40തിലും 20ന്റെ തിളക്കം

പ്രായം തോന്നുന്നേയില്ല… ചർമ്മത്തിന് എന്തൊരു തിളക്കമാണ് എന്നിങ്ങനെയുള്ള പ്രശംസാ വാക്കുകൾ കേൾക്കാൻ ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്. എന്നാൽ മുതിർന്ന പ്രായക്കാരായ സ്ത്രീകൾക്ക് കൗമാരക്കാരുടേതുപോലെ യുവത്വം തുളുമ്പുന്ന ലുക്കും ‌റ്റൈലും ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള സംഗതിയല്ല. അപ്ഡേറ്റ് ചെയ്ത വാർഡ്രോബ്, സ്മാർട്ട് സ്‌കിൻ കെയർ, കിടിലൻ സ്റ്റൈലിംഗ് സെൻസ് എന്നിവയൊക്കെ അതിന് പിൻബലമായി ആവശ്യമാണ്. 20 വയസ്സുള്ള ഒരു പെൺകുട്ടിയെപ്പോലെ കാണപ്പെടാനും, തിളങ്ങുന്ന ചർമ്മവും ട്രെൻഡി ഫാഷൻ ലുക്കും സ്വന്തമാക്കാനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം പുതുക്കലിനുള്ള ശ്രമം ആരംഭിക്കാവുന്നതാണ്. അതിനാൽ പ്രായത്തെ റിവേ ഴ്സ് ഗിയറിലാക്കുന്ന സീക്രട്ട് സ്റ്റൈ ലിംഗ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നമുക്ക് മനസിലാക്കേണ്ടതുണ്ട്.

ഫാഷൻ ഗെയിം കൃത്യമായി മനസ്സിലാക്കണം

കൗമാരക്കാരുടെ ഫാഷൻ സെൻസ് ഇപ്പോൾ ജീൻസിലും ടീ-ഷർട്ടുകളിലും മാത്രം ഒതുങ്ങുന്നതല്ല. ക്രോപ്പ് ടോപ്പുകൾ, കോർഡുകൾ, ഓവർസൈസ് ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ക്യൂട്ട് സ്കേർട്ടുകൾ എന്നിവയ്ക്കൊപ്പം നിരവധി ട്രെൻഡി ടോപ്പുകളും നിറഞ്ഞ അവരുടെ ഫാഷൻ സെൻസുമായി കിടപിടിക്കുന്നതിന് നിങ്ങളുടെ വാർഡ്രോബിലും സമാനമായ ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്.

കോർഡ് സെറ്റുകൾ: ഈ ലുക്ക് ഇപ്പോൾ സർവ്വസാധാരണമായി മാറിയിട്ടുണ്ട്. സ്നീക്കറുകൾക്കൊപ്പം മെസ്സിയായ ഒരു ഹെയർ ബണ്ണും കൂടിയായാൽ ഈ സ്റ്റൈലിംഗിലൂടെ കൂടുതൽ ചെറുപ്പമാകാം.

ഓവർസൈസ്‌ഡ് ടീസ്

ഇത് ജെൻ ഇസഡിന്‍റെ പുതിയ യൂണിഫോമാണ്. സുഖകരവും വളരെ സ്റ്റൈലിഷും കൂടിയായ ഒന്ന്. എന്ത് ധരിക്കണമെന്ന് ആശയക്കുഴപ്പമുള്ളപ്പോൾ ലളിതമായ ഓവർസൈസ്‌ഡ് ടീ-ഷർട്ട് നിങ്ങളെ സ്റ്റൈലിഷും ചെറുപ്പവുമാക്കും.

മോണോക്രോം ലുക്ക്

ഒരേ നിറത്തിലുള്ള വസ്ത്രധാരണം ഉയരക്കൂടുതൽ തോന്നിപ്പിക്കാനും മെലിഞ്ഞതുമായ ഒരു ലുക്കും നൽകും. ഇതിലൂടെ ശരീരഭാരം സ്റ്റൈലിൽ മറയ്ക്കാനും കഴിയും. കൂടാതെ ഏത് സ്‌ഥലത്തും വേറിട്ടുനിൽക്കാൻ കഴിയും. അത് ഓഫീസായാലും സുഹൃത്തിന്‍റെ പാർട്ടിക്കായാലും ശരി.

ലെയറിംഗ്

കൗമാരക്കാർ ലെയറിംഗിൽ വിദഗ്ധരാണ്. നിങ്ങളുടെ പഴയ വസ്ത്രത്തിന് ജീവൻ നൽകാനോ സ്വന്തം ‌റ്റൈലിംഗ് ഗെയിമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനോ ആഗ്രഹിക്കുന്നുവെങ്കിൽ എല്ലായ്പ്പോഴും ലൈറ്റ്‌വൈയ്റ്റ് ജാക്കറ്റുകൾ, ഷഗ്ഗുകൾ വലിപ്പമേറിയ ഡെനിം ഷർട്ടുകൾ എന്നിവ ലെയറിംഗിനായി കൈവശം വയ്ക്കുക.

ചർമ്മ സംരക്ഷണം എന്ന രഹസ്യവിദ്യ

മധുര 17-ന്‍റെ തിളക്കം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐസ് ഡിപ്പ് മുതൽ റെറ്റിനോൾ വരെ ചർമ്മ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൗന്ദര്യ പരിചരണ മാർഗ്ഗങ്ങൾ സ്വന്തമാക്കാം. ഒപ്പം ചർമ്മത്തിന്‍റെ ദൃഢത നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനായി സോളിഡ് സ്കിൻ കെയർ പിന്തുടരാം.

ഐസ് ഫേഷ്യൽ അല്ലെങ്കിൽ ഐസ് ഡിപ്പ്

മുഖം ഐസ് വെള്ളത്തിൽ മുക്കി ദിവസം ആരംഭിക്കുക. ഇത് ചർമ്മ സുഷിരങ്ങൾ ശക്തമാക്കുകയും മുഖത്തിന്‍റെ വീക്കം കുറയ്ക്കുകയും മുഖത്തിന് തൽക്ഷണം ഉണർവും പുതുമയും നൽകുകയും ചെയ്യും.

റെറ്റിനോൾ

25 വയസ്സിനുമുകളിൽ പ്രായമുണ്ടങ്കിൽ റെറ്റിനോളിനെ നിങ്ങൾക്ക് ഉറ്റ ചങ്ങാതിയാക്കാം. നേർത്ത വരകൾ, പിഗ്മെന്‍റേഷൻ, മങ്ങൽ എന്നിവ കുറച്ച് ചർമ്മത്തിന് സൗന്ദര്യവും ദൃഢതയും പകരും. ഒരു ഡെർമറ്റോളജിസ്‌റ്റിനെ കണ്ട് ചർമ്മാരോഗ്യം വർദ്ധിപ്പിക്കാനുള്ള സംരക്ഷണ മാർഗ്ഗങ്ങൾ ആരായാം. മുമ്പ് ഒരിക്കലും റെറ്റിനോൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ വിദഗ്ദ്ധ ഉപദേശം തേടിയ ശേഷം അത് ആരംഭിക്കാം. ആഴ്ചയിൽ രണ്ടുതവണ രാത്രിയിൽ ഈ 0.3% റെറ്റിനോൾ ഉപയോഗിക്കാം. മുഖത്ത് ഉണ്ടാകുന്ന ഏജിംഗ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

സൺസ്ക്രീൻ

വീട്ടിലായാലും പുറത്തായാലും എസ്‌പിഎഫ് 50 സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിച്ചിരിക്കണം. ഇത് അകാല വാർദ്ധക്യത്തെ തടയും.

ജലാംശം നൽകുന്ന ടോണറുകളും സിറമുകളും

ഹൈലൂറോണിക് ആസിഡും നിയാസിനാമൈഡ് ആസിഡും അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തെ ശക്‌തിപ്പെടുത്തുകയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.

മേക്കപ്പ് ഗെയിം

ലെസ്സ് ഈസ് മോർ എന്ന നിലയിലാണ് കൗമാരക്കാരുടെ മേക്കപ്പ്. വളരെ സൂക്ഷ്മവും ഭംഗിയുള്ളതുമാണ് അത്. കനത്ത ബേസും ഇല്ല. കടുത്ത ലിപ്‌സ്‌റ്റിക്കും ഇല്ല. ചർമ്മനിറത്തിനു അനുസരിച്ചുള്ള ബേസും റോസ് നിറമുള്ള കവിളുകളും ഇഷ്ടപ്പെടുന്നവരാണ് കൗമാരക്കാർ. അത്തരത്തിൽ മേക്കപ്പ് ട്രിക്കുകൾ അവലംബിക്കാം.

ടിന്‍റെഡ് മോയ്സ്ചറൈസർ അല്ലെങ്കിൽ ബിബി ക്രീം

ചർമ്മത്തെ മനോഹരവും ഈവൻ ടോണിലുമുള്ളതാക്കാൻ കനത്ത ഫൗണ്ടേഷൻ ആവശ്യമില്ല. പ്രകൃതിദത്തവും ശ്വസിക്കാൻ കഴിയുന്നതുമായ ബേസ് ചർമ്മത്തെ കൂടുതൽ ചെറുപ്പമാക്കും. ടിന്‍റഡ് മോയ്‌സ്‌ചറൈസർ, ബിബി അല്ലെങ്കിൽ സിസി ക്രീം അതിനായി തെരഞ്ഞെടുക്കാം.

ബ്ലഷ്, ഹൈലൈറ്റർ

പൗഡർ ബ്ലഷ് പുരട്ടുന്നത് എളുപ്പമാണെങ്കിലും ക്രീം ബ്ലഷ് ഉപയോഗിക്കുന്നത് കവിളുകൾക്ക് സ്വാഭാവികമായ തിളക്കം പകരും. പുരട്ടി കുറച്ച് സമയത്തിന് ശേഷം ക്രീം ബ്ലഷ് മുഖത്ത് നന്നായി സെറ്റ് ആകും. ഈ ഉൽപ്പന്നം ചർമ്മത്തിൽ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ആർക്കും പറയാനും കഴിയില്ല. അത്രത്തോളം സ്വാഭാവികതയാണ് ഇത് പകരുന്നത്.

പുരികങ്ങൾ

കട്ടിയുള്ളതും വൃത്തിയായി ബ്രഷ് ചെയ്തതുമായ പുരികങ്ങൾ മുഖത്തിന് പുതുമയുള്ളതും നിർവചിക്കപ്പെട്ടതുമായ രൂപം നൽകുന്നു.

തിളങ്ങുന്ന ചുണ്ടുകൾ

ന്യൂഡ്, തവിട്ട് അല്ലെങ്കിൽ ഇളം പിങ്ക് നിറത്തിലുള്ള ലിപ് ഗ്ലോസ് നിങ്ങളുടെ ലുക്കിനെ കൂടുതൽ പുതുമയുള്ളതാക്കും. എന്നാൽ ഗ്ലോസിന് ടച്ചപ്പ് ആവശ്യമാണെന്ന കാര്യം ഓർക്കുക. അതിനാൽ പഴ്‌സിൽ പ്രസ്‌തുത ഷേഡ് കരുതുക. ആവശ്യമുള്ളപ്പോഴേല്ലാം ചുണ്ടുകൾക്ക് തിളക്കം പകരാൻ കഴിയും.

ഹെയർ സ്റ്റൈലിംഗ്

ചുറുചുറുക്കും യുവത്വവും നിറഞ്ഞ ലുക്കുകളായ ട്രെയ്റ്റ്, സ്ലീക് ഹെയർ സ്‌റ്റൈൽ അൽപ്പം പഴയതായി കാണപ്പെട്ടേക്കാം.

