വാട്സാപ്പിലെ പ്രിയപ്പെട്ട ചുരുക്കഭാഷയാണ് ഇമോജി. നമ്മുടെ മാനസികാവസ്ഥയെ വ്യക്‌തമാക്കുന്നതിന് പലതരം ഇമോജികൾ ഉണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ വാട്സാപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നതാണല്ലോ ഇപ്പോൾ ഓരേ വ്യക്‌തിയുടെയും ജീവിതം. എന്തെങ്കിലും എഴുതി വാട്സാപ്പിൽ അയക്കുന്നതിന് പകരമായി അതുമായി ബന്ധപ്പെട്ട് ഇമോജി അയക്കുകയാണ് ചെയ്യുന്നത്. കാര്യം പറഞ്ഞുവെന്ന സംതൃപ്തിയും ഈ ചുരുക്കെഴുത്ത് ചിത്രത്തിൽ നിന്നും കിട്ടുകയും ചെയ്യും. പക്ഷേ നമ്മൾ അറിയാതെ തെറ്റായ ഇമോജിയാണ് അയച്ചതെങ്കിലോ? മാനസികാവസ്ഥ തെറ്റല്ലെങ്കിലും അറിയാതെ അയക്കുന്ന ഇമോജിയുടെ അർത്ഥം മോശമാണെങ്കിൽ? അത്തരം ചില അപകടകാരികളായ ഇമോജികളെക്കുറിച്ച് അറിയാം.
ഐ റോളിംഗ്: വെറുപ്പോ മടുപ്പോ വ്യക്‌തമാക്കുന്ന ഇമോജി
നമസ്തേ: നന്ദി അല്ലെങ്കിൽ പ്രണാമം അർപ്പിക്കുന്നതിനുള്ള ഇമോജിയാണ്. എന്നാൽ ഇതിന്‍റെ അർത്ഥം മറ്റാന്നാണ്. ഹൈഫൈവ് ഈവ്.
ഡോണറ്റ്: ഒരു സ്വീറ്റ് എന്ന രീതിയിലാണ് ഈ ഇമോജി ഉപയോഗിക്കുന്നത്. പക്ഷേ തെറ്റായ അർത്ഥത്തിൽ സ്ത്രീ പ്രത്യൽപാദനാവയവമായി കണക്കാക്കുന്നു.
ലവ് ഹോട്ടൽ: വേശ്യാലയത്തെ സൂചിപ്പിക്കുന്നു.
ഗേൾസ് വിത്ത് ബണ്ണി ഇയേഴ്സ്: വ്യത്യസ്തങ്ങളായ ഭാവങ്ങളെ വ്യക്‌തമാക്കുന്നതിനാണ് ഈ ഇമോജി ആളുകൾ പൊതുവേ ഉപയോഗിക്കുന്നത്. എന്നാൽ പലരും ഇതിനെ വേശ്യവൃത്തിക്കായി ഉപയോഗിക്കുന്നു. ജപ്പാനിൽ ഇതൊരു സെക്സ് ഡോൾ സിംബലാണ്.
സൈലന്‍റ് ഫേസ്: വായ് മൂടി വയ്ക്കൂ എന്ന് സൂചിപ്പിക്കാനാണ് ഈ ഇമോജി ഉപയോഗിക്കുന്നത്.
ചെറിസ്: സ്തനങ്ങളെ സൂചിപ്പിക്കുന്നു.
ഐസ്: ആരോടെങ്കിലും സെക്സി സെൽഫി ആവശ്യപ്പെടുന്നതിനാണ് ഈ ഇമോജി അയക്കുക.
മൈക്രോ ഫോൺ: പുരുഷാവയവത്തെ സൂചിപ്പിക്കുന്ന ഇമോജി.
പെൺകുട്ടി സ്വന്തം തലയിൽ കൈവയ്‌ക്കുക: ഫീമെയിൽ ഓർഗാസത്തെ സൂചിപ്പിക്കുന്ന ഇമോജി.
പീച്ച്: ബോംബ് എന്ന് സൂചിപ്പിക്കുന്നു.
മെയിൽ ബോക്സ്: അയക്കുന്ന ആൾ സെക്സ് ആവശ്യപ്പെടുന്നു എന്നാണർത്ഥം.
