സ്ത്രീയുടെ മനസ്സും ശരീരവും എക്കാലത്തും പുരുഷൻ തന്‍റെ അധികാര പ്രകടനത്തിനു വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. ജനനേന്ദ്രിയം ഒരു കൂട്ടർ ഇന്നും അധികാര സ്‌ഥാപനത്തിനുള്ള ആയുധമാക്കുന്നു. നോർത്ത് അമേരിക്കയിലെ ഷായെൻ ഗോത്രവർഗ്ഗക്കാർക്കിടയിൽ വഴിവിട്ട സ്ത്രീകളെ നിലയ്ക്കു നിർത്തുന്നതിനായി കൂട്ടബലാത്സംഗം ഒരു ശിക്ഷാ മാർഗ്ഗമായി ഉപയോഗിച്ചിരുന്നു.

പ്രാചീന ഭാരതത്തിലും ബലാത്സംഗം ഒരു ശിക്ഷാ നടപടിയായി സ്വീകരിച്ചതിന്‍റെ തെളിവുകൾ ഉണ്ട്. സഹോദരൻ ചെയ്‌തുവെന്നു പറയപ്പെട്ട, എന്നാൽ പിന്നീട് കളവായിരുന്നുവെന്നു തെളിയിക്കപ്പെട്ട അപരാധത്തിന്‍റെ പേരിൽ നാട്ടുകൂട്ടം കൂട്ട ബലാത്സംഗം വിധിച്ച സംഭവങ്ങൾ ഉണ്ട്. മുക്താർമയി ഇങ്ങനെ പ്രാകൃത ശിക്ഷ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട സ്ത്രീയായിരുന്നു.

രാഷ്ട്രം പുരോഗതി കൈവരിച്ചിട്ടും സാമൂഹ്യമായി നാം പഴയ കാലത്തേക്കാണ് തിരിഞ്ഞു നടക്കുന്നതെന്ന് ഈയിടെ നടക്കുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവം എല്ലാവരും ചർച്ച ചെയ്‌തതാണല്ലോ. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സമാനമായ അതിക്രമങ്ങൾ നടക്കുന്നുണ്ട്. പലതും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് മാത്രം.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഏറ്റവും അധികം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടു പിറകെ എറണാകുളമാണ്. ബലാത്സംഗ കേസുകളും ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്താണ്, വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകൾ ഉള്ളത്.

പീഡനത്തിനിരയായി മനസ്സ് തകർന്നവരും ജീവഭയം, ഭീഷണി എന്നിവ കാരണം സംഭവം പുറത്ത് പറയാത്തവരുടെയും എണ്ണം കൂടുതലാവാം. എന്തായാലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിക്കൂടി വരുകയാണെന്ന യാഥാർത്ഥ്യം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സമൂഹത്തിൽ സ്ത്രീകൾ നിരന്തരം ആക്രമിക്കപ്പെടുമ്പോഴും പരാതികളില്ലാതെ നിശ്ശബ്ദമായിരിക്കുന്നതും കുറ്റകരമായ അനാസ്‌ഥയാണ്. ജാഗരൂകരാകാൻ സമൂഹത്തിനും ബാധ്യതയുണ്ട്. സ്ത്രീകളുടെ സുരക്ഷയും അഭിമാനവും സമൂഹത്തിന്‍റെ മൊത്തം ഉത്തരവാദിത്വമാകണം.

എന്തുകൊണ്ടാണ് സ്ത്രീകൾ നിരന്തരം ആക്രമിക്കപ്പെടുന്നത്?

നമ്മുടെ തെരുവിൽ പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയാതെ വരുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ സമൂഹമനസാക്ഷിയ്ക്ക് ഉത്തരം കിട്ടാനായുണ്ട്. ഓരോസ്ത്രീയും ആണിന് കൊടുക്കുന്ന ബഹുമാനം അതേ അളവിൽ തിരിച്ചുകിട്ടാറില്ല. അത് സാദ്ധ്യമാവണമെങ്കിൽ ജനപ്രതിനിധി സഭകളിലും ജുഡിഷ്യറിയിലും സ്ത്രീയ്ക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. അധികാരം സ്ത്രീയുമായി പങ്ക് വയ്ക്കാൻ തയ്യാറായാൽ ആ നിമിഷം തീരാവുന്നതേയുള്ളു അവൾക്കെതിരായ അതിക്രമങ്ങൾ. പുരുഷമേധാവിത്വ സമൂഹം ഇത് മനസ്സിലാക്കണം.

വീടിന്‍റെ വാതിൽ പൂട്ടിയിട്ട് കാര്യമില്ല

സ്വന്തം വീടിന്‍റെ വാതിൽ ഭദ്രമായി അടച്ചാൽ പെണ്മക്കൾ സുരക്ഷിതരാണെന്ന ചിന്ത വിഡ്ഢിത്തമാണ്. ജിഷയുടെ കേസ് സമൂഹത്തെ ഓർമ്മിപ്പിക്കുന്നത് അതാണ്. നിർഭയമായി ജീവിക്കാനുള്ള അവകാശം മനുഷ്യകുലത്തിന്‍റെ പാതിയോളം വരുന്ന സ്ത്രീ സമൂഹത്തിന് നിഷേധിക്കപ്പെടുന്നത് എങ്ങനെ യാണ് അംഗീകരിക്കാൻ കഴിയുക? വേഷത്തിന്‍റെ പേരിലും മുടി നീട്ടി വളർത്തിയതിന്‍റെ പേരിലും അസമയത്ത് വീട്ടിൽ നിന്ന് ഇറങ്ങിയതിന്‍റെ പേരിലും സ്ത്രീയെ അക്രമിക്കാം എന്ന ബോധം പുരുഷന് എവിടെ നിന്നാണ് ലഭിക്കുന്നത്?

സ്ത്രീ ദുർബലയാണെന്ന ചിന്ത ചെറുപ്പത്തിലെ അടിച്ചേൽപ്പിക്കപ്പെടുന്നതിനാൽ പുരുഷൻ അവസരം കിട്ടുമ്പോൾ അത് മുതലെടുക്കുന്നതാണ്. അപ്പോൾ കാരണം സാഹചര്യങ്ങൾ അല്ല. സ്ത്രീയെ ബഹുമാനിക്കാത്ത മനോഭാവം തന്നെയാണ്. പുറത്തിറങ്ങിയാൽ സദാചാര കണ്ണുകൾ, തുറിച്ചു നോട്ടക്കാർ, വീട്ടിലാണെങ്കിൽ യാഥാസ്‌ഥിതിക ചിന്താഗതിയുള്ള പുരുഷന്‍റെ വിലക്കുകൾ. സ്ത്രീയ്ക്ക് വീർപ്പുമുട്ടി ഇങ്ങനെ ജീവിക്കാൻ സാധിക്കുമോ? സ്ത്രീകളെ ബഹുമാനിക്കാൻ ആണുങ്ങൾ പഠിക്കാത്തിടത്തോളം കാലം ഈ സമൂഹം ഒരിക്കലും സ്ത്രീ സൗഹൃദമാകാൻ പോകുന്നില്ല. സ്ത്രീ സുരക്ഷിതയല്ലാത്ത ഒരു സമൂഹവും നന്നാവില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...