മാതൃത്വമെന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മഹത്വമേറിയ ഘട്ടമാണ്. അനിർവചനീയമായ ഒന്ന്. ചുരുക്കി പറഞ്ഞാൽ കുടുംബത്തിന്‍റെ താങ്ങും തണലുമാണ് അമ്മ. ഒരു സ്ത്രീ ഗർഭം ധരിച്ച് തുടങ്ങുന്ന ഘട്ടം മുതൽ അവൾ ശാരീരികവും മാനസികവുമായും പെർഫക്റ്റ് അമ്മയാകാൻ തയ്യാറെടുത്ത് തുടങ്ങുകയാണ്. എന്നാൽ നല്ലൊരമ്മയാകാൻ ഈ പെർഫക്ഷന്‍റെ ആവശ്യമേയില്ല. ഈ ലോകത്ത് പെർഫക്ടായി ഒന്നുമില്ല. എങ്ങനെ പെർഫക്ഷനില്ലാതെ തന്നെ നല്ലൊരു അമ്മയാകാം. അതിനുള്ള ചില ഗോൾഡൻ റൂളുകൾ അറിയാം.

സ്വയം സംരക്ഷിക്കുക

ഒരമ്മയെ സംബന്ധിച്ച് കുടുംബത്തിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് സ്വയം സംരക്ഷിക്കുക, സ്വയം പരിചരിക്കുകയെന്നുള്ളത്. സ്വന്തം ശരീരം, മനസ്, വികാരങ്ങൾ, ഇച്ഛാശക്തി എന്നിവയെ പരിപൂർണ്ണമായ ആത്മാർത്ഥതയോടെ മനസിലാക്കുകയും പരിചരിക്കുകയും ചെയ്യുക. ഭൂരിഭാഗം അമ്മമാരും കുടുംബത്തിലെ മറ്റ് കാര്യങ്ങൾക്ക് നൽകുന്ന പരിഗണനയും പ്രാധാന്യമൊന്നും സ്വന്തം കാര്യത്തിൽ നൽകി കാണാറില്ല. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞിട്ടുള്ള സ്ഥാനമാണ് ഇത്തരം കാര്യങ്ങൾക്ക് നൽകുക. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിൽ തങ്ങളെത്തന്നെ അവസാനമായി നിർത്തുന്ന പതിവ് പല സ്ത്രീകൾക്കുണ്ട്.

സ്വന്തം ആരോഗ്യാവസ്‌ഥ, നീരസം, വിഷാദാവസ്‌ഥ ഇവയൊന്നും തന്നെ പരിഗണിക്കാതെയായിരിക്കും മിക്ക അമ്മമാരും കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.

സ്വയം പരിപാലിക്കാൻ സമയമെടുക്കുന്നതിലൂടെ കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും പൂർണ്ണമായ സംതൃപ്തിയോടെ പരിപാലിക്കാൻ ആരോഗ്യകരവും ശക്തവുമായ ഒരു മാർഗ്ഗമൊരുക്കുകയാണ് ചെയ്യുന്നത്.

സ്വയം സ്നേഹിക്കുക, അംഗീകരിക്കുക

മക്കളെ നിരുപാധികം സ്നേഹിക്കാനുള്ള അമ്മമാരുടെ കഴിവ് ശരിക്കും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ സ്വയം നിരുപാധികമായി സ്നേഹിക്കാൻ അമ്മമാർക്ക് കഴിയാറുണ്ടോ? എത്ര തവണ സ്വന്തം പ്രയത്നങ്ങളെ വിലയിരുത്താറുണ്ട്? സ്വയം വിമർശിക്കാറുണ്ടോ? എന്നാൽ സ്വന്തം പെർഫക്ഷനിസത്തെ വിമർശിക്കുന്നത് നിർത്തുക. അതായത് സ്വന്തം സുഹൃത്തിനോടെന്നപോലെ സ്വയം പോസിറ്റീവ് ടോക്ക് നടത്തുക.

ജീവിതകാലം മുഴുവൻ അമ്മയാണെന്ന് തിരിച്ചറിയുക

കുഞ്ഞ് വളർന്ന് മുതിർന്ന പ്രായത്തിലെത്തുന്നതുവരെ കുഞ്ഞിന് അമ്മയുടെ ആവശ്യമുണ്ട്. കുഞ്ഞിനെ സംബന്ധിച്ച് ഏറ്റവും ശക്തമായ ബന്ധമാണ് അവന്/ അവൾക്ക് അമ്മയോട് ഉണ്ടായിരിക്കുക. കുഞ്ഞിന്‍റെ അമ്മയാവുന്നതിലൂടെ മറ്റൊരു വ്യക്‌തിയുടെ വളർച്ചയെ പരിപോഷിപ്പിക്കാനും പഠിപ്പിക്കാനും പരിപാലിക്കാനും നയിക്കാനും സ്നേഹിക്കാനുമുള്ള ആ ജീവനാന്ത പ്രതിബദ്ധതയാണ് അമ്മ സ്വായത്തമാക്കുന്നത്.

കുട്ടിയിൽ നിന്ന് വേറിട്ട ജീവിതം നിങ്ങൾക്കായി ഒരുക്കുക

കുഞ്ഞിന് ഭക്ഷണം നൽകാനും വാത്സല്യം ചൊരിയാനും ആശ്ലേഷിക്കാനും ഇങ്ങനെ കുഞ്ഞിന്‍റെ വളർച്ച ഘട്ടത്തിൽ അമ്മയ്ക്ക് വ്യത്യസ്തങ്ങളായ പല റോളുകൾ വഹിക്കേണ്ടി വരും. കുഞ്ഞ് ബാല്യത്തിലേക്കും കൗമാരത്തിലേക്കും നീങ്ങുമ്പോൾ അവന്‍റെ/ അവളുടെ ആവശ്യങ്ങൾക്കും മാറ്റം സംഭവിക്കുന്നു.

കുഞ്ഞിന് അമ്മയുടെ ശ്രദ്ധ ആവശ്യമാണെന്നത് നിർണായകമായ വസ്തുതയാണ്. എന്നാൽ കുട്ടിയിൽ നിന്നും വേറിട്ട ഒരു ജീവിതം അമ്മയ്ക്കാവശ്യമാണ്. സുഹൃത്തുക്കൾ, സ്വന്തം ഇഷ്ടങ്ങൾ താൽപര്യങ്ങൾ, ആക്ടിവിറ്റീസ് എന്നിവയെല്ലാം തന്നെ അമ്മയുടെ ജീവിതത്തിന്‍റെ നിർണായകമായ ഭാഗങ്ങൾ തന്നെയാണ്.

ക്ഷമ ചോദിക്കാൻ പഠിക്കുക

എന്തെങ്കിലുമൊരു തെറ്റ് ചെയ്താലോ വേദനിപ്പിക്കുന്ന എന്തെങ്കിലുമുണ്ടായാലോ ആരോടെങ്കിലും ആവശ്യമില്ലാതെ ദേഷ്യപ്പെട്ടാലോ ക്ഷമ ചോദിക്കാനുള്ള ശീലം വളർത്തുക പ്രധാനമാണ്. എന്തിനെങ്കിലും വേണ്ടി സോറി പറയുന്നതു പോലെയല്ല ഇത്. നിങ്ങളുടെ പ്രവൃത്തി മറ്റൊരാളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മനസ് തുറന്ന് ക്ഷമ ചോദിക്കുന്നത് ഒരുപാട് പോസിറ്റീവായ മാറ്റങ്ങൾ സൃഷ്ടിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...