ഹോളിവുഡിലും ബോളിവുഡിലും തന്‍റേതായ ഇടം നേടിയ നടൻ അനിൽ കപൂർ സിനിമയുടെ എല്ലാ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പുതിയ വേഷങ്ങൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. കോമഡി ആയാലും ഗൗരവമായാലും എല്ലാ ശൈലിയും അദ്ദേഹത്തിന് യോജിക്കുന്നു. തന്‍റെ പ്രായത്തിനനുസരിച്ച് ശരിയായ സിനിമയും കഥാപാത്രവും തിരഞ്ഞെടുക്കുന്നു ഇതാണ് ജോലിയിൽ നിന്ന് ഇടവേള എടുക്കാത്തതിന് കാരണം. പ്രസന്നവും വിനയാന്വിതവുമായ സ്വഭാവമുള്ള അനിൽ കപൂർ നെഗറ്റീവ് കാര്യങ്ങളിൽ നിന്ന് സ്വയം അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്നു.

സന്തോഷവാനായിരിക്കുക, സമ്മർദ്ദം അടുത്ത് വരാൻ അനുവദിക്കാതിരിക്കുക എന്നിവയാണ് അദ്ദേഹത്തിന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യം. ജീവിതം ഒന്നേയുള്ളു. അതിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നും അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു.

ധർമ്മ പ്രൊഡക്ഷൻസുമായി ചേർന്ന് 'ജഗ് ജഗ് ജിയോ' എന്ന ചിത്രത്തിലാണ് അനിൽ കപൂർ ആദ്യമായി അച്ഛന്‍റെ വേഷം ചെയ്യുന്നത്. കൊവിഡ് കാരണം ഈ ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല അതിനാൽ എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്.

ഇത് മാത്രമല്ല, ഒരു നല്ല നടൻ എന്നതിലുപരി സോനം കപൂർ, ഹർഷവർദ്ധൻ കപൂർ, റിയ കപൂർ എന്നിവരുടെ പിതാവും കൂടിയാണ്. അദ്ദേഹം മക്കളെ സുഹൃത്തുക്കളെപ്പോലെ വളർത്തി, ഭാര്യ സുനിത കപൂർ അദ്ദേഹത്തെ എല്ലായ്‌പോഴും പിന്തുണച്ചു. അതുകൊണ്ടാണ് അദ്ദേഹം സത്യസന്ധതയോടെ പ്രവർത്തിച്ചത്. അച്ഛൻ എന്ന നിലയിൽ അനിൽ കപൂറിന്‍റെ ചിന്തകൾ മനസിലാക്കാം.

ചോദ്യം - പുതിയ സിനിമ അച്ഛൻ-മകൻ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ എങ്ങനെയുള്ള അച്ഛനാണ്?

ഉത്തരം- സിനിമയും യഥാർത്ഥ ജീവിതവും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാണ്. (ചിരിക്കുന്നു) മനസ്സിലാക്കാൻ യഥാർത്ഥ അച്ഛൻ വീട്ടിൽ വരണം. ഞാനൊരിക്കലും കർക്കശക്കാരനല്ല. സ്‌നേഹം കൊണ്ട് എന്തും ചെയ്യാൻ കഴിയും. അതേ സമയം ക്ഷമയും ആവശ്യമാണ്. കർശനമായി നിലകൊണ്ടാൽ ഒരിക്കലും ഒരു കുട്ടി നല്ലവനാകാണമെന്ന് നിർബന്ധമില്ല. ഇന്നത്തെ കുട്ടികൾക്ക് എല്ലാം അറിയാം. അക്കാര്യം മാതാപിതാക്കൾ മനസ്സിലാക്കുകയും ചില നിർദ്ദേശങ്ങൾ നൽകുകയും വേണം. കുട്ടികൾക്ക് അവരുടെ താല്പര്യം തിരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യവും നൽകണം.

ചോദ്യം - ഭാര്യ സുനിത കപൂറുമായുള്ള ബന്ധം വിജയകരമായിരുന്നു, ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം- ഏത് ബന്ധത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. അപ്പോൾ ഒരാൾക്ക് മറുവശത്ത് നിന്ന് ആ വ്യക്തിയെ കാണാൻ കഴിയും. എല്ലാ മനുഷ്യർക്കും തെറ്റുകൾ സംഭവിക്കുന്നു. അത് അംഗീകരിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യം.

ചോദ്യം - വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ സിനിമ റിലീസിനൊരുങ്ങുമ്പോൾ പഴയതുപോലെയുള്ള ആവേശം നിങ്ങൾക്കുണ്ടോ?

ഉത്തരം- ഉണ്ട്.അത് സിനിമയുടെ ഘടനയെ ആശ്രയിച്ചിരിക്കുന്നു, സിനിമയുടെ കഥ എന്താണ്, ആരാണ് സംവിധായകൻ ഇതിനെ ഒക്കെ ആശ്രയിച്ചിരിക്കുന്നു.

ചോദ്യം - നടി നീതു കപൂറിനൊപ്പം ഉള്ള സിനിമ അനുഭവം?

ഉത്തരം- നീതു എന്‍റെ കുടുംബത്തിലെ അംഗമാണ് ആദ്യമായി ഞാൻ അവളോടൊപ്പം ഒരു സിനിമയിൽ പ്രവർത്തിക്കുകയാണ്. അവരോടൊപ്പം ജോലി ചെയ്യുന്നത് സുഖകരമായിരുന്നു. അഭിനയത്തിന് പുറമെ അവൾക്ക് നൃത്തവും അറിയാം. അവൾ ഋഷി കപൂറുമായി ഡേറ്റിംഗ് നടത്തുമ്പോൾ മുതൽ എനിക്ക് നീതുവിനെ അറിയാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...