ഓണം, വിവാഹം, പാർട്ടികൾ പോലെയുള്ള അവസരങ്ങളിൽ മുഖം സുന്ദരവും സൗമ്യവുമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്തരം അവസരങ്ങളിലെ മിന്നുന്ന താരങ്ങളാവാൻ ഈ സൗന്ദര്യ പരിചരണ രീതികളൊന്ന് പരീക്ഷിച്ചു നോക്കൂ.

ജീവിതം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷൻ രംഗത്തും ലുക്കിലും ട്രെൻഡുകളിലുമൊക്കെ വിപ്ലവാത്മകമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ ആധുനിക ജീവിതശൈലി അനുസരിച്ച് ചർമ്മ പരിപാലനത്തിലും ബ്യൂട്ടി ഗ്രൂമിംഗിലുമൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുകയാണ്. അതെല്ലാം തന്നെ ഇന്നിന്‍റെ ആവശ്യം കൂടിയായിരിക്കുന്നു. അതിനാൽ ഈ ഫെസ്റ്റിവൽ സീസണിൽ അല്പം വ്യത്യസ്തമായ സൗന്ദര്യ പരിചരണ രീതികൾ പരീക്ഷിച്ച് ആഘോഷം ഗംഭീരമാക്കാം. അതിനായി ന്യൂ ഏജ് കോസ്മെറ്റിക് പ്രോഡക്ടുകൾ ഉപയോഗിച്ച് നമ്മുടെ ലുക്കിനെ തന്നെ മാറ്റി മറിക്കാം. ഇതേക്കുറിച്ച് പ്രശസ്ത ഡെർമറ്റോളജിസ്റ്റ് ഡോക്ടർ ഭാരതി തനേജ നൽകുന്ന ചില നിർദ്ദേശങ്ങൾ അറിയാം.

ന്യൂ ഏജ് കോസ്മെറ്റിക് പ്രൊഡക്ടുകൾ

ചർമ്മം കൂടുതൽ സുന്ദരവും ആരോഗ്യമുള്ളതും ആകർഷകവും ആകാൻ ന്യൂ ഏജ് കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നവും ഒപ്പം പ്രകൃതിദത്ത പോഷകങ്ങളും എസെൻഷ്യൽ ഓയിലു കളും അടങ്ങിയവയാണ് ഇത്തരം ഉൽപ്പന്നങ്ങൾ. അതുകൊണ്ടാണ് ഇവ സ്ത്രീകളുടെ പ്രിയപ്പെട്ടതാകുന്നതും. ചർമ്മത്തിന് ഇവ കൂടുതൽ ഗുണപരമായ മാറ്റങ്ങൾ നൽകുന്നു. അത്തരംചില ഉൽപ്പന്നങ്ങളെ പരിചയപ്പെടാം.

അഡ്വാൻസ്ഡ് ആന്‍റി റിങ്കിൾ റെറ്റിനോൾ ഫേസ് ക്രീം

സ്ത്രീകളെ അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും. ചർമ്മം സുന്ദരവും കോമളവുമായിരിക്കണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുക. എന്നാൽ തെറ്റായ ചില സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിച്ചോ ചർമ്മത്തെ ശരിയായ രീതിയിൽ പരിപാലിക്കാതെയോ ഹോർമോൺ അസന്തുലുതാവസ്‌ഥ കൊണ്ടോ ചർമ്മത്തിൽ ഏജിംഗ് സംബന്ധമായതോ അല്ലാത്തതുമായതോ ആയ പ്രശ്നങ്ങൾ കണ്ടു തുടങ്ങും.

ഈ സാഹചര്യത്തിൽ ന്യൂ ഏജ് കോസ്മെറ്റിക് പ്രൊഡക്ടിൽ ഉള്ള അഡ്വാൻസ്ഡ് ആന്‍റി റിങ്കിൾ റെറ്റിനോൾ ഫേസ് ക്രീം ഉപയോഗിക്കുന്നത് ഫലപ്രദം ആയിരിക്കും.

പ്രകൃതിദത്ത ചേരുവകൾ അടങ്ങിയിരിക്കുന്നതിനാലും ക്ലിനിക്കിലി ടെസ്റ്റഡായതിനാലും ഇത് ഫേഷ്യൽ മസിലുകളെ ബലപ്പെടുത്തുന്നതിനൊപ്പം റിലാക്സേഷനും പകരുന്നു.

ഇതിലെ വിറ്റാമിൻ സി പ്രോപ്പർട്ടീസ് പ്രകൃതിദത്ത രീതിയിൽ കൊളാജൻ നിർമ്മിച്ച് പ്രായം വർദ്ധിപ്പിക്കുന്ന ചർമ്മ കോശങ്ങളെ ഹെൽത്തിയാക്കുന്നു. തൽഫലമായി ചർമ്മത്തിലെ ചുളിവുകൾ അകലുകയും ചെയ്യുന്നു. വിറ്റാമിൻ സി അടങ്ങിയ ഫേഷ്യൽ മോയിസ്ചറൈസർ ചർമ്മത്തിൽ വിറ്റാമിൻ ലെവലിനെ ബാലൻസ് ചെയ്യുന്നതിനൊപ്പം ചർമ്മത്തെ ആരോഗ്യമുള്ളതുമാക്കുന്നു.

ഈ ക്രീം മുഖത്ത് പുരട്ടുന്നതിലൂടെ ചർമ്മം മൃദുലവും കോമളവും ആകുന്നതിനൊപ്പം ആഘോഷാവസരങ്ങളിൽ അണിഞ്ഞൊരുങ്ങുമ്പോൾ മുഖം കൂടുതൽ സുന്ദരമാകുകയും ചെയ്യും. എല്ലാത്തരം ചർമ്മത്തിനും നന്നായി ഇണങ്ങുമെന്ന് മാത്രമല്ല എല്ലാ പ്രായക്കാർക്കും ഇത് ധൈര്യപൂർവ്വം ഉപയോഗിക്കുകയും ചെയ്യാം.

വിറ്റാമിൻ സി സിറം

ചർമ്മം ആന്തരികമായി സുഖപ്പെടാതെ മുഖത്ത് ഏതുതരം മേക്കപ്പ് ഇട്ടാലും ശരി അത് സുന്ദരമായി കാണപ്പെടണമെന്നില്ല. ഇത്തരത്തിലുള്ള ചർമ്മത്തെ വിറ്റാമിൻ സി സിറം മികച്ച രീതിയിൽ ഹൈഡ്രേറ്റ് ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...