പ്രോബ്ളം ഫ്രീ ചർമ്മം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ ചില സമയത്ത് ഓയിലി ചർമ്മം കൊണ്ട് പ്രശ്നമുണ്ടാകുമ്പോൾ മറ്റ് ചിലപ്പോൾ ചർമ്മത്തിൽ അക്നെ പ്രോബ്ളമുണ്ടാകുന്നു. ഇത് ചർമ്മത്തിന്‍റെ സൗന്ദര്യത്തിനും തിളക്കത്തിനും മങ്ങലേൽപ്പിക്കുന്നു. ഏത് കാലാവസ്‌ഥയിലും ഇത് സംഭവിക്കാം. എന്നാൽ വേനൽക്കാലത്ത് ഓയിലി സ്കിൻ, മുഖക്കുരു പ്രശ്നം കൂടുതലായി കണ്ടുവരാം. വേനൽക്കാലത്ത് സെബേഷ്യസ് ഗ്രന്ഥി ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാൻ കൂടുതൽ സേബം ഉത്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം.
എന്ത് കാരണത്താലാണ് ഓയിലി- കോമ്പിനേഷൻ സ്കിൻ
ഓയിലി സ്കിൻ എന്നുള്ളത് ഇന്ന് സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്. ഓയിലി സ്കിന്നിൽ ലിപിഡിന്‍റെ നില, വെള്ളം, കൊഴുപ്പിന്‍റെ അളവ് എന്നിവ കൂടിയിരിക്കും. സെബേഷ്യസ് ഗ്രന്ഥികൾ ആവശ്യത്തിലധികമായി സേബം ഉത്പാദിപ്പിക്കാൻ തുടങ്ങുന്നതോടെ മുഖക്കുരു, ബ്രേക്ക് ഔട്സ്, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയ പല പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങും. ബ്രേക്ക് ഔട്സ് മൂലം സീബം മൃതചർമ്മത്തിനൊപ്പം ചേർന്ന് സുഷിരങ്ങളെ ബ്ലോക്ക് ചെയ്യും. ഇത് ചർമ്മത്തിന്‍റെ സ്‌ഥിതി മോശമാക്കുന്നു. കോമ്പിനേഷൻ സ്കിന്നിൽ ടീ സോൺ, ഫോർഹെഡ്, നോസ്, ചിൻ എന്നിവിടങ്ങളിൽ ഓയിൽ ഗ്ലാൻഡ്സ് ഓവറാക്ടീവ് ആയിരിക്കും.
- ഓയിലി സ്കിന്നിനുള്ള ഒരു കാരണം പാരമ്പര്യമാണ്. ഇക്കാരണം കൊണ്ട് സെബേഷ്യസ് ഗ്രന്ഥികൾ ഓവറാക്ടീവാകുകയും എപ്പോഴും കൂടുതൽ സീബം ഉത്പാദിപ്പിക്കുകയും ചെയ്യും.
- ഹൈപ്പർ കെരാറ്റിനൈസേഷൻ, ബാക്ടീരിയൽ പ്രോലിഫിനേഷൻ എന്നിങ്ങനെ യൗവ്വന കാലത്ത് ഉണ്ടാകുന്ന ഹോർമോണൽ ആക്ടിവിറ്റിയുടെ ഫലമായി സീബം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇക്കാരണം കൊണ്ട് ചർമ്മം കൂടുതൽ ഓയിലിയും തിളക്കമുള്ളതായും മാറും. ഒപ്പം ആരോഗ്യമുള്ള സീബത്തിന്‍റെ ആവരണം വേറെയുമുണ്ടാകും. അതിനാൽ ഇത് തടിച്ചതായി മാറുകയും തൽഫലമായി ഇതിന് ഫോളിക്കിളിന് പുറത്ത് കടക്കാൻ പ്രയാസമുണ്ടാവുകയും ചെയ്യും.
- സ്കിൻ സെൽസ് അതിവേഗം വർദ്ധിച്ച് പോഴ്സിനെ ക്ലോഗ് ചെയ്ത് സീബം പുറന്തള്ളപ്പെടുന്ന സ്‌ഥിതി വിശേഷമാണ് ഹൈപ്പർ കെരാറ്റിനൈസേഷൻ. ഇക്കാരണം കൊണ്ട് സമീപത്തെ ചർമ്മത്തിൽ പിഗ്മെന്‍റ് കാണപ്പെടും.
- അക്നെ ബാക്ടീരിയ പെരുകുന്നതിന് സീബം പോഷകമായി പ്രവർത്തിക്കും. അതിനാൽ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കപ്പെടും. ഈ അവസ്ഥയിൽ പോഴ്സ് ചുരുങ്ങി പോവുകയില്ല. ഇതിനെ ഒരു പരിധി വരെ തടയാം.
