ഇപ്പോൾ ലോംഗ് ഹെയർ കട്ടാണ് ഫാഷൻ, മുതിർന്നവർക്കും കുട്ടികൾക്കും. പുതിയ ട്രെൻഡുകൾക്ക് അനുസരിച്ച് ഇതുപോലെ സ്റ്റെലിഷ് ആകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക്, ഏറ്റവും ആദ്യം വേണ്ടത് ആരോഗ്യമുള്ള മുടിയും യോജിച്ച ഹെയർ സ്റ്റൈലും ആണ്.

പക്ഷേ, കുട്ടികളുടെ മുടിയുടെ കാര്യം പറയുമ്പോൾ തന്നെ മിക്ക അമ്മമാർക്കും ടെൻഷൻ ആണ്. പറഞ്ഞാൽ അനുസരിക്കാൻ മടിയുള്ള കുട്ടിപ്രായത്തിൽ മുടി വിടർത്താനും ചീകാനും ഒക്കെ നിന്നു കൊടുക്കാൻ കുട്ടികളെ കിട്ടിയിട്ടു വേണ്ടേ…

സ്കൂളിലും കളി സ്ഥലങ്ങളിലും ഓടിച്ചാടി നടക്കുമ്പോൾ മുടി കെട്ടുപിണയാം, പൊടിയും അഴുക്കും നിറയാം. ഇതിന്‍റെ തുടർച്ച എന്നോണം പേൻ, താരൻ എന്നീ ശല്യങ്ങളും.

താരനും പേനും കൂടിയാലോ, ശ്രദ്ധിക്കാതിരുന്നാലോ, തലയിൽ ചിരങ്ങ്, മുഖത്ത് അലർജി തുടങ്ങി മറ്റു പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതു മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ കുട്ടികളുടെ പഠനത്തേയും സ്വഭാവ രൂപീകരണത്തേയും പോലും പ്രതികൂലമായി ബാധിച്ചേക്കാം.

കുഞ്ഞിന്‍റെ മുടിയുടെ പരിപാലനം മുതൽ ഹെയർ കട്ട് വരെയുള്ള വിഷയങ്ങളിൽ നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ ചില നിർദ്ദേശങ്ങൾ ആറിയാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ചെയ്യാവുന്നതാണിത്.

  • ആഴ്ചയിൽ ഒരിക്കൽ തലയിൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുക. സ്കാൽപിൽ രക്തയോട്ടം വർദ്ധിക്കും. മുടിയുടെ വളർച്ചയും തിളക്കവും ബലവും കൂടും.
  • ചുട് വെളിച്ചെണ്ണയിൽ മൈലാഞ്ചിയില, കറിവേപ്പില, തുളസിയില എന്നിവ ഇട്ടു വയ്ക്കുക. ഈ വെളിച്ചെണ്ണ മസാജ് ചെയ്യാൻ ഉപയോഗിക്കാം. മാസാജ് ചെയ്യും മുമ്പ് വെളിച്ചെണ്ണ എടുക്കുന്ന പാത്രം അൽപം ചൂടാക്കിയാൽ മാത്രം മതി.
  • മുട്ടയുടെ വെള്ളയിൽ ഒരു ചെറുനാരങ്ങയുടെ നീരൊഴിച്ച് നന്നായി മിക്സ് ചെയ്ത ശേഷം തലയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകാം. ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്താൽ താരാൻ പ്രശ്നം ഉണ്ടാവില്ല.
  • മുട്ടയുടെ വെള്ള തേച്ചാൽ പിന്നെ കണ്ടീഷണർ ഉപയോഗിക്കേണ്ട ആവശ്യമില്ല. മുടിക്ക് നല്ല മിനുസം കിട്ടും.
  • കുട്ടികളുടെ ഷാമ്പൂ, സോപ്പ് എന്നിവ തീർച്ചയായും വീര്യം കുറഞ്ഞവ ആയിരിക്കണം.
  • കുട്ടികളുടെ മുടിയിൽ സ്ഥിരമായി കണ്ടീഷണർ ഉപയോഗിക്കുന്നത് നല്ലതല്ല. അങ്ങനെ വേണ്ടി വന്നാൽ മൈൽഡ് ഷാമ്പൂ വിത്ത് കണ്ടീഷണർ മാത്രം തെരഞ്ഞെടുക്കുക
  • രണ്ടു മാസം കൂടുമ്പോൾ മുടി തീർച്ചയായും ട്രീം ചെയ്യണം. ശരിയായ വളർച്ചയ്ക്ക് ഇതു സഹായിക്കും.
  • കുഞ്ഞിന്‍റെ ഹെയർ സ്റ്റൈൽ നിശ്ചയിക്കാൻ ഒരു സ്റ്റൈലിസ്റ്റിന്‍റെ സഹായം തേടുക.
  • സലൂണിൽ മുടി വെട്ടാൻ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾക്കു വേണ്ടി അമ്മയ്ക്ക് തന്നെ അത് ചെയ്തു കൊടുക്കാം. പക്ഷേ ഹെയർ സ്റ്റൈൽ മുൻകൂട്ടി തീരുമാനിച്ച ശേഷം മാത്രം.
  • മുഖത്തിനും മുടിയുടെ കനത്തിനും സ്വഭാവത്തിനും അനുസരിച്ചു വേണം ഹെയർ സ്റ്റൈൽ തീരുമാനിക്കാൻ.
  • മറ്റൊരു കുട്ടിയുടെ ഹെയർ സ്റ്റൈൽ കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നതിനു മുമ്പ് കുഞ്ഞിന്‍റെ മുഖത്തിന് ചേരുമോ എന്നും ശ്രദ്ധിക്കുക.
  • രാത്രി കിടക്കും മുമ്പ് ഒത്തിരി സമയം മുടി ചീകരുത്. സെബാക്കസ് ഗ്ലാൻഡിനെ ഉത്തേജിപ്പിച്ചാൽ അദികം എണ്ണമയം മുടിയിലുണ്ടാകും.
  • കിടക്കുമ്പോൾ നീളമുള്ള മുടി ഒതുക്കി കെട്ടി കൊടുക്കുക.
  • മുടി കഴുകും മുമ്പ് കെട്ടുകൾ മെല്ലെ ചീകി വിടർത്തണം ഒരുമിച്ച് ചീകാതെ ഓരോ സെക്ഷനായി മുടി വിടർത്തി ചീകുക.
  • ഗുണനിലവാരമുള്ള ഹെയർ അക്സസറീസ് മാത്രം കുഞ്ഞിനു വേണ്ടി തെരഞ്ഞെടുക്കുക.
  • മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഉതകുന്ന പോഷകങ്ങൾ കൂടുതലുള്ള ആഹാരങ്ങൾ നൽകുക.
और कहानियां पढ़ने के लिए क्लिक करें...