ചർമ്മം തിളക്കമുള്ളതായിരിക്കുകയെന്നത് എല്ലാ പെൺകുട്ടികളും സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ പലതരം ചർമ്മസംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്. ഫേസ് പായ്ക്ക്, ബ്ലീച്ച് ചെയ്യൽ എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യും. അതിനായി ധാരാളം പണം ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച ഫലമൊന്നും മിക്കവർക്കും ലഭിക്കാറില്ല.

ഈയൊരു സാഹചര്യത്തിൽ ഹൈഡ്ര ഫേഷ്യലിനെ പരിചയപ്പെടുന്നത് ഗുണം ചെയ്യും. ഇത് ചർമ്മത്തെ ഡീപ് എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനൊപ്പം സ്കിൻ ടെക്സ്ച്ചർ, ടോൺ എന്നിവയെ മെച്ചപ്പെടുത്തുകയും ചെയ്യും.

ഹൈഡ്ര ഫേഷ്യൽ

ഇതൊരു തരം കോസ്മെറ്റിക് പ്രക്രിയയാണ്. ചർമ്മത്തെ ഇത് ഡീപ് ക്ലീൻ ചെയ്യുന്നതിനൊപ്പം ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യും. പ്രത്യേകതരം ഉപകരണം ഉപയോഗിച്ച് പോഴ്സിൽ നിന്നും ഡെഡ് സ്കിൻ നീക്കം ചെയ്യും. തുടർന്ന് ചർമ്മത്തിൽ ആന്‍റി ഓക്സിഡന്‍റ് സിറമും നിക്ഷേപിക്കും. തൽഫലമായി ചർമ്മം ഹൈഡ്രേറ്റാക്കുന്നതിനൊപ്പം ഏജിംഗ് പ്രശ്നത്തെ അകറ്റുകയും ചെയ്യും. ഈ ഫേഷ്യൽ 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാം. ചർമ്മം പൂർണ്ണമായും തിളക്കമുള്ളതായി മാറും.

പ്രയോജനങ്ങൾ

മുഖക്കുരുവിന് ഫലവത്ത്

ചർമ്മം ഡീപ് എക്സ്ഫോളിയേറ്റ് ആയില്ലെങ്കിൽ പോഴ്സ് വൃത്തിയുള്ളതാവുകയില്ല. ഇക്കാരണം കൊണ്ട് മുഖക്കുരു പ്രശ്നമുണ്ടാകുന്നതിനൊപ്പം ചർമ്മം നിർജ്ജീവവും വരണ്ടതുമാകും. എന്നാൽ ഇത് മൈക്രോ ഡർമ്മബ്രേഷൻ ടെക്നിക്കിന്‍റെ സഹായത്തോടെ ചർമ്മത്തെ ഡീപ് ക്ലീൻ ചെയ്യും. അടഞ്ഞ പോഴ്സിനെ ഓപ്പൺ ചെയ്ത് സ്കിൻ സെല്ലുകളെ പുനരുജ്ജീവിപ്പിക്കും. ഇതുവഴി മുഖക്കുരു, പാടുകൾ എന്നിവയെ ഈ പ്രക്രിയയിലൂടെ ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയും.

ബ്ലാക്ക് ഹെഡ്സ്

ചർമ്മത്തിൽ മൃതകോശങ്ങൾ അമിതമായി അടിഞ്ഞു കൂടുന്നതിന്‍റെ ഫലമായി ബ്ലാക്ക് ഹെഡ്സ് (കറുത്തകാര) രൂപം കൊള്ളാറുണ്ട്. ഇത് മുഖത്ത് അഭംഗി സൃഷ്ടിക്കും. ഒപ്പം സ്കിൻ ഇൻഫക്ഷനും ഇടവരുത്തും. എന്നാൽ ഹൈഡ്ര ഫേഷ്യലിൽ എക്സ്ഫോളിയേറ്റിംഗ്, എക്സ്ട്രാക്റ്റിംഗ് ടെക്നിക് എന്നിവ ഉപയോഗപ്പെടുത്തി മുഖക്കുരുവിനെ നിയന്ത്രിക്കുകയും ഒപ്പം ബ്ലാക്ക് ഹെഡ്സ് നല്ലൊരു പരിധി വരെ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ചർമ്മം ക്ലിയർ ആകുകയും തിളക്കമുണ്ടാവുകയും ചെയ്യും.

സ്കിൻ ഏജിംഗിനെ കുറയ്ക്കും

ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുകയെന്നത് ആരും ആഗ്രഹിക്കാത്ത കാര്യമാണ്. എന്നാൽ ഹൈഡ്ര ഫേഷ്യൽ ചെയ്തവരുടെ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കുന്നതിനൊപ്പം ഏജിംഗ് പ്രക്രിയ വളരെയധികം കുറഞ്ഞതായി ഒരു പഠനം തെളിയിക്കുകയുണ്ടായി. പോഴ്സ് ചുരുങ്ങുന്നതിനൊപ്പം ഹൈപ്പർ പിഗ്മെന്‍റേഷൻ, ഫൈൻ ലൈൻസ് എന്നിവ കുറഞ്ഞും കിട്ടും.

എങ്ങനെയാണ് ഇത് ചെയ്യുക?

സ്റ്റെപ്പ്1: ക്ലീനിംഗ്

ഏറ്റവുമാദ്യം ചർമ്മം സ്മൂത്താകുന്നതിനായി ചർമ്മത്തിന്‍റെ സ്വഭാവമനുസരിച്ചുള്ള ക്ലീനിംഗ് പ്രൊഡക്റ്റ് ഉപയോഗിക്കും. അതോടെ ചർമ്മത്തിലെ മുഴുവൻ അഴുക്കുകളും നീങ്ങി മുഖത്തിന് നല്ല ഫേഷ്യൽ ഇഫക്റ്റ് ലഭിക്കും. ഈ സ്റ്റെപ്പിനൊപ്പം ചർമ്മത്തെ എക്സ്ഫോളിയേറ്റും ചെയ്യും. ചർമ്മത്തിൽ നിന്നും അമിതമായ എണ്ണയും റിമൂവ് ചെയ്ത് പോഴ്സിൽ നിന്നും ഡെഡ് സ്കിൻ സെല്ലുകളെ റിമൂവ് ചെയ്യും.

സ്റ്റെപ്പ് 2: കെമിക്കൽ പീലിംഗ്

സാലിസിലിക്ക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, സിറം എന്നിവ ഉപയോഗിച്ചുള്ള ഒരു പ്രക്രിയയാണിത്. ചർമ്മത്തിന്‍റെ ഡീപ് ലെയറുവരെ ഇവ എത്തിച്ച് ചർമ്മത്തെ ആന്തരികമായി ഹൈഡ്രേറ്റ് ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...