സ്വപ്നതുല്യമായ തുടക്കമായിരുന്നു തബുവിന്‍റേത്. 14-ാം വയസ്സിൽ നൗജവാൻ എന്ന ചിത്രത്തിൽ ദേവ് ആനന്ദിന്‍റെ മകളായി അരങ്ങേറ്റം! ആ ചിത്രത്തിൽ ഒരു റേപ്പ് വിക്റ്റിമിന്‍റെ റോളായിരുന്നു. സിനിമാ കുടുംബത്തിലായിരുന്നെങ്കിലും സിനിമ ആഗ്രഹത്തിന്‍റെ ഏഴ് അയലത്തു പോലും ഉണ്ടായിരുന്നില്ല എന്നാണ് ആ കാലത്തെക്കുറിച്ച് തബു പറയുന്നത്. വന്നപ്പോൾ ഇഷ്ടപ്പെട്ടു ചെയ്യാൻ തുടങ്ങി. തബുവിന്‍റെ 80% ചിത്രങ്ങളും വൻ വിജയമായിരുന്നു.
എൺപതുകളിലും തൊണ്ണൂറുകളിലും അനേകം ഹിറ്റുകൾ തീർത്ത തബു. അതിൽ മാച്ചിസ്, വിരസത്ത്, അസ്ഥിത്വ, ചാന്ദ്നിബാർ, മക്ബൂൽ, ദ നേം സേക്ക് എന്നിവ എടുത്തു പറയേണ്ടവയാണ്. തബുവിന്‍റെ ചിത്രങ്ങൾ ഇന്നും ഇനപ്രിയങ്ങളാണ്. പക്ഷേ താരം ഇപ്പോൾ വളരെ സെലക്ടീവ് ആണെന്ന് മാത്രം. ചീനി കം എന്ന ചിത്രത്തിൽ അസാധ്യ അഭിനയമാണ് തബു കാഴ്ചവച്ചത്. പക്ഷേ വ്യക്‌തി ജീവിതത്തിൽ എപ്പോഴും വിവാദത്തിൽ ചെന്നുപെടുന്നു തബു. നാഗാർജുനയുമായി പ്രണയത്തിലായിരുന്നെന്ന് ഒരിടെ മാധ്യമങ്ങൾ എഴുതി. നാഗാർജുന വിവാഹിതനായതിനാൽ തബുവിനെ സ്വീകരിക്കാൻ സാധിക്കില്ലെന്നതുകൊണ്ട് തബു സ്വയം പിൻവാങ്ങി എന്നൊക്കെ പ്രചരിച്ചു. തബു അതിലൊന്നും കുലുങ്ങിയില്ല. ഹിറ്റുകൾ തീർത്തു.
അതിനുശേഷം ഉപൻ പട്ടേലുമായി ബന്ധമുണ്ടെന്ന വാർത്ത പുറത്തുവന്നു. തബുവിനേക്കാൾ 10 വയസ്സ് ഇളയതായിരുന്നു ഉപൻ. അതും വിവാദമായി. ഇപ്പോൾ തബു ഒറ്റയ്ക്കാണ് താമസം. ലോകം ചുറ്റാനും പുസ്തകങ്ങൾ വായിക്കാനും സമയം ചെലവഴിക്കുന്നു. 2011 ല്‍ തബുവിന് പത്മശ്രീ ലഭിച്ചു.
ശാന്തപ്രകൃതക്കാരിയായ തബു എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറാറുള്ളത്. സിനിമയിലെ നല്ല കുട്ടി എന്ന ചെല്ലപ്പേരും അതിനാൽ തബുവിന് ചാർത്തി കിട്ടിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനത്തില്‍ തബു തൽപരയായ തബു സംസാരിക്കുന്നു.
സ്ത്രീ ശാക്‌തീകരണത്തിനായി ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ട് മാറ്റം ശരിക്കും സംഭവിക്കുന്നുണ്ടോ?
