ഫാഷൻ ലോകം എന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ദിവസവും പുതിയ പുതിയ ട്രെന്‍റുകൾ, പുതിയ സ്റ്റൈലുകൾ...

പഴയതും പുതിയതുമായ ആശയങ്ങൾ കൂട്ടിച്ചേർത്തുള്ള ഫാഷനുകൾ, മോസ്റ്റ് മോഡേൺ ഡിസൈനുകൾ, കളർ കോമ്പിനേഷനുകൾ, സ്റ്റൈലുകൾ എന്നിങ്ങനെ ഫാഷൻ രംഗത്ത് വൈവിധ്യങ്ങളുടെ ലോകം തന്നെയുണ്ടെന്ന് പറയാം. ഏതൊരാളുടെയും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമൊപ്പം സഞ്ചരിക്കുന്നവയാണ് ഓരോ ഫാഷനുമെന്ന് പറയാം.

2022 ൽ തരംഗമായി കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്തെ ചില മാറ്റങ്ങളെക്കുറിച്ചറിയാം...

2022 ലെ ലേറ്റസ്റ്റ് ഫാഷൻ ട്രെന്‍റുകൾ

സ്കർട്ട്: ഒരിക്കൽ കൂടി സ്കർട്ട് ട്രെന്‍റാക്കുന്ന വർഷം കൂടിയാണിത്. കണങ്കാൽ വരെ നീളം വരുന്ന സ്കർട്ട് കൗമാര പ്രായക്കാരുടെയും സ്ത്രീകളുടെയും മോസ്റ്റ് ഫേവറൈറ്റ് ആണ്. ഫോൾഡുകളും ക്രീസുകളും ഉള്ള സ്കർട്ടുകൾ ഏത് അവസരത്തിനും അനുയോജ്യമായ ഔട്ട്ഫിറ്റാണ്. അവസരത്തിനനുസരിച്ച് നിറം തെരഞ്ഞെടുക്കുന്നതിലൂടെ സ്കർട്ട് ആന്‍റ് ടോപ്പ് സൂപ്പർ ലുക്ക് നൽകും.

സ്ലീവ്സ്: ഇതിലും വളരെ ബോൾഡായ പരീക്ഷണങ്ങൾ ആണ് ലേറ്റസ്റ്റായി ട്രെന്‍റായിരിക്കുന്നത്.ബലൂൺ, ഫ്ളവറി, പഫ് സ്ലീവ്സ് ഇങ്ങനെ വെറൈറ്റി ഡിസൈനുകളും ടോപ്പിനെ വെറ്റൈിയാക്കുന്നു. സ്ലീവ്സിലുണ്ടായിരിക്കുന്ന മാറ്റങ്ങൾ ലുക്കിനെ കൂടുതൽ മനോഹരമാകും.

ബോൾഡ് നിറങ്ങളുടെ കാലം

മുമ്പ് കോൾട്രാസ്റ്റിംഗ് നിറങ്ങൾ പെയർ ചെയ്തിരുന്ന സ്‌ഥാനത്ത് ഒന്നിലധികം നിറങ്ങൾ ചേർന്നുള്ള വർണ്ണാഭമായ ഡ്രസ്സിംഗ് ശൈലിയാണ് ട്രെന്‍റായിരിക്കുന്നത്. മൾട്ടിപ്പിൾ കളറുകളിലുള്ള വസ്ത്രങ്ങൾ ഫാഷൻ രംഗത്ത് തരംഗമാവുകയാണ്. പാർട്ടികളിൽ സ്പോർട്ടി ലുക്ക് ലഭിക്കാൻ ബോൾഡ് നിറങ്ങളുടെ കോമ്പിനേഷൻ ഉഗ്രൻ ചോയിസാണ്.

ഈസി ഔട്ട് ഫിറ്റ്സ്

കുർത്ത - പലാസോ ഇത്തവണയും ഫാഷൻ വിയറിൽ ട്രെന്‍റായി തുടരും. ഡിജിറ്റൽ പ്രിന്‍റുകൾ കൂടുതൽ ജനപ്രിയമാകും. കൂടുതൽ പരീക്ഷണങ്ങൾ നടത്താനാകുമെന്നതാണ് ഈ ഇഷ്ടത്തിന് പിന്നിലുള്ള കാരണം. ശരിയായ കളർ കോമ്പിനേഷൻ ചെയ്തുള്ള  എത്നിക്ക് വിയറുകൾക്ക് മുൻതൂക്കം ലഭിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...