ഹോളിവുഡിലും ബോളിവുഡിലും തന്‍റേതായ ഇടം നേടിയ നടൻ അനിൽ കപൂർ സിനിമയുടെ എല്ലാ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പുതിയ വേഷങ്ങൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. കോമഡി ആയാലും ഗൗരവമായാലും എല്ലാ ശൈലിയും അദ്ദേഹത്തിന് യോജിക്കുന്നു. തന്‍റെ പ്രായത്തിനനുസരിച്ച് ശരിയായ സിനിമയും കഥാപാത്രവും തിരഞ്ഞെടുക്കുന്നു ഇതാണ് ജോലിയിൽ നിന്ന് ഇടവേള എടുക്കാത്തതിന് കാരണം. പ്രസന്നവും വിനയാന്വിതവുമായ സ്വഭാവമുള്ള അനിൽ കപൂർ നെഗറ്റീവ് കാര്യങ്ങളിൽ നിന്ന് സ്വയം അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്നു.

സന്തോഷവാനായിരിക്കുക, സമ്മർദ്ദം അടുത്ത് വരാൻ അനുവദിക്കാതിരിക്കുക എന്നിവയാണ് അദ്ദേഹത്തിന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യം. ജീവിതം ഒന്നേയുള്ളു. അതിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു.

ധർമ്മ പ്രൊഡക്ഷൻസുമായി ചേർന്ന് ‘ജഗ് ജഗ് ജിയോ’ എന്ന ചിത്രത്തിലാണ് അനിൽ കപൂർ ആദ്യമായി അച്ഛന്‍റെ വേഷം ചെയ്യുന്നത്. കൊവിഡ് കാരണം ഈ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല അതിനാൽ എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്.

ഇത് മാത്രമല്ല, ഒരു നല്ല നടൻ എന്നതിലുപരി സോനം കപൂർ, ഹർഷവർദ്ധൻ കപൂർ, റിയ കപൂർ എന്നിവരുടെ പിതാവും കൂടിയാണ്. അദ്ദേഹം മക്കളെ സുഹൃത്തുക്കളെപ്പോലെ വളർത്തി, ഭാര്യ സുനിത കപൂർ അദ്ദേഹത്തെ എല്ലായ്‌പോഴും പിന്തുണച്ചു. അതുകൊണ്ടാണ് അദ്ദേഹം സത്യസന്ധതയോടെ പ്രവർത്തിച്ചത്. അച്ഛൻ എന്ന നിലയിൽ അനിൽ കപൂറിന്‍റെ ചിന്തകൾ മനസിലാക്കാം.

ചോദ്യം – പുതിയ സിനിമ അച്ഛൻ-മകൻ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ എങ്ങനെയുള്ള അച്ഛനാണ്?

ഉത്തരം- സിനിമയും യഥാർത്ഥ ജീവിതവും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാണ്. (ചിരിക്കുന്നു) മനസ്സിലാക്കാൻ യഥാർത്ഥ അച്ഛൻ വീട്ടിൽ വരണം. ഞാനൊരിക്കലും കർക്കശക്കാരനല്ല. സ്‌നേഹം കൊണ്ട് എന്തും ചെയ്യാൻ കഴിയും. അതേ സമയം ക്ഷമയും ആവശ്യമാണ്. കർശനമായി നിലകൊണ്ടാൽ ഒരിക്കലും ഒരു കുട്ടി നല്ലവനാകാണമെന്ന് നിർബന്ധമില്ല. ഇന്നത്തെ കുട്ടികൾക്ക് എല്ലാം അറിയാം. അക്കാര്യം മാതാപിതാക്കൾ മനസ്സിലാക്കുകയും ചില നിർദ്ദേശങ്ങൾ നൽകുകയും വേണം. കുട്ടികൾക്ക് അവരുടെ താല്പര്യം തിരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യവും നൽകണം.

ചോദ്യം – ഭാര്യ സുനിത കപൂറുമായുള്ള ബന്ധം വിജയകരമായിരുന്നു, ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം- ഏത് ബന്ധത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. അപ്പോൾ ഒരാൾക്ക് മറുവശത്ത് നിന്ന് ആ വ്യക്തിയെ കാണാൻ കഴിയും. എല്ലാ മനുഷ്യർക്കും തെറ്റുകൾ സംഭവിക്കുന്നു. അത് അംഗീകരിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യം.

ചോദ്യം – വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ സിനിമ റിലീസിനൊരുങ്ങുമ്പോൾ പഴയതുപോലെയുള്ള ആവേശം നിങ്ങൾക്കുണ്ടോ?

ഉത്തരം- ഉണ്ട്.അത് സിനിമയുടെ ഘടനയെ ആശ്രയിച്ചിരിക്കുന്നു, സിനിമയുടെ കഥ എന്താണ്, ആരാണ് സംവിധായകൻ ഇതിനെ ഒക്കെ ആശ്രയിച്ചിരിക്കുന്നു.

ചോദ്യം – നടി നീതു കപൂറിനൊപ്പം ഉള്ള സിനിമ അനുഭവം?

ഉത്തരം- നീതു എന്‍റെ കുടുംബത്തിലെ അംഗമാണ് ആദ്യമായി ഞാൻ അവളോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കുകയാണ്. അവരോടൊപ്പം ജോലി ചെയ്യുന്നത് സുഖകരമായിരുന്നു. അഭിനയത്തിന് പുറമെ അവൾക്ക് നൃത്തവും അറിയാം. അവൾ ഋഷി കപൂറുമായി ഡേറ്റിംഗ് നടത്തുമ്പോൾ മുതൽ എനിക്ക് നീതുവിനെ അറിയാം.