ഫയർ: ആരെങ്കിലും നിങ്ങൾക്ക് ഈ ഇമോജി അയക്കുന്നുവെങ്കിൽ നിങ്ങൾ സെക്സി ലുക്കാണെന്നാണ് അർത്ഥമാക്കുന്നത്.
ഇതുപോലെ മോശമായ അർത്ഥമുള്ള ധാരാളം ഇമോജികൾ വേറെയുമുണ്ട്.
എന്താണ് ഇമോജി?
ഇലക്ട്രോണിക് ചിത്രങ്ങളുടെ സമൂഹമാണിത്. നമ്മുടെ വികാരങ്ങളെ ഇലക്ട്രോണിക് മാർഗ്ഗങ്ങള്‍ ഉപയോഗിച്ച് വ്യക്‌തമാക്കുകയാണ് ചെയ്യുന്നത്. ഇമോജി ഒരു വസ്തു അഥവാ പ്രതീകത്തെ പ്രതിനിധീകരിക്കുന്നു. വ്യത്യസ്തങ്ങളായ ഫോണുകളിലും അഥവാ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും ഇത് വ്യത്യസ്ത തരത്തിലായിരിക്കും.
ആരാണ് ഡിസൈൻ ചെയ്തത്…
ഷിഗോത്താക്ക കുരിത എന്ന ജപ്പാൻകാരനാണ് തന്‍റെ 25-ാമത്തെ വയസ്സിൽ ഏറ്റവുമാദ്യം ഇമോജിയുടെ ആദ്യ സെറ്റിന് രൂപം നൽകിയത്. ഏറെക്കുറെ 176 ഇമോജികൾ ആ സെറ്റിൽ ഉണ്ടായിരുന്നു. ഏറ്റവും രസകരമായ കാര്യം ഫാദർ ഓഫ് ഇമോജി എന്നറിയപ്പെട്ടിരുന്ന ഷിഗോത്താക്ക കുരിത ഒരു എഞ്ചിനീയറോ ഡിസൈനറോ ആയിരുന്നില്ല. മറിച്ച് സാമ്പത്തിക ശാസ്ത്രം പഠിച്ച ആളായിരുന്നു.
ഇമോജിയുടെ തുടക്കം എപ്പോൾ, എങ്ങനെ?
1990 ദശകത്തിന്‍റെ ഒടുവിലായി 1998-99 കാലഘട്ടങ്ങളിലാണ് വർണ്ണവൈവിദ്ധ്യമാർന്ന ഇമോജികൾ ഉപയോഗിച്ച് തുടങ്ങിത്. ഒരു ജാപ്പനീസ് ടെലികോം കമ്പനിയുടെ ഉദ്യോഗസ്ഥനായ ഷിഗോത്താക്ക കുരിത സ്വന്തം കമ്പനിയുടെ മൊബൈൽ ഇന്‍റർനെറ്റ് സർവ്വീസിനു വേണ്ടിയാണ് ഇമോജി തയ്യാറാക്കിയത്. ഈ മൊബൈൽ ഇന്‍റർനെറ്റിൽ ഇമെയിൽ അയക്കുന്നതിന് 250 ക്യാരക്ടറുകളാണ് ഉണ്ടായിരുന്നത്. അതിൽ ചിരി, ദു:ഖം, ക്രോധം, സർപ്രൈസ്, കൺഫ്യൂഷൻ എന്നിങ്ങനെയുള്ള വികാരങ്ങളുടെ ഇമോജികളും ഉൾപ്പെട്ടിരുന്നു.
ജപ്പാനിൽ ഇമോജിയ്ക്കുണ്ടായ ജനസമ്മതി കണ്ടിട്ട് ആദ്യമായി ആപ്പിൾ ഐഫോൺ 2007ൽ സ്വന്തം ഫോണിൽ ഇമോജി ബോർഡ് ഉൾപ്പെടുത്തി. എസ്എംഎസ്, ചാറ്റിംഗ്, വാട്സാപ്പ്, മെസേജ് എന്നിവയ്ക്ക് ഇമോജി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ഇമോജിയും വളരുന്ന ഭാഷകളിലൊന്നായി മാറി.
- 2013ൽ ഇമോജി എന്ന പദം ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തി.
- 2015ൽ ഇമോജിയെ വേർഡ് ഓഫ് ദി ഇയറായി പ്രഖ്യാപിച്ചു.
