ലെഗിൻസുകൾ നമ്മുടെ പ്രിയ വേഷമായി മാറിയിട്ട് അത്രയധികം വർഷങ്ങളായിട്ടില്ല. 60-70 കളിൽ ഹിന്ദി സിനിമകളിലെ നായികമാർ അണിഞ്ഞിരുന്ന ലെഗിൻസ് പിന്നീടുള്ള വർഷങ്ങളിൽ അത്ര പോപ്പുലറായിരുന്നില്ലെങ്കിലും 90 കളിൽ ഫാഷൻ ലിസ്റ്റിൽ സ്‌ഥാനം നേടിയ ഈ വേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രിയവേഷമായി മാറിയിരിക്കുകയാണ്. എന്നാൽ ലെഗിൻസ് ഏത് അവസരത്തിൽ ധരിക്കാം? ലെഗിൻസ് ഫോർമൽ വേഷമാണോ അല്ലയോ ഏതവസരത്തിൽ കൂളായി ധരിക്കാം എന്നറിയണ്ടേ…
രണ്ട് തരം ഫോർമൽ സാഹചര്യങ്ങളുണ്ട്. ഒന്ന് ജോലി സംബന്ധമായിട്ടുള്ള സാഹചര്യം, രണ്ടാമത്തേത് പാർട്ടി, വെഡിംഗ് തുടങ്ങിയ ആഘോഷങ്ങളുള്ള അവസരങ്ങൾ. വളരെ ഉയർന്ന ഔപചാരിക സാഹചര്യങ്ങളിൽ ലെഗിൻസ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഏത് തരം ഫാഷൻ വസ്ത്രങ്ങളും ധരിക്കാൻ വ്യക്‌തിപരമായി എല്ലാവർക്കും അവകാശവും സ്വാതന്ത്യ്രവുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും, വളരെ ഉയർന്ന ഔപചാരിക സാഹചര്യങ്ങളിൽ ലെഗിൻസിന് പകരം ഫോർമൽ വേഷമാണ് തീർത്തും അനുയോജ്യം.
രണ്ട് തരം ഫാബ്രിക്കുകളാണ് ഉള്ളത്. ഒന്ന് വോവൺ രണ്ട് നിറ്റഡ് (ബനിയൻ മെറ്റീരിയൽ) സ്ട്രച്ചബിൾ മെറ്റിരീയലിലാണ് ലെഗിൻസ് തയ്യാറാക്കുന്നത്. വളരെ ഫോർമലായ സാഹചര്യത്തിൽ സ്ട്രച്ചബിളും ഇറുക്കമുള്ളതുമായ ഡ്രസ് കോഡ് ഉചിതമല്ല. പകരം അൽപ്പം ഫിറ്റായതും എന്നാൽ അധികം ഇറുക്കമല്ലാത്തതുമായ ഡ്രസ് അണിയുന്നതാണ് ഫോർമൽ സാഹചര്യത്തിൽ കൂടുതൽ അനുയോജ്യം. അതും വോവൺ ഫബ്രിക് മെറ്റീരിയലിലുള്ള ഡ്രസ്സുകൾ. അതിനാൽ ലെഗിൻസുകൾ ഒഴിവാക്കാം. അതിന് പകരമായി സ്റ്റൈലിഷ് പാന്‍റുകൾ ട്രൈ ചെയ്യാം. ഫിറ്റഡ് പാന്‍റ്, സിഗരറ്റ് പാന്‍റ്സ്, പെൻസിൽ പാന്‍റ്സ്, പെൻസിൽ ട്രൗസേഴ്സ് എന്നിങ്ങനെ സ്റ്റൈലിഷ് വിയറുകൾ ഫോർമൽ സാഹചര്യത്തിൽ ധരിക്കുന്നതും കൂടുതൽ എലഗന്‍റും സ്റ്റൈലിഷുമാക്കും.
ഇതിൽ മിക്സ് ആന്‍റ് മാച്ച് സ്റ്റൈലുകൾ ധൈര്യമായി പരീക്ഷിക്കാം. വോവൺ ഫബ്രിക്കിലുള്ള ബോട്ടം ധരിക്കുന്നത് ഔദ്യോഗിക മേഖലയിൽ കൂടുൽ ഫോർമൽ ലുക്ക് പകരും. ലെഗിൻസ് പോലെ ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നത് ബോഡി എക്സ്പോസ് ആയി കാട്ടും. ഔപചാരിക ഇടങ്ങളിൽ ഇത്തരം വേഷവിധാനം ആവശ്യമില്ല. എന്നാൽ സെലിബ്രേഷൻ മൂഡിലുള്ള വെഡിംഗ് പാർട്ടി, ബർത്ത്ഡേ പാർട്ടി തുടങ്ങിയ സാഹചര്യങ്ങളിൽ ലെഗിൻസ് ധൈര്യമായി ഉപയോഗിക്കാം.
ഫോർമൽ സിറ്റ്വേഷനിന് ട്രൗസേഴ്സ് ഫിറ്റഡ് പാന്‍റ്സ്, പെൻസിൽ പാന്‍റ്സ് എന്നിവ കുർത്ത, കമ്മീസ് എന്നിവയ്ക്ക് ബോട്ടമായി ഉപയോഗിക്കാം. സെമി ഫോർമൽ സിറ്റ്വേഷനിൽ ലെഗിൻസും ട്രൈ ചെയ്യാം.