ലോക്ക്ഡൗണിൽ ഒരുപാട് കാലം വീട്ടിൽ ഇരുന്നതല്ലേ, ഇനി കുറച്ച് കറങ്ങാം, എവിടെയെങ്കിലും യാത്ര പോവണം എന്നൊക്കെ തോന്നി തുടങ്ങിയപ്പോൾ ആണ് യോജിച്ച ഒരു സ്ഥലം തേടാൻ ആരാഭിച്ചത്. തേടി തുടങ്ങിയപ്പോഴാണ് നൂറുകൂട്ടം കാര്യങ്ങൾ നമ്മുടെ മുന്നിലുണ്ടെന്ന് മനസിലായത്. ഇന്ത്യയിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് വിദേശത്ത് പോകാൻ അത്ര പെട്ടെന്ന് വിസ കിട്ടില്ല. എന്ത് ചെയ്യും എന്നാലോചിച്ച് ഗൂഗിളിൽ തിരഞ്ഞു കൊണ്ടിരുന്നു, ഇക്കാലത്ത് ഗൂഗിൾ ആണ് എല്ലാ രോഗങ്ങൾക്കും മരുന്ന്. എല്ലാ പ്രശ്നത്തിനും പരിഹാരം. പിന്നെ ‘വിസ ഓൺ അറൈവൽ’ സൗകര്യമുള്ള സ്ഥലങ്ങൾ കണ്ടുപിടിച്ചു. ഫ്ലൈറ്റ് യാത്ര ആയാലും അധികം ദൈർഘ്യമില്ലാത്തതാവണം. അങ്ങനെ തായ്‌ലന്‍റ് ഏകകണ്ഠമായി ഫൈനലിസ്റ്റായി.
ഉടൻ തന്നെ ഒരു ഏജൻസി വഴി എല്ലാം അന്വേഷിച്ചു. അവർ മുഖേന 10 ദിവസത്തെ പാക്കേജ് മാത്രമാണ് എടുത്തത്. ടൂർസ് ആൻഡ് ട്രാവൽസ് കമ്പനികളുടെ സൗകര്യം ഉപയോഗപ്പെടുത്തിയാൽ യാത്ര സുഗമമാകുമെന്നത് ഇക്കാലത്ത് ആശ്വാസമായി മാറിയിരിക്കുന്നു. പുതിയ സ്ഥലത്ത് എവിടെ അലഞ്ഞു തിരിയുമെന്ന ആശങ്ക വേണ്ട. ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ഹോട്ടലുകൾ, ടാക്സികൾ, ഭക്ഷണ പാനീയങ്ങൾ, എല്ലാം സമാധാനപരം!
അങ്ങനെ ഞാനും ഹസ്ബന്‍റും പുലർച്ചെ 5 മണിക്ക് മുംബൈയിൽ നിന്ന് ഫുക്കറ്റിലേക്ക് യാത്രയായി. 4 മണിക്കൂർ 40 മിനിറ്റ് ഫ്ലൈറ്റ് യാത്ര ചെയ്ത് ഫുക്കറ്റിൽ എത്തി. ഫുക്കറ്റ് വിമാനത്താവളത്തിൽ അറൈവൽ വിസ എടുക്കുന്നവരുടെ നീണ്ട നിര ഉണ്ടായിരുന്നു. വരിയിൽ എന്‍റെ പിന്നിൽ ആരാണെന്ന് അറിയാമോ? മുസഫർനഗറിലെ ഒരു യുവാവും ഭാര്യയും. ഒന്നാലോചിച്ചു നോക്കൂ, തായ്‌ലന്‍റിൽ, നിങ്ങളുടെ തൊട്ടു പിന്നിൽ, നാട്ടിലെ ഒരാൾ ഫോണിൽ സംസാരിക്കുന്നു, മനസ്സിൽ ചിരിച്ചുകൊണ്ട് ഞാൻ ഫോണിൽ സംസാരം ശ്രദ്ധിച്ചു. സ്ഥലത്തെത്തിയ ശേഷം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു അവർ. മുന്നിൽ നിൽക്കുന്ന ഭർത്താവിനോട് ഞാൻ തമാശയായി പറഞ്ഞു, “നിങ്ങളുടെ അനിയനെ കാണണോ? എന്‍റെ പിന്നിൽ ക്യുവിലുണ്ട്.”
എന്തായാലും വിസ പരിപാടി വളരെ വേഗത്തിൽ നടക്കുന്നുണ്ട്. ഇത്ര വേഗത്തിൽ ഇതൊക്കെ നടന്നു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അവിടെ ആരും ഒരു പേപ്പറും കാര്യമായി നോക്കുന്നുപോലുമില്ല. അത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. ഇപ്പോൾ തായ്‍ലാന്‍റിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് ഉള്ളതെന്ന് മനസ്സിലായി, കാരണം ലോക്ക്ഡൗൺ കഴിഞ്ഞതോടെ ഇപ്പോൾ ധാരാളം സഞ്ചാരികൾ വരുന്നുണ്ട്. ഞങ്ങൾ ഫോം പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ചു, 10 മിനിറ്റിനുള്ളിൽ ഇമിഗ്രേഷൻ കഴിഞ്ഞു. പിന്നെ ലഗേജും എടുത്ത് ഒന്നര മണിക്കൂറിനുള്ളിൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി. അവിടെ ട്രാവൽ ഏജൻസിയിലെ പെൺകുട്ടിയും ഒരു ആഡംബര കാറും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വിശപ്പിന്‍റെ വിളി
ഡ്രൈവർ ഞങ്ങളെ കാറിൽ കയറ്റി ഇരുത്തി ക്രാബി ദ്വീപിലേക്ക് ആണ് യാത്ര. കാറിന്‍റെ ഡ്രൈവർക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല. ഇംഗ്ലീഷിലെ ഏതാനും വാക്കുകൾ മാത്രമേ അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ. ഞങ്ങൾക്ക് ഇപ്പോൾ നല്ല വിശപ്പ് തോന്നി. ഒരു റസ്റ്റോറന്‍റ് കണ്ടാൽ വണ്ടി നിർത്താൻ ഡ്രൈവറെ പറഞ്ഞു ബോധ്യപ്പെടുത്താൻ വളരെയധികം പരിശ്രമിച്ചു. അവസാനം വയറിൽ കൈ വെച്ച് ആംഗ്യ ഭാഷ കാണിച്ചപ്പോൾ അയാൾ മനസ്സിലാക്കി ചിരിക്കാൻ തുടങ്ങി. ഞങ്ങളും ചിരിച്ചുകൊണ്ട് അവനോട് ‘വെരി ഹംഗ്റി’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. അടുത്തൊന്നും ഭക്ഷണമില്ല, റെസ്റ്റോറന്‍റില്ല എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. അല്പം കൂടി പോയ ശേഷം, ഡ്രൈവർ വണ്ടി ഒരിടത്ത് നിർത്തി ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു.
ഞങ്ങൾ ചെന്ന് ആ കടയിലെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഭാഷയുടെ അതേ പ്രശ്നം അവിടെയും. പിന്നെയും ആംഗ്യഭാഷ തന്നെ ശരണം. ആ കടയിലെ 2 സ്ത്രീകളിൽ ഒരാൾ കുറച്ച് ചോറും പുഴുങ്ങിയ പച്ചക്കറികളും പ്ലേറ്റിൽ ഇട്ട് ഞങ്ങളെ കാണിച്ചു. അവിടെ അത്രയേ ഉള്ളൂ. വിശപ്പ് സഹിക്കാൻ വയ്യാത്തതിനാൽ അത് വാങ്ങി എങ്ങനെയെങ്കിലും വയർ നിറച്ചു.
തിരികെ കാറിൽ വന്നപ്പോൾ ഡ്രൈവർ വയറിൽ കൈവെച്ച് എന്നോട് ചോദിച്ചു. വിശപ്പ് മാറിയോ എന്നാണ് ചോദ്യം എന്ന് ആംഗ്യത്തിൽ നിന്ന് മനസിലാക്കി. ഒരുപക്ഷെ വിശപ്പിനെക്കാൾ വലിയ അസ്വസ്ഥതയാണ് എനിക്കുള്ളതെന്ന് അയാൾ മനസ്സിലാക്കിയിരിക്കാം. ഞങ്ങൾ താമസിയാതെ ക്രാബി ഹോട്ടലിൽ എത്തി. വളരെ വലിയ മനോഹരമായ ഒരു ഹോട്ടലായിരുന്നു അത്. ഈ യാത്രയിൽ, പ്രഭാതഭക്ഷണം എല്ലായിടത്തും ഹോട്ടൽ ബുക്കിംഗിൽ കോംപ്ലിമെന്‍ററി ആയിരുന്നു, ചില സ്ഥലങ്ങളിൽ ഉച്ചഭക്ഷണവും അവരുടെ ഉത്തരവാദിത്തമായിരുന്നു. റൂമിൽ പോയി ഫ്രഷായി. അന്യനാട്ടിലെ ഞങ്ങളുടെ ആദ്യ വൈകുന്നേരം ആയിരുന്നു അത്.
പ്രാദേശിക വിപണി സന്ദർശനം
റൂമിൽ ഞങ്ങൾ കുറച്ചു നേരം വിശ്രമിച്ച ശേഷം വൈകുന്നേരം ലോക്കൽ മാർക്കറ്റ് സന്ദർശിക്കാനും അത്താഴം കഴിക്കാനും പുറപ്പെട്ടു. ഹോട്ടലിന് സമീപം നിരനിരയായി നിരവധി ഭക്ഷണശാലകൾ ഉണ്ടായിരുന്നു. ഞങ്ങളുടെ ഇന്ത്യൻ മുഖങ്ങൾ കണ്ടപ്പോൾ ഇന്ത്യൻ റെസ്റ്റോറന്‍റുകളിലെ വെയിറ്റർമാർ ഞങ്ങളെ വിളിച്ചു, “ആ ജാവോ, ഭയ്യാ, ഭാഭി, ദാൽ തഡ്ക, മട്ടർപനീർ, ഇന്ത്യൻ ഖാനാ ഹേ.”
ഭയ്യാ ഭാഭി വിളി കേട്ട് ഞാൻ ചിരിച്ചു പോയി. പിന്നെ ഞങ്ങൾ ഒരു ഇന്ത്യൻ റെസ്റ്റോറന്‍റിലേക്ക് പോയി. ഭക്ഷണവും സേവനവും വളരെ മോശമായിരുന്നു. ഇനി ഈ ഹോട്ടലിൽ വേണ്ട. നാളെ മറ്റെവിടെയെങ്കിലും ശ്രമിക്കാം.
ഫോർ ദ്വീപ്
അടുത്ത ദിവസം ഞങ്ങൾ സ്പീഡ് ബോട്ടിൽ ഫോർ ഐലൻഡിലേക്ക് യാത്ര തിരിച്ചു. അവിടെ ധാരാളം വിദേശ വിനോദ സഞ്ചാരികൾ പ്രകൃതിദത്ത ചൂടുവെള്ള നീരുറവകളിൽ കുളിക്കുന്നത് കണ്ടു. മുംബൈയിലെ മുളുണ്ടിൽ നിന്നുള്ള ചെറുപ്പക്കാരായ ഭാര്യാഭർത്താക്കന്മാരെ ഞങ്ങൾ ഇവിടെ സ്പീഡ് ബോട്ടിൽ കണ്ടുമുട്ടി. അവരുമായി ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഞങ്ങൾ, പരസ്പരം ഫോട്ടോകൾ എടുത്തുകൊണ്ടിരുന്നു. ഞങ്ങളുടെ ഹോട്ടലുകളും അടുത്ത് തന്നെയയിരുന്നു, അവരും ഇതേ ഏജൻസിയിൽ നിന്ന് പാക്കേജ് എടുത്തതിനാൽ അടുത്ത ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്നും മനസ്സിലായി.
അതേ ദിവസം തന്നെ ‘എമറാൾഡ് പൂൾ’, ‘ബ്ലൂ പൂൾ’ എന്നിവയും സന്ദർശിച്ചു. പ്രകൃതിദത്തമായ നിറങ്ങളുള്ള അത്തരമൊരു മനോഹരമായ കുളം കാണേണ്ടതാണ്. വളരെ മനോഹരമായ നീല കലർന്ന പച്ച വെള്ളം. വെള്ളത്തിൽ ആരോ പച്ചയും നീലയും കലർത്തുന്ന തരത്തിലായിരുന്നു അവിടെ ഭംഗി. മടങ്ങുമ്പോൾ വീണ്ടും പഗോഡ കണ്ടു. വളരെ വലിയ പ്രദേശത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നിരവധി പടികൾ കയറി മുകളിൽ ഒരു പോയിന്‍റും ഉണ്ട്. അവിടെ നിന്ന് നല്ല ദൃശ്യമാണ്, പക്ഷേ മഴക്കാലത്ത് അതിൽ പോകുന്നത് സുരക്ഷിതമല്ല. അതിശയകരമായ കലാസൃഷ്ടി. അവിടെ ബുദ്ധന്‍റെ നിരവധി പ്രതിമകളുമുണ്ട്. തായ്‌ലൻഡിൽ വരാൻ തീരുമാനിച്ചപ്പോൾ മുതൽ ഇവിടുത്തെ മസാജിനെ പറ്റി ഒരുപാട് കേട്ടിരുന്നു. എന്തായാലും അതൊന്നു പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
വൈകുന്നേരം ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി, ഞങ്ങൾ ഫ്രഷ് ആയി പുറത്തേക്ക് പുറപ്പെട്ടു. ഞാൻ ഭർത്താവിനോട് പറഞ്ഞു, “നമുക്ക് മസാജ് ചെയ്യാൻ പോകാം.”
”സത്യം.”
“അതെ, അതിനാണ് ഞാൻ ഇവിടെ വന്നത്. മുംബൈയിലെ സ്പാകളിൽ ഇല്ലാത്തത് എന്താണെന്ന് നോക്കാമല്ലോ.”
ഭർത്താവ് പറഞ്ഞു, “ശരി, നമുക്ക് കുറച്ച് വൃത്തിയുള്ള സ്ഥലം നോക്കാം.” ഞാൻ പുറത്ത് ഇരിക്കാം, നീ മസാജ് ആസ്വദിക്കൂ.”
വരിവരിയായി മസാജ് പാർലറുകൾ ഉണ്ടായിരുന്നു. ഒരു വൃത്തിയുള്ള പാർലർ കണ്ട് ഞങ്ങൾ അകത്തേക്ക് കയറി. മുതലാളി സ്ത്രീക്ക് വളരെ പ്രായമുണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന പെൺകുട്ടികൾക്ക് ഏകദേശം 20- 25 വയസ്സ് പ്രായമുണ്ടായിരിക്കണം. നിരക്കുകൾ പരിശോധിച്ചു, ചാർട്ട് നിശ്ചയിച്ചു. ഓയിൽ മസാജ് 400 ബാത്ത്, തായ് മസാജ് 300. ഞാൻ ഓയിൽ മസാജ് ചെയ്യാൻ ആവശ്യപ്പെട്ടു. തായ് മസാജ് ഡ്രൈ ആണ്, എണ്ണ കൊണ്ടല്ല. വളരെ നല്ല സ്ഥലം ആണെന്ന് അവിടെ കണ്ടുമുട്ടിയ ഇന്ത്യക്കാർ പറഞ്ഞിരുന്നു. വളരെ നല്ല ഒരു പാർലർ ആയിരുന്നു അത്. പുറത്ത് സൂക്ഷിച്ചിരുന്ന സോഫയിൽ ഇരുന്നുകൊണ്ട് ഭർത്താവ് ഫോണുമായി തിരക്കിലായി. സത്യം പറഞ്ഞാൽ, മുംബൈയിലേതിനേക്കാൾ പലമടങ്ങ് മികച്ചതായിരുന്നു മസാജ്. ഇത്രയും മാന്യതയോടെ ഒരിക്കലും മസാജ് സംഭവിച്ചിട്ടില്ല.
മുംബൈയിൽ നിന്ന് വ്യത്യസ്തമായി, കൃത്യമായി പറഞ്ഞാൽ പ്രധാന വ്യത്യാസം ആദ്യം ശരീരം ഒരു ക്ലീൻ ഷീറ്റ് കൊണ്ട് മൂടി എന്നതാണ്. മസാജ് ചെയ്യുന്ന ഭാഗം മാത്രമാണ് മസാജ് ചെയുന്ന പെൺകുട്ടി പുറത്തെടുക്കുന്നത്. നെഞ്ചിലും താഴത്തെ ഭാഗത്തുനിന്നും ഒരിക്കൽ പോലും തുണി നീക്കം ചെയ്തില്ല. ഇത്രയും ശ്രദ്ധയോടെ മാന്യമായി മസാജ് ചെയ്യാൻ കഴിയുമോ എന്ന് ഞാൻ അതിശയിച്ചു. മസാജ് ഒരു മണിക്കൂർ എടുത്തു. ഈ അനുഭവം അവിസ്‌മരണീയം തന്നെ.
മുംബൈയിലെ പാർലറുകളെ അപേക്ഷിച്ച് ഇവിടെ നിരക്ക് വളരെ കുറവാണ്. അതിനാൽ മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് 1-2 തവണ കൂടി ഇത് ചെയ്യാമെന്ന് ഞാൻ കരുതി. ഇനി ഫിഫി ഐലൻഡിലും ഇത് അനുഭവിക്കും. ഇവിടെ കറൻസി ‘ബാത്ത്’ ആണ്, നാനൂറ് ബാത്ത് എന്നാൽ നമ്മുടെ നാട്ടിൽ ഏകദേശം ആയിരം. അങ്ങനെയെങ്കിൽ മുംബൈയിൽ ആയിരത്തിൽ ഇത്തരമൊരു മസാജ് എവിടെ ലഭിക്കും.
ക്രാബിയിൽ 3 ദിവസം താമസിച്ച ശേഷം ഞങ്ങൾ ഫെറിയിൽ ഫിഫി ദ്വീപിലെ ടോൺസായ് പിയറിൽ ഇറങ്ങി. അവിടെ നിന്ന് ബോട്ടിൽ ഹോട്ടലിലെത്തി. വൈകുന്നേരം ബീച്ചിന് ചുറ്റും നടന്നു. ഇവിടെ മഴക്കാലമായിരുന്നു. ഞങ്ങൾ ബോട്ടിൽ തന്നെ ഇരുന്നു. താഴെ കടൽ തിരമാലകൾ, മുകളിൽ കനത്ത മഴ. എല്ലായിടത്തും വെള്ളം മാത്രമായിരുന്നു.
മായ ബേ
രണ്ടാം ദിവസം, ഞങ്ങളുടെ പുതിയ സുഹൃത്തുക്കളോടൊപ്പം ഞങ്ങൾ ഒരു ചെറിയ ബോട്ടിൽ മായ ബേയിലേക്ക് പോയി, അത് വളരെ പ്രശസ്തമായ സ്ഥലമാണ്. പിന്നെ പോയത് ഒരു ലഗൂണിലേക്കാണ്. അവിടെ അവർ സ്നോർക്കലിംഗ് നടത്തി. ആ സമയം ഞങ്ങൾ രണ്ടുപേരും വെള്ളത്തിലിറങ്ങിയിട്ടില്ലാത്തതിനാൽ ഞങ്ങൾ എല്ലാവരുടെയും ഫോട്ടോ എടുത്തുകൊണ്ടിരുന്നു. സ്രാവുകളെ വ്യക്തമായി കാണാമായിരുന്നു. വലിയ സന്തോഷത്തിന്‍റെ നിമിഷങ്ങൾ. അവിടെ നിന്ന് അതേ ബോട്ടിൽ ഹോങ് ഐലൻഡിലെത്തി. ഇവിടെ ഗൈഡ് തലയിൽ ധരിക്കാൻ തൊപ്പി നൽകി.
കടൽത്തീരത്ത് മുട്ടോളം വെള്ളത്തിൽ നടന്ന് ഗുഹകൾ കടന്ന് ഒരു സ്ഥലത്തേക്ക് പോകണം. മനോഹരമായ ഒരു സ്ഥലമായിരുന്നു അത്. ഇതിനിടെ എന്‍റെ ചെരിപ്പും ഇവിടെ വെള്ളത്തിൽ ഒലിച്ചുപോയി. അതിനാൽ ഒരു ജോടി ചെരിപ്പ് അവിടെ നിന്നു തന്നെ വാങ്ങി.
ഡൽഹിയിൽ നിന്നുള്ള മധ്യവയസ്കരായ ദമ്പതികളെയും ഞങ്ങൾ ഇവിടെ കണ്ടെത്തി. വളരെ ഫാഷനബിൾ ആയ സ്ത്രീ. ഞങ്ങളും ഇന്ത്യക്കാരാണെന്ന് കണ്ടപ്പോൾ കുടുംബത്തെക്കുറിച്ച് ചോദിച്ചു. എന്‍റെ പേരും കുടുംബപ്പേരും അവർക്ക് ഒരു തമാശയായി തോന്നിയിട്ടുണ്ടാകാം. ഇന്ത്യയിൽ നിന്ന് വളരെ ദൂരെ ഒരു സ്ഥലത്ത് മറ്റൊരു ഇന്ത്യക്കാരി വെള്ളത്തിൽ നടക്കുമ്പോൾ “എന്താണ് പേര്” എന്നൊക്കെ ചോദിക്കുന്നു.
“പൂനം അഹമ്മദ്, നിങ്ങളുടെ പ്രണയവിവാഹമാണോ?”
“അതെ.”
“ഓ, അപ്പോൾ വളരെ ബുദ്ധിമുട്ടിയിരിക്കണം?”
“അതെ.”
“കുട്ടികളോ?”
“നിങ്ങളുടെ മകളെ ഇതുവരെ വിവാഹം കഴിച്ചില്ലേ?”
“ഇല്ല.”
“എന്തുകൊണ്ട്?”
“അവൾക്ക് ഇപ്പോൾ വിവാഹം വേണ്ട എന്നാണ്.”
“ഇന്നത്തെ പെൺകുട്ടികളുടെ ഒരു കാര്യം. സഹോദരി, ഉടൻ അവരെ, വിവാഹം കഴിപ്പിക്കണം.”
“ഗൃഹശോഭയുടെ വായനക്കാരി”
ഇത്രയും പ്രയാസപ്പെട്ട് ബാലൻസ് ചെയ്യാൻ ശ്രമിച്ച് എല്ലാവരും വെള്ളത്തിൽ വീഴുമ്പോൾ, ഞങ്ങളുടെ മകളുടെ വിവാഹം എപ്പോൾ നടക്കുമെന്ന ആശങ്കയിലായിരുന്ന അവരെ അഭിനന്ദിക്കാൻ തോന്നി. നമ്മുടെ നാട്ടിലെ ചില ആന്‍റിമാർ ഇങ്ങനെ, അല്ലേ? അതെ, പക്ഷേ അതിനിടെ ഒരു നല്ല കാര്യം അവർ പറഞ്ഞു. അവർ ‘ഗൃഹശോഭ’ വളരെ ഇഷ്ടത്തോടെ വായിക്കുമായിരുന്നു. ഇപ്പോൾ ഫോൺ കാരണം സമയം കിട്ടുന്നില്ല. ഇനി ഇപ്പോൾ വീണ്ടും വായിക്കാൻ തുടങ്ങുമെന്ന്!
ഈ ഭാര്യാഭർത്താക്കന്മാർ എപ്പോൾ വേണമെങ്കിലും വഴക്കുണ്ടാക്കുകയും ഇണങ്ങുകയും ചെയ്യുമായിരുന്നു. വളരെ രസകരമായ കഥാപാത്രങ്ങൾ രണ്ടു പേരും വിനോദത്തിന്‍റെ സമ്പൂർണ്ണ പാക്കേജായിരുന്നു. സദാ ചിരിച്ചുകൊണ്ടേയിരിക്കുന്ന അത്തരത്തിലുള്ള ആളുകൾ ഈ ലോകത്ത് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
വെള്ളത്തിലെ കളി ഒക്കെ കഴിഞ്ഞു ടോൺസായ് മാർക്കറ്റിലെ ബർഗർ കിംഗിൽ കയറി ഞങ്ങൾ ഒരു ബർഗർ കഴിച്ചു. വ്യത്യസ്‌തമായ തേങ്ങാ ഐസ്‌ക്രീം ഇവിടുത്തെ പ്രത്യേകതയാണ്. പിന്നീട് ബോട്ടിൽ ഹോട്ടലിൽ തിരിച്ചെത്തി. ബോട്ടിൽ കുറേ നേരം ഇരുന്നതിനാൽ ഇപ്പോൾ കരയിലൂടെ നടക്കുമ്പോൾ ശരീരം വിറയ്ക്കുന്നതായി തോന്നുന്നു. ഇവിടെ ഞങ്ങൾ 2 രാത്രികൾ ചെലവഴിച്ചു. നാഷണൽ പാർക്ക് കണ്ടു. ഇവിടെ നല്ല വെളുത്ത മണൽ ആണ് ബീച്ചകളിൽ. അവിടെ നിന്ന് ഞങ്ങൾ ഫെറിയിൽ ഫൂക്കറ്റിലെത്തി.
പിറ്റേന്ന് രാവിലെ ജെയിംസ് ബോണ്ട് ഐലൻഡിലേക്ക് പോയി. തുടർന്ന് ഒരു ഫ്ലോട്ടിംഗ് റെസ്റ്റോറന്‍റിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. പിന്നെ ഒരു ബീച്ചിൽ നീന്താൻ പോയി. പിന്നെ ഹോട്ടലിലേക്ക് തിരിച്ചു. പിറ്റേന്ന് രാവിലെ കടുവ സങ്കേതം കാണാൻ പോയി. മൃഗങ്ങളും പക്ഷികളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. സിംഹത്തെ കാണാനും വാലിൽ പിടിക്കാനും തൊടാനും ഒക്കെ കഴിയുമെങ്കിൽ ആരാണ് നിരസിക്കുക. ടൈഗർ കിംഗ്ഡത്തിൽ ദൂരെ നിന്ന് കടുവകളെ ആസ്വദിക്കാനും ഒരു നിശ്ചിത തുക നൽകി പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ വാടകയ്‌ക്കെടുക്കാനും അംഗരക്ഷകരോടു കൂടി ഒരു പ്രത്യേക കൂട്ടിനുള്ളിൽ പോകാനും കഴിയും.
പാർക്കിലെ പുലികൾ ഫേമസ് ആയിരുന്നു. അവരുടെ മുന്നിൽ നിൽക്കരുത്. പിന്നിൽ നിന്ന് അവരെ കെട്ടിപ്പിടിക്കാൻ ഫോട്ടോഗ്രാഫർ ഞങ്ങളോട് നിർദ്ദേശിച്ചു. ഫോട്ടോഗ്രാഫർ കടുവകൾക്കൊപ്പം വ്യത്യസ്ത പോസുകളിൽ ഞങ്ങളുടെ 50 ചിത്രങ്ങൾ എടുത്തു. ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നു അത്.
സാഹസികത
സുഖമായി ഇരിക്കുന്ന കടുവകളുടെ കഴുത്തിൽ കൈകൾ വെച്ച് ഫോട്ടോ എടുക്കുന്നത് വലിയ ത്രില്ലായിരുന്നു. അപ്പോഴാണ് മനസ്സിൽ തോന്നിയത് ഈ കടുവകളെ എന്തെങ്കിലും മരുന്നുകൾ കൊടുത്ത് ഇങ്ങിനെ ആക്കി വളർത്തുന്നതാവും. ഭാഷാ പ്രശ്‌നമുള്ളതിനാൽ ഇതിനെക്കുറിച്ച് ചോദിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇംഗ്ലീഷിൽ ഒരു ബോർഡിൽ എഴുതിയിരുന്നു, ഈ കെയർ ടേക്കർമാർ ഈ കടുവകളെ കുട്ടിക്കാലം മുതൽ പരിശീലിപ്പിക്കുന്നു. അതിനാൽ അവയെ കാണാൻ പേടിക്കണ്ട. അവർക്ക് മയക്കുമരുന്ന് നൽകുന്നില്ല. എങ്കിലും കടുവകൾ മണിക്കൂറുകളോളം ഉറങ്ങുന്നുണ്ട്
പിന്നെ ഉച്ചഭക്ഷണത്തിനു ശേഷം ബിഗ് ബുദ്ധയുടെ അടുത്തേക്ക് പോയി. ബുദ്ധന്‍റെ ഒരു വലിയ പ്രതിമയ്‌ക്കൊപ്പം വളരെ മനോഹരമായി നിർമ്മിച്ച മറ്റ് പലതരം വിഗ്രഹങ്ങളും ഇവിടെയുണ്ട്. ചുറ്റുപാടും വളരെ മനോഹരമായിരുന്നു. നല്ല വൃത്തിയുള്ള പ്രദേശം. വൈകുന്നേരം മാർക്കറ്റ് സന്ദർശിച്ചു അടുത്ത ദിവസം തിരികെ മടങ്ങാൻ ആണ് പ്ലാൻ. എന്തായാലും ഇത്രയും ഒക്കെ കണ്ടും നടന്നും തളർന്നിരുന്നു. ഇപ്പോൾ നല്ല പാർലറുകൾ കാണാനില്ലായിരുന്നു. വീണ്ടും മസാജ് ചെയ്യാൻ അവസരം ലഭിക്കാത്തതിൽ വിഷമം തോന്നി.
പിറ്റേന്ന് ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങി, സുഖമുള്ള ഓർമ്മകളും, ആവേശകരമായ അനുഭവങ്ങളും മനസ്സിൽ. നിറച്ചു കൊണ്ടുള്ള മടക്കയാത്ര. യാത്രകൾ വളരെ പ്രധാനമാണെന്നത് ശരിയാണ് ഒരാൾക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുന്നു. പുതിയ ആവേശം നിറയ്ക്കുന്നതിലൂടെ ഊർജ്ജം ലഭിക്കുന്നു. യാത്രകൾ ജീവിതത്തെ സമ്പന്നമാക്കുന്നു. യാത്രയുടെ ക്ഷീണവും ബുദ്ധിമുട്ടുകളും അവഗണിച്ച് പുതിയ സ്ഥലങ്ങൾ കാണാനുള്ള അവസരങ്ങൾക്കായി തിരയുക. ജീവിതം സൂപ്പർ ആകും.