ലൂസ് വേവ്സ്

മുടിയുടെ വേവ് സ്റ്റൈൽ നിങ്ങളെ കൂടുതൽ ചെറുപ്പമുള്ളതായി കാട്ടും. മുടിയ്ക്ക് സ്വാഭാവികമായ രീതിയിൽ അലകളുള്ളതാണെങ്കിൽ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് സ്വാഭാവിക തരംഗങ്ങൾ വർദ്ധിപ്പിക്കാൻ പഠിക്കുക. ഇനി മുടി സ്ട്രെയ്റ്റാണെങ്കിൽ പോലും വിഷമിക്കേണ്ട. മുടി കഴുകിയ ശേഷം ബ്ലോ ഡ്രയറിന്‍റെ സഹായത്തോടെ മുടിയിൽ തരംഗങ്ങൾ സൃഷ്ടിക്കാം. ഇത്തരത്തിൽ കുറച്ച് ദിവസത്തേക്ക് ഈ ഹെയർ സ്‌റ്റൈൽ നിലനിർത്താൻ കഴിയും. ഉറങ്ങുമ്പോൾ സാറ്റിൻ ഹെയർ ക്യാപ്പും തലയിണയും ഉപയോഗിക്കുക. കൂടാതെ മുടി ബൺ സ്റ്റൈലിൽ കെട്ടി വച്ചു ഉറങ്ങുക. ടച്ചപ്പ് ഇല്ലാതെ തന്നെ ഏതാനും ദിവസം മുടിയിൽ ബൗൺസ് നിലനിൽക്കും.

ഹാഫ് ബൺ അല്ലെങ്കിൽ മെസ്സി ബൺ

കൗമാരക്കാരുടെ വൈബ് പകരുന്ന സ്റ്റൈലിംഗ് ആണിത്. നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഹാഫ് മെസ്സി ബൺ പരീക്ഷിക്കാം. ഒരു പ്രത്യേക സ്‌റ്റൈലുമായി അവർ സ്വയം ബന്ധിക്കുന്നില്ല എന്നതാണ് കൗമാരക്കാരുടെ സ്റ്റൈലിംഗിന്‍റെ അടിസ്ഥാനം. മറിച്ച് എല്ലാ ദിവസവും അവർ പരീക്ഷണം നടത്തുന്നു. അപ്രകാരം എല്ലാ ദിവസവും വ്യത്യസ്ത‌മായ ഹെയർ സ്‌റ്റൈൽ നിങ്ങളും സ്വീകരിക്കുക.

ക്ലോ ക്ലിപ്പുകളും ഫങ്കി ഹെയർ ബാൻഡുകളും

ഇവ ട്രെൻഡി മാത്രമല്ല, ഫേസ് ലിഫ്റ്റും ചെയ്യുന്നു. കർട്ടൻ ബാഗുകൾ അല്ലെങ്കിൽ സോഫ്റ്റ് ലെയറുകൾ, ഫെയ്‌സ് ഫ്രെയിമിംഗ് ലെയറുകൾ മുഖത്തെ മെലിഞ്ഞതും ചെറുപ്പവുമാക്കുന്നു.

ജീവിതശൈലി മാറ്റങ്ങൾ

ആന്തരികമായ തിളക്കമാണ് യഥാർത്ഥ തിളക്കമെന്ന വസ്‌തുത മറക്കാതിരിക്കുക. സൗന്ദര്യം പുറത്തു നിന്ന് മാത്രമല്ല അത് ഉള്ളിൽ നിന്നും ഉണ്ടാകേണ്ടതുമാണ്.

ജലാംശം: ധാരാളം വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക.

ഉറക്കം: കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങുക. ഇത് മുഖത്തെ ചെറുപ്പമായി കാണിക്കുന്നു.

ഭക്ഷണക്രമം: പഴങ്ങൾ, സാലഡുകൾ, വിത്തുകൾ, അവോക്കാഡോ, നട്‌സ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ചർമ്മത്തെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുന്നു.

വ്യായാമം: യോഗ, നൃത്തം, എന്നിവ ദിനചര്യയുടെ ഭാഗമാക്കുക. ശരീര പോസ്‌ചർ മെച്ചപ്പെടുത്തുകയും ശരീരത്തെ ടോൺ ചെയ്യുകയും ചെയ്യുന്നു.

സ്റ്റൈലിംഗ് സെൻസ്: സ്റ്റൈലിഷ് ആയി കാണപ്പെടാൻ വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രം ധരിക്കേണ്ട ആവശ്യമില്ല. ശരിയായ സ്റ്റൈലിംഗ് ഉപയോഗിച്ച് നിങ്ങൾക്ക് ഏത് വസ്ത്രവും ഹൈ എൻഡ് ഫാഷനാക്കി മാറ്റാം.

ശരിയായ ആക്സസറികൾ: ഹൂപ്പ് കമ്മലുകൾ, ഡെലിക്കേറ്റ്സ് ചെയിനുകൾ, ലെയേർഡ് ബ്രേ‌സ്ലെറ്റുകൾ എന്നീ ഘടകങ്ങൾ ലുക്കിനെ സമ്പൂർണ്ണമാക്കും.

ബാഗുകൾ പാദരക്ഷകൾ: ഒപ്പം ട്രെൻഡി സ്ലിംഗ് ബാഗും സ്റ്റൈലിഷ് സ‌ീക്കറുകളും കൂടിയാകുമ്പോൾ കൂടുതൽ ചെറുപ്പമാകും.

നഖങ്ങൾ: ഗ്രൂം ചെയ്‌ത നഖങ്ങളും പ്രകൃതിദത്തമോ പേസ്‌റ്റൽ നെയിൽ നിറങ്ങളോ ഉപയോഗിക്കുന്നത് ട്രെൻഡി ലുക്ക് നൽകും.

സുഗന്ധം: ഉയർന്ന ക്വാളിറ്റിയിലുള്ള ഫ്ളവർ പെർഫ്യൂം ഉപയോഗിക്കുന്നത് ദിവസത്തെ മുഴുവനും മനോഹരവും ഹൃദ്യവുമാക്കും. ഒപ്പം ലുക്കിനെയും ആകർഷകമാക്കും.

സോഷ്യൽ മീഡിയ ഫിൽട്ടറല്ല മനോഭാവം പ്രധാനമാണ്. ഇന്നത്തെ ലോകത്ത് മനോഹരമായി കാണപ്പെടുന്നത് മാത്രം പോരാ സോഷ്യൽ മീഡിയയിലെ സാന്നിധ്യവും പ്രധാനമാണ്. സെൽഫികളിൽ നല്ല വെളിച്ചവും സ്വാഭാവിക ഭാവങ്ങളും പ്രധാനമാണ്. ആത്മാർത്ഥവും ഒപ്പം പിന്നണിയിലെ വൈബുകളുമുള്ള ഫോട്ടോകൾ ആളുകളെ കൂടുതൽ ആകർഷിക്കുന്നു. ട്രെൻഡി ശബ്ദങ്ങളുടേയും പ്രസക്തമായ ഉള്ളടക്കത്തിന്‍റെയും റീലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് കൗമാരക്കാരെപ്പോലെ ആവേശം സൃഷ്‌ടിക്കാൻ കഴിയും.

കൂൾ ലുക്കിന് ജെൻസി

കംഫർട്ടബിൾ, ക്ലാസിക്, ട്രെൻഡി എന്നിവയുടെ സങ്കലനമാണ് ജെൻ ഇസഡ് ഫാഷന്‍റെ അന്തഃസന്ത. ഫാഷനെ പുതിയ ഒരു കാഴ്ചപ്പാടിൽ നോക്കി കാണുന്നവരാണ് പുതു തലമുറ. ദൈനംദിന വസ്ത്രങ്ങൾക്ക് പുതിയൊരു സ്റ്റൈൽ ‌സ്റ്റേറ്റ്‌മെന്‍റ് പകരാൻ ഇഷ്‌ടപ്പെടുന്നു ഇക്കൂട്ടർ. ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാഷൻ സ്വീകരിക്കുന്നതിന് അതിന്‍റേതായ ഗുണങ്ങളുണ്ട്. ജെൻ ഇസഡുകാരെപോലെ ട്രെൻഡി ലുക്ക് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ… എങ്കിൽ പുതുതലമുറയുടെ പ്രിയപ്പെട്ട ഫാഷൻ ട്രെൻഡുകളും സ്റ്റൈലിംഗ് വിദ്യകളും ഒന്ന് പരീക്ഷിച്ചു നോക്കാം.

ക്ലോവ് സോക്‌സിനൊപ്പം സ്‌മാർട്ട് ലുക്ക്

ജിം സ്പോർട്സ് ഷൂകൾക്കോ അല്ലെങ്കിൽ ഓഫീസ് ലോഫറുകൾക്കൊപ്പമോ കണങ്കാൽ വരെ നീളമുള്ള സോക്‌സുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മില്ലേനിയൽ തലമുറക്കാർ. എന്നാൽ ഈ പ്രവണതയ്ക്ക് തീർത്തും എതിരാണ് ജെൻസി അഥവാ ജെൻ ഇസഡുകാർ. നീളമുള്ള സോക്സുകൾ ജെൻ ഇസഡിന്‍റെ പ്രിയപ്പെട്ട ആക്സസറികളിൽ ഒന്നാണ്. ഇവ രണ്ടും കംഫർട്ടബിൾ തന്നെ. ജിമ്മിനുള്ള ലെഗ്ഗിംഗ്‌സായാലും ഓഫീസ് ഫോർമലായാലും നീളമുള്ള സോക്‌സുകൾ തിരഞ്ഞെടുക്കുന്നവരാണ് പുതിയ തലമുറ. ഈ സോക്‌സുകൾക്ക് ഒപ്പം വലിപ്പം കൂടിയ ഹൂഡികളോ ടീ-ഷർട്ടുകളോ ധരിച്ചു സ്‌റ്റൈൽ ചെയ്യാം. അല്ലെങ്കിൽ മിനി സ്കർട്ടുകളും ഷോർട്ട്സും ഉപയോഗിച്ച് കളർ പ്രിന്‍റ് സോക്‌സുകളെ സ്‌റ്റൈൽ ചെയ്യാം.

മോം ജീൻസിന്‍റെ റെട്രോ വൈബ്

മോം ജീൻസിനോട് വലിയ ഭ്രമമുള്ളവരാണ് ജൻ ഇസഡുകാർ. സുഖകരമാണെന്ന് മാത്രമല്ല ഇത് റെട്രോ വൈബും നൽകും. ഒപ്പം ക്രോപ്പ് ടോപ്പോ ബ്രെയ്‌സ്‌ലറ്റോ ഉപയോഗിച്ച് സ്‌റ്റൈലും ചെയ്യാം. ടക്ക്-ഇൻ ഷർട്ടിനൊപ്പം ഈ ഹൈ വെയ്‌സ്‌റ്റ് ജീൻസ് ധരിച്ച് സ്റ്റൈലിഷ് ലുക്കും പകരാം. കൂടുതൽ ഭംഗി നൽകുന്നതിന് വൈറ്റ് സ്‌നീക്കറുകളും ലൈറ്റ് ആഭരണങ്ങളും ഇതിന് ഒപ്പം അണിയാം.

ബോയ്ഫ്രണ്ട് ജീൻസ്

ബോയ്ഫ്രണ്ട് ജീൻസിന്‍റെ ബാഗി ഫിറ്റും സൗകര്യങ്ങളും അതിനെ ജെൻ ഇസഡിന്‍റെ പ്രിയപ്പെട്ട കാഷ്വൽ ചോയിസാക്കി മാറ്റുന്നു. ഫിറ്റഡ് ടീ-ഷർട്ടിന്‍റെയോ ബോഡിസ്യൂട്ടിന്‍റെയോ കോൺട്രാസ്‌റ്റ് ലുക്ക് ബോയ്‌ഫ്രണ്ട് ജീൻസിനൊപ്പം പരീക്ഷിച്ചുനോക്കാം. ലെയറിംഗിനായി കൂടെ ഡെനിം ജാക്കറ്റോ ഫ്ളാനൽ ഷർട്ടോ ഉപയോഗിക്കാം. ഗ്ലാമർ ടച്ച് നൽകാൻ ഹീൽസോ സ്ലൈഡറുകളോ ഉപയോഗിച്ച് ഇത് പെയർ ചെയ്യാം.

