മലൈകക്ക് മകളെ വേണം

ഒരാൺകുട്ടിയുടെ അമ്മയാണ് മലൈക അറോറ എന്നാൽ ഇനി ഒരു മകൾ കൂടി വേണമെന്നാണ് താരത്തിന്‍റെ ആഗ്രഹം. പെൺകുട്ടികൾ സ്നേഹനിധികളാണെന്നാണ് മലൈക പറയുന്നത്. മനസിലുള്ളത് നാവ് പറയുമെന്ന ചൊല്ല് വെറുതെയല്ല. സൂപ്പർ ഡാൻസർ 4 ൽ ഒരു പെൺകുഞ്ഞിന്‍റെ പെർഫോമൻസ് കണ്ടപ്പോഴാണ് ആഗ്രഹം പുറത്തു വന്നത്.

ചേഹ്ര പുറത്ത്

chehra

അമിതാഭ് ബച്ചന്‍റെ പുതിയ ചിത്രമാണ് ചേഹ്ര. അതിന്‍റെ റിലീസ് നടക്കുന്നതിനു മുന്നേ തന്നെ നിർമാതാക്കൾ എക്സൈറ്റഡ് ആയിരുന്നു. പ്രേക്ഷകരും ഇപ്പോൾ ആവേശത്തിലാണ്. ഇമ്റാൻ ഹഷ്മി, റിയാ ചക്രവർത്തി, അനു കപൂർ തുടങ്ങി നിരവധി താര നിരകളുള്ള ചിത്രമാണിത്.

നവ്യക്ക് ദേഷ്യം വന്നാൽ

navya

അമിതാഭ് ബച്ചന്‍റെ കൊച്ചുമകളാണ് നവ്യ. അതുകൊണ്ടു തന്നെ ഫിലിം ഇൻഡസ്ട്രിയിൽ ഫാൻ ഫോളോയിംഗിന് യാതൊരു കുറവുമില്ല. അതേസമയം ഇത്രയേറെ ഫോളോവേഴ്സ് ഉണ്ടാകാൻ കാരണം നവ്യയുടെ വാചക കസർത്തുകൾ തന്നെ. ദേഷ്യം വരുമ്പോൾ തുറന്നടിക്കാൻ മടിയില്ല നവ്യയ്ക്ക്. അത് വാചകമായാലും ട്രോൾ ആയാലും.

സോനു സൂദിന്‍റെ വൈറൽ വീഡിയോ

sonu sood

അഭിനയത്തിന്‍റെ കാര്യങ്ങളൊന്നും കേൾക്കാനില്ലെങ്കിലും സോനു സൂദിന്‍റെ പുതിയ വീഡിയോകളെല്ലാം വൈറലാണ്. അനുഷ്കാ സെന്നിനൊപ്പമുള്ള വീഡിയോ ഏറെ വൈറലായതിനു ശേഷം സോനു സോഷ്യൽ മീഡിയയിലെ സെൻസേഷനാണ്. സ്റ്റണ്ട് ഷോ- സീസൺ 11 ലെ മത്സരാർത്ഥി ആണ് അനുഷ്കാ സെൻ.

നേഹയുടെ പുത്തൻ സ്റ്റൈൽ

neha kakkad

സൗന്ദര്യം കൊണ്ടും സംഗീത ചാതുരി കൊണ്ടും ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റിയാണ് നേഹ കക്കഡ്. സോഷ്യൽ മീഡിയയിൽ ഈ സിംഗർ പോസ്റ്റുന്ന വീഡിയോകളുടെ റീച്ച് കണ്ടാൽ തന്നെ അന്തംവിട്ടു പോകും. സ്റ്റൈലിഷ് നേഹയ്ക്ക് ആരാധകരേറെയുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കിലും ലുക്ക് ഗംഭീരം!

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...