പലപ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ പല സ്കിൻ കെയർ ഉത്പന്നങ്ങളും ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇത് ചർമ്മത്തെ കൂടുതൽ ഓയിലിയാക്കാറുണ്ട്. മുഖക്കുരു അടക്കം ധാരാളം ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് വഴിവയ്ക്കും. ഇത്തരം ചർമ്മത്തിന് ലൈറ്റ് വെയ്റ്റ് മോയിസ്ച്ച്റൈസർ, ജെൽ ബേസ്ഡ് ക്ലൻസറുകൾ ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ്.
എന്താണ് ഏറ്റവും ആവശ്യം
വെയിലത്ത് പോകുന്നത് കുറയ്ക്കുക: ഹാനികാരകങ്ങളായ സൂര്യരശ്മികൾ യഥാർത്ഥത്തിൽ ചർമ്മത്തെ ഡ്രൈയാകുകയാണ് ചെയ്യുക. എന്തിനേറെ ഓയിലി ചർമ്മത്തിനു വരെ മോയിസ്ച്ചർ ആവശ്യമായി വരാം. ഇക്കാരണം കൊണ്ട് ഫാറ്റ് ഗ്രന്ഥികൾ കൂടുതൽ ആക്ടീവാകും. സീബം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിനൊപ്പം സ്കിൻ ബ്ലമിഷസിന് കാരണമാവുകയും ചെയ്യും. ഒപ്പം സ്കിൻ ഡ്രൈയാകുന്നതു കൊണ്ട് പ്രകൃതിദത്തമായ രീതിയിൽ മൃതചർമ്മം പുറന്തള്ളപ്പെടാതെ വരും.
റെഗുലർ ട്രീറ്റ്മെന്‍റ്: റെഗുലർ ട്രീറ്റ്മെന്‍റിനൊപ്പം പ്രത്യേക പരിചരണം നൽകിയാൽ മാത്രമേ ചർമ്മത്തിൽ വേണ്ട ഗുണങ്ങൾ കണ്ടു തുടങ്ങൂ. ഡേ ആന്‍റ് നൈറ്റ് ക്ലൻസിംഗ് റൂട്ടിൻ ഫോളോ ചെയ്യുന്നതിനൊപ്പം മെഡിക്കേഷൻ എടുക്കുകയും വേണം. ഇങ്ങനെ ചെയ്താൽ 5-6 ആഴ്ചയ്ക്കുള്ളിൽ റിസൽറ്റ് കണ്ടു തുടങ്ങും.
മുഖക്കുരു സ്പർശിക്കരുത്: മുഖക്കുരുവിനൊപ്പം വേദനയും ഉണ്ടാകുന്നത് സ്‌ഥിതിഗതിയെ വഷളാക്കും. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടെങ്കിൽ മുഖക്കുരുവിനെ സ്പർശിക്കരുത്.
ക്ലൻസിംഗ് ഈസ് മസ്റ്റ്- ബയോഡർമ്മ സേബിയം ഫേസ് വാഷ്: കോമ്പിനേഷൻ സ്കിൻ, ഓയിലി സ്കിൻ, മുഖക്കുരു ഉള്ള ചർമ്മം എന്നിവയ്ക്ക് ക്ലൻസിംഗ് വളരെ പ്രധാനമാണ്. ശരിയായ ക്ലൻസറും ഉപയോഗിക്കേണ്ടത് മുഖ്യമാണ്. അതിനാൽ ബയോഡർമ്മയുടെ സേബിയം ഫേസ് വാഷ് ഉപയോഗിക്കാം. ഇത് ജെന്‍റിൽ ക്ലൻസറിന്‍റെ ജോലി നിർവഹിക്കുന്നതിനൊപ്പം മുഖത്തെ അഴുക്കിനെ റിമൂവ് ചെയ്യും. ഒപ്പം സീബം ഉത്പാദനത്തെ തടയുകയും ചെയ്യും. പോഴ്സ് ക്ലോഗ് ആകുന്നത് തടയും. ഇത്തരത്തിൽ ചർമ്മം ക്രമേണ പ്രോബ്ളം ഫ്രീയാകുന്നു.
ഇതിലുള്ള സിങ്ക് സൾഫേറ്റ്, കോപ്പർ സൾഫേറ്റ് എപിഡർമ്മിസിനെ ക്ലീൻ ചെയ്യുകയും സീബം ഉത്പാദനത്തെ കുറയ്ക്കുകയും പാടുകളെ നിശേഷമകറ്റുകയും ചെയ്യും. ഒപ്പം ഇതിന്‍റെ സോപ്പ് ഫ്രീ ഫോർമുല സ്കിന്നിന്‍റെ പിഎച്ച് ലെവലിനെ ബാലൻസ് ചെയ്‌ത് നിർത്തുന്നു. എങ്കിൽ ഇനി ഓയിൽ ആന്‍റ് അക്നെ സ്കിന്നിന് ഗുഡ്ബൈ പറയാം.