ഏറ്റവും അമൂല്യമായ സമ്പാദ്യം...

എന്‍റെ ഫാമിലി തന്നെ...

ഒരു വരം ലഭിച്ചാൽ എന്തു ചോദിക്കും?

എല്ലാവർക്കും സന്തോഷവും സമാധാനവും ലഭിക്കട്ടെ എന്ന്.

ഈ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റം..

ആളുകള്‍ തമ്മിലുള്ള പരസ്‌പര സഹകരണവും ശാന്തിയും.

ഭയപ്പെടുത്തുന്ന ഒരു കാര്യം...

എനിക്ക് സർപ്പത്തിനെ ഭയങ്കര പേടിയാണ്.

മിയയെ സന്തോഷിപ്പിക്കുന്നതെന്ത്?

ഏതു കുഞ്ഞു കാര്യത്തിനും സന്തോഷിക്കും.

പ്രധാനമന്ത്രി പദം ലഭിച്ചാൽ ആദ്യം ചെയ്യുന്ന കാര്യം?

ആങ്ങനെ ഒരു പദവി ലഭിച്ചാല്‍ ദാരിദ്യ്ര നിർമ്മാർജ്‌ജനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കും.

ചന്ദ്രനിൽ പത്തുസെന്‍റ് ലഭിച്ചാൽ എന്തു ചെയ്യും?

നമുക്ക് ഭൂമിയിലെ പ്രശ്നക്കാരെ അവിടേക്ക് വിടാമെന്നേ...

ഇഷ്‌ടപ്പെടുന്ന കാലാവസ്‌ഥ...

ഇപ്പോഴത്തെ സ്ഥിതി അറിയില്ലേ,  മഴയായാൽ മഴ തന്നെ, വേനൽ കടുത്ത ചൂട്! അതുകൊണ്ട് മഞ്ഞുകാലം മനോഹരം.

ഇഷ്‌ട വിഭവം

നാടൻ വിഭവങ്ങൾക്ക് നല്ല രുചിയല്ലേ... എല്ലാ നാടന്‍ വിഭവങ്ങളും എനിക്ക് ഇഷ്ടമാണ്.

ഇഷ്‌ട വേഷമെന്താണ്?

കാഷ്വൽസ്, ജീൻസും ടോപ്പും സൽവാറും.

മിയ കാരണം ഒരാൾക്ക് സങ്കടമുണ്ടായാൽ...

തീർച്ചയായും സോറി പറയും, പിന്നീട് അത്തരം മിസ്‌റ്റേക്ക് ഉണ്ടാവാതെ നോക്കുകയും ചെയ്യും

മിയയുടെ പ്ലസ് പോയിന്‍റ്...

നന്നായി വർത്തമാനം പറയും. അതുപോലെ സോഷ്യലായി ഇടപെടാനും കഴിയും.

മാറ്റാൻ ആഗ്രഹിക്കുന്ന കാര്യം?

ഞാൻ ഭയങ്കര മടിച്ചി ആണ്. മടി മാറ്റണമെന്ന് നല്ല ആഗ്രഹമുണ്ട്..

എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്...

കണ്ണാളനേ... (ബോംബെ ഫിലിം)

മറക്കാൻ കഴിയാത്ത സിനിമ?

ആകാശ ദൂത്

ഇഷ്‌ട ലൊക്കേഷൻ?

ഊട്ടി നല്ല രസമാണ്.

ഇഷ്‌ട നടൻ, നടി...

ശ്രീദേവി, അമീർഖാൻ

ഗായിക. ഗായകൻ...

ചിത്ര, ശ്രേയാ ഘോഷാൽ

വീട്ടിൽ ഓണം ആഘോഷിക്കാറുണ്ടോ?

തീർച്ചയായും, കഴിഞ്ഞ വർഷം വിശുദ്ധന്‍റെ സെറ്റിലായിരുന്നു. കുട്ടിക്കാനത്ത് ആഘോഷിച്ചു.

സ്‌ത്രീകളിൽ ഇഷ്‌ടപ്പെടുന്ന സ്വഭാവം?

സ്ത്രീകൾ പൊതുവെ നല്ല കെയറിംഗ് നൽകും, വിഷമങ്ങൾ കഴിവതും സഹിക്കും.

പുരുഷന്മാരിലാണെങ്കിൽ...

അവർക്ക് ഹെൽപ്പ് ചെയ്യാനുള്ള മെൻറാലിറ്റി. സഹകരണ മനോഭാവം ഇവയൊക്കെ കൂടുതൽ കാണാറുണ്ട്.

ഹോളിഡേ ഡെസ്‌റ്റിനേഷൻ?

സ്‌നോഫാൾ ഉള്ള ഏതു സ്‌ഥലവും എനിക്ക് ഇഷ്ടമാണ്.

ഉടനെ ആഗ്രഹിക്കുന്നത്..

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നല്ല സിനിമകൾ ആഗ്രഹിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...