സ്ത്രീകൾ ഇന്ന് വളരെയധികം മുന്നോട്ട് വന്നിട്ടുണ്ട്. സ്ത്രീകളുടെ ജീവിത സാഹചര്യം മാറുന്നുണ്ട്. ആ പ്രക്രിയയ്ക്ക് വേഗം പോര എന്നാണ് തോന്നിയിട്ടുള്ളത്. മുന്നേറാൻ ഒരുപാടുണ്ട്. നഗരത്തിലെ മാറ്റം ഗ്രാമീണ സ്ത്രീകളിൽ ഉണ്ടാവില്ലെന്ന് വേണം കരുതാൻ. അവരിപ്പോഴും കഷ്ടപ്പെടുന്നുണ്ട്. പുരുഷാധിപത്യം ഗ്രാമങ്ങളിൽ കൂടുതലാണ്. സ്ത്രീകൾ പുരുഷന്മാരെ എല്ലാത്തിനും ആശ്രയിക്കുന്നതിനാലാവം ഇത്. അമ്മമാർ ആൺകുട്ടികളെ നോക്കി വളർത്തുന്നതുപോലെ തന്നെ പെണ്മക്കളേയും നോക്കി വളർത്തണം. എങ്കിലെ മാറ്റം സാദ്ധ്യമാകൂ. കുട്ടികൾ കുടുംബത്തിൽ നിന്നാണല്ലോ പഠിക്കുന്നത്. പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ അമ്മമാരാണ് പഠിപ്പിക്കേണ്ടത്. എന്‍റെ വീട്ടിൽ ആണിന്‍റേയും പെണ്ണിന്‍റെയും വാക്കുകൾക്ക് ചെവി കൊടുക്കാറുണ്ട്. അവിടെ വേർതിരിവുകൾ ഇല്ല. എല്ലാ കുടുംബത്തിലും ഇങ്ങനെയായാൽ സമൂഹത്തിൽ സ്ത്രീകൾ താനെ ഉയർന്നുവരും.
ആദ്യകാല ചിത്രങ്ങളിൽ നിന്ന് എത്ര മാത്രം ഒരു വ്യക്‌തിയെന്ന നിലയ്ക്ക് വളർന്നിട്ടുണ്ട്?
ആദ്യമൊക്കെ നന്നായി സംസാരിക്കാൻ പോലും അറിയില്ലായിരുന്നു. റിസർവ്വ് സ്വഭാവം ആയിരുന്നു. ഇൻട്രോവർട്ട് എന്നുതന്നെ പറയാം. ഇപ്പോൾ അങ്ങനെയല്ല. കാര്യങ്ങൾ നന്നായി സംസാരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. മുമ്പ് ആൾക്കാർ എന്നെപറ്റി എന്താണാവോ കരുതി വച്ചിരിക്കുന്നത് ആവോ? ഇപ്പോൾ ആ കൺഫ്യൂഷൻ ആർക്കും കാണില്ല. വിവധതരം ആളുകളുമായുള്ള സമ്പർക്കം എന്നെ മാറ്റി രൂപപ്പെടുത്തിയിട്ടുണ്ടാവാം. പല ചിന്താഗതിക്കാരുമായി ചേർന്ന് ജോലി ചെയ്യുന്നതിന്‍റെ ഒരു ഗ്രോത്ത് എന്നിൽ ഉണ്ടായിട്ടുണ്ട്.
ഹിന്ദിസിനിമ മുന്നത്തേക്കാൾ മാറിയിട്ടുണ്ടല്ലോ. പുതിയ ആൾക്കാരുമായി ചേർന്ന് വർക്ക് ചെയ്യുമ്പോൾ എന്ത് മാറ്റമാണ് അനുഭവപ്പെടുന്നത്?
നല്ല മാറ്റം വന്നിട്ടുണ്ട്. പുതിയ ചിന്തകൾ ഉണ്ട്. അത് തന്നെ വിലയ മാറ്റമല്ലേ. ജോലി ചെയ്യുന്ന കാര്യത്തിലും ആ ചിന്തയുടെ എനർജി കാണാം. എനിക്ക് പക്ഷേ അഭിനയത്തിലും സെറ്റിലെ അന്തരീക്ഷത്തിലും വലിയ മാറ്റം ഫീൽ ചെയ്തിട്ടില്ല. കാരണം ഞാൻ എങ്ങും പോയിരുന്നില്ലല്ലോ. ഞാനും ഈ മാറ്റത്തിന്‍റെ ഭാഗമായിരുന്നു. മുമ്പ് അസിസ്റ്റന്‍റുമാരായി ഇപ്പോൾ ഡയറക്‌ടർമാരായപ്പോഴും ഞാൻ അവർക്കൊപ്പം ജോലി ചെയ്തതിനാൽ എനിക്ക് മാറ്റം ഫീൽ ചെയ്യുന്നില്ല എന്നേയുള്ളൂ. അല്ലാതെ മറ്റമില്ലാത്ത കൊണ്ടല്ല. വിശാൽ ഭരദ്വജ്, മഥൂർ ഭണ്ഡാർക്കർ എന്നിവരും ഞാൻ പറഞ്ഞ ലിസ്റ്റിൽ ഉണ്ട്.
ഇതുവരെയുള്ള കരിയറിലെ യാത്ര എങ്ങനെയാണ് വിലയിരുത്തുന്നത്?
