സീസൺ ആണെങ്കിലും ബ്യൂട്ടിപാർലറുകളിലും സലൂണുകളിലുമെല്ലാം മുമ്പുള്ളതുപോലുള്ള തിരക്ക് ഇപ്പോൾ ഉണ്ടാകുന്നില്ല. കോറോണയാണ് ഒരു കാരണം. ഒപ്പം ജിഎസ്ടിയുമുണ്ട്. സ്ത്രീകൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സൗന്ദര്യ രംഗത്തെ, ജിഎസ്ടി വളരെയധികം തളർത്തിയെന്നാണ് ഇപ്പോഴത്തെ അനുഭവം വ്യക്‌തമാക്കുന്നത്. പോഷ് ബ്യൂട്ടി കേന്ദ്രങ്ങളിൽ പോകുന്നവർക്കാണ് ജിഎസ്ടിയുടെ തിരിച്ചടി ശക്തമായിരിക്കുന്നത്.

ഹെയർ കട്ടിംഗിനും ഹെയർ സ്പായ്ക്കുമൊക്കെ പഴയതുപോലുള്ള നിരക്കല്ല പാർലറുകൾ ഈടാക്കുന്നത്. പുതിയ ബിൽ കാണുമ്പോൾ ദേഷ്യപ്പെട്ട് പാർലറിൽ സന്ദർശനം കുറയ്ക്കുന്നവരുണ്ടെന്ന് ബ്യൂട്ടി പാർലർ ഉടമകൾ പറയുന്നു. മാസത്തിൽ പാർലർ സന്ദർശിക്കാറുള്ളവർ മൂന്നു മാസത്തിലൊരിക്കലാക്കി ചെലവു നിയന്ത്രിക്കാനും തുടങ്ങി. മുമ്പ് സർവീസ് ടാക്സ് 12 ശതമാനം ആയിരുന്നു. ജിഎസ്ടി വന്നതോടെ 18 ശതമാനം വർദ്ധന ബിൽ തുകയിൽ സംഭവിക്കുന്നു.

കസ്റ്റമേർസിൽ പലരും ബിൽ വേണ്ട, എന്ന് പറയുന്നുണ്ട്. ബിൽ അടിച്ചാൽ ജിഎസ്ടി കൊടുക്കേണ്ടി വരുമല്ലോ. ആ തുക കുറച്ചിട്ട് പണമടക്കാം, എന്നാൽ ബിൽ അടിക്കാതെ ബ്യൂട്ടിപാർലറുകൾക്ക് ബിസിനസ് നടത്താൻ നിർവ്വാഹമില്ല. മികച്ച സംവിധാനങ്ങളുള്ള വലിയ പാർലറുകളിൽ സൗന്ദര്യ പരിചരണത്തിന് എത്തുന്നവർ ചെറുകിട സ്‌ഥാപനങ്ങളെ ആശ്രയിക്കാൻ തയ്യാറാവുകയാണ്. ജിഎസ്ടി ഏർപ്പെടുത്തിയതിനു ശേഷം കസ്റ്റമർമാരുമായുള്ള നല്ല ബന്ധത്തിന് മങ്ങലേറ്റ അനുഭവവും പലർക്കുമുണ്ട്.

ബില്ലുകൾ നൽകാത്ത ചില പാർലറുകൾ പോലും ജിഎസ്ടി വന്ന ശേഷം നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. പക്ഷേ ബ്രാന്‍റഡ് പാർലറുകളെ അപേക്ഷിച്ച് ഇവിടെ നിരക്ക് കുറവായിരിക്കും. ഇതോടെ ബിസിനസ് താഴേക്കു പോയത് ബ്രാൻഡ് സലൂണുകൾക്കും പാർലറുകൾക്കുമാണ്.

ഹെയർ കട്ടിംഗിനും സ്പായ്ക്കും നേരത്തെ 500 രൂപ ആയിരുന്നുവെങ്കിൽ ഇപ്പോൾ 600 രൂപയാണ്. ഇതിൽ ടാക്സ് ഒന്നും ഈടാക്കുന്നുമില്ല. അതേസമയം ഓരോ ബ്യൂട്ടി സർവ്വീസിനും നികുതി ഈടാക്കാൻ തുടങ്ങിയാൽ ആർക്കും ഈ രംഗം ഉപയോഗിക്കാൻ പറ്റാത്ത തരത്തിലാകും. അതിനാൽ പല സർവീസുകളും ഒരുമിച്ച് പാക്കേജാക്കി ബ്യൂട്ടി സലൂണുകൾ അവതരിപ്പിക്കാൻ തുടങ്ങി. പക്ഷേ ഇവിടെ കസ്റ്റമർ പിന്നെയും വെട്ടിലാവുകയാണ്. ആവശ്യമില്ലാതെ കയ്യിൽ നിന്ന് പണം കൂടുതൽ ചെലവഴിക്കേണ്ടി വരുന്നു.

ബ്യൂട്ടി പാർലറുകളെ ആളുകൾ കൂടുതൽ ഉപയോഗിക്കുന്നത് ഫേഷ്യലിനും ഹെയർ കട്ടിനും വേണ്ടിയാണ്. ഇതു രണ്ടും രണ്ടായി ചെയ്‌താൽ രണ്ടിനും സർവീസ് ചാർജ് കൊടുക്കേണ്ടി വരും. ഒരു പാക്കേജിനുള്ളിലായാൽ സർവ്വീസ് ചാർജ് കുറയുമെങ്കിലും മൊത്തം ചെലവ് കൂടുതലാകുന്നു. സലൂൺ നടത്തുന്നവരുടെ പ്രശ്നം വേറൊന്നാണ്.