- 2016 ൽ ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് സ്വന്തം കളക്ഷനിൽ ഷിഗോത്താക്ക കുരിതയുടെ 176 ഇമോജിയുടെ ആദ്യസെറ്റ് ഉൾപ്പെടുത്തി. ഹോളിവുഡിൽ ഒരു അനിമേറ്റഡ് മൂവിയും നിർമ്മിക്കുകയുണ്ടായി. അതിൽ 250 ഇമോജി പ്രദർശിപ്പിക്കുകയും ചെയ്തു.
- ഇപ്പോൾ 2,666 ഇമോജികളുണ്ട്.
- യൂണിക്കോഡ് കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും അയിരക്കണക്കിന് പുതിയ ഇമോജികൾക്കുള്ള അപേക്ഷയാണ് ലഭിക്കുന്നത്.
ഇമോജി ദിനം
ഇമോജിപീഡിയയുടെ സ്ഥാപകൻ ജെർമ്മി ബർജ് 2014ൽ ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിക്കാൻ തീരുമാനിച്ചു. അതിനുശേഷം ജൂലൈ 14 ലോക ഇമോജി ദിനമായി ആചരിച്ചു വരികയാണ്.
ഇൻസ്റ്റന്‍റ് മെസേജിംഗ്, വാട്സാപ്പ് എന്നിവയിൽ ലഭ്യമായ ഇമോജി ജനങ്ങൾക്ക് വ്യക്‌തമായ രീതിയിലാണ് വികാരം പ്രകടിപ്പിക്കുക. എന്നാൽ വാട്സാപ്പിലെ ഒരു ഇമോജിയെ ചൊല്ലി ഇപ്പോൾ ഒരു വിവാദമുയർന്നിരിക്കുകയാണ്.
ഒരു ഇന്ത്യക്കാരൻ വാട്സാപ്പിലെ അപകടകാരിയായ ഇമോജിയെ പരാമർശിച്ചുകൊണ്ട് ലീഗൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഗുർമീത് സിംഗ് എന്ന പേരുള്ള ഈ അഡ്വക്കേറ്റ് വാട്സാപ്പിലെ മിഡിൽ ഫിംഗർ ഇമേജിലെ മോശമർത്ഥത്തെ ചൊല്ലിയാണ് പരാതി നൽകിയിരിക്കുന്നത്. അതൊരു അശ്ലീല ഇമോജിയാണെന്നാണ് അദ്ദേഹം പരാതിപ്പെട്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുള്ള ഇമോജികളെക്കുറിച്ച് ബ്രിട്ടനിലെ കോടതികളും ആശങ്ക പ്രകടപ്പിച്ചിരുന്നു. ഇത്തരം ഡിജിറ്റൽ പ്രതീകങ്ങൾക്ക് ഒരു ഗൈഡ് ലൈൻ രൂപീകരിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
സെന്‍റാ ക്ലാര യൂണിവേഴ്സിറ്റിയലെ നിയമവിഭാഗം പ്രൊഫസർ എറിക് ഗോൾഡൻ പറയുന്നത് 2018ൽ 53 കേസുകളിൽ ഇമോജി ഉൾപ്പെട്ടിരുന്നുവെന്നാണ്. അത് 2017ൽ 33 ഉം 2016ൽ 26 ഉം കേസുകളുമുണ്ടായി. ഇപ്പോഴത് ഇരട്ടിയായിരിക്കുന്നു.
