അനുയോജ്യമായ ഐ മേക്കപ്പിലൂടെ നിങ്ങൾക്കും സുന്ദരിയാകാം. വിശേഷ ദിവസത്തിന്‍റെ പ്രാധാന്യമനുസരിച്ച് കണ്ണുകൾക്ക് മേക്കപ്പിടാനാണ് മിക്കവർക്കും താല്പര്യം.

 

വിവാഹം, റിസപ്ഷൻ, പാർട്ടി, ചെറിയ ഗെറ്റ് റ്റുഗദറുകൾ... തുടങ്ങി ഓരോ അവസരത്തിനും യോജിച്ച സ്പെഷ്യൽ ഐ മേക്കപ്പുകളെക്കുറിച്ചാണ് പരിചയപ്പെടുത്തുന്നത്.

 

ആർട്ടിസ്റ്റിക് ഐ ലൈനർ

 

ഐ മേക്കപ്പിൽ കാജലിനേക്കാൾ ഐ ലൈനറാണ് കൂടുതൽ ട്രെൻഡി. ഓഫീസിൽ പോകുമ്പോൾ ഐ ലൈനർ വളരെ നേർത്തതായി വരച്ച് സിമ്പിൾ ലുക്ക് നൽകാനാണ് പൊതുവേ സ്ത്രീകൾക്ക് താല്പര്യം. എന്നാൽ പാർട്ടി പോലെയുള്ള വിശേഷാവസരങ്ങളിൽ കണ്ണുകളിൽ വൈൽഡ് മേക്കപ്പിടുന്നതാണ് ട്രെൻഡ്. എന്നാൽ ഗ്ലാമറസ്സായ അവസരങ്ങളിൽ സെക്സ് അപ്പീൽ വേണമെന്നുള്ളവർക്ക് സ്മോക്കി, പ്രിന്‍റഡ് അല്ലെങ്കിൽ ഡിസൈനർ ഐ ലൈനര ഇടാം.

 

ഡേ പാർട്ടി ഐ മേക്കപ്പ്

 

ഡേ ടൈം പാർട്ടിയിൽ സ്പോർട്ടീവ് ലുക്ക് ഇഷ്ടപ്പെടുന്നവരുടെ ഫസ്റ്റ് ചോയിസാണ് ഗോത്തിക് ഐ മേക്കപ്പ്. ചെറുപ്പക്കാരായ സ്ത്രീകളും പെൺകുട്ടികളുമാണ് ഇതിന്‍റെ ആരാധകർ. തിളക്കം കുറഞ്ഞതും അവ്യക്തവുമായ രൂപമാണ് ഈ മേക്കപ്പിലൂടെ തെളിഞ്ഞു വരുന്നത്. ഷിമറിംഗ് പർപ്പിൾ, ഡാർക്ക് ബ്ലൂ, ഗ്രീൻ, വൈറ്റ്, ഡാർക്ക് ഗ്രേ, ബ്രൗൺ ഐ ഷാഡോ... എന്നിവയ്ക്കൊപ്പം ബ്ലാക്ക്, ബ്രൗൺ അല്ലെങ്കിൽ ഏതെങ്കിലും ഡാർക്ക് നിറമുള്ള ലിക്വിഡ് ഐലൈനറുകളും ചാമിംഗ് ഗേൾസിന് പരീക്ഷിച്ചു നോക്കാം.

 

ഈവ്നിംഗ് പാർട്ടി ഐ മേക്കപ്പ്

 

മോഡലുകളാണ് ഈവ്നിംഗ് പാർട്ടി മേക്കപ്പിന്‍റെ വക്താക്കൾ. ഈ മേക്കപ്പിൽ സ്മോക്കി ലുക്കായിരിക്കും. സാധാരണ അവസരത്തിൽ പോലും വളരെ സ്പെഷ്യൽ ലുക്ക് ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും വൈകുന്നേരത്തെ പാർട്ടിയിൽ ഡ്രമാറ്റിക് ഐ മേക്കപ്പിന്‍റെ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടാം.

 

ന്യൂട്രൽ ഷാഡോ ഐ മേക്കപ്പ്

 

പതിവിലും വിപരീതമായി വേറിട്ട ഒരു ലുക്ക് വേണമെന്നുണ്ടോ അല്ലെങ്കിൽ ഒരു സ്വീറ്റ് ഡേറ്റിംഗിനുള്ള പുറപ്പാടിലാണോ നിങ്ങൾ? എങ്കിൽ ന്യൂട്രൽ ഷാഡോ ഐ മേക്കപ്പു കൊണ്ട് കണ്ണിണകളെ കൂടുതൽ മനോഹരമാക്കിക്കോളൂ. ഇഷ്ടമുള്ള ഏതു നിറവും കൊണ്ട് ഈ സുന്ദരൻ മേക്കപ്പ് സ്വന്തമാക്കാം. ബ്രൗൺ, റിച്ച് കോപ്പർ, ബ്രിക് തുടങ്ങിയ നിറങ്ങളിലേതെങ്കിലുമൊന്നു കൊണ്ട് മുകളിലെ കൺപോളയ്ക്ക് മീതെ വളരെ കട്ടിയായി വരച്ച് സ്റ്റണിംഗ് ലുക്ക് സൃഷ്ടിക്കാം. ഈ ലുക്കിന് കോംപ്ലിമെന്‍റ് എന്ന രീതിയിൽ നേരിയ ഐ ഷാഡോ കണ്ണിന് മുകളിലും താഴെയും ടച്ച് ചെയ്ത് ഗംഭീരമാക്കാം.

 

പിറ്റി ഗ്രീൻ ഐ മേക്കപ്പ്

 

നൈറ്റ് ക്ലബ്ബ് പാർട്ടിയിലോ, തീം പാർട്ടിയിലോ സുഹൃത്തുക്കൾക്കൊപ്പമുള്ള ഗെറ്റ് റ്റുഗദറുകളിലോ ഷൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഗേൾസിന് പ്രിറ്റി ഗ്രീൻ ഐ മേക്കപ്പ് ബെസ്റ്റ് ചോയിസാണ്. ഡ്രസ് ഏതു നിറത്തിലുള്ളതായാലും ഗ്രീൻ ഷെയ്ഡിലുള്ള ലൈനർ കൊണ്ട് കണ്ണുകൾക്ക് താഴെയും മുകളിലും ഔട്ട്ലൈൻ വരച്ച് കവർ ചെയ്ത് കോണുകളിലൂടെ പുറത്തേക്ക് പോകുന്നതാണീ അടിപൊളി മേക്കപ്പ്.

 

ക്ലിയോപാട്ര ഐ മേക്കപ്പ്

 

വൈകുന്നേരം ഓഫീസ് കഴിഞ്ഞെത്തുന്ന പ്രിയതമനെ കാത്തിരിക്കുകയാണോ നിങ്ങൾ... എങ്കിൽ പ്രിയതമനെ വരവേല്ക്കാൻ സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നതിനിടയ്ക്ക് കണ്ണുകളെയും മനോഹരമാക്കാൻ മറക്കരുത്. അതിന് ക്ലിയോപാട്ര ഐ മേക്കപ്പ് തന്നെ തെരഞ്ഞെടുക്കാം. കണ്ണുകൾക്ക് ബോൾഡ്, സെക്സിലുക്ക് പകരുന്ന ക്ലിയോപാട്ര മേക്കപ്പ്... മറ്റേത് അവസരത്തിനാണ് കൂടുതൽ യോജിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...