പുരികങ്ങളിൽ രോമം ഇല്ലാത്തവർ വിഷമിക്കേണ്ട. നിങ്ങൾക്ക് ഗ്ലാമർ ഇനി കുറയില്ല, സ്‌റ്റിക്ക്- ഓൺ ഐബ്രോ പരീക്ഷിച്ചു നോക്കൂ. സ്റ്റിക്ക്- ഓൺ പുരികങ്ങൾ, അഥവാ ഐബ്രോ സ്‌റ്റിക്കറുകൾ, (ഫാൾസ് ഐബ്രോകൾ) ചർമ്മത്തിൽ ഒട്ടിക്കുകയാണ് ചെയ്യുന്നത്. ഇത് സ്വാഭാവിക ലുക്ക് നൽകും. ഇവ വാട്ടർ ട്രാൻസ്‌ഫർ സ്‌റ്റിക്കറുകളാണ്. അവയിൽ നേർത്ത മുടിപോലുള്ള സ്ട്രോക്കുകൾ ഉണ്ട്. തന്മൂലം യഥാർത്ഥ പുരികങ്ങൾപോലെ തോന്നും. പുരികങ്ങളിൽ രോമം കുറവുള്ളവർക്കും ഇത് മികച്ച പരിഹാരമാണ്. പ്രയോഗിക്കാൻ വളരെ എളുപ്പമാണ്. സ്‌റ്റിക്ക്- ഓൺ ഐബ്രോകളുടെ ഏറ്റവും വലിയ നേട്ടം അവ താൽക്കാലികമായ സംവിധാനം ആണെന്നതാണ്. മൈക്രോ ബ്ലേഡിംഗിന് ചെയ്യുന്ന അത്രയും പരിശ്രമവും പണവും ഇതിനുവേണ്ട. ബ്രാൻഡിനേയും പരിചരണത്തേയും ആശ്രയിച്ച് മണിക്കൂറുകൾ മുതൽ കുറച്ച് ദിവസം വരെയോ ഐബ്രോ സ്‌റ്റിക്കർ ഉപയഗിക്കാം. സ്‌റ്റിക്ക്- ഓൺ ഐബ്രോകളുടെ തരങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം
വാട്ടർ സോൾവന്‍റ്
ഇവ ഒരു തരം പേപ്പറിൽ ആണ് ഉണ്ടാക്കുക, വെള്ളം ഉപയോഗിച്ച് ചർമ്മത്തിൽ പ്രിന്‍റ് ചെയ്യുന്നു. ടാറ്റൂ ചെയ്‌ത ഈ ഐബ്രോകൾക്ക് പിന്നിൽ പ്രത്യേക പശ പാളിയുണ്ട്. അത് വെള്ളവുമായുള്ള സമ്പർക്കത്തിൽ സജീവമാവുകയും ചർമ്മത്തിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. വളരെ നേർത്ത ഹെയർ സ്ട്രോക്കുകൾ ഇവയിലുണ്ട്. ഇത് ഒറിജിനൽ പുരികം പോലെ തന്നെ തോന്നിപ്പിക്കും.
എങ്ങനെ പ്രയോഗിക്കാം: ഇവ പ്രയോഗിക്കുന്നതിന് ആദ്യം മുഖം നന്നായി കഴുകുക. എണ്ണമയമുണ്ടെങ്കിൽ സ്‌റ്റിക്കർ പറ്റിപ്പിടിക്കുന്നത് ബുദ്ധിമുട്ടാക്കും. തുടർന്ന് സ്റ്റിക്കറിൽ നിന്ന് സുതാര്യമായ ഫിലിം നീക്കം ചെയ‌് പുരികത്തിന്‍റെ ഭാഗത്ത് ശരിയായ സ്‌ഥാപിക്കുക.
അടുത്തതായി നനഞ്ഞ തുണി അല്ലെങ്കിൽ കോട്ടൺ പാഡ് ഉപയോഗിച്ച് സ്‌റ്റിക്കറിൽ 10-20 സെക്കൻഡ് അമർത്തുക. തുടർന്ന് പേപ്പർ പതുക്കെ വലിച്ചെടുക്കുക. പുതിയ പുരികം റെഡി.
എങ്ങനെ നീക്കം ചെയ്യാം: വെളിച്ചെണ്ണ, ബേബി ഓയിൽ അല്ലെങ്കിൽ ഏതെങ്കിലും എണ്ണമയമുള്ള ക്ലെൻസർ ഉപയോഗിച്ച് ഇവ നീക്കം ചെയ്യാം.
മെഡിക്കൽ ഗ്രേഡ് ടേപ്പ്
മറ്റൊരു തരം ഫാൾസ് പുരികമാണ് മെഡിക്കൽ ടേപ്പ് ഐബ്രോ വിഗ്ഗ്. യഥാർത്ഥ മുടിയാണ് ഈ പുരികങ്ങൾക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് ചർമ്മത്തിന് സുരക്ഷിതമാണ്, വിയർപ്പ് കൊണ്ട് പോലും ഇത് നീക്കം ചെയ്യപ്പെടില്ല. കഴുകി വീണ്ടും ഉപയോഗിക്കാം.
എങ്ങനെ പ്രയോഗിക്കാം : ഒരു ഐബ്രോ പെൻസിൽ ഉപയോഗിച്ച് ചർമ്മത്തിൽ പുരികത്തിന്‍റെ ആകൃതിയിൽ ചെറിയ കുത്തുകൾ അടയാളപ്പെടുത്തുക. ഇത് ഇരുവശത്തുമുള്ള പുരികങ്ങൾ തുല്യമായി കാണപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. അടുത്തതായി ഐബ്രോ വിഗ്ഗിന്‍റെ വലുപ്പത്തിലുള്ള ചെറിയ ടേപ്പ് മുറിക്കുക. ടേപ്പിന്‍റെ ഒരു വശം വിഗ്ഗിന്‍റെ പിൻഭാഗത്ത് (നെറ്റ് അല്ലെങ്കിൽ ബേസ്) ഒട്ടിക്കുക. അരികുകൾ മുക ർളിലേക്ക് തൂങ്ങികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. ടേപ്പ് വിഗ്ഗിൽ ദൃഢമായി അമർത്തുക. അങ്ങനെ അത് അടിയിൽ ഉറച്ചുനിൽക്കും. ടേപ്പ് ഫിലിം പതുക്കെ നീക്കം ചെയ്യുക. വിഗ് പിടിക്കാൻ ട്വീസറുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ മാർക്കിംഗ് പോയിന്‍റുകളിൽ സൗമ്യമായി വയ്ക്കുക. വിരലുകൾ കൊണ്ടോ ഒരു ഐബ്രോ ബ്രഷ് കൊണ്ടോ 30-60 സെക്കൻഡ് നേരത്തേക്ക് ദൃഢമായി അമർത്തുക.