ക്ലാസി ലുക്കിന് മോണോക്രോം സ്‌റ്റൈൽ

മോണോക്രോം ലുക്ക് അതായത് ഒരേ നിറത്തിലുള്ള വ്യത്യസ്‌ത ഷേഡുകൾ സംയോജിപ്പിക്കുന്ന സ്റ്റൈലിംഗ് ജെൻ ഇസഡിന്‍റെ ഏറ്റവും മികച്ച ട്രെൻഡുകളിൽ ഒന്നാണ്. ഇതിൽ നിറങ്ങൾക്ക് പരിധിയില്ല എന്നതാണ് ഹൈലൈറ്റ്. പിങ്ക്, പർപ്പിൾ, പച്ച, നീല എന്നീ വ്യത്യസ്‌ത ഷേഡുകൾ ഒരുമിച്ച് സ്റ്റൈൽ ചെയ്യാം. എന്നാൽ ഒരു സമയം ഒരു നിറം മാത്രമേ തിരഞ്ഞെടുക്കാവൂ എന്നകാര്യം പ്രത്യേകം ഓർമ്മിക്കുക. കമ്മലുകൾ മുതൽ ടോപ്പ്, ജാക്കറ്റ്, ഷൂസ്, പഴ്‌സ് വരെ എല്ലാം ഒരേ നിറത്തിലുള്ളതായിരിക്കണം. ബ്ലാക്ക്, വൈറ്റ്, ബെയ്ജ് അല്ലെങ്കിൽ ഗ്രേ പോലുള്ള അടിസ്‌ഥാന നിറങ്ങളിൽ ഒരു മോണോക്രോം ലുക്ക് സ്വീകരിക്കാം. വ്യത്യസ്‌ത ടെക്സചറുകൾ ചേർത്ത് സ്വന്തം ലുക്ക് രസകരമാക്കാം.

ജെൻ ഇസഡ് നിഷ്പക്ഷ നിറങ്ങളാണ് ഇഷ്ട‌പ്പെടുന്നത്

ജെൻ ഇസഡ് ഫാഷനിൽ ബെയ്‌ജ്, ടാൻ, ഒലിവ് ഗ്രീൻ, ഗ്രേ തുടങ്ങിയ ന്യൂട്രൽ നിറങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ന്യൂട്രൽ നിറമുള്ള ടോപ്പുകൾ ബ്രൈറ്റ് ബോട്ടമിനൊപ്പം സംയോജിപ്പിച്ചോ അല്ലെങ്കിൽ ക്രോപ്പ് ടോപ്പുകളുമായി പൊരുത്തപ്പെടുന്ന ന്യൂട്രൽ സ്‌കർട്ടുകളും ഷോർട്ട്സുകളും സംയോജിപ്പിച്ചോ സ്‌റ്റൈലിഷും കംഫർട്ടബിളുമായ ലുക്ക് സൃഷ്‌ടിക്കാൻ കഴിയും. മോഡേൺ ലുക്ക് പകരാനായി ന്യൂട്രൽ ബ്ലേസറും ലൈറ്റ് ആഭരണങ്ങളും അണിയാം.

ലോംഗ് ലെംഗ്ത് ഔട്ട് ഫിറ്റ്സ്

ലോംഗ് ജാക്കറ്റുകൾ, ട്രെഞ്ച് കോട്ടുകൾ, ഷാക്കറ്റുകൾ, വലിപ്പമേറിയ ഹൂഡികൾ, വസ്ത്രങ്ങൾ എന്നിവ ജെൻ ഇസഡ് വാർഡ്രോബിലെ ഒരു പ്രധാന ഭാഗമാണ്. “കംഫർട്ട് വിത്ത് സ്റ്റൈൽ” എന്നതാണ് ജെൻ ഇസഡിന്‍റെ മുദ്രാവാക്യം. അതുകൊണ്ടാണ് ജെൻ ഇസഡ് ലോംഗ് ഓവർ സൈസ്ഡ് വസ്ത്രങ്ങൾ ഇഷ്‌ടപ്പെടുന്നത്.

ക്രോപ്പ് ടോപ്പ്- ഹൈ വെയ്‌സ്‌റ്റ് ജീൻസിനൊപ്പം ഒരു ഓവർസൈസ് ജാക്കറ്റ്, ലളിതമായ ബ്ലാക്ക് ട്രെഞ്ച് കോട്ടോ അല്ലെങ്കിൽ വീതിയുള്ള ലെഗ് പാന്‍റ്സ്, ഒരു ടർട്ടിൽ നെക്ക് എന്നിവ നിങ്ങൾക്ക് ധരിക്കാം. സ്‌നീക്കറുകളും ബോൾഡ് ബെൽറ്റും ഉപയോഗിച്ച് ലോംഗ് ഡ്രസ്സിനെ സ്‌റ്റൈൽ ചെയ്യാം. ക്രോപ്പ് ടോപ്പിനും മോം ജീൻസിനുമൊപ്പം ഓവർ സൈസ് ലോംഗ് കാർഡിഗൻ ജോടിയാക്കാം.

ജെൻ ഇസഡ്- ഫാഷൻ ഗുണങ്ങൾ

ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാഷൻ സ്വീകരിക്കുന്നതിന് അതിന്‍റേതായ ഗുണങ്ങളുണ്ട്. സ്‌റ്റൈലായി ബജറ്റ് കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ തലമുറയുടെ പ്രത്യേകത. ഈ ലുക്കിൽ കംഫെർട്ടിന്‍റെയും സ്റ്റൈലിന്‍റെയും സന്തുലിതാവസ്‌ഥ ദൃശ്യമാണ്. കൂടാതെ മിനിമലിസത്തെ പ്രോത്സാഹിപ്പിക്കുകയും ‌സ്റ്റൈലിഷ് ലുക്ക് സൃഷ്ടിക്കുന്നതിന് കുറച്ച് കാര്യങ്ങൾ എങ്ങനെ സംയോജിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സ്വന്തം വാർഡ്രോബിൽ വിലയേറിയ ബ്രാൻഡുകൾ ഉൾപ്പെടുത്തുക മാത്രമല്ല സുസ്‌ഥിര ഫാഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്‍റ്.

മിതവ്യയ ഷോപ്പിംഗും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നതിലും ഇവർ മുന്നിലാണ്. മികച്ച രീതിയിൽ എങ്ങനെ ത്രിഫ്റ്റ് ഷോപ്പിംഗ് നടത്താമെന്നതിനെക്കുറിച്ചുള്ള നുറുങ്ങുകളും ജെൻ -ഇസഡിൽ നിന്ന് സ്വീകരിക്കാം.

ട്രെൻഡുകളെ മാത്രമല്ല സ്വന്തം ശരീരത്തിന്‍റെ ആകൃതിക്കും വ്യക്തിത്വത്തിനും അനുസരിച്ച് സ്റ്റൈലിംഗിൽ മാറ്റം വരുത്താനും ജെൻ ഇസഡുകാർ ശ്രദ്ധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ജെൻ ഇസഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിങ്ങളുടെ ഫാഷൻ മോഡേണും കംഫർട്ടബിളും റ്റൈലിഷും ആക്കാൻ കഴിയും. ജെൻ ഇസഡ് സ്‌റ്റൈലിംഗ് ടിപ്സുകൾ സ്വീകരിക്കുന്നതിലൂടെ ഡെയ്‌ലി വിയറുകളിൽ പുതുമയുള്ളതും ട്രെൻഡിയുമായ സ്‌പർശം കൊണ്ടുവരാൻ കഴിയും. പിന്നെ എന്തിനാണ് കാത്തിരിക്കുന്നത്. ജെൻ ഇസഡ് ശൈലി സ്വീകരിച്ച് സ്വന്തം വാർഡ്രോബ് അപ്ഡേറ്റ് ചെയ്‌ത് എല്ലാ ദിവസവും പുതിയ ലുക്ക് പരീക്ഷിക്കൂ.

ഏറ്റവും പുതിയ ഫാഷൻ ട്രെൻഡ്‍സ്

പുതുവർഷത്തിൽ പുതിയ കലണ്ടർ ആരംഭിക്കുക മാത്രമല്ല, പുതിയ ഫാഷൻ, പുതിയ ട്രെൻഡുകൾ എന്നിവയും വരുന്നു. ഫാഷനബിൾ ആയി തോന്നാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ പുതുവർഷം നിങ്ങൾക്ക് സവിശേഷമായിരിക്കും. കാരണം ഈ വർഷം നിരവധി പുതിയ വസ്ത്രങ്ങളും നിറങ്ങളും പാറ്റേണുകളും ഫാഷൻ ട്രെൻഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന് മികച്ച രൂപം നൽകും.

ഏത്‌നിക്

ഫാഷനബിൾ വസ്ത്രങ്ങൾ ധരിക്കുന്നതിനേക്കാൾ പ്രധാനം അതിൽ നിങ്ങളുടേതായ ഒരു സ്റ്റൈൽ ഉണ്ടാക്കുക എന്നതാണ് എത്‌നിക് വെയർ രംഗൃതിയിലെ സിദ്ധാർത്ഥ് ബിന്ദ്ര പറയുന്നത്. ഫാഷൻ ട്രെൻഡ് അനുസരിച്ചാണ് എല്ലാവരും വസ്ത്രം ധരിക്കുന്നത് എന്നാൽ എല്ലാവരുടെയും കണ്ണ് പതിക്കുന്നത് അൽപ്പം വ്യത്യസ്തമായ ശൈലിയിലാണ്. എത്‌നിക്കിൽ ഈ വർഷം അനാർക്കലി സ്യൂട്ടുകൾ ഔട്ട് ഓഫ് ഫാഷൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തവണയും പാർട്ടിയിൽ അനാർക്കലി സ്യൂട്ട് ധരിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ അതിൽ ചില മാറ്റങ്ങൾ വരുത്തി അതിന്‍റെ ഫാഷൻ നിലനിർത്താം. അനാർക്കലിക്ക് പകരം ഫ്ലോർ ലെങ്ത് സ്യൂട്ട് ഫാഷനിൽ വരും അത് ഗൗണിലും സ്യൂട്ടായും ധരിക്കാം. ഇത്തവണ സ്‌ട്രെയ്‌റ്റ് സ്യൂട്ട്, ജാക്കറ്റ് സ്‌റ്റൈൽ സ്യൂട്ട് ഫാഷൻ ആയിരിക്കും. ചുരിദാറിനും സിമ്പിൾ പൈജാമിക്കും പകരം പലാസോ, ഷരാര, പാന്‍റ്സ് എന്നിവയുടെ ഫാഷൻ വരും.

നിങ്ങൾക്ക് സാരിയിൽ നിന്ന് ഒരു എത്‌നിക് ലുക്ക് ലഭിക്കണമെങ്കിൽ, സാരിയിൽ പ്രിന്‍റഡ് സാരിയാണ് ഫാഷനിലുള്ളത്, ബ്ലൗസിന് പകരം ക്രോപ്പ് ടോപ്പിന്‍റെ മാന്ത്രികത പ്രവർത്തിക്കും. ഈ ക്രോപ്പ് ടോപ്പ് സാരി, പലാസോ, പാന്‍റ്, പാവാട എന്നിവയ്‌ക്കൊപ്പവും കൊണ്ടുപോകാം. ഏത്‌നിക് വെയ്റിൽ ഇരുണ്ട നിറം ഫാഷനിലാണ്, എന്നാൽ ഇത്തവണ പീച്ച് നിറവും ഉണ്ട്. പീച്ച് നിറത്തിൽ കൂൾ ലുക്ക്‌ ലഭിക്കും.

ഇന്നിപ്പോൾ മിക്‌സ് ആൻഡ് മാച്ചിന്‍റെ കാലമാണ്. മിക്‌സ് ആൻഡ് മാച്ച് ചെയ്യാൻ നിങ്ങൾക്ക് കുർത്തിയോ ലൈൻ സ്കർട്ടോ പാലാസോയോ വെസ്‌റ്റേൺ ടോപ്പിനൊപ്പം ഡെനിമും മിക്‌സ് ആൻഡ് മാച്ച് ചെയ്യാം. കുർത്തിക്കൊപ്പം പാവാടയുടെ ഫാഷനും ഇപ്പോഴുണ്ട്.

