സാൻവിച്ച് പക്കോഡ
ചേരുവകൾ:
കടല മാവ് - ഒരു കപ്പ്
തക്കാളി – 2
ഉരുളക്കിഴങ്ങ് വേവിച്ചത് – 1
പനീർ - കാൽ കപ്പ്
പച്ചമുളക് - 1-2 എണ്ണം അരിഞ്ഞത്
സവാള - ഒന്ന് അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
വറുക്കാനുള്ള എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കടലമാവിൽ ആവശ്യത്തിന് ഉപ്പും വെള്ളും ചേർത്ത് മാവ് തയ്യാറാക്കുക. ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ഉരുളക്കിഴങ്ങു ഉടച്ചത്, പനീർ, സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഉടയ്ക്കുക.
തക്കാളി സ്ലൈസ് ആയി മുറിക്കുക. രണ്ട് തക്കാളി സ്ലൈസിന് ഇടയിൽ പനീർ ഉരുളക്കിഴങ്ങ് പനീർ മസാല നിറച്ച് കടലമാവിൽ മുക്കി ചൂട് എണ്ണയിൽ ഗോൾഡൻ നിറമാകും വരെ വറുത്തെടുക്കുക. സാൻവിച്ച് പക്കോഡ ചട്ണിക്കൊപ്പമോ സോസിനൊപ്പമോ സെർവ് ചെയ്യാം.
ക്രീം കോൺ പിക്കപ്സ്
ചേരുവകൾ:
പച്ച ചോളം – ഒന്ന്
പാൽ - ഒരു കപ്പ്
വെ0ണ്ണ ചീകിയത് - കാൽ കപ്പ്
പച്ചമുളക് - 1-2 എണ്ണം
വെളുത്തുള്ളി - 2-3 അല്ലി
ഇഞ്ചി - ഒരു കഷ്ണം
കടുക് - ഒരു ചെറിയ സ്പൂൺ
കറിവേപ്പില - ഒരു തണ്ട്
എണ്ണ - ഒരു വലിയ സ്പൂൺ
മൈദ - ഒരു കപ്പ്
വെണ്ണ - ഒരു വലിയ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മൈദയിൽ വെണ്ണയും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. വെളുത്തുള്ളി- ഇഞ്ചി അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറുക്കുക. അതിനുശേഷം കോൺപേസ്റ്റും പാലും ചേർത്ത് ഇളക്കുക. പാകമാകുമ്പോൾ ചീസ് ചേർത്ത് തണുപ്പിക്കാൻ വയ്ക്കുക.
മാവ് ചതുരാകൃതിയിൽ പരത്തി കോൺപേസ്റ്റ് നടുവിൽ നിറച്ച് ഉരുട്ടി ഇരുവശത്തും വെള്ളം തൊട്ട് അടച്ച് ഫോർക്ക് കൊണ്ട് ഡിസൈൻ ചെയ്യുക.
തുടർന്ന് വെണ്ണ കൊണ്ട് ഗ്രീസ് ചെയ്‌ത് 180 ഡിഗ്രി ചൂടാക്കിയ ഓവനിൽ ബാക്ക് ചെയ്തെടുക്കുക.
വെജിറ്റെബിൾ റൈസ് റോൾ
ചേരുവകൾ:
അരി പൊടി - ഒരു കപ്പ്
കടല പരിപ്പ് - അര കപ്പ്
തേങ്ങ ചിരകിയത് - ഒരു ബൗൾ
പച്ചമുളക് - 1-2 എണ്ണം അരിഞ്ഞത്
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
മല്ലിയില അരിഞ്ഞത് - ഒരു വലിയ സ്പൂൺ
ചുവന്ന, പച്ച കാബേജ് അരിഞ്ഞത് - ഒരു കപ്പ്
മഞ്ഞ ക്യാപ്സിക്കം അരിഞ്ഞത് - അര കപ്പ്
കടുക് - അര ടീസ്പൂൺ
തേങ്ങ ചിരകിയത് - 2- 3 ടേബിൾ സ്പൂൺ
എണ്ണ, ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒന്നര കപ്പ് വെള്ളത്തിൽ ഉപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്ത് ചൂടാക്കി അതിൽ അരിപൊടിയിട്ട് വേവിക്കുക.
കടല പരിപ്പ്, ഉപ്പ്, പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക. ഇതിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് മല്ലിയില ചേർക്കുക. വേവിച്ച അരിപൊടി കുഴച്ച് ഉരുളകളാക്കി വട്ടത്തിൽ പരത്തി ഓരോന്നിലും കടല മിക്സ് നിറച്ച് പകുതിക്കു വച്ച് മടക്കി സ്റ്റീമറിൽ 8-10 മിനിറ്റ് നേരം വേവിക്കുക.
ഇനി ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ക്യാപ്സിക്കം, കാബേജ്, തേങ്ങാ, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. വേവിച്ചെടുത്ത അരിമടക്ക് പ്ലേറ്റിൽ നിരത്തി വച്ച ശേഷം വെജിറ്റബിൾ മിക്സ് ചുറ്റിലും വിളമ്പുക. തുടർന്ന് സെർവ് ചെയ്യാം.