ലൈംഗിക ചൂഷണ കേസുകൾ കൂടുതൽ
ഇമോജി ഇപ്പോൾ ധാരാളം കേസുകളുമായി ബന്ധപ്പെട്ടു സാധാരണമായിക്കുന്നുവെന്നാണ് ഗോൾഡൻ നടത്തിയ പഠനം പറയുന്നത്. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇത് സംബന്ധിച്ച് കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും ഇതിന് നിയമ വ്യാഖ്യാനം നൽകിയിട്ടില്ല. എന്നാൽ പുതിയ അനിമേറ്റഡ് (ജിഫ് ഫയൽ) ഫയലുകളും പേഴ്സണലൈസ്ഡ് ഇമോജികളും ഇപ്പോൾ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
വർക്ക്പ്ലേസിൽ ഇമോജി വ്യക്‌തിത്വത്തെ നശിപ്പിക്കും
സഹപ്രവർത്തകർക്ക് ഇമെയിൽ ചെയ്യുമ്പോൾ സന്തോഷാധിക്യം കൊണ്ടോ അല്ലെങ്കിൽ ഇമെയിൽ കൂടുതൽ ഇഫക്ടീവാക്കുന്നതിനോ ഇമോജി ഉപയോഗിച്ചാൽ നിങ്ങളുടെ പ്രൊഫഷണൽ കരിയറിനത് മോശം പ്രതിഛായ സൃഷ്ടിക്കും. ചിലപ്പോൾ ചിന്തിക്കുന്നതിനും അപ്പുറം ആയിരിക്കുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. ഇമെയിലിനൊപ്പം സ്മൈലിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇമേജോ അയക്കുന്നത് നിങ്ങളുടെ ഔദ്യോഗിക പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ഇസ്രായേലിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു ഗവേഷണം പറയുന്നത്.
ഇത്തരത്തിൽ ഒരു സ്മൈലി ഇമോജി കാട്ടി സ്വന്തം സന്തുഷ്ടി നിറഞ്ഞ വ്യക്‌തിത്വം കാട്ടുന്നതിൽ വിജയിച്ചു എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. നിങ്ങളുടെ പ്രൊഫഷണൽ കഴിവുകളിൽ സംശയമുണർത്താനെ ഇത് സഹായിക്കൂ. ഔപചാരിക ബിസിനസ് ഇമെയിലിൽ സ്മൈലി ഉണ്ടായിരിക്കുകയില്ല.
അഥവാ ഒരു വ്യക്‌തി വാട്സാപ്പ്, ഫേസ്ബുക്ക് അഥവാ മറ്റേതെങ്കിലും മെസേജിംഗ് സർവ്വീസിൽ ഏതെങ്കിലും ഇമോജി ഒരു പരിധിയുമില്ലാതെ അയക്കുകയാണെങ്കിൽ ആ വ്യക്‌തിയുടെ മസ്തിഷ്ക്കത്തിൽ സെക്സ് ആധിപത്യം ഉറപ്പിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. ഡേറ്റിംഗ് വെബ്സൈറ്റ് മാച്ച് ഡോട്ട് കോമിന്‍റെ പുതിയ കണ്ടെത്തലാണിത്.
പഠനം എന്താണ് പറയുന്നത്
ഡേറ്റിംഗ് വെബ്സൈറ്റ് മാച്ച് ഡോട്ട് കോമിന്‍റെ പഠനമനുസരിച്ച് ഏറെക്കുറെ എല്ലാ ടെക്സ്റ്റ് മെസേജിനൊപ്പം ഇമോജി ഉപയോഗിക്കുന്നവരുടെ തലച്ചോറിൽ സദാസമയവും സെക്സിനെപ്പറ്റിയുള്ള ചിന്തയായിരിക്കുമത്രേ! ഈ പഠനത്തിൽ നിർണായക പങ്ക് വഹിച്ച ഹെലൻ ഫിഷർ പറയുന്നത് ഇമോജി ഉപയോഗിക്കുന്നവർ അധികമായി സെക്സ് ലൈഫ് ഉള്ളവരല്ല മറിച്ച് അവർ കൂടുതലും ഡേറ്റിംഗിനാവും പോവുക. ഒപ്പം ഇത്തരക്കാരുടെ വിവാഹസാദ്ധ്യത ഇമോജി വളരെക്കുറച്ച് ഉപയോഗിക്കുന്നരേക്കാൾ അതുമല്ലെങ്കിൽ തീർത്തും ഉപയോഗിക്കാത്തവരേക്കാളിലും ഇരട്ടിയായിരിക്കും.
ആരിലാണ് ഗവേഷണം നടത്തിയത്
25 രാജ്യങ്ങളിൽ 8 വ്യത്യസ്ത ഭാഷകളിലായി ജോലി ചെയ്യുന്ന ഈ വെബ്സൈറ്റ് കുറച്ചുനാൾ മുമ്പും ഗവേഷണം നടത്തിയിരുന്നു. സർവ്വെയിൽ ഉൾപ്പെടുത്തിയ പകുതിയിലധികം സ്ത്രീകളും പുരുഷന്മാരും ഡേറ്റിനൊപ്പം ഫള്ർട്ടും ചെയ്യുന്ന വേളയിൽ വിങ്ക് ഇമോജി ഉപയോഗിച്ചിരുന്നു. ഇപ്രകാരം സംസാരത്തിനിടെ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട ഇമോജി സ്മൈലി ആയിരുന്നുവെന്ന് ഗവേഷണത്തിൽ കണ്ടെത്തുകയുണ്ടായി.