എത്‌നിക് വസ്ത്രങ്ങളിൽ തുണി എപ്പോഴും ശ്രദ്ധിക്കുക. സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം തുണിത്തരങ്ങൾ. ആ വസ്ത്രം ധരിക്കുമ്പോൾ, നിങ്ങളുടെ ആക്സസറികളും പാദരക്ഷകളും എത്‌നിക് ആകാൻ ശ്രമിക്കുക. ഒരു എത്‌നിക് കുർത്തി ധരിക്കുകയും അതിനൊപ്പം ഫോർമൽ ഷൂസ് ധരിക്കുകയും ചെയ്താൽ, ആകർഷകമാകില്ല.

വെസ്റ്റേൺ വെയർ

സ്റ്റുഡിയോ ഡി റോയലിലെ ഫാഷൻ ഡിസൈനർ പുനീത് അഗർവാൾ പറയുന്നതനുസരിച്ച്, വെസ്റ്റേൺ ആണ് ഇഷ്ടമെങ്കിൽ മിഡി, മാക്സി ട്യൂണിക്ക് ടോപ്പ് ഇവ ധരിക്കുന്നത് ഈ സീസണിൽ നന്നായി തോന്നും.

ഈ വർഷവും പാശ്ചാത്യ വസ്ത്രങ്ങളിൽ വൺപീസ്, മാക്സി, ലോംഗ് ഗൗൺ എന്നിവ ഫാഷൻ ആകും. ഇതോടൊപ്പം മൈക്രോ പ്ലീറ്റിംഗും വീണ്ടും ട്രെൻഡിൽ ഉൾപ്പെടുത്തും.

പാശ്ചാത്യ ശൈലിയിലുള്ള നിറത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ പിങ്ക്, ഓർക്കിഡ്, അക്വാ നിറങ്ങൾ ഉണ്ടാകും. പതിവുപോലെ പച്ചയും ചുവപ്പും ഫാഷനിൽ നിലനിൽക്കും. ഇത്തവണ പുതിയ കളർ ഡാർക്ക് ബർഗണ്ടി ഉൾപ്പെടുത്തുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത. ഈ നിറത്തിന്‍റെ പ്രത്യേകത എല്ലാ സ്കിൻ ടോണുകളുമായും യോജിക്കുന്നു എന്നതാണ്.

ഫ്രണ്ട് സിപ്പ്, ഹുഡി, പോക്കറ്റ് സ്‌റ്റൈൽ വസ്ത്രങ്ങൾ സ്റ്റൈലിലായിരിക്കും. ഫാഷൻ ട്രെൻഡിൽ ഇൻഡോ- വെസ്റ്റേണും ഉൾപ്പെടും, അതിൽ എ- ലൈൻ കുർത്തിയുള്ള പാന്‍റുകളുടെ ഫാഷൻ പ്രത്യേകമായിരിക്കും.

ഫ്ലോറൽ പ്രിന്‍റ് ഡ്രസ്സുകൾ ഉണ്ടെങ്കിൽ, അവ ടെൻഷനില്ലാതെ കൊണ്ടുപോകാം, കാരണം ഇത്തവണയും ഫ്ലോറൽ മാന്ത്രികത നിലനിൽക്കും.

ഫോർമൽ വസ്ത്രധാരണം

ഫോർമൽ വസ്ത്രധാരണത്തിൽ ഫാഷൻ എപ്പോഴും ഒരുപോലെയാണെങ്കിലും കറുപ്പിന്‍റെയും നീലയുടെയും വ്യത്യസ്ത ഷേഡുകൾ ധരിക്കാമെന്ന് ഫാഷൻ ഡിസൈനർ രോഹിണി ഗുഗ്വാനി പറയുന്നു. പ്രിന്‍റും ഡിസൈനും വലുതും ബോൾഡും ആയിരിക്കരുത് എന്നത് ഓർമ്മിക്കുക. ഇത്തവണ പാന്‍റ്സ് കൂടാതെ പാവാടയും ഫാഷനിലാണ്. ഫോർമലുകൾക്ക് ഒപ്പം ടൈറ്റുകളോ ലെഗ്ഗിംഗുകളോ ധരിക്കുന്നതും സ്മാർട്ട് ലുക്ക് നൽകും.

തീർച്ചയായും, സ്കിന്നി ജീൻസ് നിങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമാണ് എന്നാൽ വൈഡ് ലെഗ് ട്രൗസറും പലാസോ പാന്‍റും ട്രെൻഡിലാണ്. ഇത് ഒരു സ്റ്റൈലിഷ് ലുക്ക് നൽകും കൂടാതെ ഇത് ധരിക്കാൻ എളുപ്പമാണ്.

ഓഫീസ് ഡ്രസ്സിംഗ്

കടും നിറമുള്ള കമ്മലുകൾ ഒരിക്കലും ധരിക്കരുത്. ചില സ്ത്രീകൾ ധരിക്കുന്ന വസ്ത്രത്തിന്‍റെ അതേ നിറത്തിലുള്ള കമ്മലുകളും നെയിൽ പെയിന്‍റും ധരിക്കുന്നതും പലപ്പോഴും കാണാറുണ്ട്. ഓഫീസിൽ ഇത് നന്നായി കാണുന്നില്ല.

ഓഫീസിൽ ബാക്ക്‌ലെസ് ഡ്രസ് ആണ് ധരിക്കുന്നതെങ്കിൽ, സുതാര്യമായ സ്ട്രാപ്പുകൾഉള്ള ബ്രാ ധരിക്കുക. വലിയ ഫ്രില്ലുകളും റഫിളുകളും ഓഫീസിൽ നല്ലതായിരിക്കില്ല.

മിക്ക സ്ത്രീകളും ഒരു തരം ബ്രാ മാത്രമേ തിരഞ്ഞെടുക്കൂ. ഇത് ശരിയല്ല. എല്ലാ വസ്ത്രങ്ങളിലും ഒരേ ബ്രാ ധരിക്കരുത്. ചില വസ്ത്രങ്ങൾക്ക് പാഡ് ചെയ്ത ബ്രാ മികച്ചതായി കാണപ്പെടുന്നു, ചിലത് ബിക്കിനി ആകൃതിയിലാണ്. അതിനാൽ വസ്ത്രത്തിനൊപ്പം നിങ്ങളുടെ ബ്രായുടെ തിരഞ്ഞെടുപ്പും ശ്രദ്ധിക്കുക.

പഞ്ചാബി സ്യൂട്ട് വീണ്ടും ഫാഷനിൽ

ട്രെഡിഷണൽ ആയും മോഡേൺ ആയും ഉപയോഗിക്കാൻ കഴിയുന്ന ഫാഷൻ പിന്തുടരാൻ താല്പര്യം ഉണ്ടോ എങ്കിൽ പഞ്ചാബി സ്യൂട്ടുകൾ- സൽവാറുകൾക്ക് എപ്പോഴും അതിന്‍റെതായ ഐഡന്‍റിറ്റിയുണ്ട്. ഇപ്പോഴും ഫാഷൻ ട്രെൻഡ് ഉള്ള ഡ്രസിംഗ് സ്റ്റൈൽ ആണ് പഞ്ചാബി സൂട്ട്.

എംബ്രോയ്ഡറി ചെയ്ത ജോർജറ്റ്

ഫോയിൽ പ്രിന്‍റ്, സീക്വിൻസ്, സ്റ്റോൺ വർക്ക്, എംബ്രോയ്ഡറി എന്നിവയിൽ നിർമ്മിച്ച ജോർജറ്റ് പഞ്ചാബി സ്യൂട്ട് ഏത് അവസരത്തിനും ധരിക്കാം. പഞ്ചാബി കുർത്തിക്ക് നീളം കൂടരുത്. ഇതിന്‍റെ നീളം കാൽമുട്ടിനു മുകളിൽ വച്ചാൽ നല്ല ലുക്ക് കിട്ടും. ഫങ്കി ആഭരണങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടുത്താനാകും. ഒരു പ്രത്യേക ചടങ്ങിനായി തയ്യാറെടുക്കണമെങ്കിൽ, പരമ്പരാഗത സ്വർണ്ണാഭരണങ്ങളും പരീക്ഷിക്കാം. അതിനൊപ്പം പരന്ന പാദരക്ഷകൾ ധരിക്കുക, ഒരു പരമ്പരാഗത പ്രിന്‍റുള്ള ചുന്നി (ദുപ്പട്ട) നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.

പ്ലെയിൻ ഫ്ലോറൽ

നിങ്ങൾക്ക് ട്രെഡിഷണൽ ലുക്ക്‌ ആവശ്യമില്ലെങ്കിൽ, പ്ലെയിൻ കുർത്തി പരീക്ഷിക്കുക. ഒരു പഞ്ചാബി സ്യൂട്ടിന്‍റെ ലുക്ക് നൽകാൻ, അത് ഫ്‌ളോറൽ സൽവാറും ചുന്നിയുമായി മാച്ച് ചെയ്യാം. മെലിഞ്ഞയാളാണെങ്കിൽ, സ്യൂട്ട്- സൽവാറിനായി കട്ടി കൂടിയ തുണിത്തരങ്ങളും തിരഞ്ഞെടുക്കാം. ഭാരം അൽപ്പം കൂടുതലാണെങ്കിൽ കനം കുറഞ്ഞ തുണി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പ്ലസ് സൈസ് ഫിഗറിൽ നെറ്റ് അല്ലെങ്കിൽ ടിഷ്യു ഫാബ്രിക് യോജിക്കില്ല. അതുപോലെ, കോട്ടൺ, ഷിഫോൺ എന്നിവ മെലിഞ്ഞ പെൺകുട്ടികൾക്കും ചേരില്ല.

പട്യാല മൾട്ടി കളർ

ട്രെഡിഷണൽ ലുക്ക്‌ ആണ് ആവശ്യം എങ്കിൽ നിങ്ങൾക്ക് മൾട്ടി കളർ പട്യാല സ്യൂട്ടുകളും സൽവാറുകളും പരീക്ഷിക്കാം. ഇത് കൂടുതൽ സ്റ്റൈൽ ചെയ്യാൻ കറുത്ത ഹൈ ഹീൽസ് ധരിക്കുക. പഞ്ചാബി സ്യൂട്ടിന്‍റെ പ്രത്യേകത ചുന്നി വളരെ നീളമുള്ളതാണ് എന്നതാണ്. റെയിൻബോ ശൈലിയിലുള്ള മൾട്ടികളർ പഞ്ചാബി സ്യൂട്ടുകളും പരീക്ഷിക്കാം.

ചുവപ്പ്, നീല, മഞ്ഞ നിറം

ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള പ്രീ- സ്റ്റിച്ചഡ് കുർത്തികൾ ഇന്ന് വളരെ ജനപ്രിയമാണ്. ഈ നിറങ്ങൾ എടുക്കാനും പ്രിന്‍റ് ചെയ്യാനും കഴിയും. പഞ്ചാബി ലുക്ക് നൽകാൻ അയഞ്ഞ പാന്‍റുകളോ സൽവാറോ മാച്ച് ചെയ്യാം. പട്യാല സൽവാറിന്‍റെ ലുക്ക് നൽകുന്ന ഇത്തരം പ്രീ-സ്റ്റിച്ചഡ് ധോത്തി പാന്‍റുകളും ഇപ്പോൾ വിപണിയിൽ എത്തുന്നുണ്ട്.

ഈ പുതുവർഷത്തിന് കോ – ഓർഡ് സെറ്റ്

കോ ഓർഡിനേറ്റഡ് സെറ്റുകൾ എല്ലായിടത്തും സർവ്വസാധാരണമായിരിക്കുന്നു. ഇത് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചോദ്യമുണ്ട്. ഈ കോ – ഓർഡുകൾ പൂർണ്ണമായും പുതിയൊരു ട്രെൻഡ് ആണോ? എന്നാൽ അല്ല. എഴുപതുകളിലും എൺപതുകളിലും ഇവിടെ സജീവമായി ഉണ്ടായിരുന്ന ട്രെൻഡ് ആണിത്. സ്ത്രീകൾ സാരിയിൽ നിന്നും തുണി മുറിച്ചെടുത്ത് ബ്ലൗസ് തുന്നുന്നത് എങ്ങനെയെന്ന് ഓർക്കുക.

