റഷ്യയിലെ കാതറീൻ രാജ്‌ഞി അതീവ സുന്ദരിയായിരുന്നു. ബ്യൂട്ടി കോൺഷ്യസ് ആയ അവർ ഒരിക്കൽ തന്‍റെ കേശാലങ്കാര വിദഗ്ദ്ധനെ മൂന്നു വർഷക്കാലം ഇരുമ്പുകൂട്ടിൽ തടവിലിട്ടു. കാരണം എന്താണെന്നോ?, രാജ്‌ഞിക്ക് താരനുണ്ടായിരുന്നു. ഈ വിവരം അയാൾ പുറത്താരോടെങ്കിലും പറയുമോ എന്നായിരുന്നു രാജ്‌ഞിയുടെ ഭയം, രാജ്‌ഞിക്ക് താരൻ വന്നതിനുള്ള ശിക്ഷ പാവം ബ്യൂട്ടീഷ്യന്!
നിസ്സാര കാര്യത്തിനു പോലും ബ്യൂട്ടി പാർലറിലേക്ക് ഓടുന്നവർ പലപ്പോഴും ശ്രദ്ധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന വസ്തുക്കൾ, ബ്യൂട്ടീഷ്യന്‍റെ യോഗ്യത, അവിടുത്തെ അന്തരീക്ഷത്തിന്‍റെ വൃത്തി. ഇതൊന്നും കണക്കിലെടുക്കാതെ ബ്യൂട്ടി പാർലറിൽ സ്‌ഥിരം സന്ദർശകരാവുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ തടവിലാണ്!
ബ്യൂട്ടീഷ്യൻ എഫിഷ്യന്‍റ് ആണോ?
- നിങ്ങളുടെ ബ്യൂട്ടീഷ്യന് കോസ്മെറ്റിക്‌സ്, സ്‌കിൻ, ഹെയർ എന്നിവയെക്കുറിച്ച് മതിയായ അറിവുണ്ടോ? നിങ്ങളുടെ സ്‌കിൻ ഏത് ടൈപ്പാണ്? എന്തെല്ലാം തരം കോസ്മെറ്റിക്സ്, ഡ്രസ്സ്, ആക്‌സസറീസ് യോജിക്കും എന്നൊക്കെ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?
- ബ്യൂട്ടിപാർലറും ചുറ്റുപാടും കംഫർട്ടബിൾ ആണോ? അവർ നിങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ടോ?
- വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ടോ? ഫേഷ്യൽ, മേക്കപ്പ്, കട്ടിംഗ്, ഹെയർ ഡ്രസ്സിംഗിനു ശേഷം ബെഡ്ഷീറ്റ്, ടവൽ, ഗൗൺ എന്നിവ ചേയ്‌ഞ്ച് ചെയ്യാറുണ്ടോ? ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന ചീപ്പ്, ടവൽ, സ്ക്രബർ, ബ്രഷ്, വാക്സിൾ സ്ട്രിപ്പ‌് എന്നിവ വൃത്തിയായിരിക്കണം.
- നല്ലാരു ബ്യൂട്ടി പാർലമാണെങ്കിൽ അവ ആന്‍റിസെപ്റ്റിക് കൊണ്ട് കഴുകി കീടാണു മുകതമാക്കിയിരിക്കും.
- നിങ്ങളുടെ സ്കിന്നിന് ഉപയോഗിക്കുന്ന പ്രൊഡക്റ്റ് ഗുണനിലവാരമുള്ളതാണോ? ബ്യൂട്ടീഷ്യനോട് ഇതേക്കുറിച്ച് ചോദി ച്ചാൽ അവർ തൃപ്തികരമായ മറുപടി നൽകാറുണ്ടോ?
- ബ്യൂട്ടിഷ്യന്‍റെ വ്യക്‌തിത്വം ആകർഷകമാവണം. നല്ല ചുറുചുറുക്കും, സെൻസ് ഓഫ് ഹ്യൂമറും ഉണ്ടെങ്കിൽ കഴിവുള്ള ബ്യൂട്ടിഷ്യനാണെന്ന് അനുമാനിക്കാം.
