സാൻവിച്ച് പക്കോഡ

ചേരുവകൾ:

കടല മാവ് – ഒരു കപ്പ്

തക്കാളി – 2

ഉരുളക്കിഴങ്ങ് വേവിച്ചത് – 1

പനീർ – കാൽ കപ്പ്

പച്ചമുളക് – 1-2 എണ്ണം അരിഞ്ഞത്

സവാള – ഒന്ന് അരിഞ്ഞത്

ഉപ്പ് ആവശ്യത്തിന്

വറുക്കാനുള്ള എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കടലമാവിൽ ആവശ്യത്തിന് ഉപ്പും വെള്ളും ചേർത്ത് മാവ് തയ്യാറാക്കുക. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ഉരുളക്കിഴങ്ങു ഉടച്ചത്, പനീർ, സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഉടയ്ക്കുക.

തക്കാളി സ്ലൈസ് ആയി മുറിക്കുക. രണ്ട് തക്കാളി സ്ലൈസിന് ഇടയിൽ പനീർ ഉരുളക്കിഴങ്ങ് പനീർ മസാല നിറച്ച് കടലമാവിൽ മുക്കി ചൂട് എണ്ണയിൽ ഗോൾഡൻ നിറമാകും വരെ വറുത്തെടുക്കുക. സാൻവിച്ച് പക്കോഡ ചട്ണിക്കൊപ്പമോ സോസിനൊപ്പമോ സെർവ് ചെയ്യാം.

ക്രീം കോൺ പിക്കപ്സ്

ചേരുവകൾ:

പച്ച ചോളം – ഒന്ന്

പാൽ – ഒരു കപ്പ്

വെ0ണ്ണ ചീകിയത് – കാൽ കപ്പ്

പച്ചമുളക് – 1-2 എണ്ണം

വെളുത്തുള്ളി – 2-3 അല്ലി

ഇഞ്ചി – ഒരു കഷ്ണം

കടുക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

എണ്ണ – ഒരു വലിയ സ്പൂൺ

മൈദ – ഒരു കപ്പ്

വെണ്ണ – ഒരു വലിയ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മൈദയിൽ വെണ്ണയും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. വെളുത്തുള്ളി- ഇഞ്ചി അരച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറുക്കുക. അതിനുശേഷം കോൺപേസ്റ്റും പാലും ചേർത്ത് ഇളക്കുക. പാകമാകുമ്പോൾ ചീസ് ചേർത്ത് തണുപ്പിക്കാൻ വയ്ക്കുക.

മാവ് ചതുരാകൃതിയിൽ പരത്തി കോൺപേസ്റ്റ് നടുവിൽ നിറച്ച് ഉരുട്ടി ഇരുവശത്തും വെള്ളം തൊട്ട് അടച്ച് ഫോർക്ക് കൊണ്ട് ഡിസൈൻ ചെയ്യുക.

തുടർന്ന് വെണ്ണ കൊണ്ട് ഗ്രീസ് ചെയ്‌ത് 180 ഡിഗ്രി ചൂടാക്കിയ ഓവനിൽ ബാക്ക് ചെയ്തെടുക്കുക.

വെജിറ്റെബിൾ റൈസ് റോൾ

ചേരുവകൾ:

അരി പൊടി – ഒരു കപ്പ്

കടല പരിപ്പ് – അര കപ്പ്

തേങ്ങ ചിരകിയത് – ഒരു ബൗൾ

പച്ചമുളക് – 1-2 എണ്ണം അരിഞ്ഞത്

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ചുവന്ന, പച്ച കാബേജ് അരിഞ്ഞത് – ഒരു കപ്പ്

മഞ്ഞ ക്യാപ്സിക്കം അരിഞ്ഞത് – അര കപ്പ്

കടുക് – അര ടീസ്പൂൺ

തേങ്ങ ചിരകിയത് – 2- 3 ടേബിൾ സ്പൂൺ

എണ്ണ, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒന്നര കപ്പ് വെള്ളത്തിൽ ഉപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്ത് ചൂടാക്കി അതിൽ അരിപൊടിയിട്ട് വേവിക്കുക.

കടല പരിപ്പ്, ഉപ്പ്, പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക. ഇതിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് മല്ലിയില ചേർക്കുക. വേവിച്ച അരിപൊടി കുഴച്ച് ഉരുളകളാക്കി വട്ടത്തിൽ പരത്തി ഓരോന്നിലും കടല മിക്സ് നിറച്ച് പകുതിക്കു വച്ച് മടക്കി സ്റ്റീമറിൽ 8-10 മിനിറ്റ് നേരം വേവിക്കുക.

ഇനി ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ക്യാപ്സിക്കം, കാബേജ്, തേങ്ങാ, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. വേവിച്ചെടുത്ത അരിമടക്ക് പ്ലേറ്റിൽ നിരത്തി വച്ച ശേഷം വെജിറ്റബിൾ മിക്സ് ചുറ്റിലും വിളമ്പുക. തുടർന്ന് സെർവ് ചെയ്യാം.

