എന്നും ഓരേ ഹെയർ സ്റ്റൈൽ… മടുപ്പ് തോന്നുന്നില്ലേ?എങ്കിൽ അടിമുടി ചെയ്ഞ്ച് ആയിക്കൊള്ളട്ടേ. മുടി ഹെവിയും കേളിയും ആക്കുന്നതിന് ഹോട്ട് റോളേഴ്സിനൊപ്പം ബാക്ക് കോമ്പിംഗും ചെയ്ത് നോക്കൂ. ഒരു കിടിലൻ ഹെയർ സ്റ്റൈൽ ക്രിയേറ്റ് ചെയ്യപ്പെടും.

മൾട്ടി റോൾ സ്റ്റൈൽ

മുടി മുഴുവനും ചീകിയശേഷം ഹെയർ സ്പ്രേ ചെയ്യാം. ഉച്ചിയിലെ കുറച്ച് മുടിയിഴകൾ എടുത്ത് അകത്തേക്ക് എന്നവണ്ണം മടക്കി ഹോട്ട് റോളേഴ്സ് വേഗത്തിൽ ഇടുക. എത്ര വേഗത്തിൽ ഹോട്ട് റോളേഴ്സ് ഇടുന്നുവോ അത്രയും നല്ല രീതിയിലാകും റോൾസും. ഇപ്രകാരം മുകളിൽ നിന്നും താഴെ വര മുടിയിൽ ഒന്നൊന്നായി ഹോട്ട് റോളേഴ്സ് ഇടുക. അതിനുശേഷം ചെവിക്ക് മുകളിൽ ഉള്ള മുടി എടുത്ത് ഹോട്ട് റോളേഴ്സ് പിടിപ്പിക്കുക. മറുചെവിക്ക് മുകളിലും ഇതുപോലെ മുടി റോൾ ചെയ്യാം. റോളേഴ്സ് ഇട്ടശേഷം ഒരു സ്കാർഫ്കൊണ്ട് കവർ ചെയ്യാം.

കുറച്ച് കഴിഞ്ഞ് സ്കാർഫ് മാറ്റിയ ശേഷം റോളേഴ്സ് തുറക്കുക. വിരൽ ഉപയോഗിച്ച് മുടി റോൾ ചെയ്യും വിധം ചുരുട്ടികൊണ്ടിരിക്കുക. അതിനുശേഷം മുടി ഒരു വശത്തേക്ക് സെറ്റ് ചെയ്യാം.

നീണ്ട മുടിക്ക് ബാക് കോമ്പിംഗ്

മുടി നന്നായി ചീകിയ ശേഷം പിന്നിൽ മുടി പോണിയായി കെട്ടുക. അതിനുശേഷം മുടി ഹെയർ സ്പ്രേ ചെയ്തശേഷം പോണിയിൽ നിന്നും കുറച്ച് മുടിയികൾ എടുക്കുക. മുകളിലുള്ള ഏതാനും മുടിയിഴകൾ മുകളിലേക്ക് എടുത്ത് ബാക്ക് കോമ്പിംഗ് ചെയ്യാം. ഇപ്രകാരം എല്ലാ മുടിയിഴകളും ബാക്ക് കോമ്പിംഗ് ചെയ്ത് ഓരോരോ റബ്ബർ ബാൻഡ് ഇടുക. അതിനുമുകളിൽ ഗോൾഡ് കളർ സ്പ്രേ ചെയ്യാം. ഇനി പോണിയെ രണ്ട് ഭാഗമാക്കാം. ഒന്ന് വലതും ഒന്ന് ഇടതുമായി. ഈ രണ്ട് പോണിയേയും മുകളിലേക്ക് ബാക്ക് കോമ്പിംഗ് ചെയ്ത് മുകളിലുള്ള പോണിയിൽ ചുരുട്ടി വച്ച് ലൂസായി കെട്ടി വയ്ക്കാം. പുറത്തു കിടക്കുന്ന മുടിയിഴകളെ കെട്ടിനോട് ചേർത്ത് രണ്ട് വശത്തു നിന്നും ഹെയർ പിൻ ചെയ്യാം. കെട്ട് മുറുകും. അവശേഷിച്ച മുടി ഹെയർ പിന്നുകൾ ഉപയോഗിച്ച് സെറ്റ് ചെയ്യുക. പോണിയെ വിടർത്തിയിട്ട് ഇരുവശത്തു നിന്നും പിൻ കുത്താം. അതിനു ശേഷം ഹെയർ സ്പ്രേ ചെയ്യാം. സ്കാർഫ് വെച്ച് കവർ ചെയ്യുക. ഏതാനും സെക്കൻഡിനുള്ളിൽ സെറ്റാകും.

ഫങ്കി സ്റ്റൈൽ

മുടി ചീകുക. മുൻവശത്തെ മുടി ബാക്ക് കോമ്പിംഗ് ചെയ്ത് ഹെയർ സ്പ്രേ ചെയ്യാം. പുറകുവശത്തെ മുടി പോണിയാക്കി കെട്ടാം. പോണിയിൽ മുകളിൽ നിന്നും കുറച്ച് മുടിയികൾ എടുത്ത് ഹെയർ സ്പ്രേ ചെയ്ത് ചീകുക. അതിനു ശേഷം ഇൻവിസിബിൾ പിന്നുകൊണ്ട് മുടി എസ് ആകൃതിയിൽ വളയ്ക്കുക. എത്ര നീളമുള്ള മുടിയാണോ അത്രയും വളയ്ക്കണം. പിന്നീട് വിരലുകൾ കൊണ്ട് മുടിയെ മുകളിലേക്ക് എടുത്ത്  സ്പ്രേ ചെയ്യാം. അതാ ഫങ്കി സ്റ്റൈൽ റെഡി ആയി.

ഫ്രഞ്ച് നോട്ട്

ഹെയർ ബ്രഷ് ഉപയോഗിച്ച് മുടി ചീകുക. അതിനുശേഷം മുടിയിൽ ഹെയർ സ്പ്രേ ചെയ്യുക. മുന്നിലുള്ള മുടിയെ വലതു വശത്തുകൂടി ചെവി വരെയുള്ള ഭാഗമായി തിരിക്കുക. മുന്നിലുള്ള മുടി ചീകി ഒരു വശത്തായി വകുത്തെടുത്ത് ഓരോ ഭാഗമായി എടുത്ത് കെട്ടിട്ടു പോകുക. എല്ലാ കെട്ടിലും ഹെയർ സ്പ്രേ ചെയ്യണം. ഇപ്രകാരം ചെറിയ ചെറിയ കുറേ ഭാഗങ്ങളെടുക്കാം. മൂന്നാമത്തെ ഭാഗത്തെ ആദ്യത്തെ ഭാഗവുമായി ചേർത്ത് കെട്ടുക. അതിനു ശേഷം മുടിയിൽ റബ്ബർ ബാൻഡിടാം. ഇപ്രകാരം ഇടതുവശത്തും ഹെയർ സ്റ്റൈലിംഗ് ചെയ്യാം. ഒടുവിൽ പുറകു വശത്തുള്ള മുടിയും നടുക്കു വെച്ച് പകുത്ത് മേൽ വിവരിച്ചതുപോലെ ഇടതുവശത്തും ചെയ്യുക. അവശേഷിച്ച മുടിയിഴകൾ ഒന്നിച്ചെടുത്ത് കെട്ടാം.

और कहानियां पढ़ने के लिए क्लिक करें...