പിന്നീട് മിക്സ് ആൻഡ് മാച്ച് യുഗം വന്നു.

ഒരു കോ – ഓർഡ് സെറ്റ് എന്ന് പറയുന്നത് മുകളിലുള്ള വസ്ത്രവും താഴെയുള്ള വസ്ത്രവും ഒരേ ഫാബ്രിക് കൊണ്ട് തയ്യാറാക്കി മാച്ചിംഗ് ചെയ്യുന്ന സെറ്റാണ് അല്ലാതെ മറ്റൊന്നുമല്ല.

മുൻകാലങ്ങളിൽ, സാരിയിലോ സൽവാർ കമ്മീസിലോ ചുരിദാർ കമ്മീസ് സെറ്റിലോ ആണ് ഈ ഫാഷൻ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്ന് പാന്‍റ്, ഷർട്ട്, ഫുൾ സ്യൂട്ട്, സ്കർട്ട്, ടോപ്പ്, ഷോർട്ട്സ് ആൻഡ് ടോപ്പ് എന്നിങ്ങനെയുള്ള വേഷങ്ങളിൽ ഈ ട്രെൻഡ് ചേക്കേറിയിരിക്കുകയാണ്.

ഇന്ന്, വേഷവിധാനം കൂടുതൽ പാശ്ചാത്യ സ്റ്റൈലിംഗിലേക്ക് മാറിയതിനാൽ കൂടുതൽ പാശ്ചാത്യ വേഷങ്ങളിൽ ഈ ലുക്ക് അധികമായി നമുക്ക് കാണാൻ കഴിയും.

മറ്റേതൊരു ഫാഷനും പോലെ സ്ത്രീകൾക്കിടയിൽ പ്രത്യേകിച്ചും ഈ ട്രെൻഡ് ജനപ്രിയമാണെങ്കിലും പുരുഷന്മാർക്കിടയിലും വലിയ തോതിൽ ഈ ട്രെൻഡ് ഫാഷനും പരീക്ഷണാത്മകവുമായി മാറുന്നത് കാണാൻ കഴിയും.

രൺവീർ സിംഗും കരൺ ജോഹറും ഈ ശൈലിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന കുറച്ച് സെലിബ്രിറ്റികളാണ്.

ഒരു കോ – ഓർഡ് സെറ്റ് വാങ്ങുന്നതു കൊണ്ട് വലിയൊരു ഗുണമുണ്ട്. നിങ്ങൾക്ക് സെപ്പറേറ്റായും ധരിക്കാം. മാത്രവുമല്ല നിങ്ങൾക്ക് മറ്റെതെങ്കിലും ഡ്രസ്സ് മുകളിലും താഴെയും ധരിക്കാം. അതുവഴി ഒരു കോ – ഓർഡ് സെറ്റിൽ നിന്ന് കൂടുതൽ കോമ്പിനേഷനുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയും.

അതിനാൽ വേഗം തന്നെ ഈ ട്രെൻഡ് ഒന്ന് പരീക്ഷിച്ച് നോക്കൂ. കോ – ഓർഡ് സെറ്റ് ധരിച്ച് സ്മാർട്ടായി നടക്കൂ…

ഡിസൈനർ, സ്റ്റൈലിസ്റ്റ്, ഇമേജ് കൺസൾട്ടന്‍റ്, കോർപ്പറേറ്റ് ട്രെയ്നർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അർച്ചന ശങ്കർ സെന്‍റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈൻ ഡിപ്പാർട്ടുമെന്‍റിന്‍റെ ഹെഡായിരുന്നു. അർച്ചന ശങ്കർ സ്റ്റൈലിസ്റ്റ് എന്ന ഇൻസ്റ്റാ ഗ്രാം പേജിൽ വളരെ സജീവമാണ്. പരസ്യമേഖലയിൽ കൊസ്റ്റ്യൂം സ്റ്റൈലിസ്റ്റായും പ്രവർത്തിച്ചിരുന്നു.

ഫാഷൻ തരംഗം

ഫാഷൻ ലോകം എന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ദിവസവും പുതിയ പുതിയ ട്രെന്‍റുകൾ, പുതിയ സ്റ്റൈലുകൾ…

പഴയതും പുതിയതുമായ ആശയങ്ങൾ കൂട്ടിച്ചേർത്തുള്ള ഫാഷനുകൾ, മോസ്റ്റ് മോഡേൺ ഡിസൈനുകൾ, കളർ കോമ്പിനേഷനുകൾ, സ്റ്റൈലുകൾ എന്നിങ്ങനെ ഫാഷൻ രംഗത്ത് വൈവിധ്യങ്ങളുടെ ലോകം തന്നെയുണ്ടെന്ന് പറയാം. ഏതൊരാളുടെയും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമൊപ്പം സഞ്ചരിക്കുന്നവയാണ് ഓരോ ഫാഷനുമെന്ന് പറയാം.

2022 ൽ തരംഗമായി കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്തെ ചില മാറ്റങ്ങളെക്കുറിച്ചറിയാം…

2022 ലെ ലേറ്റസ്റ്റ് ഫാഷൻ ട്രെന്‍റുകൾ

സ്കർട്ട്: ഒരിക്കൽ കൂടി സ്കർട്ട് ട്രെന്‍റാക്കുന്ന വർഷം കൂടിയാണിത്. കണങ്കാൽ വരെ നീളം വരുന്ന സ്കർട്ട് കൗമാര പ്രായക്കാരുടെയും സ്ത്രീകളുടെയും മോസ്റ്റ് ഫേവറൈറ്റ് ആണ്. ഫോൾഡുകളും ക്രീസുകളും ഉള്ള സ്കർട്ടുകൾ ഏത് അവസരത്തിനും അനുയോജ്യമായ ഔട്ട്ഫിറ്റാണ്. അവസരത്തിനനുസരിച്ച് നിറം തെരഞ്ഞെടുക്കുന്നതിലൂടെ സ്കർട്ട് ആന്‍റ് ടോപ്പ് സൂപ്പർ ലുക്ക് നൽകും.

സ്ലീവ്സ്: ഇതിലും വളരെ ബോൾഡായ പരീക്ഷണങ്ങൾ ആണ് ലേറ്റസ്റ്റായി ട്രെന്‍റായിരിക്കുന്നത്.ബലൂൺ, ഫ്ളവറി, പഫ് സ്ലീവ്സ് ഇങ്ങനെ വെറൈറ്റി ഡിസൈനുകളും ടോപ്പിനെ വെറ്റൈിയാക്കുന്നു. സ്ലീവ്സിലുണ്ടായിരിക്കുന്ന മാറ്റങ്ങൾ ലുക്കിനെ കൂടുതൽ മനോഹരമാകും.

ബോൾഡ് നിറങ്ങളുടെ കാലം

മുമ്പ് കോൾട്രാസ്റ്റിംഗ് നിറങ്ങൾ പെയർ ചെയ്തിരുന്ന സ്‌ഥാനത്ത് ഒന്നിലധികം നിറങ്ങൾ ചേർന്നുള്ള വർണ്ണാഭമായ ഡ്രസ്സിംഗ് ശൈലിയാണ് ട്രെന്‍റായിരിക്കുന്നത്. മൾട്ടിപ്പിൾ കളറുകളിലുള്ള വസ്ത്രങ്ങൾ ഫാഷൻ രംഗത്ത് തരംഗമാവുകയാണ്. പാർട്ടികളിൽ സ്പോർട്ടി ലുക്ക് ലഭിക്കാൻ ബോൾഡ് നിറങ്ങളുടെ കോമ്പിനേഷൻ ഉഗ്രൻ ചോയിസാണ്.

ഈസി ഔട്ട് ഫിറ്റ്സ്

കുർത്ത – പലാസോ ഇത്തവണയും ഫാഷൻ വിയറിൽ ട്രെന്‍റായി തുടരും. ഡിജിറ്റൽ പ്രിന്‍റുകൾ കൂടുതൽ ജനപ്രിയമാകും. കൂടുതൽ പരീക്ഷണങ്ങൾ നടത്താനാകുമെന്നതാണ് ഈ ഇഷ്ടത്തിന് പിന്നിലുള്ള കാരണം. ശരിയായ കളർ കോമ്പിനേഷൻ ചെയ്തുള്ള  എത്നിക്ക് വിയറുകൾക്ക് മുൻതൂക്കം ലഭിക്കും.

ബീഡ്സ് ജ്വല്ലറി ക്രേസി ഫാഷൻ

സ്വർണ്ണം കൊണ്ടുള്ള ആഭരണങ്ങൾക്ക് വില കൂടിയിരിക്കുന്ന സാഹചര്യത്തിൽ ബീഡ്സിന്‍റെ ബഹുവർണ്ണത്തിൽ കോളേജ് സുന്ദരികൾക്ക് വിലസി നടക്കാം. കൗമാരക്കാർക്ക് മോഡേൺ ലുക്ക് പകരുന്ന ബീഡ്സ് ജ്വല്ലറിയാണ് ഇപ്പോഴത്തെ ട്രെൻഡ് ട്രാക്ക്. വേറിട്ട സ്റ്റൈലും ഭംഗിയുമാണ് ഇതിന്‍റെ മുഖമുദ്ര. ഒറ്റ നോട്ടത്തിൽ തന്നെ ബ്യൂട്ടിഫുൾ അക്സറീസ് എന്ന് പ്രശംസ പിടിച്ചു പറ്റുന്ന ഈ സ്റ്റൈലൻ ആഭരണങ്ങൾക്ക് ആരാധകർ ഏറെയാണ്. ഏതുതരം മോഡേൺ വേഷങ്ങൾക്കും ബീഡ്സ് ആക്സസറീസുകൾ ഇണങ്ങും.

എന്താണ് ബീഡ്സ് ജ്വല്ലറി

ഗ്ലാസ് റോഡ് ഉരുക്കിയാണ് പല ആകൃതിയിലും വലിപ്പത്തിലും ഉള്ള സുന്ദരമായ മുത്തുകൾ (ബീഡ്സ്) നിർമ്മിക്കുന്നത്. ഇത് പല വർണ്ണങ്ങളിൽ മാർക്കറ്റിൽ ലഭ്യമാണ്. മനോഹരമായ നൂലിൽ ബീഡ്സ് കോരുത്ത് ആഭരണങ്ങൾ സ്വയം തയ്യാറാക്കാനും സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ബ്രേസ്‍ലെറ്റ്, നെക്‌ലേസ് തുടങ്ങി മനസ്സിന് ഇഷ്ടപ്പെട്ട ഏത് അക്സസറീസും ബീഡ്സ് കൊണ്ട് നിർമ്മിക്കാം.

നെക്‌ലേസ്

ഓരോ വിശേഷാവസരത്തിനും ഇണങ്ങുന്നത് ആവണം ബീഡ്സിന്‍റെ ഷേയ്പ് അല്ലെങ്കിൽ വലുപ്പം. കഴുത്തിൽ പറ്റിക്കിടക്കുന്ന കനം കുറഞ്ഞ ബീഡ്സ് കൊണ്ടുള്ള മാല ഏവരും ഇഷ്ടപ്പെടും എങ്കിലും കഴുത്തിൽ നീണ്ടു കിടക്കുന്ന വലിയ ബീഡ്സിന്‍റെ മാല നിങ്ങളുടെ വ്യക്തിത്വത്തെ വേറിട്ടതാക്കും. കഴുത്തിന്‍റെ സൗന്ദര്യം ഒന്നുകൂടി എടുത്തു കാട്ടണം എന്നുണ്ടെങ്കിൽ ബീഡ്സ് മാല പല മടക്കുകളായി അണിയാം. വിശേഷാവസരങ്ങൾക്കായി ബീഡ്സ് മാലയുടെ നടുക്ക് പെൻഡന്‍റ് വച്ച് കുടുതൽ മനോഹരമാക്കി ഉപയോഗിക്കാം. ബീഡ്സുകളുടെ നിറക്കൂട്ടുകൾ കൊണ്ട് നിറഞ്ഞ കഴുത്ത് ആരേയും ആകർഷിക്കും.

