ആഭരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നമ്മുടെ ശ്രദ്ധ സ്വർണ്ണം, വെള്ളി, വജ്രം, മുത്ത്, മറ്റ് കൃത്രിമ ആഭരണങ്ങൾ എന്നിവയിലേക്ക് പോകുന്നു. ചിലർ സ്വർണ്ണ- വജ്രാഭരണങ്ങളോട് കൂടുതൽ ചായ്‌വ് കാണിക്കുന്നു. സ്വർണ്ണത്തെക്കുറിച്ച് പറഞ്ഞാൽ, തിളങ്ങുന്ന മഞ്ഞ നിറം ആണ് മനസ്സിൽ വരിക. അതേസമയം സ്വർണ്ണാഭരണങ്ങൾ ആഗ്രഹിക്കുന്നവർക്കു മുന്നിൽ വിപണിയിൽ വെള്ള സ്വർണ്ണവും (വൈറ്റ് ഗോൾഡ്) ലഭിക്കുന്നു എന്നതാണ് തമാശ.

അതെ, വിപണിയിൽ തിളങ്ങുന്ന മഞ്ഞ സ്വർണ്ണവും വെളുത്ത സ്വർണ്ണ ആഭരണങ്ങളും എളുപ്പത്തിൽ കണ്ടെത്താനാകും. വെള്ളി, നിക്കൽ, പലേഡിയം, പ്ലാറ്റിനം, മാംഗനീസ്, റേഡിയം തുടങ്ങിയ ലോഹങ്ങളുടെ മിശ്രിതത്തിൽ നിന്നാണ് വെളുത്ത സ്വർണ്ണം നിർമ്മിച്ചിരിക്കുന്നത്, ഈ ലോഹങ്ങളുടെ മിശ്രിതം കാരണം സ്വർണ്ണത്തിന്‍റെ നിറം വെളുത്തതായി കാണപ്പെടുന്നു.

വിപണിയിൽ ലഭ്യമായ വെളുത്ത സ്വർണ്ണ ഇനങ്ങൾ ഏതൊക്കെയാണെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും അറിയാം.

  • വൈറ്റ് ഗോൾഡ് ഡിസൈനർ, പ്ലെയിൻ അല്ലെങ്കിൽ ഡയമണ്ട് പതിച്ച വളകളും ചെയിനുകളും ഡിസൈനർ പെൻഡന്‍റുകളും വെള്ള വസ്ത്രങ്ങൾക്കൊപ്പം ധരിക്കാം.
  • വൈറ്റ് ഗോൾഡ് കൊണ്ടു നെക്ലേസ്, താലിമാല, ആങ്ക്ലെറ്റ്, ബ്രേസ്ലെറ്റ് എന്നിവയും ഉണ്ടാക്കാം.
  • മഞ്ഞയും വെള്ളയും ചേർന്നുള്ള ആഭരണങ്ങളും ഇപ്പോൾ വിപണിയിൽ ഉണ്ട്. എന്തിന് പറയുന്നു ഇപ്പോൾ വൈറ്റ് ഗോൾഡ് പൂശിയ കാറുകളും വിപണിയിലുണ്ട്.
  • ചില സൈക്കിൾ നിർമ്മാതാക്കൾ സൈക്കിളുകൾ വെള്ള, മഞ്ഞ സ്വർണം ചേർത്ത് നിർമ്മിച്ചിട്ടുണ്ട്.
  • ഷൂസുകളിലും സ്ലിപ്പറുകളിലും വൈറ്റ് ഗോൾഡ് ഉപയോഗിച്ചിട്ടുണ്ട്.
  • നിങ്ങൾക്ക് വെളുത്ത സ്വർണ്ണത്തോട് താൽപ്പര്യമുണ്ടെങ്കിൽ, വൈറ്റ് ഗോൾഡ് വാച്ചും ഉപയോഗിക്കാം.
  • ഈ കോമ്പിനേഷൻ കവർ ഉള്ള മൊബൈൽ ഫോണുകൾ വരെ ലഭ്യമാണ്.
  • വൈറ്റ് ഗോൾഡിനൊപ്പം തിളങ്ങുന്ന വെള്ള ഡയമണ്ടുകളും ഫാഷനായി ഉപയോഗിക്കാം. അതായത്, സ്വർണ്ണം വെളുത്തതായിരിക്കും അതിൽ പതിച്ചിരിക്കുന്ന വജ്രവും വെളുത്തതായിരിക്കും.
  • ഡയമണ്ട് ആഭരണങ്ങളിൽ മോതിരങ്ങൾ, ഇയർ ടോപ്പുകൾ, നെക്ലേസുകൾ, വളകൾ വാച്ചുകൾ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്.
  • വസ്ത്രങ്ങളിൽ വൈറ്റ് ഗോൾഡ് നൂലും വജ്രങ്ങളും എംബ്രോയ്ഡറി ചെയ്യാറുണ്ട്.
  • വൈറ്റ് ഗോൾഡ് കീ ചെയിൻ, നെക്ലേസ്, താലി എന്നിവയിൽ വജ്രം പതിച്ച പെൻഡന്റ് ഉപയോഗിക്കാം.
  • വൈറ്റ് ഗോൾഡ് ഡയമണ്ട് പതിച്ച ആങ്ക് ലെറ്റ്‌ മികച്ച ഫാഷൻ ആണ്.

