പരേദേശ്, റോക്കി, സൗതൻ, കർജ് തുടങ്ങി ഒരുപിടി സിനിമകളിലെ സൂപ്പർ നായികയായിരുന്നു ടീന അംബാനി. വ്യവസായി അനിൽ അംബാനിയെ വിവാഹം കഴിച്ച ശേഷം സന്തുഷ്ടി നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനൊപ്പം സാമൂഹികപ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഹാർമണി ഫോർ സിൽവർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ ശാക്തീകരിക്കാൻ മുംബൈയിൽ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലും നിർമ്മിച്ചു. ടീനയുമായുള്ള അഭിമുഖത്തിൽ നിന്നും...

ആരോഗ്യരംഗത്ത് എന്തൊക്കെ പരിമിതികളാണ് ഉള്ളത്?

ഇന്ത്യയിൽ ദരിദ്ര വിഭാഗങ്ങൾക്കിടയിൽ ആരോഗ്യ സംരക്ഷണം അത്ര കാര്യക്ഷമമല്ല. അവരെ കുറ്റപ്പെടുത്താനാവില്ല. അവർക്ക് പണമോ വിദ്യാഭ്യാസമോ ഇല്ല. അതുകൊണ്ട് ശരിയായ ചികിത്സ തേടാൻ തടസ്സങ്ങളുമുണ്ടാക്കുന്നു. മധ്യവർഗ്ഗക്കാർക്കാണെങ്കിൽ ഹെൽത്ത് കെയർ അൽപം ചെലവേറിയതാണ്. ഉയർന്ന വിഭാഗക്കാർക്ക് ഇത്തരം തടസ്സങ്ങളില്ല. പക്ഷേ വൈദഗ്ദ്ധ്യം നേടിയ ഡോക്ടർമാരുമില്ല. സർക്കാർ ആശുപത്രികളിലാകട്ടെ വളരെ തിരക്കേറിയതുമായിരിക്കും. ഒന്നും സിസ്റ്റമാറ്റിക്കായിരിക്കില്ല. വേണ്ടത്ര സൗകര്യങ്ങളുമില്ല. ഇത്തരം ചില ന്യൂനതകളെ പരിഹരിക്കാൻ പ്രവർത്തിക്കേണ്ടതുണ്ട്. ക്രമേണ എല്ലാം ശരിയാകും.

കുടുംബവും സാമൂഹികപ്രവർത്തനങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു?

കുടുംബജീവിതത്തിനൊപ്പം ജോലിയും ചെയ്യുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് രണ്ട് ആൺ മക്കളാണ്. അൻമോൽ, അംശുൽ. അവർ വലുതായി. പക്ഷേ അവർക്കാവശ്യമുള്ളപ്പോൾ ഞാനോ ഭർത്താവോ അവർക്കൊപ്പം ഉണ്ടാകും. ഹോസ്പിറ്റലിലാണെങ്കിലും ഫൗണ്ടേഷൻ പ്രവർത്തനങ്ങളിലാണെങ്കിലും എന്‍റെ ടീം നന്നായി പ്രവർത്തിക്കുന്നുണ്ട്.

ഫിറ്റ്നസ്സിന്‍റെ രഹസ്യം?

ഹെൽത്തി തിങ്കിംഗ്, ഹെൽത്തി ഈറ്റിംഗ്, ഹാർഡ് വർക്ക്, പോസിറ്റീവ് ചിന്ത എന്നിവയാണ്. സിനിമകൾ ചെയ്തിരുന്ന സമയത്തും ഞാൻ ഇങ്ങനെ തന്നെയാണ് ജീവിച്ചിട്ടുള്ളത്. ഇതിനെല്ലാമുപരി മനസ്സിനിഷ്ടപ്പെട്ട ജോലി ചെയ്യാൻ എനിക്ക് സാധിക്കുന്നു.

സ്ത്രീകൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ഉപദേശം...

സ്ത്രീകൾ ആരോഗ്യത്തെ അവഗണിക്കരുത്. റൂട്ടീൻ ചെക്കപ്പുകൾ നടത്തുക. ബ്രസ്റ്റ് കാൻസറിൽ നിന്നും മോചനം നേടാൻ എല്ലാ വർഷവും മാമോഗ്രാഫി പരിശോധന നടത്തുക. രോഗമുണ്ടെങ്കിൽ ചികിത്സ ചെയ്യുക. പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുക.

സ്റ്റാർഡം മിസ് ചെയ്യുന്നുണ്ടോ? അഭിനയ രംഗത്ത് തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?

ഒരു വ്യക്‌തിയുടെ ജീവിതത്തിൽ 4 ഘട്ടങ്ങളുണ്ട്. ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം. ഒരു ഘട്ടത്തിൽ നിന്നും മറ്റൊരു ഘട്ടത്തിലേക്കുള്ള യാത്രയാണ് ജീവിതം. ഞാനെപ്പോഴും അടുത്ത അവസ്ഥയിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നത്. ഒരിക്കലും പിന്നോട്ട് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം ആ അവസ്ഥയിലെല്ലാം തന്നെ ഞാൻ വളരെയധികം ആഹ്ലാദിച്ച് കടന്നുവന്നവളാണ്. സിനിമയിലുണ്ടായിരുന്ന കാലഘട്ടവും ഞാൻ ആസ്വദിച്ചു കഴിഞ്ഞു. ഇപ്പോഴുള്ള എന്നെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...