പ്രോബ്ളം ഫ്രീ ചർമ്മം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ ചില സമയത്ത് ഓയിലി ചർമ്മം കൊണ്ട് പ്രശ്നമുണ്ടാകുമ്പോൾ മറ്റ് ചിലപ്പോൾ ചർമ്മത്തിൽ അക്നെ പ്രോബ്ളമുണ്ടാകുന്നു. ഇത് ചർമ്മത്തിന്‍റെ സൗന്ദര്യത്തിനും തിളക്കത്തിനും മങ്ങലേൽപ്പിക്കുന്നു. ഏത് കാലാവസ്‌ഥയിലും ഇത് സംഭവിക്കാം. എന്നാൽ വേനൽക്കാലത്ത് ഓയിലി സ്കിൻ, മുഖക്കുരു പ്രശ്നം കൂടുതലായി കണ്ടുവരാം. വേനൽക്കാലത്ത് സെബേഷ്യസ് ഗ്രന്ഥി ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാൻ കൂടുതൽ സേബം ഉത്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം.

എന്ത് കാരണത്താലാണ് ഓയിലി- കോമ്പിനേഷൻ സ്കിൻ

ഓയിലി സ്കിൻ എന്നുള്ളത് ഇന്ന് സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്. ഓയിലി സ്കിന്നിൽ ലിപിഡിന്‍റെ നില, വെള്ളം, കൊഴുപ്പിന്‍റെ അളവ് എന്നിവ കൂടിയിരിക്കും. സെബേഷ്യസ് ഗ്രന്ഥികൾ ആവശ്യത്തിലധികമായി സേബം ഉത്പാദിപ്പിക്കാൻ തുടങ്ങുന്നതോടെ മുഖക്കുരു, ബ്രേക്ക് ഔട്സ്, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയ പല പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങും. ബ്രേക്ക് ഔട്സ് മൂലം സീബം മൃതചർമ്മത്തിനൊപ്പം ചേർന്ന് സുഷിരങ്ങളെ ബ്ലോക്ക് ചെയ്യും. ഇത് ചർമ്മത്തിന്‍റെ സ്‌ഥിതി മോശമാക്കുന്നു. കോമ്പിനേഷൻ സ്കിന്നിൽ ടീ സോൺ, ഫോർഹെഡ്, നോസ്, ചിൻ എന്നിവിടങ്ങളിൽ ഓയിൽ ഗ്ലാൻഡ്സ് ഓവറാക്ടീവ് ആയിരിക്കും.

  • ഓയിലി സ്കിന്നിനുള്ള ഒരു കാരണം പാരമ്പര്യമാണ്. ഇക്കാരണം കൊണ്ട് സെബേഷ്യസ് ഗ്രന്ഥികൾ ഓവറാക്ടീവാകുകയും എപ്പോഴും കൂടുതൽ സീബം ഉത്പാദിപ്പിക്കുകയും ചെയ്യും.
  • ഹൈപ്പർ കെരാറ്റിനൈസേഷൻ, ബാക്ടീരിയൽ പ്രോലിഫിനേഷൻ എന്നിങ്ങനെ യൗവ്വന കാലത്ത് ഉണ്ടാകുന്ന ഹോർമോണൽ ആക്ടിവിറ്റിയുടെ ഫലമായി സീബം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇക്കാരണം കൊണ്ട് ചർമ്മം കൂടുതൽ ഓയിലിയും തിളക്കമുള്ളതായും മാറും. ഒപ്പം ആരോഗ്യമുള്ള സീബത്തിന്‍റെ ആവരണം വേറെയുമുണ്ടാകും. അതിനാൽ ഇത് തടിച്ചതായി മാറുകയും തൽഫലമായി ഇതിന് ഫോളിക്കിളിന് പുറത്ത് കടക്കാൻ പ്രയാസമുണ്ടാവുകയും ചെയ്യും.
  • സ്കിൻ സെൽസ് അതിവേഗം വർദ്ധിച്ച് പോഴ്സിനെ ക്ലോഗ് ചെയ്ത് സീബം പുറന്തള്ളപ്പെടുന്ന സ്‌ഥിതി വിശേഷമാണ് ഹൈപ്പർ കെരാറ്റിനൈസേഷൻ. ഇക്കാരണം കൊണ്ട് സമീപത്തെ ചർമ്മത്തിൽ പിഗ്മെന്‍റ് കാണപ്പെടും.
  • അക്നെ ബാക്ടീരിയ പെരുകുന്നതിന് സീബം പോഷകമായി പ്രവർത്തിക്കും. അതിനാൽ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കപ്പെടും. ഈ അവസ്ഥയിൽ പോഴ്സ് ചുരുങ്ങി പോവുകയില്ല. ഇതിനെ ഒരു പരിധി വരെ തടയാം.

പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ പല സ്കിൻ കെയർ ഉത്പന്നങ്ങളും ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇത് ചർമ്മത്തെ കൂടുതൽ ഓയിലിയാക്കാറുണ്ട്. മുഖക്കുരു അടക്കം ധാരാളം ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് വഴിവയ്ക്കും. ഇത്തരം ചർമ്മത്തിന് ലൈറ്റ് വെയ്റ്റ് മോയിസ്ച്ച്റൈസർ, ജെൽ ബേസ്ഡ് ക്ലൻസറുകൾ ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ്.

എന്താണ് ഏറ്റവും ആവശ്യം

വെയിലത്ത് പോകുന്നത് കുറയ്ക്കുക: ഹാനികാരകങ്ങളായ സൂര്യരശ്മികൾ യഥാർത്ഥത്തിൽ ചർമ്മത്തെ ഡ്രൈയാകുകയാണ് ചെയ്യുക. എന്തിനേറെ ഓയിലി ചർമ്മത്തിനു വരെ മോയിസ്ച്ചർ ആവശ്യമായി വരാം. ഇക്കാരണം കൊണ്ട് ഫാറ്റ് ഗ്രന്ഥികൾ കൂടുതൽ ആക്ടീവാകും. സീബം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിനൊപ്പം സ്കിൻ ബ്ലമിഷസിന് കാരണമാവുകയും ചെയ്യും. ഒപ്പം സ്കിൻ ഡ്രൈയാകുന്നതു കൊണ്ട് പ്രകൃതിദത്തമായ രീതിയിൽ മൃതചർമ്മം പുറന്തള്ളപ്പെടാതെ വരും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...