ഹെൽത്തി ദലിയ ബോൾ

ചേരുവകൾ:

ഗോതമ്പ് നുറുക്ക് വേവിച്ചത് – ഒരു കപ്പ്

ഉരുളക്കിഴങ്ങ് – 1 പുഴുങ്ങിയത്

ക്യാപ്സിക്കം – അര അരിഞ്ഞത്

പച്ചമുളക് – 1-2 എണ്ണം അരിഞ്ഞത്

കാരറ്റ് – 1 അരിഞ്ഞത്

സവാള – 1 അരിഞ്ഞത്

ചെറുപയർ – അരകപ്പ്

അര നാരങ്ങയുടെ നീര്

വറുക്കാൻ ആവശ്യമായ എണ്ണ

കോൺഫ്ളോർ – 2 ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചെറുപയർ കുതിർക്കുക. ഉരുളക്കിഴങ്ങ്, ഉള്ളി, ക്യാപ്സിക്കം, കാരറ്റ്, പച്ചമുളക്, ഉപ്പ് എന്നിവ വേവിച്ച ഗോതമ്പ് നുറുക്കിൽ യോജിപ്പിച്ച് ചെറിയ ഉരുളകൾ തയ്യാറാക്കി കോൺഫ്ളോറിൽ മുക്കി ചൂട് എണ്ണയിൽ വറുത്ത് കോരുക.

ചെറുപയറിൽ ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ഇത് മിക്സിയിൽ അരച്ചെടുക്കുക. അത് മറ്റൊരു പാത്രത്തിൽ എടുത്തു നാരങ്ങാനീര് ചേർക്കുക. അതിലേക്ക് ഗോതമ്പു നുറുക്ക് ബോൾസ് വച്ചിട്ട് സർവ്വ് ചെയ്യാം.

പുഡിങ് ഫ്രൂട്ട് റോൾ

ചേരുവകൾ:

റവ – 2 ബൗൾ

ആപ്പിൾ – 1

ബദാം നുറുക്കിയത് – മുക്കാൽ കപ്പ്

പഞ്ചസാര – ഒരു ടീസ്പൂൺ

പനീർ – കാൽ കപ്പ്

ഉണക്കമുന്തിരി – 10-12 എണ്ണം

ബദാം – അല്പം

തയ്യാറാക്കുന്ന വിധം:

ആപ്പിൾ തൊലി കളഞ്ഞ് ചൂടായ പാത്രത്തിൽ പഞ്ചസാര ചേർത്ത് വേവിക്കുക. പാകമാകുമ്പോൾ പനീർ ചേർത്ത് ഇളക്കുക. തുടർന്ന് തണുപ്പിക്കുക.

ഇതിലേക്ക് അരിഞ്ഞ ബദാം, മുന്തിരി എന്നിവ മിക്സ് ചെയ്ത് തണുപ്പിക്കുക. റവ ഉപയോഗിച്ച് ഹലുവ തയ്യാറാക്കി ഓരോ ഉരുള ഉണ്ടാക്കി ആപ്പിൾ ഫില്ലിംഗ് നിറച്ച് റോൾ ചെയ്യുക.

ഇപ്രകാരം ഓരോ റോൾ തയ്യാറാക്കി ബദാം പിടിച്ചതിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം കഴിക്കുക.

മഖനി പനീർ റോൾ

ചേരുവകൾ:

മൈദ – ഒരു കപ്പ്

വെണ്ണ – ഒരു ടീസ്പൂൺ

നെയ്യ് – ഒരു ടീസ്പൂൺ

പനീർ – ഒരു കപ്പ്

തക്കാളി – 2 എണ്ണം അരിഞ്ഞത്

പച്ചമുളക് – 1-2 അരിഞ്ഞത്

ക്യാപ്സിക്കം – 1-2 അരിഞ്ഞത്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മൈദയിൽ അല്പം ഉപ്പും വെണ്ണയും ചേർത്ത് ഇളക്കി വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി തക്കാളി വഴറ്റുക. ഇതിൽ ക്യാപ്സിക്കം, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.

തുടർന്ന് അതിൽ പനീർ ചേർത്ത് നന്നായി ഇളക്കി തണുപ്പിക്കുക. മൈദ ചെറിയ ഉരുളകളാക്കി ചതുരാകൃതിയിൽ പരത്തുക. അതിൽ ചീസ് ഫില്ലിംഗ് നിറച്ച് ചുരുട്ടുക.

ഓവനിൽ 10-15 മിനിറ്റ് നേരം ബേക്ക് ചെയ്‌തെടുത്തു സോസിനൊപ്പം സെർവ് ചെയ്യുക.

और कहानियां पढ़ने के लिए क्लिक करें...