ബഹുബലിയായി ഇന്ത്യൻ വെള്ളിത്തിര വാണ താരമാണ് പ്രഭാസ്.. തന്‍റെ ആകർഷകമായ വ്യക്തിത്വത്തിലൂടെയും സിനിമാ ലോകത്ത് ഹൃദയങ്ങൾ കീഴടക്കി. സുഹൃത്ത് സർക്കിളിനും ആരാധകർക്കും ഇടയിൽ അദ്ദേഹം 'ഡാർലിംഗ്' എന്നറിയപ്പെടുന്നു.

രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിൽ അമരേന്ദ്ര ബാഹുബലിയെ അവതരിപ്പിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ പ്രശസ്തി 100 മടങ്ങ് വർദ്ധിച്ചു. ധാരാളം ആരാധകർ അദ്ദേഹത്തിന് ഓൺലൈനിൽ ലവ് റിക്വസ്റ്റ് അയയ്ക്കാൻ തുടങ്ങി.ഇങ്ങനെ ഒറ്റ സിനിമയിൽ ആരാധകരുടെ ക്രഷ് ആയി മാറാൻ ഭാഗ്യം സിദ്ധിച്ച നടൻമാർ അപൂർവമാണ്.

പ്രഭാസ് ഒരു നടനായിരുന്നില്ലെങ്കിൽ പിന്നെ ആരാവുമായിരുന്നു. നമുക്ക് പ്രഭാസിനോട്‌ തന്നെ ചോദിക്കാം..

യഥാർത്ഥത്തിൽ പ്രഭാസിന്‍റെ മനസ്സിൽ വ്യത്യസ്തമായ ഒരു തൊഴിൽമേഖല ഉണ്ടായിരുന്നു. “ഞാൻ ഒരു ഹോട്ടൽ ബിസിനസ്‌കാരൻ ആവാൻ ആഗ്രഹിച്ചിരുന്നു..” പ്രഭാസ് പറയുന്നു..

യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം ഒരു വലിയ ഭക്ഷണപ്രിയൻ ആണ്. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം പ്രഭാസ് ഇഷ്ടപ്പെടുന്നു. തന്‍റെ സിനിമകളുടെ സെറ്റുകളിൽ എല്ലാവർക്കുമായി വീട്ടിൽ നിന്ന് സ്വയം പാകം ചെയ്യുന്ന ഭക്ഷണം അദ്ദേഹം സാധാരണയായി കൊണ്ടുവരാറുണ്ട്. അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ സെറ്റുകളിൽ അദ്ദേഹം കൊണ്ടു വരുന്ന ഭക്ഷണത്തിന്‍റെ ആരാധകരാണ്. ഒരു ഹോട്ടലുകാരനാകാനുള്ള അദ്ദേഹത്തിന്‍റെ താൽപ്പര്യം ഇതിൽ നിന്നും വ്യക്തമാണ്. പക്ഷേ, പ്രഭാസ് അഭിനയത്തിന് ഒരു ചാൻസ് നൽകാൻ തീരുമാനിച്ചു, എന്നിട്ടാകാം ഹോട്ടൽ എന്ന് അദ്ദേഹം കരുതി. അല്ലെങ്കിൽ ഏറ്റവും മികച്ചൊരു നടനെ സിനിമ ലോകത്തിനു നഷ്‌ടപ്പെടുമായിരുന്നു.

ലോക്ക് ഡൗൺ ഇടവേളയ്ക്ക് ശേഷം പ്രഭാസിനെ രാധെശ്യാമിൽ പ്രേക്ഷകർക്ക് ഇനി കാണാം. പൂജ ഹെഗ്‌ഡെ ആണ് അദ്ദേഹത്തിന്‍റെ നായിക. 2021 ജൂലൈ 30 നാണ് ഇത് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്

ശ്രുതി ഹാസൻ നായികയായി അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലും പ്രഭാസുണ്ട്. കൂടാതെ, ഇന്ത്യൻ ഇതിഹാസം രാമായണത്തിന്‍റെ കഥയുടെ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രമാണ് ആദി പുരുഷ്.

കൃതി സനോൺ, സണ്ണി സിംഗ്, സെയ്ഫ് അലി ഖാൻ എന്നിവരും ആദിപുരുഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാമനായി പ്രഭാസും രാവണൻ ആയി സെയ്ഫ് അലി ഖാനും അഭിനയിക്കും എന്നാണ് അറിയുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...