- സുന്ദരനും സുന്ദരിയുമൊന്നും ആയില്ലെങ്കിലും 'ഹായ് നന്നായിട്ടുണ്ട്' എന്ന് മറ്റുള്ളവർ പറഞ്ഞു കേൾക്കാനാണ് സകലരും ഇഷ്ടപ്പെടുക. മുമ്പൊക്കെ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബ്യൂട്ടി പാർലറുകൾ ഇന്ന് ഗ്രാമങ്ങളിലും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.
- ബ്യൂട്ടീഷ്യൻ കോഴ്‌സിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് വൻ ഹോട്ടലുകളിലോ, ഹെൽത്ത് ക്ലബിലോ, സലൂൺ ബ്യൂട്ടി പാർലർ കോസ്മെറ്റിക്‌സ് ഷോപ്പ് തുടങ്ങാവുന്നതാണ്.
- പ്ലസ് ടുവിനു ശേഷം ബ്യൂട്ടീഷ്യൻ കോഴ്‌സ് പൂർത്തിയാക്കി ഈ രംഗത്ത് പ്രവർത്തിക്കാം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത് ഒരു പ്ലസ് പോയിന്‍റായിരിക്കും.. ആകർഷകമായ വ്യക്തിത്വം കൂടിയായാൽ നന്ന്.
ട്രെയിനിംഗ് അനിവാര്യം
വാടക നൽകി പുതിയൊരിടത്ത് ബ്യൂട്ടി പാർലർ തുടങ്ങേണ്ടതില്ല. വീട്ടിൽ തന്നെ പുറത്തേക്കിറങ്ങാൻ സൗകര്യമു ള്ള ഒരു മുറി തെരഞ്ഞെടുക്കാം. കസ്‌റ്റമേഴ്‌സിൽ നല്ല സ്വാധീനം ചെലുത്തും വിധം പെരുമാറാൻ ബ്യൂട്ടീഷ്യൻ ശ്രദ്ധിക്കണം. യാത്രാ സൗകര്യമുള്ള ഇടമാണോ? റോഡ് സൈഡാണോ എങ്കിൽ വളരെ നല്ലത്. രാജ്യത്തും വിദേശത്തുമായി വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ധാരാളം ട്രെയിനിംഗ് സെന്‍ററുകളുമുണ്ട്. അനിവാര്യമായ പരിശീലനം നേടിയ ശേഷമേ ബ്യൂട്ടി പാർലർ തുടങ്ങാവൂ.
ഹബീബ് ഖാൻ, ഷാഹ്‌നാസ് ഹുസൈൻ, വന്ദന ലൂഥറാ, ബ്ലോസം കോച്ചർ, ഭാരതി തനേജ, മിറിയം ജാവേറി, അംബിക പിള്ള... സൗന്ദര്യലോകത്തെ പ്രശസ്‌തരാണിവർ. രാജ്യമെമ്പാടുമുള്ള വൻ നഗരങ്ങളിലായി ഇവർക്ക് ഫ്രാഞ്ചൈസിയുമുണ്ട്. ബ്യൂട്ടിഷ്യൻ കോഴ്‌സിനുള്ള (കോസ്മെറ്റോളജി) സൗകര്യവുമിവിടെയുണ്ട്. സർക്കാർ, അർദ്ധ സർക്കാർ സ്‌ഥാപനങ്ങളും ബ്യൂട്ടീഷ്യൻ കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ജോലിയോടുള്ള ആത്മാർത്ഥത, പെരുമാറ്റം, സ്വഭാവം എന്നിവ അധിഷ്‌ഠിതമായാവും ബ്യൂട്ടി പാർലറിന്‍റെ വിജയം. പുതുപുത്തൻ ട്രെൻഡ്സിനെക്കുറിച്ച് ബ്യൂട്ടീഷ്യന് നല്ല അറിവുണ്ടായിരിക്കണം.