ചോദ്യം- സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ എന്താണ് മനസ്സിൽ സൂക്ഷിക്കുന്നത്? ഫിറ്റ്നസ്

ഉത്തരം- ഞാൻ ഇപ്പോൾ മുമ്പത്തെപ്പോലെ ആയിരിക്കില്ല എന്നറിയാം. എന്നാലും ഞാൻ എന്നെ വളരെയധികം ശ്രദ്ധിക്കുന്നു. എന്‍റെ പ്രായത്തിന് അനുയോജ്യമായ സിനിമകളാണ് ഞാൻ തിരഞ്ഞെടുത്തത്. പ്രേക്ഷകർ എന്നോട് എന്തെങ്കിലും പറയും മുമ്പ് ഞാൻ സ്വഭാവ നടനായി മാറി. എനിക്ക് ശരിയെന്ന് തോന്നിയത് അതായിരുന്നു. നായകനാകാൻ സാധ്യതയില്ലാത്ത സിനിമകൾ പോലും തിരഞ്ഞെടുത്തു പക്ഷേ അത് ആവശ്യമാണ്. ഈ തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം വിജയിച്ചു. ഇന്നും പ്രേക്ഷകർ എന്നെ കാണാൻ ആഗ്രഹിക്കുന്നു എന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഇന്നത്തെ പ്രേക്ഷകരെ കബളിപ്പിക്കാൻ ആർക്കും കഴിയില്ല.

ചോദ്യം- ഈ പ്രായത്തിലും ഫിറ്റ്നസ് നിലനിർത്തുന്നത് എങ്ങനെ?

ഉത്തരം- ഞാൻ സ്ഥിരമായി വർക്കൗട്ടുകൾ ചെയ്യാറുണ്ട്. ഒരു തരത്തിലുള്ള ലഹരിയും എടുക്കുന്നില്ല. ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ ആവിയിൽ വേവിച്ച ഇഡ്ഡലി എനിക്ക് വളരെ ഇഷ്ടമാണ് കാരണം ഇത് വളരെ സുരക്ഷിതമായ ഭക്ഷണമാണ്.

ചോദ്യം- നിങ്ങൾ ഇപ്പോഴും സിനിമയിലെ ആകർഷണ കേന്ദ്രമായി തുടരുന്നു, ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? സോഷ്യൽ മീഡിയയിൽ നിങ്ങൾ എത്രത്തോളം സജീവമാണ്?

ഉത്തരം- ഒരാൾ എപ്പോഴും പ്രായത്തിനനുസരിച്ച് പ്രവർത്തിക്കണം, ഇപ്പോൾ എനിക്ക് വരുൺ ധവന്‍റെ വേഷം ചെയ്യാൻ കഴിയില്ല. എന്‍റെ പ്രായത്തിലുള്ള വേഷമാണ് ഞാൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ എന്‍റെ കഥാപാത്രം എല്ലാവർക്കും ഇഷ്ടമാണ്.

ഞാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല, പക്ഷേ എനിക്ക് മെസ്സേജുകൾ അയക്കുന്ന ചെറുപ്പക്കാർ ഉണ്ട്. എനിക്ക് കൂടുതൽ യുവ അനുയായികൾ ഉള്ളതിന്‍റെ കാരണം എന്‍റെ വേഷമാണ്, അത് യുവാക്കളെയും ആകർഷിക്കുന്നു. വെൽക്കം എന്ന സിനിമയിൽ എന്‍റെ വേഷം പെയിന്‍റിംഗുകൾ നിർമ്മിക്കുന്ന മജ്നു ഭായി ആയിരുന്നു. സംവിധായകൻ അനീസ് ബസ്‌മി ഈ ചിത്രം പ്ലാൻ ചെയ്തപ്പോൾ എന്‍റെ ഈ വേഷം ഇത്രയധികം ജനപ്രിയമാകുമെന്ന് അറിഞ്ഞിരുന്നില്ല. എന്‍റെ ഈ കഥാപാത്രം യുവാക്കൾക്ക് ഏറെ ഇഷ്ടപ്പെടും. ചില സംവിധായകരുടെ കഥകൾ ഞാൻ വായിക്കാറില്ല കാരണം അവർക്ക് എന്‍റെ പരീക്ഷണം അറിയാം. സിനിമ നന്നായി എടുക്കണം, വിജയിച്ചാലും ഇല്ലെങ്കിലും അത് പൂർണമായും പരീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. .

ചോദ്യം- വിവാദങ്ങളെ എങ്ങനെ എടുക്കുന്നു, സ്വയം എന്താണ് വിശദീകരിക്കുന്നത്?

ഉത്തരം- ഞാൻ വിവാദം ശ്രദ്ധിക്കാറില്ല എന്‍റെ വാക്കുകൾ ശരിയായി എഴുതിയ ലേഖനങ്ങൾ ഞാൻ വായിച്ചു. വിമർശകർ പറയുന്നത് ശരിയാണ് കാരണം ഇതിലൂടെ എനിക്ക് സ്വയം മെച്ചപ്പെടുത്താൻ കഴിയും. പക്ഷേ എന്‍റെ വീട്ടിൽ ധാരാളം നല്ല വിമർശകർ ഉണ്ട് ഞാൻ തീർച്ചയായും അവരെ ശ്രദ്ധിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...