ലേറ്റസ്റ്റ് ഡിസൈനർ ഡ്രസ്സ്... അപ്പ്ഡേറ്റഡ് ആക്സസറീസ്... ന്യൂ ട്രെൻഡി ഗാഡ്ജറ്റ്സ്... ഹെവി മേക്കപ്പ്... പാർട്ടിയിൽ ക്ലിക്കാവാൻ ഇത്രയെങ്കിലും വേണ്ടേ. കൂവിവിളിച്ച് ഫാഷനു ചുക്കാൻ പിടിച്ചവർ തന്നെ കളം മാറി ചവിട്ടുകയാണ്... മടുത്തു... തനി ബോറൻ!

ആക്സസറീസ് അധികം അണിയാതെ കണ്ണുകൾക്ക് ഡാർക്ക് ഡ്രാമാറ്റിക്ക് സെൻഷ്വൽ ലുക്ക് നൽകുന്ന അറേബ്യൻ മേക്കപ്പ് മതി ഇന്നിവർക്ക്. കണ്ണുകൾ ഹൈലൈറ്റ് ചെയ്യാൻ ഗോൾഡൻ, ബ്ലൂ, ഗ്രീൻ, പർപ്പിൾ, യെല്ലോ, ബ്ലാക്ക്, ഡാർക്ക് ഗ്രേ... ഇവയിലേതെങ്കിലും കളറുകൾ അപ്ലൈ ചെയ്യണമെന്നേയുള്ളൂ. മാച്ചിംഗ് ലെൻസ് കൂടി ഫിറ്റ് ചെയ്തോളൂ... കണ്ണിൽ നിന്നും കണ്ണെടുക്കാതെ ആരും നോക്കുമല്ലോ?

അറേബ്യൻ ഐ മേക്കപ്പ്

മുഖം വൃത്തിയാക്കിയ ശേഷം ഒരു ബ്രഷിന്‍റെ സഹായത്തോടെ മുഖത്ത് പ്രൈമർ തേച്ചു പിടിപ്പിക്കുക. ഇനി ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് പതുക്കെ പാക് ചെയ്ത് അധികമുള്ള പ്രൈമർ നീക്കം ചെയ്യാം. കണ്ണിന്‍റെ ചുവടു ഭാഗത്ത് യെല്ലോ പ്രൈമർ പുരട്ടാം. ഐ മേക്കപ്പ് തുടങ്ങുന്നതിനു തൊട്ടു മുമ്പായി കണ്ണിനു ചുവട്ടിൽ നിന്നും ചെന്നിവരെയുള്ള ഭാഗത്ത് ഒരു സെല്ലോ ടേപ്പ് ഒട്ടിക്കുക. ശേഷം കൺപോളകളിൽ വിരലുപയോഗിച്ച് പതുക്കെ പാറ്റ് ചെയ്ത് ഷിമർ ജെൽ/ ഐ പ്രൈമർ പുരട്ടുക. ഇനി കൺപോളകൾക്ക് മീതെ ഗോൾഡൻ ഹൈലൈറ്റർ അപ്ലൈ ചെയ്യാം. അടുത്തതായി കൺപോളകളിൽ ഗ്രീൻ ഐഷാഡോ പുരട്ടുക. കണ്ണിന്‍റെ മുകൾ ഭാഗത്ത് കൺപീലിയോടു ചേർത്ത് കൺകോണുകളുടെ പുറത്തേക്ക് നീളുംവിധം കാജൽ പെൻസിൽ ഉപയോഗിച്ച് നീളത്തിൽ ഒരു വര വരച്ച് ബ്രഷിന്‍റെ സഹായത്തോടെ സാവകാശം മെർജ് ചെയ്യുക.

ഇനി മുകൾ കൺപോളകളുടെ മദ്ധ്യഭാഗത്ത് പിങ്ക് ഷാഡോ നൽകുക. ഇതും ബ്രഷ് ഉപയോഗിച്ച് മെർജ് ചെയ്‌ത് ക്രീമി ബ്ലാക്ക് ഐലൈനർ അപ്ലൈ ചെയ്യാം. വാട്ടർ ലൈൻ ഏരിയയിൽ കാജൽ പുരട്ടി താഴെ കളർ ഐ ലൈനർ അപ്ലൈ ചെയ്യാം. ഇനി സെല്ലോ ടേപ്പ് നീക്കം ചെയ്യാം. കണ്ണിനു ചുവട്ടിലായി വൈറ്റ് ഐ ഷാഡോ ബ്രഷിന്‍റെ സഹായത്തോടെ പുരട്ടുക. കാജൽ ഉപയോഗിക്കുന്നതിനു പകരം ലൈനർ ആവാം.

ഫെയ്സ് മേക്കപ്പ്

മുഖത്തും കഴുത്തിലും ബേസ് ഡോട്ടുകളായി മാർക്ക് ചെയ്യുക. ആദ്യം ഒരു പോളിഷിംഗ് ബ്രഷ് ഉപയോഗിച്ചും പിന്നീട് പൗഡർ ബ്രഷ് ഉപയോഗിച്ചും ബേസ് പതിയെ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഫാൻ ബ്രഷിന്‍റെ സഹായത്തോടെ പിങ്ക് കളർ ബ്ലഷറും ലൈറ്റ് ഷൈനറും കവിളുകളിൽ പുരട്ടുക. ഇനി ബ്രൗൺ കളറുപയോഗിച്ച് നോസ് കട്ട് നൽകാം. ചുണ്ടുകളിൽ പിങ്ക് കളർ ലിപ്സ്റ്റിക്കും അപ്ലൈ ചെയ്യാം.

അറേബിയൻ ഹെയർ സ്റ്റൈൽ

മുടി ചീകി ഇയർ ടു ഇയർ പാർട്ടിംഗ് ചെയ്യുക. പുറകിലെ മുടി പൊക്കി പോണിടെയിലായി കെട്ടുക. മുൻവശത്തെ മുടി സൈഡ് പാർട്ടിംഗ് ചെയ്ത് പുറകിലേക്കെടുത്ത് സെറ്റ് ചെയ്ത് പിൻ ചെയ്യണം. ഇനി ആർട്ടിഫിഷ്യൽ സ്റ്റഫ് പോണിടെയിലായി സെറ്റ് ചെയ്ത് പിൻ ചെയ്യുക. പോണിയായി വച്ച മുടി ബാക്ക് കോമ്പിംഗ് ചെയ്ത് കെട്ടിന്‍റെ മുകളിൽ കൊണ്ട് വന്ന് സ്പ്രേ ചെയ്യുക. തുടർന്ന് പോണിയിലെ മുടിക്കെട്ടിന്‍റെ മുകളിലൂടെ ചുറ്റി താഴേക്കു കൊണ്ടു വന്ന് പിൻ ചെയ്യണം. കൊണ്ടയ്ക്ക് മുകളിലായി വെളുത്ത മുത്തുമാല സെറ്റ് ചെയ്യുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...