അഭിനയ കലയിൽ സ്വന്തമായ ശൈലിയും സൂക്ഷ്മതയും പുലർത്തുന്ന നടിയാണ് ജാൻവി കപൂർ. ബോളിവുഡിലെ ഇതിഹാസ നായികയായിരുന്ന ശ്രീദേവിയുടെ മാനറസിങ്ങളിൽ നിന്നും വേറിട്ട അഭിനയ ശൈലി പിന്തുടരാൻ ശ്രമിക്കുന്ന നടിയാണ് ജാൻവി. താരത്തിന്‍റെ അണിയറയിൽ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളാണ് മിലിയും ബവാലും.
View this post on Instagram
ആദ്യ ചിത്രം ധഡക് വാണിജ്യപരമായി വിജയിച്ചുവെങ്കിലും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. മാധ്യമ ശ്രദ്ധയിൽ നിന്നും എപ്പോഴും ഒഴിഞ്ഞ് മാറി നിൽക്കാൻ ആഗ്രഹിക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അനാവശ്യങ്ങളായ ബഹളങ്ങളിൽപ്പെടാതെ താരം തന്‍റേതായ ഇടങ്ങളിൽ തന്‍റേതായ ജോലികളിൽ മുഴുകി. ജിമ്മും വർക്കൗട്ടുമൊക്കെ ഇഷ്ടപ്പെടുന്ന താരത്തിന് യാത്ര ചെയ്യാനും ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് താരം അധികവും പങ്കുവയ്ക്കുന്നത്.
View this post on Instagram
സ്വന്തം കരിയറിൽ നിലയുറപ്പിച്ച്
എണ്ണപ്പെട്ട ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ളുവെങ്കിലും സിനിമരംഗത്ത് തന്‍റേതായ ഒരിടം കണ്ടെത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറി, മിലി എന്നീ സൗത്ത് റീമേക്കുകളിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന താരം രണ്ട് ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ അഭിനയിക്കാൻ ഇഷ്ടപ്പെടുന്ന താരം അതിനുള്ള കാത്തിരിപ്പിലാണ്.
View this post on Instagram
റീമേക്കുകൾക്ക് അതിന്‍റേതായ പോസിറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന താരം ഒരു കാര്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വളരെ സത്യസന്ധമായ രീതിയിലുള്ള നല്ല കാമ്പുള്ള സിനിമകൾ ജനങ്ങൾ അത് അംഗീകരിക്കുക തന്നെ ചെയ്യുമെന്നതാണത്.
സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾ
View this post on Instagram
ഗുൻജൻ സക്സേന, റൂഹി, മിലി, ഗുഡ് ലക്ക് ജെക്കി എന്നിവയൊക്കെ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണെന്നതാണ് ജാൻവിയെ സംബന്ധിച്ച് മറ്റൊരു കൗതുകം. അത്തരത്തിലുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന തിൽ ബോധപൂർവ്വമായ ശ്രമമുണ്ടായിട്ടില്ലെങ്കിലും അത്തരം കഥാപാത്രങ്ങൾ താരത്തെ ആവേശം കൊള്ളിക്കാറുണ്ട്. എന്തെങ്കിലും പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്താറുണ്ടെങ്കിലും പ്രതീക്ഷയ്ക്കപ്പുറമായ ചില കഥാപാത്രങ്ങാണ് ജാൻവി അവതരിപ്പിക്കുന്നത്.
ക്ലാസിക്കൽ നൃത്തം
View this post on Instagram
ക്ലാസിക്കൽ നർത്തകി കൂടിയാണ് ജാൻവി. നൃത്തത്തെ സ്നേഹിക്കുന്ന താരം നൃത്ത ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. തിരക്കൊഴിഞ്ഞ ഇടവേളകളിലാണ് നൃത്ത പരിശീലനം. ഒരു കലാകാരിയെന്ന നിലയിൽ എന്തെങ്കിലും പരിശീലിക്കുകയെന്നത് തന്നെ സംബന്ധിച്ച് ഹൃദയസ്പർശിയായ ഒന്നാണെന്ന് താരം വിലയിരുത്തുന്നു. നൃത്തത്തെ ഒരുപാട് സ്നേഹിക്കുന്ന ജാൻവിയ്ക്ക് അതിന്‍റെ ടൈമിംഗും താളവും തന്‍റെ ആക്ടിംഗ് കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. അഭിനയ തലത്തിൽ തന്നെ കൂടുതൽ എക്സ്പെസ് ചെയ്‌തു കാണിക്കാനും ശരീരത്തെ നിയന്ത്രിക്കാനും നൃത്തം പഠിപ്പിക്കുന്നുണ്ടെന്ന് താരം വിശ്വസിക്കുന്നു.