പ്രായം തോന്നുന്നേയില്ല... ചർമ്മത്തിന് എന്തൊരു തിളക്കമാണ് എന്നിങ്ങനെയുള്ള പ്രശംസാ വാക്കുകൾ കേൾക്കാൻ ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്. എന്നാൽ മുതിർന്ന പ്രായക്കാരായ സ്ത്രീകൾക്ക് കൗമാരക്കാരുടേതുപോലെ യുവത്വം തുളുമ്പുന്ന ലുക്കും ‌റ്റൈലും ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള സംഗതിയല്ല. അപ്ഡേറ്റ് ചെയ്ത വാർഡ്രോബ്, സ്മാർട്ട് സ്‌കിൻ കെയർ, കിടിലൻ സ്റ്റൈലിംഗ് സെൻസ് എന്നിവയൊക്കെ അതിന് പിൻബലമായി ആവശ്യമാണ്. 20 വയസ്സുള്ള ഒരു പെൺകുട്ടിയെപ്പോലെ കാണപ്പെടാനും, തിളങ്ങുന്ന ചർമ്മവും ട്രെൻഡി ഫാഷൻ ലുക്കും സ്വന്തമാക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം പുതുക്കലിനുള്ള ശ്രമം ആരംഭിക്കാവുന്നതാണ്. അതിനാൽ പ്രായത്തെ റിവേ ഴ്സ് ഗിയറിലാക്കുന്ന സീക്രട്ട് സ്റ്റൈ ലിംഗ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നമുക്ക് മനസിലാക്കേണ്ടതുണ്ട്.

ഫാഷൻ ഗെയിം കൃത്യമായി മനസ്സിലാക്കണം

കൗമാരക്കാരുടെ ഫാഷൻ സെൻസ് ഇപ്പോൾ ജീൻസിലും ടീ-ഷർട്ടുകളിലും മാത്രം ഒതുങ്ങുന്നതല്ല. ക്രോപ്പ് ടോപ്പുകൾ, കോർഡുകൾ, ഓവർസൈസ് ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ക്യൂട്ട് സ്കേർട്ടുകൾ എന്നിവയ്ക്കൊപ്പം നിരവധി ട്രെൻഡി ടോപ്പുകളും നിറഞ്ഞ അവരുടെ ഫാഷൻ സെൻസുമായി കിടപിടിക്കുന്നതിന് നിങ്ങളുടെ വാർഡ്രോബിലും സമാനമായ ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്.

കോർഡ് സെറ്റുകൾ: ഈ ലുക്ക് ഇപ്പോൾ സർവ്വസാധാരണമായി മാറിയിട്ടുണ്ട്. സ്നീക്കറുകൾക്കൊപ്പം മെസ്സിയായ ഒരു ഹെയർ ബണ്ണും കൂടിയായാൽ ഈ സ്റ്റൈലിംഗിലൂടെ കൂടുതൽ ചെറുപ്പമാകാം.

ഓവർസൈസ്‌ഡ് ടീസ്

ഇത് ജെൻ ഇസഡിന്‍റെ പുതിയ യൂണിഫോമാണ്. സുഖകരവും വളരെ സ്റ്റൈലിഷും കൂടിയായ ഒന്ന്. എന്ത് ധരിക്കണമെന്ന് ആശയക്കുഴപ്പമുള്ളപ്പോൾ ലളിതമായ ഓവർസൈസ്‌ഡ് ടീ-ഷർട്ട് നിങ്ങളെ സ്റ്റൈലിഷും ചെറുപ്പവുമാക്കും.

മോണോക്രോം ലുക്ക്

ഒരേ നിറത്തിലുള്ള വസ്ത്രധാരണം ഉയരക്കൂടുതൽ തോന്നിപ്പിക്കാനും മെലിഞ്ഞതുമായ ഒരു ലുക്കും നൽകും. ഇതിലൂടെ ശരീരഭാരം സ്റ്റൈലിൽ മറയ്ക്കാനും കഴിയും. കൂടാതെ ഏത് സ്‌ഥലത്തും വേറിട്ടുനിൽക്കാൻ കഴിയും. അത് ഓഫീസായാലും സുഹൃത്തിന്‍റെ പാർട്ടിക്കായാലും ശരി.

ലെയറിംഗ്

കൗമാരക്കാർ ലെയറിംഗിൽ വിദഗ്ധരാണ്. നിങ്ങളുടെ പഴയ വസ്ത്രത്തിന് ജീവൻ നൽകാനോ സ്വന്തം ‌റ്റൈലിംഗ് ഗെയിമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനോ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലായ്പ്പോഴും ലൈറ്റ്‌വൈയ്റ്റ് ജാക്കറ്റുകൾ, ഷഗ്ഗുകൾ വലിപ്പമേറിയ ഡെനിം ഷർട്ടുകൾ എന്നിവ ലെയറിംഗിനായി കൈവശം വയ്ക്കുക.

ചർമ്മ സംരക്ഷണം എന്ന രഹസ്യവിദ്യ

മധുര 17-ന്‍റെ തിളക്കം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐസ് ഡിപ്പ് മുതൽ റെറ്റിനോൾ വരെ ചർമ്മ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൗന്ദര്യ പരിചരണ മാർഗ്ഗങ്ങൾ സ്വന്തമാക്കാം. ഒപ്പം ചർമ്മത്തിന്‍റെ ദൃഢത നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനായി സോളിഡ് സ്കിൻ കെയർ പിന്തുടരാം.

ഐസ് ഫേഷ്യൽ അല്ലെങ്കിൽ ഐസ് ഡിപ്പ്

മുഖം ഐസ് വെള്ളത്തിൽ മുക്കി ദിവസം ആരംഭിക്കുക. ഇത് ചർമ്മ സുഷിരങ്ങൾ ശക്തമാക്കുകയും മുഖത്തിന്‍റെ വീക്കം കുറയ്ക്കുകയും മുഖത്തിന് തൽക്ഷണം ഉണർവും പുതുമയും നൽകുകയും ചെയ്യും.

റെറ്റിനോൾ

25 വയസ്സിനുമുകളിൽ പ്രായമുണ്ടങ്കിൽ റെറ്റിനോളിനെ നിങ്ങൾക്ക് ഉറ്റ ചങ്ങാതിയാക്കാം. നേർത്ത വരകൾ, പിഗ്മെന്‍റേഷൻ, മങ്ങൽ എന്നിവ കുറച്ച് ചർമ്മത്തിന് സൗന്ദര്യവും ദൃഢതയും പകരും. ഒരു ഡെർമറ്റോളജിസ്‌റ്റിനെ കണ്ട് ചർമ്മാരോഗ്യം വർദ്ധിപ്പിക്കാനുള്ള സംരക്ഷണ മാർഗ്ഗങ്ങൾ ആരായാം. മുമ്പ് ഒരിക്കലും റെറ്റിനോൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ വിദഗ്ദ്ധ ഉപദേശം തേടിയ ശേഷം അത് ആരംഭിക്കാം. ആഴ്ചയിൽ രണ്ടുതവണ രാത്രിയിൽ ഈ 0.3% റെറ്റിനോൾ ഉപയോഗിക്കാം. മുഖത്ത് ഉണ്ടാകുന്ന ഏജിംഗ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...