ബ്രേസ്‍ലെറ്റ്

കളർ ബീഡ്സ് എങ്ങനെ ഉപയോഗിക്കുന്നു എന്നത് വ്യക്തിയുടെ കാലപരവും ബുദ്ധിപരവുമായ കഴിവിനെ ആശ്രയിച്ചിരിക്കും. ബ്രേസ്‍ലെറ്റ് തയ്യാറാക്കുന്നതിന് ചെറുതും വലുതുമായ ബീഡ്സ് ഉപയോഗിക്കുന്നതാണ് നല്ലത്. ചെറിയ പെൻഡന്‍റ് നടുക്ക് വച്ചും ബ്രേസ്‍ലെറ്റ് ഉണ്ടാക്കാവുന്നതാണ്.

ഇയർറിംഗ്സ്

സ്വന്തം ഡ്രസ്സിന് ഇണങ്ങുന്ന വിധത്തിൽ മാച്ചിംഗ് ഇയർറിംഗ്സ് അണിയാൻ ആഗ്രഹിക്കുന്നു എങ്കിൽ മാച്ചിംഗ് ബീഡ്സ് കൊണ്ട് ഇയർറിംഗ്സ് തയ്യാറാക്കാം. ഇത് മുഖത്തിന് കൂടുതൽ ആകർഷണീയത പകരും. ഇഷ്ടമുള്ള ഡിസൈനുകളിൽ ഇയർറിംഗുകൾ ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാം എന്ന പ്രത്യേകതകൂടിയുണ്ട്.

വേഷം

ഇന്ത്യൻ വേഷങ്ങളെപ്പോലെ തന്നെ വെസ്റ്റേൺ വേഷവിധാനങ്ങൾക്കും ബീഡ്സ് കൊണ്ടുള്ള ആഭരണങ്ങൾ മാച്ചിംഗ് ആയിരിക്കും. എന്നാലത് വളരെ സൂക്ഷിച്ചു വേണം തെരഞ്ഞെടുക്കാൻ. വെസ്റ്റേൺ ഡ്രസ്സിനോടൊപ്പം ബ്ലാക്ക്, വൈറ്റ് പെസ്റ്റൽ കളറിലുള്ള അക്സസറീസ് ആണ് യോജിക്കുക. ബ്രൈറ്റ്, ബോൾഡ്, എത്ത്നിക് ശൈലിയിലുള്ള ബീഡ്സ് ആഭരണങ്ങൾ ഇന്ത്യൻ വേഷങ്ങളെ കൂടുതൽ ആകർഷകമാക്കും. വ്യക്തിപരമായ ടേസ്റ്റ് അനുസരിച്ചും ബീഡ്സ് ജ്വല്ലറി പരീക്ഷിച്ച് നോക്കാവുന്നതാണ്.

ചില കാര്യങ്ങൾ

  • സ്വർണ്ണത്തിനും വെള്ളിക്കും വില കൂടിയ സാഹചര്യത്തിൽ ബീഡ്സ് ഫാഷൻ സ്റ്റേറ്റ്മെന്‍റ് ആയിരിക്കുകയാണ്. എങ്കിൽ പിന്നെ എന്തുകൊണ്ട് ബീഡ്സ് ആഭരണങ്ങൾ അണിഞ്ഞുകൂടാ.
  • കലപരമായ കഴിവ് ഉള്ളവരാണെങ്കിൽ ബീഡ്സ് ജ്വല്ലറി സ്വയം തയ്യാറാക്കാൻ ശ്രമിക്കുക. മാർക്കറ്റിലും ബീഡ്സ് അനയാസം ലഭ്യമാണ്.
  • 30 രൂപ മുതൽ ലോക്കൽ മാർക്കിൽ ബീഡ്സ് ജ്വല്ലറി ലഭ്യമാണ് എന്നാൽ ഓൺലൈനിൽ വിവിധ ഡിസൈനുകളിൽ നിറങ്ങളിൽ ലഭ്യമാണെങ്കിലും വില അൽപം കൂടുതൽ ആയിരിക്കും.
  • മോഷണം പെരുകുന്ന ഇന്നത്തെ സാഹചര്യത്തിൽ സ്വർണ്ണത്തിന് പകരം ബീഡ്സ് ജ്വല്ലറി അണിഞ്ഞ് സ്റ്റൈലിഷായും സുരക്ഷിതമായും നടക്കാം. നഷ്ടപ്പെട്ടു പോകുമെന്ന ഭയവും വേണ്ട. കള്ളന്മാരെ പേടിക്കുകയും വേണ്ട.

Fashion Tips: ഫാഷൻ എന്ന മാജിക്

ഓരോ വധുവും സുന്ദരിയാണ്. വിവാഹവസ്ത്രത്തിൽ ഏറ്റവും സുന്ദരി ആകാൻ അവൾ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരു പെൺകുട്ടിയുടെ വിവാഹ സ്വപ്നത്തിന് സംഭാവന നൽകുന്നത് വളരെ ആവേശകരമാണെന്നാണ് പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ രാഹുൽ മിശ്രയുടെ കാഴ്ചപ്പാട്. രാഹുലിന്‍റെ ഭാര്യ ദിവ്യയും ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്നു. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയിച്ചു വിവാഹം കഴിച്ചു.

ഫാഷൻ എന്ന മാജിക്‌

രാഹുലിന്‍റെ അഭിപ്രായത്തിൽ, ഫാഷൻ ഒരു സൂപ്പർ മാന്ത്രിക ശക്തിയാണ്. അത് മോശം ദിവസത്തെ നല്ല ദിവസമാക്കി മാറ്റും. ഓരോ സീസണിലും എങ്ങനെ ജീവിക്കണം എന്ന് പറയുന്ന ഫാഷനെ ജീവിതം എന്നും വിളിക്കാം.

ഫാഷൻ രംഗത്തേക്ക് കടക്കാനുള്ള പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ പറയുന്നത്. തനിക്ക് കലയോട് കുട്ടിക്കാലം മുതൽ വലിയ താൽപ്പര്യമുണ്ടായിരുന്നു എന്നാണ്. പക്ഷേ ഡോക്ടറോ എഞ്ചിനീയറോ ആയി ഐഐടിയിൽ പോകണമെന്ന് പിതാവ് ആഗ്രഹിച്ചു. അതിനാൽ ഞാൻ സയൻസ് പഠിച്ചു. അതിനുശേഷം ഞാൻ NID അഹമ്മദാബാദിൽ ഡിസൈനറായി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ ഡിസൈൻ പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ എനിക്ക് അവിടെ പഠിപ്പിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മിലാനിൽ പോകാൻ സ്കോളർഷിപ്പ് ലഭിച്ചു.

2009- 10 വർഷത്തിൽ, ഞാൻ എന്‍റെ ബ്രാൻഡിൽ നിരവധി ഫാഷൻ ഷോകളിൽ പങ്കെടുക്കാൻ തുടങ്ങി. ഏകദേശം 4- 5 വർഷത്തിനുള്ളിൽ എനിക്കും അവാർഡ് ലഭിച്ചു. 2014ൽ എനിക്ക് ഗ്ലോബൽ അവാർഡ് കിട്ടി. ഇതിനുശേഷം പാരീസ് ഫാഷൻ വീക്ക്, ഇന്ത്യയുടെ ഫാഷൻ വീക്ക് തുടങ്ങിയവ പാരീസിൽ തുടർന്നു. അക്കാലത്ത് ഇന്ത്യയിലും വിദേശത്തുമുള്ള വലിയ ഡിസൈനർമാർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു, ബ്രാൻഡിന്‍റെ വളർച്ച വളരെ വേഗത്തിൽ സംഭവിച്ചു. എന്‍റെ ബ്രാൻഡ് വളരെ വേഗത്തിൽ സ്ഥാപിക്കാൻ എനിക്ക് അവസരം ലഭിച്ചു. വിപണി അടിസ്ഥാനത്തിലും ബിസിനസ് വളർച്ച വളരെ മികച്ചതായിരുന്നു. ഇപ്പോൾ എന്‍റെ ടീമിൽ ഒരുപാട് പേരുണ്ട്, ഏകദേശം 1000.

ഡിസൈനിംഗ് മാത്രമല്ല, ഫോട്ടോഗ്രാഫി, ഫിലിം മേക്കിംഗ്, ഫർണിച്ചർ നിർമ്മാണം, ഇന്‍റീരിയർ തുടങ്ങി എല്ലാവരും ഇഷ്ടപ്പെടുന്ന കലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യാൻ രാഹുലിന് താൽപ്പര്യമുണ്ട്, ഫാഷൻ അപ്ഡേറ്റ് ചെയ്യുന്നതിനെക്കുറിച്ച് രാഹുൽ മിശ്ര പറയുന്നത് ഇങ്ങനെ. “ചിലപ്പോൾ പൂന്തോട്ടത്തിൽ ഇരിക്കുമ്പോൾ പോലും മികച്ച ആശയം വരാറുണ്ട്. ആശയങ്ങൾ നടപ്പിലാക്കാൻ സമയമെടുക്കുമെന്ന് മാത്രം. എന്‍റെ ഡിസൈൻ വസ്ത്രങ്ങൾക്ക് ആവശ്യക്കാർ വളരെ കൂടുതലാണ്. ക്രിയേറ്റീവ് ചിന്തയ്‌ക്ക് പുറമേ, ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നമ്മുട വസ്ത്രങ്ങൾ ഒന്നാം സ്ഥാനത്തെത്താൻ ഒരു നീണ്ട പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്, ഈ ജോലി ആരും ഒറ്റയ്‌ക്ക് ചെയ്യുന്നതല്ല.

 

View this post on Instagram

 

A post shared by Rahul Mishra (@rahulmishra_7)

സസ്‌റ്റൈനബിൾ ഫാഷന്‍റെ ലോകം

ഫാഷൻ വ്യവസായത്തിൽ ഭൂരിഭാഗം പാഴ്‌വസ്തുക്കളും ഉപയോഗിക്കപ്പെടുന്നു.  കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്നില്ല അതിനാൽ എന്‍റെ ജോലി സസ്‌റ്റൈനബിൾ ഫാഷന്‍റെ ദിശയിലേക്കാണ് പോകുന്നത്. വസ്ത്രങ്ങൾ നിർമ്മിക്കുന്നത് പോലെ സാവകാശം പ്രവർത്തിക്കു അത് ഭൂമിക്ക് കൂടുതൽ പ്രയോജനകരമാണ്.

പുറത്ത് മാർക്കറ്റിൽ കിട്ടുന്ന വസ്ത്രങ്ങൾ 20 മുതൽ 25 മിനിറ്റ് വരെ ടൈലറിങ്ങിൽ ഉണ്ടാക്കുന്നവയാണ്. ഇത്രയും ഫാസ്റ്റ് ഫാഷൻ പ്ലാനറ്റിന് നല്ലതല്ല, അത് ആവശ്യത്തിലധികം ഇന്ന് നിർമ്മിക്കപ്പെടുന്നു. ഞാൻ സ്ലോ മീഡിയം വഴി വസ്ത്രങ്ങൾ ഉണ്ടാക്കുന്നു, അതിൽ എല്ലാ ജോലികളും കൈകൊണ്ട് ചെയ്യുന്നു. എനിക്ക് ഒരു വസ്ത്രം ഉണ്ടാക്കാൻ ഒരു മാസമെടുക്കും,, കാരണം കൈകൊണ്ട് എംബ്രോയ്ഡറികൾ ചെയ്യാൻ ധാരാളം സമയമെടുക്കും. 5 മീറ്റർ സിൽക്ക് ഉപയോഗിക്കാൻ എനിക്ക് ഒരു മാസമെടുക്കും, കാരണം അതിൽ വ്യത്യസ്ത തരം എംബ്രോയ്ഡറി ഉണ്ട്, പ്രകൃതിയിൽ നിന്നെടുത്ത വിഭവം വീണ്ടും ഉണ്ടാക്കാൻ പ്രകൃതിക്ക് സ്വയം ധാരാളം സമയം ലഭിക്കുന്നു. അതേസമയം യന്ത്രങ്ങളിൽ നിർമ്മിച്ച പട്ട് വളരെ വേഗത്തിൽ നിർമ്മിക്കപ്പെടുന്നു.