5000 പേരിൽ നടത്തിയ ഗവേഷണത്തിൽ 36 മുതൽ 40 ശതമാനം ആളുകളും ഓരോ സന്ദേശത്തിനുമൊപ്പം ഇമോജി ഉപയോഗിച്ചിരുന്നു. അതിൽ എന്നാൽ ഇമോജി ഉപയോഗിക്കാത്ത 31 ശതമാനം ആളുകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇക്കൂട്ടർ അധികമായി സെക്സ് ജീവിതം നയിച്ചവരായിരുന്നു.
പിരീയ്ഡ്സും ഇമോജിയും
മാർച്ച് 2009 മുതൽ ഇമോജി ലിസ്റ്റിൽ പിരീയ്ഡ്സ് ഇമോജിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ഒരു രക്‌തത്തുള്ളിയാണ് ഇമോജി.
യാഥാസ്ഥിതിക ചിന്താഗതികളെ തകർത്തെറിയുന്ന രീതിയിൽ പിരീയ്ഡ്സിനെപ്പറ്റി തുറന്നു സംസാരിക്കുന്നതിനുള്ള ചുവട് വെയ്പ്പാണ് ഇമോജി. ഇതിന്‍റെ പ്രചാരത്തിനായി പ്ലാൻ ഇന്‍റർനാഷണൽ യുകെ ഒരു കാമ്പയിൻ നടത്തുകയുണ്ടായി. മെസേജിംഗ് ആപ്പ്, വാട്സാപ്പ് ബീറ്റാ അപ്ഡേറ്റിൽ കുറച്ച് നല്ല ഇമോജിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ആൻഡ്രോയിഡ് ബീറ്റാ അപ്ഡേറ്റിൽ ഇതുപോലെ 155 ഇമോജിയുണ്ട്.
ഡിസൈൻ മാറിയിട്ടുണ്ട്.
സ്മാർട്ട്ഫോൺ ഇപ്പോൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ഇതില്ലാതെ നമുക്കൊരു ജോലിയും ചെയ്യാനാവില്ല. എന്നും ട്വിറ്റർ, ഫേസ്ബുക്ക് എന്നിങ്ങനെയുള്ള സാമൂഹികമാധ്യമങ്ങൾ നമ്മളുടെ നിത്യജീവിതത്തിന്‍റെ ഭാഗങ്ങളാണ്. സ്വന്തം കാര്യം വളരെ ചുരുക്കി നമ്മൾ എക്സപ്രസ് ചെയ്യുന്നതിന് ഇത്തരം ഇമോജികളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇക്കൂട്ടത്തിലുള്ള ഇമോജികളിൽ ചിലതിന്‍റെ അർത്ഥം നമുക്കറിയില്ല. പക്ഷേ? ഇപ്പോൾ ഇമോജി കാര്യക്‌റ്ററിനെപ്പറ്റി വളരെ അനായാസം പഠിക്കാൻ സാധിച്ചിരിക്കുകയാണ്. അതിനുള്ള പോംവഴിയാണ് ഇമോജിപീഡിയ.
ഇമോജിപീഡിയായിൽ ഏത് ഇമോജിയെക്കുറിച്ചും അറിയാൻ സാധിക്കും. അപ്പോൾ ഇനി മുതൽ ഇമോജി അയക്കുമ്പോൾ മറുവശത്ത് ആരാണെന്ന് ഒന്ന് ആലോചിച്ചിട്ട് അയക്കാം. ഔദ്യോഗികമായി സന്ദേശങ്ങളിൽ ഇതുവരെ സ്മൈലിയും ഇമോജിയും ഒക്കെ നിങ്ങൾ അയച്ചിട്ടുണ്ടെങ്കിൽ അതങ്ങ് നിർത്തിയേക്കുക. ഇമോജി നല്ലതാണ്. പക്ഷേ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ജാഗ്രതൈ!