സ്വർണ്ണത്തിന്‍റെ വില ദിനംപ്രതി കൂടി വരുമ്പോൾ സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണ്ടാകും. സ്വർണം കൈ വശം ഉള്ളവന് സന്തോഷം. വാങ്ങാൻ പോകുന്നവർക്ക് ആശങ്ക. കല്യാണത്തിന് വധുവിന് പവൻ കണക്കിന് സ്വർണാഭരണങ്ങൾ വാങ്ങുന്നത് പൊതുവെ കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അതിന് പകരം നിക്ഷേപമായി സ്വർണം വാങ്ങുന്നത് കൂടുകയും ചെയ്തു.
എന്നിരുന്നാലും സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ഗുണമോ അല്ലയോ എന്നത് ഒരാളുടെ സാമ്പത്തിക സ്‌ഥിതിയെയും റിസ്ക‌് എടുക്കാനുള്ള കഴിവിനെയും ആശ്രയിച്ചിരിക്കുന്നു. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് സാധ്യതയുള്ള അപകടസാധ്യതകൾ പരിഗണിക്കുകയും സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുകയും ചെയ്യുക.
മൊത്തം പോർട്ട്ഫോളിയോയുടെ 10% മുതൽ 15% വരെ മാത്രമേ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നുള്ളൂ. പ്രതിസന്ധി ഘട്ടത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ഒരാളുടെ പോർട്ട്ഫോളിയോയ്ക്ക് സ്‌ഥിരത നൽകും. എന്നാൽ ദീർഘകാലാടിസ്‌ഥാനത്തിൽ അത് നിങ്ങളുടെ പോർട്ട്ഫോളിയോയുടെ വരുമാനം കുറയ്ക്കും. സ്വർണ്ണം വിലയേറിയ വസ്തുവായും അന്തസിന്‍റെയും സാംസ്കാരത്തിന്‍റെയും ചിഹ്നമായും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് പ്രധാനമായും ആഭരണങ്ങൾക്കായും പിന്നീട് നിക്ഷേപമായുമാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ നിരവധി പുതിയ സാമ്പത്തിക ടൂളുകൾ ലഭ്യമായതിനാൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് മൂല്യവത്താണോ അല്ലയോ എന്ന ആശയക്കുഴപ്പം മിക്ക ആളുകളും നേരിടുന്നു.
സ്വർണ്ണത്തിന്‍റെ പരമ്പരാഗത പ്രാധാന്യത്തിന് പുറമേ സ്വർണ്ണത്തിൽ എങ്ങനെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്നതിന് മുമ്പ് എന്തൊക്കെ പരിശോധിക്കണം എന്ന് ഇവിടെ പറയുന്നു.
കഴിഞ്ഞാൽ മാത്രമേ നിക്ഷേപിക്കുക യുള്ളൂ എന്ന് കരുതരുത്. സ്വർണ്ണ നിക്ഷേപത്തിന് യാതൊരു രേഖകളു ടേയും ആവശ്യമില്ല. ഗ്രാം അളവിൽ നാണയങ്ങളും ലഭ്യമാണ്.
ഒരാൾക്ക് തന്‍റെ ആദ്യ ശമ്പളം മുതൽ സ്വർണത്തിൽ നിക്ഷേപം ആരംഭിക്കാം. ഗണ്യമായ തുക സ്വരൂപിച്ചു കഴിഞ്ഞാൽ മാത്രമേ നിക്ഷേപിക്കുകയുള്ളൂ എന്ന് കരുതരുത്. സ്വർണ്ണ നിക്ഷേപത്തിന് യാതൊരു രേഖകളുടെയും ആവശ്യമില്ല. ഗ്രാം അളവിൽ നാണയങ്ങളും ലഭ്യമാണ്.
നിക്ഷേപത്തിന്‍റെ നേട്ടങ്ങൾ
ലോകമെമ്പാടും ഈ വിലയേറിയ ലോഹത്തിന് സ്‌ഥിരമായ വിപണി ഉള്ളതിനാൽ സ്വർണ്ണത്തിന് മികച്ച സാധ്യത ഉണ്ട്. കാലം പോകുന്തോറും സ്വർണ്ണത്തിന്‍റെ മൂല്യം വളരെ അധികം വർദ്ധിച്ചിട്ടേയുള്ളു. അതിനാൽ സ്വർണ്ണം സൂക്ഷിക്കുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള മികച്ച ഓപ്ഷനാണ്. പണപ്പെരുപ്പത്തിനും മറ്റ് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾക്കുമെതിരെ സ്വർണ്ണം മികച്ച സംരക്ഷണമാണ്. അനിശ്ചിതത്വ സമയങ്ങളിൽ പോലും ഈ വിലയേറിയ ലോഹം അതിന്‍റെ മു ല്യം നിലനിർത്തിക്കാണുന്നു. ചെറിയ മാറ്റങ്ങൾ ഉണ്ടായാലും നിക്ഷേപകരെ സംബന്ധിച്ച് അത് ബാധകമല്ല അതിനാൽ സ്വർണം എപ്പോഴും ബുദ്ധിപരമായ നികഷേപപദ്ധതിയായി കണക്കാക്കപ്പെടുന്നു. ഇന്ന് നമുക്ക് ഭൗതിക സ്വർണ്ണത്തിലും (ആഭരണങ്ങളും നാണയങ്ങളും) ഡിജിറ്റൽ സ്വർണ്ണത്തിലും നിക്ഷേപിക്കാം ഇവ രണ്ടും വളരെ നല്ല വരുമാനം നൽകുന്നു. ഓൺലൈൻ സ്വർണ്ണ നിക്ഷേപങ്ങളിൽ ചിലത് ഗോൾഡ് എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി) ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയാണ്.