വിലയേറിയതും നല്ലതുമായ വസ്ത്രങ്ങൾ ആർക്കും എളുപ്പത്തിൽ വലിച്ചെറിയാൻ കഴിയില്ല. അതിനാൽ പാഴ് വസ്തുക്കൾ കുറയുന്നു. ഇതുകൂടാതെ, ഓർഡർ കിട്ടുമ്പോൾ മാത്രമാണ് ഞാൻ വസ്ത്രങ്ങൾ ഉണ്ടാക്കുന്നത്..

സ്നേഹത്തോടെ വാങ്ങിയ വസ്ത്രങ്ങൾ ആർക്കും വലിച്ചെറിയാൻ പറ്റില്ല. കഠിനാധ്വാനവും സ്നേഹവും കൊണ്ട് വാങ്ങുന്ന എന്തും ഒരു വ്യക്തി ശ്രദ്ധയോടെ സൂക്ഷിക്കുന്നുവെന്ന് ഡിസൈനർ പറയുന്നു. സുസ്ഥിരമായ ഉപഭോഗത്തിന്‍റെയും ഉൽപാദനത്തിന്‍റെയും സന്ദേശം പിന്തുടരുന്ന എന്തും സുസ്ഥിരമായിരിക്കും.

കലയും കലാകാരന്മാരും

നെയ്‌ത്‌ പോലെ ഇത്തരത്തിൽ ഒരുപാട് കലകൾ ഉണ്ട്. അവ പലതും നശിച്ചു പോയിരിക്കുന്നു, അത് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ശരിയായ പ്രതിഫലം ലഭിച്ചില്ലെങ്കിൽ കരകൗശല തൊഴിലാളികൾക്ക് ജീവിതവും കലയും മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. കരകൗശല തൊഴിലാളികൾ പട്ടിണി കിടന്നാൽ ആ കരകൗശലത്തിന് ഒരു പ്രാധാന്യവുമില്ല.

കോവിഡും ഫാഷൻ ഷോയും

പാരീസിലെ ഷോയാണ് ഇനി നടക്കാൻ പോകുന്നത്. എന്നാൽ കൊവിഡ് കാരണം ഞാൻ പങ്കെടുക്കുന്നില്ല. മികച്ചതും വ്യത്യസ്‌തവുമായ പ്രവർത്തനരീതിയാണ് ഇനി കാണിക്കേണ്ടത്. കൊറോണ എല്ലാവരേയും ഏതെങ്കിലും തരത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് തടഞ്ഞു. എന്നാൽ ഫാഷൻ വ്യവസായത്തിൽ കൂടുതൽ വർക്ക്‌മാൻഷിപ്പ് ചെയ്യുന്ന ടീം നന്നായി പ്രവർത്തിക്കുന്നു. മെഷീൻ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉണ്ടാക്കുന്നവർ ഒരുപാട് കഷ്ടപ്പെട്ടു. ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങരുത് എന്ന് കൊറോണയ്ക്ക് ശേഷം എല്ലാവർക്കും മനസ്സിലായി. വിൻഡോ ഷോപ്പിംഗിൽ നേരിയ കുറവുണ്ട്. ഷോപ്പിംഗ് ബാഗുകൾ ആവശ്യമില്ലാതെ നിറയ്ക്കുന്ന പ്രവണത കുറഞ്ഞു.

സ്മാർട്ട് ബ്രൈഡ്

ഇത്തവണ ബ്രൈഡൽ ഡ്രെസ്സിൽ പാസ്റ്റൽ നിറമാണ് ട്രെൻഡ്. ഇന്നത്തെ വധു ശരിയായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ മിടുക്കിയാണ്, ചുവന്ന ലെഹംഗ അധികനാൾ ധരിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാം. അതിനാൽ, ദുപ്പട്ട, ബ്ലൗസ്, ലെഹങ്ക എന്നിവ പിന്നെയും ധരിക്കാനുള്ള ഓപ്ഷൻ ആദ്യം കാണുന്നു. പല ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ എന്‍റെ വസ്ത്രം ധരിച്ചിട്ടുണ്ട് എന്നാൽ ഞാൻ സിനിമയിൽ നിന്ന് അല്പം ദൂരം പാലിക്കുകയാണ്. കാരണം സംവിധായകനൊപ്പം സിനിമയിൽ പ്രവർത്തിക്കുമ്പോൾ സ്വന്തം സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് എനിക്ക് ആശങ്ക ഉണ്ട്.

സിൽക്ക് സാരിയുടെ പുതുമ

ഏത് വിശേഷാവസരങ്ങളിലും സ്ത്രീകള്‍ അണിയാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സിൽക്ക് സാരികളാണ്. സിൽക്ക് സാരികൾക്ക് പൊതുവെ ഭാരം കുറവാണ്. തന്നെയുമല്ല മികച്ച കളർ പ്രിന്‍റും ഔട്ട് ഓഫ് ഫാഷന്‍ ആവാത്തതുമാണ് സിൽക്കിനോടുള്ള പ്രിയം കൂട്ടുന്നത്.

സിൽക്ക് സാരിക്ക് വളരെ പഴയ ചരിത്രമാണുള്ളത്. ബിസി 27-ാം നൂറ്റാണ്ടിൽ ചൈനയിൽ സിൽക്ക് ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകള്‍ ഉണ്ട്.

റോമാ സാമ്രാജ്യത്തിലെ മഹാറാണി ക്ലിയോപാട്ര സിൽക്ക് വസ്ത്രങ്ങൾ മാത്രമേ അണിഞ്ഞിരുന്നുള്ളൂ എന്ന് ചരിത്ര രേഖകൾ പറയുന്നു. ഇന്നത്തെ കാലത്ത് കല്യാണം, ഉത്സവം, പാർട്ടി തുടങ്ങിയ വിശേഷാവസരങ്ങളിൽ പരമ്പരാഗതമായ വസ്ത്രങ്ങൾക്കു പകരം സിൽക്ക് സാരികൾ അണിയാനാണ് സ്ത്രീകൾ കൂടുതലും താല്പര്യം കാണിക്കുന്നത്.

സിൽക്ക് സാരി വളരെ വിലപിടിപ്പുള്ളതും മിനുസമേറിയതുമാണ്. ഇത് വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ചില പോംവഴികൾ.

  • കസവ് നൂലിഴയുടെ സ്ഥാനത്ത് സിന്തറ്റിക് നൂലാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് സിൽക്ക് സാരി വാങ്ങുമ്പോൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണം. കസവ് നൂലല്ലെങ്കിൽ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അത് കറുത്തു തുടങ്ങും.
  • സിൽക്ക് സാരിക്ക് ഭാരം കൂടുതല്‍ ആണെങ്കിൽ മുന്താണിയിൽ നെറ്റിടുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം പല്ലുവില്‍ ഉള്ള കസവ് നൂലുകള്‍ എവിടെയെങ്കിലും ഉടക്കി വലിഞ്ഞു പോകാന്‍ സാധ്യത ഉണ്ട്.
  • വാഷിംഗ് പൗഡറോ, സാധാരണ സോപ്പോ സിൽക്ക് സാരി കഴുകാനായി ഉപയോഗിക്കാൻ പാടില്ല. വീര്യം കുറഞ്ഞ സോപ്പു പൗഡറുകൾ അല്ലെങ്കില്‍ ഷാംപൂ ഉപയോഗിക്കാം.
  • കഴുകിയ ശേഷം സ്റ്റാർച്ച് ചെയ്യാന്‍ മറക്കരുത്. ഇത് സാരിയുടെ തിളക്കം കൂട്ടാൻ സഹായിക്കും. മൈദ, ആരോറൂട്ട്, കഞ്ഞിവെള്ളം എന്നിവ ഉപയോഗിക്കുന്നതു കൊണ്ട് സാരിയിൽ അങ്ങിങ്ങായി വെളുത്ത പാടുകൾ പിടിക്കാൻ ഇടയുണ്ട്. അര ബക്കറ്റ് വെള്ളത്തിൽ ഒരു വലിയ സ്പൂൺ സ്റ്റാർച്ച് പൗഡർ ഇട്ടിട്ട് ഏകദേശം അര മണിക്കൂർ വയ്ക്കുക. അതിനു ശേഷം സാരി അഞ്ച് മിനിറ്റ് നേരം ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. വളരെ മൃദുവായി വെള്ളം പിഴിഞ്ഞ ശേഷം തണലത്തിട്ട് ഉണക്കുക.
  • സാരി കഴുകിയ ശേഷം ഒരു സ്പൂൺ നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ സാരി 10 മിനിട്ടു നേരം മുക്കി വയ്ക്കുക. അതിനു ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം ഉണക്കാനിടുക.
  • സാരിയിൽ ഗ്രീസോ മറ്റു കറകളോ പറ്റിപ്പിടിച്ചാൽ അത് മാറ്റിയെടുക്കാം. ഒരു ബക്കറ്റ് വെള്ളത്തിൽ 5-6 തുള്ളി ഏതെങ്കിലും ഷാംപൂ ഒഴിക്കുക. അതിൽ സാരിയിട്ട ശേഷം കഴുകി എടുക്കുക. ഒരു പരിധി വരെ കറ കളയാനിതു നല്ലതാണ്.
  • സാരിയിൽ പറ്റിപ്പിടിച്ച പശ കളയാനായി ആ സ്ഥാനത്ത് അല്പം ടാൽകം പൗഡറിടുക. പൗഡറിട്ട ഭാഗം നന്നായി കൈ കൊണ്ട് ഉരയ്ക്കുക. 2-3 മണിക്കൂർ നേരം വെയിലത്തിട്ട് ഉണക്കുക. അതിനു ശേഷം ഡിറ്റർജന്‍റ് ഇട്ട വെള്ളത്തിൽ സാരി നന്നായി കഴുകിയെടുക്കാം.
  • സിൽക്ക് സാരി തണലത്തിട്ടു മാത്രമേ ഉണക്കുവാൻ പാടുള്ളൂ.
  • വളരെ ചൂട് കുറച്ചിട്ട് ഇസ്തിരിയിടണം.
  • സാരി പഴകുന്നതോടെ കസവ് കറുത്ത നിറമാകാനിടയുണ്ട്. അല്പം അമോണിയ കസവിൽ തേയ്ക്കുന്നത് കറുപ്പ് ഒഴിവാക്കാൻ സഹായിക്കും.
  • മുഷിഞ്ഞ സാരി ഒരിക്കലും അലമാരയിൽ വയ്ക്കാതിരിക്കുക. ചിലതരം കീടങ്ങൾ കയറി പറ്റാനിടയാകും.
  • സിൽക്ക് സാരി ഒത്തിരി തവണ ഡ്രൈ ക്ലീനിംഗ് ചെയ്യാതിരിക്കാൻ ശ്രമിക്കുക.

ഫാഷൻ സീസൺ

ഫാഷൻ ട്രെന്‍റുകൾ ദിനം പ്രതി മാറി വരും. 2021 ലെ ഫാഷനെക്കുറിച്ച് പറഞ്ഞാൽ കംഫർട്ട ബിൾ ലുക്ക് നൽകുന്ന എന്തും ഫാഷനായി കരുതി എന്നതാണ് യാഥാർത്ഥ്യം. വർഷം അവസാനിക്കാൻ രണ്ട് മാസം കൂടി മാത്രം ബാക്കിയുള്ളപ്പോൾ വരും വർഷത്തെ ഫാഷൻ ട്രെന്‍റുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ കുട വിടർത്തുകയാണ്. പ്രത്യേകിച്ചും കൊറോണക്ക് ശേഷം നോർമൽ ലൈഫിലേക്ക് ആളുകൾ തിരിച്ചു വരുന്ന സമയം ആണ്.

