ആഡംബര കപ്പലിലെ ലഹരിക്കേസിൽ ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ താൻ ഇനി നല്ല കുട്ടിയാകുമെന്ന് എൻസിബി (നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ) നടത്തിയ കൗൺസിലിംഗിൽ ഉറപ്പ് നൽകിയിരിക്കുകയാണ്. നല്ലൊരു പൗരനായി രാജ്യത്തെ സേവിക്കുമെന്ന് ആര്യൻ ഖാൻ ഉറപ്പ് നൽകിയെന്ന എൻസിബി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ ചൂടുപിടിച്ചിരിക്കുന്നത്. ബോളിവുഡ് നടൻ ഷാരൂഖ് ഖാനിന്‍റെ 23 കാരനായ മകൻ ഒക്ടോബർ 8-ാം തീയതി മുതൽ മുംബൈയിലെ ആർതർ ജയിലിൽ കഴിഞ്ഞു വരികയാണ്. ജാമ്യപേക്ഷ വീണ്ടും കോടതി തള്ളുകയും ചെയ്തു. തുടർന്ന് ഷാരുഖ് ഖാൻ മകനെ ജയിലിൽ സന്ദർശിക്കുകയും ചെയ്തു

ഇതിനിടെ താരപുത്രന്‍റെ ജയിൽവാസത്തെ ചുറ്റിപ്പറ്റി നിരവധി വാർത്തകളും വന്നിരുന്നു. ആര്യൻ ഖാനിന് ജയിൽ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലെന്നും മറ്റുമായിരുന്നു വാർത്തകൾ. ലഹരിക്കേസ് അന്വേഷിക്കുന്ന എൻസിബി സോണൽ ഡയറക്ടർ സമീർ വാഖ്ഡെയുടെ നേതൃത്വത്തിൽ ആര്യൻ ഖാൻ ഉൾപ്പെടെ ലഹരിക്കേസിൽ അറസ്റ്റിലായവർക്ക് കൗൺസലിംഗ് നൽകുകയുണ്ടായി. കൗൺസലിംഗിനെ തുടർന്നാണ് താൻ എല്ലാവരുടെയും അഭിമാനപാത്രമാവുമെന്നും തെറ്റുകൾ ചെയ്യുകയില്ലെന്നും പാവപ്പെട്ടവരുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ആര്യൻ ഖാൻ അന്വേഷണ സംഘത്തിനോട് പറഞ്ഞതായാണ് എൻസിബിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

അറസ്റ്റിലായവരെ ദിവസവും 2-3 മണിക്കൂർ കൗൺസലിംഗിന് വിധേയരാക്കാറുണ്ടെന്ന് എൻസിബി ഡയറക്ടർ സമീർ വാഖ്ഡെ പറയുന്നു. വിവിധ മതവിഭാഗങ്ങളിലുള്ള പുരോഹിതന്മാരും സാമൂഹിക പ്രവർത്തകരും കൗൺസലിംഗ് സെഷനുകളിൽ ഉൾപ്പെടുന്നുവെന്നതാണ് പ്രത്യേകത. അത് മാത്രമല്ല കുറ്റാരോപിതർക്ക് മാനസാന്തരത്തിന്‍റെ വഴി തുറക്കാനായി സ്വന്തം വിശ്വാസമനുസരിച്ചുള്ള മതഗ്രന്ഥങ്ങളും നൽകുകയുണ്ടായിയെന്ന് സമീർ വാഖ്ഡെ പറയുന്നു. ഇതിന് പുറമെ ആഴ്ചയിൽ കുറ്റാരോപിതർക്ക് രക്ഷിതാക്കളുമായി വീഡിയോ കോൾ വഴി സംസാരിക്കാനുള്ള അവസരം ജയിലധികൃതർ നൽകുന്നുണ്ട്. ഇത്തരത്തിൽ ആര്യൻ ഖാൻ പിതാവ് ഷാരൂഖ് ഖാനുമായും അമ്മ ഗൗരിഖാനുമായി സംസാരിക്കുകയും ചെയ്‌തിരുന്നു.

ആര്യൻ ഖാന്‍റെ അഭിഭാഷകർ ആഡംബരക്കപ്പലിൽ നടത്തിയ റെയിഡിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്യുമ്പോൾ ആര്യൻ ഖാന്‍റെ കയ്യിൽ മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്നും മയക്കുമരുന്ന് കണ്ടെടുത്തപ്പോൾ ആര്യൻ ഖാൻ അവിടെ ഉണ്ടായിരുന്നില്ലെന്നുമുള്ള വാദങ്ങൾ നിരത്തിയാണ് ആര്യൻ ഖാനിനു വേണ്ടി അഭിഭാഷകർ വാദിച്ചത്. എന്നാൽ അതിനെ ഖണ്ഡിക്കും വിധമായിരുന്നു എൻസിബിയുടെ മറുവാദം.

അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി താരപുത്രൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന തെളിവുകൾ ആര്യൻ ഖാന്‍റെ വാട്സാപ്പ് ചാറ്റുകളിൽ നിന്നും വ്യക്‌തമാവുകയായിരുന്നുവെന്നാണ് എൻസിബി ചൂണ്ടിക്കാട്ടുന്നത്. ഒരിക്കൽ ബാലതാരം ഷാരൂഖ് ഖാനിന്‍റെ മകൻ ആര്യൻ ഖാൻ എപ്പോഴും സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിൽക്കാനാണ് ആഗ്രഹിച്ചത്. നേരത്തെ തന്നെ സോഷ്യൽ മീഡിയ വലിയ ഫാൻ ഫോളോയിംഗ് ഉള്ള ആര്യൻ ഖാനിന്‍റെ വ്യക്‌തിത്വത്തെയും കരിയറിനെ ചുറ്റിപ്പറ്റി എന്നും നിഗൂഡത നിറഞ്ഞു നിന്നിരുന്നു.

ആരാണ് ആര്യൻഖാൻ? ഷാരൂഖ് ഖാനിന്‍റെയും ഗൗരി ഖാനിന്‍റെയും മകനായി നവംബർ 13, 1997ലായിരുന്നു ആര്യൻ ഖാനിന്‍റെ ജനനം. വിദേശത്തായിരുന്നു ആര്യൻ ഖാനിന്‍റെ സ്ക്കൂൾ കോളേജ് വിദ്യാഭ്യാസം. ലണ്ടനിലെ സെവനോക്സിലായിരുന്നു ആര്യന്‍റെ സ്ക്കൂൾ വിദ്യാഭ്യാസം. തുടർന്ന് സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ കോളേജ് വിദ്യാഭ്യാസവും. പഠനത്തിലും സ്പോർട്സിലും സമർത്ഥൻ വളരെ ചെറുപ്രായം തുടങ്ങി സ്പോർട്സിലും മറ്റും വലിയ താൽപര്യം വച്ചു പുലർത്തിയിരുന്നു ആര്യൻ. തയ്കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റായ ആര്യൻ ഖാനിന് 2010 മഹാരാഷ്ട്ര തയ്കോണ്ടോ മത്സരത്തിൽ സ്വർണ്ണമെഡലും ലഭിച്ചിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...