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു

മഞ്ഞ സ്വർണ്ണം പോലെ വെളുത്ത സ്വർണ്ണവും ഡയമണ്ടും സൗന്ദര്യ വസ്തുക്കളിൽ ഉപയോഗിക്കുന്നു. ആ ഉൽപ്പന്നങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം:

  • വൈറ്റ് ഗോൾഡ് അല്ലെങ്കിൽ ഡയമണ്ട് മിക്സഡ് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ചർമ്മത്തിന്‍റെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു, ഇത് ചർമ്മത്തിന് പുതുമയും തിളക്കവും നൽകുന്നു.
  • വൈറ്റ് ഗോൾഡ്, ഡയമണ്ട് എന്നിവ കലർന്ന ക്രീമും മോയ്സ്ചറൈസറും പുരട്ടുന്നത് ചർമ്മത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചർമ്മത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • ഫേഷ്യലും ഡയമണ്ട് ഫേഷ്യലും ചെയ്യുന്നതിലൂടെ ചർമ്മത്തിന്‍റെ പ്രതിരോധശേഷി വർദ്ധിക്കുകയും ചർമ്മത്തിലെ കറുപ്പു മാറുകയും ചെയ്യുന്നു. കൂടാതെ വരണ്ടതും കേടായതുമായ ചർമ്മം ആരോഗ്യകരമാകും.
  • വൈറ്റ് ഗോൾഡ് പാക്കും ഡയമണ്ട് പാക്കും മുഖക്കുരുവും ചർമ്മത്തിലെ പാടുകളും നീക്കം ചെയ്യുകയും ചർമ്മത്തെ മുറുക്കുകയും ചർമ്മത്തിലെ നേർത്ത വരകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ചർമ്മത്തിന്‍റെ വരൾച്ച നീക്കം ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
  • വൈറ്റ് ഗോൾഡ് ആൻഡ് ഡയമണ്ട് പായ്ക്ക് ചർമ്മത്തിലെ ബ്ലാക്ക്‌ഹെഡുകളും വൈറ്റ്‌ഹെഡുകളും നീക്കം ചെയ്യുകയും ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതും ആക്കുന്നു.

വൈറ്റ് ഗോൾഡ്, ഡയമണ്ട് എന്നിവയുടെ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഇവയാണ്:

  • ഡയമണ്ട് ആൻഡ് വൈറ്റ് ഗോൾഡ് പീൽ ഓഫ് മാസ്ക്.
  • ബിബി ക്രീം.
  • നെയിൽ പോളിഷ്.
  • ഷാംപൂ.
  • ക്രീം, മോയ്സ്ചറൈസർ.
  • സ്കിൻ സ്ക്രബ്ബർ.
  • ഡയമണ്ട് ഫേസ് പാക്ക്.

ഈ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഏതെങ്കിലും ഉപയോഗിച്ച് നിങ്ങൾക്ക് ചർമ്മത്തിന്‍റെ ഭംഗി വർദ്ധിപ്പിക്കാം.

ഡയമണ്ട് ഫേഷ്യൽ

ഇതിനായി ആദ്യം ഡയമണ്ട് റീഹൈഡ്രേറ്റിംഗ് ക്ലെൻസർ പുരട്ടി, കോട്ടൺ ഉപയോഗിച്ച് ചർമ്മം തുടയ്ക്കുക. ഇത് ചർമ്മത്തിലെ മൃതചർമ്മം നീക്കം ചെയ്യുന്നു. അതിനുശേഷം ഡയമണ്ട് മസാജ് ജെൽ ഉചിതമായ അളവിൽ എടുത്ത് മുഖം 20 മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ഡയമണ്ട് ഗ്ലോവിംഗ് മാസ്കിന്‍റെ കട്ടിയുള്ള പാളി മുഖത്ത് പുരട്ടി 10- 15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുക. അതിനുശേഷം ഉചിതമായ അളവിൽ ബോഡി കെയർ 24 കാരറ്റ് ഡയമണ്ട് സ്കിൻ സെറം ചർമ്മത്തിൽ പുരട്ടി കുറച്ച് മിനിറ്റിനുശേഷം മുഖം തുടയ്ക്കുക.

ഈ പ്രതിവിധി നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാം, എന്നാൽ ഇതിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ വിലയേറിയത് ആയത് കൊണ്ട് ഒരു ബ്യൂട്ടി എക്സ്പെർട്ടിന്‍റെ സഹായം കൂടുതൽ ഗുണം ചെയ്യും.

और कहानियां पढ़ने के लिए क्लिक करें...