പാർലർ എന്ന നിലയിൽ 18 ശതമാനം നികുതിയാണ് അടയ്ക്കേണ്ടി വരുന്നത്. എന്നിരുന്നാലും ചില ഉൽപന്നങ്ങൾക്ക് 25 ശതമാനത്തിലധികം സർവീസ് ചാർജ് നൽകേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിക്കാതെ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ പ്രയാസമാണെന്നാണ് പാർലർ ഉടമകളുടെ പരാതി.

ജിഎസ്ടി വന്നതിനു ശേഷം ബ്യൂട്ടി സർവ്വീസ് മാത്രമല്ല ഹെൽത്ത് സർവ്വീസും കീശ കാലിയാക്കുന്ന ഇടപാടായി മാറി. ഇത്തരം പ്രശ്നങ്ങൾ കസ്റ്റമറെ ബാധിക്കുന്നത് രണ്ടു വിധത്തിലാണ്. പൈസ കുറച്ചു മതിയല്ലോ എന്നോർത്ത് വൃത്തിയും വെടിപ്പുമുള്ള, മികച്ച സംവിധാനങ്ങളുള്ള പാർലറുകളും ആരോഗ്യ കേന്ദ്രങ്ങളും ഒക്കെ കസ്‌റ്റമർ ഒഴിവാക്കുന്നു. കൂട്ടത്തിൽ നോൺ ബ്രാന്‍റഡ് ആയ ബ്യൂട്ടി പ്രോഡക്ടുകളെയും പടിയ്ക്ക് പുറത്താക്കുന്നു. രണ്ടും ആരോഗ്യത്തിന് ഹാനികരമാകുന്ന തീരുമാനമാണ്.

ബ്രാന്‍റഡ് അല്ലാത്ത പാർലറുകൾ പോലും റേറ്റ് വർദ്ധനവിൽ പിന്നോട്ടല്ല. ഇത്തരം സർവ്വീസുകളിൽ തല വച്ച് കൊടുത്താലും കുറച്ചു കഴിയുമ്പോൾ ആളുകൾ മടുത്ത് ബ്രാന്‍റഡ് പാർലറുകൾ തന്നെ ഉപയോഗിക്കാൻ തുടങ്ങും. പണം ഒരുപാട് നഷ്‌ടമാവുകയും ഇത് തത്വത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്യും. വില കൂടിയ പാക്കേജുകൾ തന്നെ നിർബന്ധിതമായി സ്വീകരിക്കേണ്ടതായും വരും.

ജിഎസ്ടി വർദ്ധനവിൽ നേരത്തെയുള്ള 12 ശതമാനം കൂടി ഉൾപ്പെടുന്നുണ്ടെങ്കിലും അതു കുറയ്ക്കാതെ തന്നെ 18 ശതമാനമാണ് പലരും ഈടാക്കുന്നത്. ഇതിനു പുറമേയാണ് സർവീസ് റേറ്റ് കൂടി വർദ്ധിപ്പിക്കുന്നത്. “ഒരു മാസം 1500 രൂപയാണ് ബ്യൂട്ടി ആവശ്യത്തിന് നേരത്തെ ചെലവഴിച്ചിരുന്നത്. അതേ സേവനം ഇപ്പോൾ ലഭ്യമാകണമെങ്കിൽ 4000 രൂപയോളം വേണ്ടി വരുന്നു.” പാർലർ റെഗുലർ കസ്റ്റമറായ നേഹ ത്രിപാഠി പറയുന്നു.

“നോൺ ബ്രാന്‍റഡ് പാർലറുകൾ നികുതി കൊടുക്കുന്നില്ലെന്ന വാസ്‌തവം ഞങ്ങൾക്കറിയാം. എന്നിട്ടും ചിലർ വ്യാജ ബിൽ നൽകും. ഇതിൽ പാർലറിന്‍റെ പേരു പോലും ഉണ്ടാകാറില്ല.” നോൺ ബ്രാന്‍റഡ് പാർലറുകളിൽ പോകാറുള്ള പ്രിയങ്ക പറയുന്നു.

ബ്രാന്‍റഡ്, നോൺബ്രാന്‍റഡ് പാർലറുകളിലെ സേവനത്തിന്‍റെ ഗുണമേന്മ ശ്രദ്ധിച്ചാൽ വലിയ വ്യത്യാസമുണ്ട്. ഇതു കൂടി കണക്കിലെടുക്കുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്ന മികച്ച സർവ്വീസ് ഇല്ലാതാകുന്നതിൽ ജിഎസ്ടിക്കു വലിയ പങ്കുണ്ട്. സർക്കാർ ഇത്തരം നിയമങ്ങൾ കൊണ്ടു വരുമ്പോൾ ഫലത്തിൽ ഇതെല്ലാം കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. ബ്യൂട്ടി ചെലവ് വർദ്ധിച്ചതിന്‍റെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ ബ്രൈഡൽ മേക്കപ്പിന്‍റെ റേറ്റ് വർദ്ധന മാത്രം ശ്രദ്ധിച്ചാൽ മതിയാകും.

എന്തായാലും കോറോണയും ജിഎസ്ടിയും ചില്ലറ പണിയല്ല  ചെയ്തിരിക്കുന്നത്..

और कहानियां पढ़ने के लिए क्लिक करें...