഷമുള്ള, പ്രയാണത്തിനിടയ്ക്കുള്ള വഴികളിൽ എവിടെയോ അപചയം സംഭവിച്ച് തുടങ്ങി. മാനസികമായി എന്തോ കുഴപ്പമുള്ള യുവ സംവിധായകരും, എഴുത്തുകാരും ചില നടന്മാരും പ്രേക്ഷകരുടെ താല്പര്യം പോലും നോക്കാതെ സിനിമകൾ പടച്ച് വിട്ടു പ്രേക്ഷകരെ വെറുപ്പിച്ചു അല്ലെങ്കിൽ വഴി തെറ്റിക്കാൻ ശ്രമിച്ചു. ഇതിൽ പ്രേക്ഷകർ നിവൃത്തിയില്ലാതെ ചില സിനിമകൾ സ്വീകരിച്ചു എന്നത് നേര്. പക്ഷേ ഇത്തരം ചിത്രങ്ങൾക്ക് നേരെ മുഖം തിരിച്ച് തുടങ്ങി. ഇതിനിടയിൽ കൊറോണ താണ്ഡവം നടത്തി തിയേറ്ററുകൾ പൂട്ടിച്ചു. അപ്പോൾ ഓടിടി (OTT) എന്ന പുതു മാർഗ്ഗത്തിൽ കൂടി നേരത്തെ ചെയ്തതിലും ഭീകര സിനിമകൾ ചെയ്ത് പ്രേക്ഷകരെ പൊറുതി മുട്ടിക്കുകയായിരുന്നു സൈക്കോ സിനിമാക്കാർ. കുടുംബമായി കാണാൻ പറ്റുന്ന നിലവാരമുള്ള ഒരു സിനിമ പോലും ഒ.ടി.ടി.യിലും റിലീസ് ചെയ്തിരുന്നില്ല.

സിനിമ ഒരു വ്യവസായമായി കാണുന്ന പ്രധാനപ്പെട്ട ബാനറുകളുടെ നിർമ്മാതാക്കൾ പോലും പ്രേക്ഷകരുടെ ഇഷ്ടം നോക്കാതെ ഭീകര സൈക്കോ ചിത്രങ്ങൾ തന്നെ പടച്ച് വിട്ടു. പക്ഷേ ഇപ്പോൾ ഈ ദുരവസ്‌ഥയിൽ നിന്ന് പ്രേക്ഷകരെ രക്ഷിക്കാൻ ഇതാ ഒരു മിന്നാമിനുങ്ങ് എത്തിയിരിക്കുന്നു ഹോം എന്ന സിനിമയുടെ രൂപത്തിൽ.

ഇരുട്ടിൽ കിടന്ന് നരികയ്ക്കകയായിരുന്ന മലയാളി പ്രേക്ഷകർക്ക് ഈ മിന്നാമിനുങ്ങിന്‍റെ നുറുങ്ങ് വെട്ടം തെല്ലൊന്നുമല്ല ആശ്വാസം നല്കിയത്.

ഒരു ചെറിയൊരു ആശയത്തിൽ നിന്ന് മനോഹരമായ ഒരു സിനിമ ഉണ്ടാക്കിയ സംവിധായകൻ റോജിൻ തോമസിനേയും നിർമ്മാതാവ് വിജയ് ബാബുവിനേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനാണ് ഈ സിനിമയിലെ നായകനായ ഒലിവർ ട്വിസ്റ്റ്‌. പ്രായമായ അച്ഛനും ഭാര്യ കുട്ടിയമ്മയും മക്കൾ ആന്‍റണിയും ചാൾസും ബാല്യകാല സുഹൃത്ത് സൂര്യനും ആണ് ഒലിവറിന്‍റെ ലോകം.

പുത്തൻ ടെക്നോളജിയുടെ ലോകത്ത് കൂടുതൽ കടന്നു ചെല്ലാനും അത് വഴി മക്കളോട് കൂടുതൽ അടുക്കാനും ശ്രമിക്കുന്ന ഒരു പാവം അച്ഛൻ. ഒലിവർ ട്വിസ്റ്റ് എന്ന കേന്ദ്രകഥാപാത്രം ചെയ്ത ഇന്ദ്രൻസ് മികച്ച പ്രകടനമാണ് നടത്തിയത്. പലപ്പോഴും ഒരു ഗോപി ടച്ച് അദ്ദേഹത്തിൽ കണ്ടു. കഷണ്ടി സ്റ്റൈയിൽ കൊണ്ടല്ല സ്വാഭാവികമായ അഭിനയ മികവ് കൊണ്ട്. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്ക്കാരം ഇന്ദ്രൻസിന് ലഭിക്കുമെന്ന പ്രതീക്ഷ ഒരുപാട് പേർക്കുണ്ട്.

മികച്ച ഛായാഗ്രഹണം ഈ സിനിമയുടെ മാറ്റ് കൂട്ടി. സംവിധായകൻ റോജിൻ തോമസിൽ നിന്ന് ഇനിയും മികച്ച സിനിമകൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇത് വെറും എക്സ്‌പെക്റ്റേഷൻ അല്ല ഒരു സിനിമാസ്വാദകന്‍റെ ഗ്രേറ്റ്‌ എക്സ്‌പെക്റ്റേഷൻ ആണ്.

കുഞ്ഞുന്നാളിൽ ഒലിവർ ട്വിസ്റ്റ്‌ വായിച്ചപ്പോൾ ഉണ്ടായ ഒരു അനുഭൂതിയാണ് ഈ ചിത്രം കണ്ടപ്പോൾ തോന്നിയത് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല, സംവിധായകൻ റോജിൻ തോമസ് ഒരു ചാൾസ് ഡിക്കൻസ് ആണ് എന്ന് പറഞ്ഞാലും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...