വർഷാന്ത്യത്തിലും പുതിയ വർഷത്തിന്‍റെ തുടക്കത്തിലും കംഫർട്ടബിൾ സ്കർട്ടുകൾ പെൺമനം കീഴടക്കുമെന്നാണ് ഫാഷൻ ഗുരുക്കളുടെ പ്രവചനം. ലോ വെയ്സ്റ്റിനെ മാറ്റി നിർത്തി ഹൈ വെയ്സ്റ്റ് ട്രൗസറുകളെയും, ഷോർട്ടുകളെയും ആൺമനം സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..

ഫാഷൻ സീക്വൻസുകളിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടത് സ്ട്രൈപ്സുകളാണ്. ഗ്രാഫിക്സുകളും ഏറെ കണ്ടു. അസിമെട്രിക്കലായ പാറ്റേണുകളും കട്ടുകളും ഉള്ള വസ്ത്രധാരണരീതി കംഫർട്ടിബിളായി കരുതുന്നവർക്ക് ഫാഷൻ സ്റ്റാറുകളാകാൻ ഒട്ടും പ്രയാസമില്ല. വിദേശ ഫാഷൻ രംഗത്തെ ഇക്കുറി ഭരിച്ചത് അസിമെട്രിക്കൽ ഡിസൈനുകളാണ്.

തിളക്കം, മനോഹരം, സുഖകരം ഈ മൂന്ന് കാര്യങ്ങൾക്കാണ് യുവത്വം മുൻതൂക്കം നൽകുന്നത്. വ്യത്യസ്തമായ രീതിയിൽ ചെയ്ത സ്കർട്ടുകൾ, ഗൗണുകൾ, കുർതി, ടോപ്പ് ഇവയൊക്കെ നന്നായി സ്വീകരിക്കപ്പെട്ടതായി ഫാഷൻ ഡിസൈനർ അജയ് ഒബ്റോയ്. പക്ഷേ ഇത്തരം വസ്ത്രങ്ങൾ ലൈറ്റ് വെയ്റ്റ് ആണെന്നതും പ്രത്യേകതയാണ്. മാസ്ക് ധാരണത്തിനൊപ്പം ഈസി ആയി ശരീരത്തിന്ന് വായു ശ്വസിക്കാൻ കഴിയുന്ന വസ്ത്രം ആണ് പലർക്കും ലേറ്റസ്റ്റ് ഫാഷൻ. ധരിച്ചാൽ ഹെവിനസ് തോന്നുന്ന വസ്ത്രങ്ങളോട് യുവത്വം മാത്രമല്ല എല്ലാവരും മുഖം തിരിക്കുകയാണ്. ലൂസി പഫ്സ് ഉള്ള ടോപുകൾ ആണ് ഇപ്പോഴത്തെ മറ്റൊരു ട്രെൻഡ്.

ട്രൗസറുകളിലെ വിവിധ പരീക്ഷണങ്ങൾ: ജെഗ്ഗിംഗ്സ്, ബോട്ടംസ്പെവ്ലം സ്കർട്ട്സ്, ഷോർഡർ, കോളർ, നെക് ലൈൻ ഇവിടങ്ങളിൽ ചെറിയ ഡിസൈനുള്ള വസ്ത്രങ്ങൾ, ഷർട്ടുകൾ ഇവയൊക്കെ കുറച്ചുകാലം കൂടി ഓടും. ഇന്ത്യൻ ഫാഷൻ രംഗത്ത് ഡ്രേപ്സിന് എപ്പോഴും സ്ഥാനമുണ്ട്. എ-ലൈൻ ഡ്രസുകൾ, സ്ട്രയിറ്റ് ഫിറ്റഡ് ഡ്രസ് വിത്ത് ഡ്രേപ്സ്, ഫ്ളെയേഡ് അനാർക്കലീസ് ഇവയൊക്കെ ഔപചാരിക അവസരങ്ങളിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ വസ്ത്രങ്ങളുടെ നിർമ്മാണത്തിലുള്ള വിവിധ ഡീറ്റെയിംലിംഗിനാണ് മാർക്ക്! ഡീറ്റേയിലിംഗ് എത്ര സൂക്ഷ്മമാണോ അത്രയും ഗംഭീരമാകും വസ്ത്രം!

“ലളിതവും ക്ലാസിക്കുമായ കട്ടുകൾ ആണ് ഞാൻ കൂടുതലും ഉപയോഗിക്കുക. എന്നാൽ ഒരല്‌പം ഭാവന ചേർത്താൽ ഉദാഹരണത്തിന് ഹെവി ബ്രൈറ്റ് നിറമുള്ള വസ്ത്രത്തിൽ കളർ ബ്ലോക്കിംഗ് ചെയ്താൽ കണ്ണുകൾക്ക് ആശ്വാസം തോന്നും ആ മാറ്റം.” ട്രെൻഡ് സെറ്റർ ഫാഷൻ ഡിസൈനർ രാജ്ദീപ് പറയുന്നു.

സിൽക്ക് വെൽവെറ്റിൽ എംബ്രോയ്ഡറി, പിച്ചള ബട്ടനുകൾ, മുത്തുകൾ, കല്ലുകൾ ഇവയൊക്കെ ഫാഷൻ ലോകം വളരെയധികം ഉപയോഗിച്ചു. വരാൻ പോകുന്ന സീസണിലും വെൽവെറ്റും സ്റ്റഡും നവതരംഗം തീർക്കുമെന്നാണ് ഫാഷൻ ഡിസൈനർമാരുടെ പ്രത്യാശ. വസ്ത്രധാരണത്തിൽ ആക്സസറീസുകളിലുള്ള പ്രാധാന്യം കുറഞ്ഞു പോയ ഫാഷൻ സീസൺ ആണിത്. ആ ട്രെന്‍റ് ഇനിയും തുടരാൻ സാധ്യത ഉണ്ട്. എന്തായാലും മധ്യകാലഘട്ടത്തിലെ ആഭരണ ശൈലികൾ ആണ് ഇനി തരംഗമാകാൻ പോകുന്ന ആക്സസറീസ്.

ഡിജിറ്റൽ, ഫ്ലോറൽ ഡിസൈനുകളും ഇപ്പോൾ ട്രൻഡി ആണ്. സിംപിൾ പക്ഷേ ഫണ്ണി, ഇതാണ് ഡിജിറ്റൽ പ്രിന്‍റ് നൽകുന്ന ഇംപ്രഷൻ. കഫ്താൻ, മാക്സി, പെൻസിൽ സ്കർട്ട് തുടങ്ങിയവയിൽ ഡിജിറ്റൽ പ്രിന്‍റ് കൂൾ ലുക്ക് പകരും.

ഗ്രാഫിക്‌സും സ്ട്രൈപ്സും ജ്യോമെട്രിക്കൽ പ്രിന്‍റും നിറഞ്ഞ കളർഫുൾ റാമ്പ് അതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് ഫാഷൻ ഡിസൈനർ അർച്ചന കൊച്ചർ പറയുന്നു. അനിമൽ പ്രിന്‍റ് ഉള്ള വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അത് മടക്കി മാറ്റി വയ്ക്കണ്ട. വരുന്ന സീസണിലും അത് ഹിറ്റായിരിക്കും. ഇൻഡോ വെസ്റ്റേൺ പാറ്റേൺ ആണ് ഫാഷൻ രംഗത്ത് കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത്. അസിമെട്രിക്കൽ പാറ്റേൺ ഉള്ള ട്യൂണിക്സും കുർത്തകളും സ്വീകരിക്കപ്പെട്ടു. ജ്യോമെട്രിക്ക്, സിംഗിൾ ഫ്ളോറൽ തുടങ്ങിയ ഡിസൈനുകൾക്ക് വളരെയധികം ആരാധകർ ഇപ്പോഴുമുണ്ട്.

പരിസ്ഥിതി സൗഹൃദമുള്ള ഫാഷൻ ട്രെന്‍റുകൾക്കും യുവത്വം പ്രാധാന്യം നൽകുന്നുണ്ട്. പ്രകൃതിദത്തമായ നിറങ്ങളും കൈത്തറിത്തുണികളും ഉപയോഗിച്ചുള്ള ഫാഷനബിൾ വസ്ത്രങ്ങൾക്ക് കൂടുതൽ ഡിമാന്‍റ് വരുന്നു. ഇന്ത്യൻ ഹാന്‍റ്ലൂമിന് വികസിക്കാനുള്ള ഒരു മാർഗം കൂടിയാണ് ട്രെന്‍റിയായ വസ്ത്ര നിർമ്മാണരംഗത്തേക്ക് കടന്നുവരുമ്പോൾ ലഭിക്കുന്നത്. വരും വർഷം അത്തരം ഒരു കുതിച്ചുചാട്ടം ഫാഷൻ രംഗത്തും ഹാന്‍റ്ലൂം രംഗത്തും ഉണ്ടാകുമെന്നാണ് ഡിസൈനർ ഗൗതം ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.

എത്ത്നിക് ഫ്യൂഷൻ ഗൗണുകൾ, സ്റ്റിച്ചഡ് സാരി, ഹാഫ്സാരി, ഷോർട്ട്സാരി, തുടങ്ങിയവ ആഘോഷവേളകളിലേക്ക് കൂടുതൽ സ്റ്റൈലിഷായി കൊണ്ടുവരികയാണ് ഫാഷൻ രംഗം.

ഫാഷൻ രംഗത്ത് ഫ്ളൂറസെന്‍റ് നിറങ്ങളുടെ പരീക്ഷണവും വിജയിച്ചു. ഫാഷൻ സങ്കൽപ്പങ്ങളിൽ ഒരിക്കലും ഒളി മങ്ങാത്ത നിറമാണ് വെള്ള. വൈബ്രന്‍റ് നിറമാണ് താൽപര്യമെങ്കിൽ ഓറഞ്ച്, കോറൽ റെഡ്, ബ്ലഷ് പിങ്ക്, ആപ്പിൾ ഗ്രീൻ, മഞ്ഞ, നീല ഇവയാണ് അഭികാമ്യം. ക്രിസ്പ് വൈറ്റ് ആന്‍റ് ബ്ലാക്ക് കോമ്പിനേഷനും വളരെ സുരക്ഷിതമായ ഫാഷൻ ട്രെന്‍റാണ്. കളർ ട്രെന്‍റിൽ ഇപ്പോൾ മെറ്റാലിക് നിറങ്ങൾക്കും പ്രാധാന്യമുണ്ട്.

കളർ ബ്ലോക്കിംഗ് എന്ന തന്ത്രമാണ് ഇപ്പോഴത്തെ ഫാഷൻ ഡിസൈനർമാർ പ്രയോഗിക്കുന്നത്. വളരെ കടുത്ത നിറമുള്ള ഒരു ഫാബ്രിക്കിൽ അതിനെ കോൺട്രാസ്റ്റ് ചെയ്യുന്ന മറ്റൊരു കളർ ഉപയോഗിച്ചാണ് കളർ ബ്ലോക്കിംഗ് ചെയ്യുന്നത്. മെറ്റാലിക് നിറങ്ങളിൽ കൂടുതൽ ഫാഷൻ സെൻസ് സൃഷ്ടിക്കാൻ കളർ ബ്ലോക്കിംഗ് ഉപയോഗിക്കാം.

എന്തായാലും ഇന്ത്യൻ വസ്ത്രധാരണരീതിയിൽ നിറങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പിങ്ക്, പർപ്പിൾ, ബ്ലൂ, ഗ്രീൻ, യെല്ലോ നിറങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായേക്കുമെന്നാണ് ഫാഷൻ ഗുരുക്കളുടെ കണക്കുകൂട്ടൽ.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें