അനുദിനം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി നമുക്ക് ധാരാളം രോഗങ്ങൾ സമ്മാനിക്കുന്നുണ്ട്. അതിലൊന്നാണ് പ്രമേഹം. ജീവിതം ഏറ്റവും ആയാസ രഹിതമാക്കാൻ ആണ് ഓരോ വ്യക്തിയും ശ്രമിക്കുന്നത്. അതിനായി ആധുനിക സാങ്കേതികതയുടെ എല്ലാ സാധ്യതകളും അവർ എന്തുവില കൊടുത്തും സ്വന്തമാക്കുന്നു. നഷ്ടമാകുന്ന വ്യായാമവും ശരീരത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പുകളും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു.

പ്രമേഹം ഇന്ന് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ്. പ്രമേഹത്തെ പറ്റി ആളുകൾ തെറ്റിദ്ധാരണ പരമായ ഒട്ടേറെ വിശ്വാസങ്ങൾ വച്ച് പുലർത്തുന്നുണ്ട് എന്നാണ് ഓൾ ഇന്ത്യ ഡയബറ്റിക് അസോസിയേഷൻ ആൻഡ് ന്യൂട്രീഷന്‍റെ അഭിപ്രായം.

പാരമ്പര്യമായി ഉണ്ടാകുന്നത് എന്നും കരുതപ്പെടുന്നുണ്ട് എങ്കിലും ആർക്കും ഈ രോഗം പിടിപെടാം. പ്രമേഹ രോഗിക്ക് ഏറ്റവും അധികം ലഭിക്കുന്ന ഉപദേശം വിശ്രമിക്കണം എന്നാണ്. പക്ഷേ ഇത് തെറ്റാണ്. ഇതൊരു മാരകരോഗം അല്ല. ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ നേടുന്ന ഏതൊരു പ്രമേഹരോഗിക്കും സാധാരണ ആളുകളെ പോലെ തന്നെയുള്ള ജീവിതം നയിക്കാം. ഒരിക്കൽ രോഗം വന്നാൽ പൂർണ്ണമായും ഒരിക്കലും ഇത് വിട്ടൊഴിയില്ല. എന്നാലും നിയന്ത്രണ വിധേയമാക്കി സൂക്ഷിക്കാം.

ഓരോ ദിവസവും ഭക്ഷണത്തിലൂടെ എത്തുന്ന കൊഴുപ്പിനെയും അന്നജത്തെയും ഗ്ലൂക്കോസിനെയും ശരീരത്തിൽ നിന്നും ഉരുക്കി പിന്തള്ളാൻ പ്രമേഹരോഗി നന്നായി കായികധ്വാനം ചെയ്യണം. പക്ഷേ വ്യായാമം ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ആവരുത്. പ്രമേഹരോഗികളുടെ എല്ലുകൾക്ക് സാധാരണ ബലക്കുറവ് ഉണ്ടാകും. അങ്ങനെ എല്ലുകൾ പൊട്ടാൻ സാധ്യതയുണ്ട്.

ദിവസവും രണ്ടു കിലോമീറ്റർ നടക്കുന്നത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈ വ്യായാമം സഹായിക്കും. കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹം ഒരു പരിധിവരെ ഇൻസുലിൻ ഉപയോഗിച്ച് ഭേദമാക്കാൻ കഴിയും. പ്രമേഹ രോഗികൾക്ക് മറ്റു രോഗങ്ങൾ പിടിപെടാൻ ഏറെ സാധ്യതയുള്ളതിനാൽ കൂടെക്കൂടെ ഡോക്ടറെ കണ്ട് വിദഗ്ധമായ ചെക്കപ്പ് നടത്തണം.

യോഗ ശീലിക്കുന്നതും പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...