ഞാൻ യാത്ര തുടങ്ങിയിട്ടല്ലേ ഉള്ളൂ (ചിരിക്കുന്നു) ഒരുപാട് ദൂരം ഞാൻ യാത്ര ചെയ്തു എന്ന് വിചാരിക്കുന്നില്ല. ഓരോ സിനിമയും ഓരോ യാത്രയാണ്. പുതിയ അനുഭവമാണ്. ഞാൻ കഥയ്ക്കും സംവിധായകനുമാണ് മുൻഗണന നൽകുന്നത്. പിന്നെ എന്‍റെ കഥാപാത്രത്തിനും. ഒരു കാരണവും ഇല്ലാതെ ഞാൻ ഒരു സിനിമയും ചെയ്യാറില്ല.
അഭിനയിച്ചവയിൽ ഹൃദയത്തോട് ചേർ ത്ത് വയ്ക്കുന്ന സിനിമകൾ ഏതാണ്? മറ്റ് ആഗ്രഹങ്ങൾ…
മക്ക്ബൂൽ, ഹംസാത്ത് സാത്ത്ഹെ, വിരാസത്ത്, ചാച്ചി- 420, ചാന്ദ്നി ബാർ, എന്നിവയിൽ നിന്നെല്ലാം ഞാൻ ഒരുപാട് പഠിച്ചു. നടിയെന്ന നിലയിൽ വളരാൻ ഇതിലെ കഥാപാത്രങ്ങൾ സഹായിച്ചു. സിനിമ നിർമ്മിക്കാനോ സംവിധാനം ചെയ്യാനോ എനിക്ക് ആഗ്രഹമല്ല. ടിവി സ്ക്രീൻ പോകാൻ താൽപര്യമുണ്ട്. പക്ഷേ നല്ല ഓഫറുകൾ വന്നിട്ടില്ല. നടിയായി തന്നെ അറിയപ്പെടാനാണ് മോഹം.
ഒഴിവു സമയത്ത് എന്തെല്ലാമാണ് ചെയ്യുന്നത്?
എന്തെങ്കിലും ചെയ്യുമ്പോൾ അത് ഒഴിവുസമയം ആയില്ലല്ലോ. വായന ഒരു പ്രധാന പരിപാടിയാണ്. പാട്ടുകൾ കേൾക്കും. കൂട്ടുകാർക്കൊപ്പം സിനിമ കാണാൻ പോകുന്നതാണ് ഒഴിവു സമയത്തെ വിനോദം. വലിയ നോവലുകൾ വായിക്കാറില്ല. വായിക്കാനുള്ള വാസന എനിക്കു കിട്ടിയത് മുത്തശ്ശിയിൽ നിന്നാണ്. എന്‍റെ സഹോദരി ഫർഹയ്ക്കും പുസ്തക വായന ഭ്രാന്താണ്. അവളാണ് എനിക്ക് നല്ല പുസ്തകങ്ങൾ നിർദ്ദേശിക്കുന്നത്. പുസ്തകം വായിക്കാതെ എനിക്ക് ജീവിക്കാനാവില്ല.
ഈ രംഗത്തേക്ക് വരുന്ന യൂത്തിനോട് എന്താണ് പറയാൻ ആഹ്രിക്കുന്നത്?
ഈ രംഗത്ത് വരാനായി മാനസികമായി കരുത്ത് നേടിയെടുക്കണം. ഇക്കാലത്ത് എല്ലാ സിനിമകളും മെയിൻ സ്ട്രീമാണ്. വാണിജ്യ സിനിമ, അവാർഡ് സിനിമ എന്നൊന്നുമില്ല. മൾട്ടി ഫ്ളക്സ് ധാരാളം വന്നതാണ് ഇതിന് കാരണം. പ്രേക്ഷകരും വൈവിദ്ധ്യമുള്ള സിനിമകൾ കാണാൻ ആഗ്രഹിക്കുന്നു. അത് പുതിയതായി വരുന്നവരുടെ ഉത്തരവാദിത്വം കൂടുന്നുണ്ട്. തമാശയ്ക്ക് വേണ്ടി ഈ രംഗം തെരഞ്ഞെടുക്കാതിരിക്കുക.
ഏതെങ്കിലും സിനിമയുടെ റീമേക്ക് കാണാൻ ആഗ്രഹിക്കാറുണ്ടോ?
ഇല്ല, പലപ്പോഴും റീമേക്ക് ചെയ്യുമ്പോൾ നന്നാവാറില്ല. സീക്വൽ നന്നാവാറുണ്ട് ചില കഥകൾ രണ്ടാം ഭാഗമൊക്കെ നന്നായി എഴുതി കാണാറുണ്ട്.