സ്വർണ്ണത്തിന്‍റെ നെഗറ്റീവ് വശങ്ങൾ
നല്ല നിക്ഷേപമാകുമെങ്കിലും സ്വർണവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറവല്ല. സ്വർണ്ണം വരുമാനമോ ലാഭവിഹിതമേ ഉണ്ടാകുന്നില്ല. അതിന്‍റെ മൂല്യം പ്രധാനമായും വിപണിയെ ആശ്രയിച്ചിരിക്കുന്നു. പലിശ നിരക്കുകൾ, കേന്ദ്ര ബാങ്ക് നയങ്ങൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ കാരണം പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായി വില അസ്‌ഥിരമായിരിക്കും. നിർമ്മാണ അല്ലെങ്കിൽ ഡിസൈനിംഗ് ചാർജുകൾ കാരണം ആഭരണം വാങ്ങുന്നത് ചെലവേറിയതായിത്തീരുന്നു. സുരക്ഷ, ഇൻഷുറൻസ് ആവശ്യകതകൾ കാരണം സംഭരണ ചെലവുകൾ ബാധകമാണ്.
സ്വർണ്ണത്തിന്‍റെ പരിശുദ്ധി ശ്രദ്ധിച്ചില്ലെങ്കിൽ തട്ടിപ്പിന് ഇരയായേക്കാം. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് ഗണ്യമായ തുക ആവശ്യമാണ് അത് പലപ്പോഴും നിക്ഷേപകർക്ക് ലഭ്യമല്ല. സ്വർണ്ണ വിലയിൽ ഇടിവ് സംഭവിച്ചാൽ നഷ്ടം നിക്ഷേപകന് മാത്രമാണ്. നിക്ഷേപകൻ ഭൗതിക സൗർണ്ണത്തിലാണ് നിക്ഷേപിക്കുന്നതെങ്കിൽ നിക്ഷേപകന് സുരക്ഷയും ആവശ്യമാണ്. സ്വർണ്ണം മോഷണത്തിനോ നഷ‌്ടത്തിനോ സാധ്യതയുണ്ട്. ഏറ്റവും വിലപ്പിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് സ്വർണ്ണം. കറൻസി അച്ചടിച്ചെടുക്കാം. വജ്രങ്ങൾ കൃത്രിമമായി ഉണ്ടാക്കാം എന്നാൽ സ്വർണ്ണം അതിന്‍റെ അപൂർവതയ്ക്കും പരിശുദ്ധിക്കകും വിലമതിക്കപ്പെടുന്നു.
വിവേകത്തോടെ നിക്ഷേപിക്കുക
ഇതുസംബന്ധിച്ച് എസ്ബിഐ മാനേജർ വിനയ് വർമ്മ പറയുന്നത് കേൾക്കാം. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് നിരവധി വ്യവസ്‌ഥകൾ ഉണ്ടെങ്കിലും ബുദ്ധിപൂർവ്വം നിക്ഷേപിക്കുന്നതാണ് നല്ലത്. എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം വ്യക്തികൾക്ക് സ്വർണ്ണം വാങ്ങാൻ കഴിയും. ഭൗതിക നിക്ഷേപമാണ് ഇവയിൽ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. ഡിജിറ്റൽ സ്വർണ്ണം വാങ്ങുന്നതിന് ഓൺലൈൻ പ്രോസസ്സിംഗ് ആവശ്യമാണ്. ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതും വെല്ലുവിളി നിറഞ്ഞതായിരിക്കും. കാലാവധി പൂർത്തിയാകുമ്പോഴോ അഞ്ച് വർഷത്തെ നിക്ഷേപത്തിന് ശേഷമോ മാത്രമേ ഡിജിറ്റൽ സ്വർണ്ണം പിൻവലിക്കാൻ കഴിയൂ. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്‍റെ പരിശുദ്ധി പരിശോധിക്കുക. സ്വർണ്ണത്തിന്‍റെ പരിശുദ്ധി കാരറ്റിലാണ് അളക്കുന്നത്. 24 കാരറ്റ് ശുദ്ധമായ സ്വർണ്ണമാണ്. 22 കാരറ്റിലാണ് ആഭരണങ്ങൾ പ്രധാനമായും ഉണ്ടാക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിൽ 18% സ്വർണ്ണവും 6% മറ്റ് ലോഹങ്ങളും അടങ്ങിയിരിക്കുന്നു. സ്വർണ്ണാഭരണങ്ങളുടെ കാരറ്റ് മൂല്യം അതിന്‍റെ വിലയേയും സാരമായി ബാധിക്കുന്നു. കാരറ്റ് കൂടുന്തോറും ആ വസ്തുവിന്‍റെ ശുദ്ധത വർദ്ധിക്കും. എന്നിരുന്നാലും ഉയർന്ന കാരറ്റ് സ്വർണ്ണ മൃദുവും പോറലുകൾക്ക് സാധ്യതയുള്ളതാണ്.





