കുറച്ചു ദിവസം സ്വന്തം വീട്ടിൽ താമസിച്ച് മടങ്ങിവരുന്ന ഭാര്യയെ റിസീവ് ചെയ്യാൻ ഭർത്താവ് റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിൽ നിന്ന് ഇറങ്ങിയ ഉടനെ ഭാര്യ പരിഭവം തുടങ്ങി.

“ദാ, ആ നിൽക്കുന്ന ദമ്പതികളെ കണ്ടോ? എന്തു സന്തോഷമാണ് അവരുടെ മുഖത്ത്. അവർ എന്തു സനേഹത്തോടെയാണ് സംസാരിക്കുന്നത്. നിങ്ങൾക്കെന്താ എപ്പോഴും കടന്നൽ കുത്തിയ പോലത്തെ മുഖഭാവം?”

ഭാര്യയുടെ കുത്തുവാക്കുകൾ കേട്ട് ഭർത്താവ് പറഞ്ഞു, “അയാളെങ്ങനെ സന്തോഷിക്കാതിരിക്കും? ഭാര്യയെ പറഞ്ഞയയ്ക്കാൻ വന്നതല്ലേ അയാൾ. എന്‍റെ കാര്യം നേരെ തിരിച്ചല്ലേ...”

അൽപം പഴക്കമുള്ള തമാശയാണെങ്കിലും ഇതിലും കുറച്ചൊക്കെ വാസ്തവമില്ലേ? അവധിക്കാലത്ത് ബന്ധുഗൃഹങ്ങളിലും തറവാട്ടിലുമൊക്കെ പോകാൻ കൊച്ചുകുട്ടികൾ കാണിക്കുന്ന അതേ ഉത്സാഹമാണ് ചില ഭർത്താക്കന്മാർക്ക് ഭാര്യയെ പറഞ്ഞയയ്ക്കുന്ന കാര്യത്തിലും. അവളെ വീട്ടിലേയ്ക്ക പറഞ്ഞു വിട്ടിട്ടു വേണം ബാച്ചിലർ ലൈഫ് ഒന്ന് അടിച്ചു പോളിക്കാൻ എന്നാണ് അവരുടെ ചിന്ത. ഇത്തരം എക്സ്പീരിൻസിലൂടെ നിങ്ങളും കടന്നു പോയിട്ടുണ്ടോ?

അഭിജിത്തിന്‍റെയും നേഹയുടെയും കാര്യം നോക്കൂ. വിവാഹം കഴിഞ്ഞ് ഏതാണ്ട് നാല് വർഷമാവുന്നതേയുള്ളൂ. നേഹ വീട്ടിലേക്ക് പോകുന്നുവെന്നറിഞ്ഞപ്പോൾ മുതൽ ജയിൽ മോചിതനാവുന്നയാളുടെ സന്തോഷമായിരുന്നു അഭിജിത്തിന്. കാരണം മറ്റൊന്നുമല്ല, നേഹയുടെ സാന്നിധ്യത്തിൽ നടക്കാത്ത കാര്യങ്ങൾ ഇനി ഈസിയായി ചെയ്യാം. ജീവിതം ആഘോഷിക്കാം, ഉദാ. രാത്രി ഏറെ വൈകുവോളം ടിവി കാണാം, സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷിക്കാം, സ്വന്തം ഇഷ്ടപ്രാകാരം ഉറങ്ങുകയും ഉണരുകയുമാവാം.

അവൾ വീട്ടിൽ പോയല്ലോ, സമാധാനമായി എന്ന ഭർത്താവിന്‍റെ തോന്നലിനു പിന്നിലും ചില കാരണങ്ങളുണ്ടാവാം.

അമിത വൃത്തി വേണോ

“ജലപിശാച്” എന്നാണ് മനോജ് ഭാര്യ റീനയെ വിളിക്കുന്നത്. നേരിട്ടു വിളിക്കാറില്ലെങ്കിലും സുഹൃത്തുക്കളോട് ഇങ്ങനെയാണ് ഭാര്യയെക്കുറിച്ച് പരാമർശിക്കാറ്. എപ്പോഴും കഴുകലും വൃത്തിയാക്കലും രാപ്പകലെന്നില്ലാതെ ‘വൃത്തി, വൃത്തി’ എന്ന നാമജപവും. “ഈ ടവ്വലെന്തിനാ ഇവിടെ ഇങ്ങനെ അലക്ഷ്യമായിട്ടിരിക്കുന്നത്, ബ്രീഫ് കെയ്സ് സോഫയിലാണോ വലിച്ചെറിയുന്നത്, ഷൂ റാക്കിൽ വച്ചുകൂടായിരുന്നോ, ന്യൂസ് പേപ്പർ വായിച്ചു കഴിഞ്ഞാൽ ഒന്ന് ഒതുക്കി വച്ചുകൂടേ, ചായ കുടിച്ചു കഴിഞ്ഞാൽ കപ്പ് അടുക്കളയിൽ കൊണ്ടു വയ്ക്കരുതോ, ഞാൻ രാപകലെന്നില്ലാതെ ഈ വീടിനു വേണ്ടി ചത്തു പണിയെടുക്കുന്നു.... ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു...” എന്നിങ്ങനെ പോകുന്നു റീനയുടെ ആക്രോശങ്ങൾ.

ഇവളൊന്ന് വീട്ടിൽ പോയിരുന്നുവെങ്കിൽ അൽപം സ്വസ്ഥത കിട്ടിയേനെ എന്നും, കുറച്ചു ദിവസത്തേക്ക് തന്നെ ആരും ചോദ്യം ചെയ്യില്ലല്ലോ എന്നും പാവം ഭർത്താവ് ആഗ്രഹിച്ചു പോകാതിരിക്കുന്നതെങ്ങനെ...

ഭർത്താവ് സുഹൃത്തുക്കളെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നതും അവർക്കൊപ്പം സമയം ചെലവഴിക്കുന്നതും ചില ഭാര്യമാർക്ക് ഇഷ്ടപ്പെടാറില്ല. ഭർത്താവിന്‍റെ സുഹൃത്തുക്കളെ കാണുന്നതേ ഇവർക്ക് ചതുർത്ഥിയാണ്, “ഓ.. ഇനി ഇവർക്കും കൂടി വച്ചു വിളമ്പണമല്ലോ, ഇനി എപ്പോഴാണാവോ സദസ്സ് പിരിയാൻ പോവുന്നത്? ഇവർക്ക് വേറെ പണിയൊന്നുമില്ലേ?” ഭർത്താവിന്‍റെ സുഹൃദ് വൃന്ദത്തെക്കുറിച്ചുള്ള ഭാര്യയുടെ പരാതികളുടെ ലിസ്റ്റ് പറഞ്ഞാൽ തീരില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...