ഏറ്റവും ആരോഗ്യകരമായ പാചക എണ്ണ ഏതാണ്? നിങ്ങൾ ഈ ചോദ്യം ഒരുപാട് തവണ കേൾക്കുകയോ സ്വയം ചോദിക്കുകയോ ചെയ്തിട്ടുണ്ടാകും. ഇപ്പോളാകട്ടെ ഇന്‍റർനെറ്റിൽ ധാരാളം വിവരങ്ങൾ ലഭ്യമാണ്. അതിനാൽ തന്നെ ആരോഗ്യകരമായ എണ്ണ ഏതെന്നു കണ്ടെത്തുന്നതിൽ അൽപ്പം ആശയക്കുഴപ്പമുണ്ടാകാം. കുടുംബത്തിന്‍റെ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തുന്ന വ്യക്തി ആണോ നിങ്ങൾ? എങ്കിൽ ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കാൻ എണ്ണയുടെ ആരോഗ്യ വശങ്ങളും പാചക ഗുണങ്ങളും ആണ് പരിഗണിക്കേണ്ടത്. ഒപ്പം നാം പാചകം ചെയ്യാൻ ഉദ്ദേശിക്കുന്ന ഭക്ഷണവും വളരെ പ്രധാനമാണ്. ഇപ്പോൾ പാചക എണ്ണയ്ക്ക് ധാരാളം ഓപ്ഷനുകൾ ലഭ്യമാണ് ഏതൊക്കെ എണ്ണകളാണ് ആരോഗ്യകരമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാൻ പറ്റും?

“ഏതെങ്കിലും എണ്ണ മതിയല്ലോ എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി.. ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്, കാരണം പാചക എണ്ണ നിങ്ങളുടെ ആരോഗ്യത്തിലും ശരീര ഭാരത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.”

ന്യൂട്രിഷനിസ്റ്റ് ആയ പ്രിയ റായ് പറയുന്നു ഇന്ത്യൻ ഭക്ഷണത്തിൽ പൊതുവെ വറുത്തത് പൊരിച്ചത് എല്ലാം കൂടുതലാണ്. പഴംപൊരിയും പരിപ്പുവടയും മെഴുക്കു പുരട്ടിയും മീൻ വറുത്തതും ഒക്കെ ഇല്ലെങ്കിൽ ഭക്ഷണം അപൂർണമാണല്ലോ നമുക്ക്. അത് കൊണ്ട് തന്നെ നമ്മുടെ ഭക്ഷണത്തിന്‍റെ ഗുണം പാചക എണ്ണയുടെ ഗുണത്തെയും സ്മോക്ക് പോയിന്‍റ് അല്ലെങ്കിൽ ആ എണ്ണയുടെ താപനിലയെയും ആശ്രയിച്ചിരിക്കുന്നു.

“വറുക്കാനും പൊരിക്കാനും ഉള്ള മീഡിയം ആയിട്ടാണല്ലോ നാം എല്ലാ എണ്ണകളും ഉപയോഗിക്കുന്നത്.

ഏറ്റവും ഉയർന്ന സ്മോക്ക് പോയിന്‍റ് ഉള്ള എണ്ണയാണ് കേരള സ്റ്റൈൽ പാചകത്തിനു ഏറ്റവും ഉത്തമം. എണ്ണ കത്താൻ തുടങ്ങുന്നതോ പുക പുറന്തള്ളാൻ തുടങ്ങുന്നതോ ആയ താപനിലയാണ് സ്മോക്കിങ് പോയിന്‍റ് സ്മോക്കിംഗ് പോയിന്‍റ് കുറഞ്ഞ എണ്ണ ഗ്രില്ലിംഗിനോ വറുക്കാനോ അനുയോജ്യമല്ല. സ്‌മോക്ക് പോയിന്‍റ് കുറഞ്ഞ എണ്ണ ഉപയോഗിക്കുമ്പോൾ അത് വിഘടിച്ചു കാർബൊൻ ആയി മാറാം. അത് ശരീരത്തിണ് നല്ലതല്ല ചില എണ്ണകൾ സാലഡ് പോലെ തണുത്ത ഊഷ്മാവിലെ ഭക്ഷണത്തിൽ മാത്രമേ ഉപയോഗിക്കാൻ അനുയോജ്യമാകൂ.

ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പേർ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ കളിലൊന്നായി തവിടിൽ നിന്നു ഉൽപാദിപ്പിക്കുന്ന റൈസ് ബ്രാൻ ഓയിൽ മാറിയതിന്‍റെ കാരണവും മറ്റൊന്നല്ല. അതിന്‍റെ ഉയർന്ന സ്‌മോക്കിംഗ് പോയിന്‍റും ഡീപ് ഫ്രയിംഗ് ഗുണങ്ങളും തന്നെ ആണ്.. 254°C അഥവാ 490°F ആണ് റൈസ് ബ്രാൻ ഓയിലിന്‍റെ സ്മോക്കിംഗ് പോയിന്‍റ്. .മലയാളികൾ വ്യാപകമായി ഉപയോഗിച്ച് വരുന്ന വെളിച്ചെണ്ണയുടെ സ്‌മോക്ക് പോയിന 177°C ആണ്..” 35 വർഷമായി റൈസ് മിൽ വ്യവസായ രംഗത്തുള്ള പവിഴം റൈസ് എംഡി എൻ പി ആന്‍റണി തന്‍റെ അനുഭവം പങ്കു വെയ്ച്ചു.

cooking oil

ഒരു പാചക എണ്ണയെ ആരോഗ്യകരമായത് എന്ന് വിശേഷിപ്പിക്കണമെങ്കിൽ ഈ ഒരു ഗുണം പ്രധാനമാണെങ്കിലും അത് മാത്രം കൊണ്ടൊന്നും തൃപ്തിപ്പെടുന്നവരല്ല ആരോഗ്യത്തിൽ ബദ്ധ ശ്രദ്ധ ഉള്ള ആളുകൾ. ഒലിവ് ഓയിലും, സൺഫ്ലവർ ഓയിലും വെളിച്ചെണ്ണയുമൊക്കെ അതിന്‍റെതായ സവിശേഷതകൾ എടുത്തു കാട്ടുമ്പോഴും റൈസ് ബ്രാൻ ഓയിൽ അഥവാ തവിടെണ്ണയെ മികച്ച പാചക എണ്ണ ആയി പരിഗണിക്കാൻ ഉള്ള കാരണങ്ങൾ ഇതാ ഇതൊക്കെ ആണ്.

  1. റൈസ് ബ്രാൻ ഓയിലിൽ ആരോഗ്യകരമായ കൊഴുപ്പുകളും മറ്റ് പലതരം പോഷകങ്ങളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, ടോകോട്രിയനോൾ, ഓറിസാനോൾ എന്നിവ അടക്കം നിരവധി ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ്.
  2. റൈസ് ബ്രാൻ ഓയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും അത് വഴി പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു
  3.  റൈസ് ബ്രാൻ ഓയിൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. ഇതിൽ അടങ്ങിയ ഒറിസനോൾ ഘടകം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതായത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ ഗണ്യമായി കുറയ്ക്കുകയും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
  4. ആന്‍റി ഓക്‌സിഡന്‍റുകളുടെ സാന്നിധ്യം കോശങ്ങളെ നാശത്തിൽ നിന്നു സംരക്ഷിക്കുന്നു. ഇതിന് ധാരാളം ആന്‍റി കാൻസർ – ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
  5. വായ് നാറ്റത്തെ ചെറുക്കാൻ മൗത്ത് വാഷ് പോലെ വായിൽ റൈസ് ബ്രാൻ എണ്ണ കുലുക്കുഴിഞ്ഞാൽ വായനാറ്റം കുറയും.
  6. റൈസ് ബ്രാൻ ഓയിൽ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും.
  7. റൈസ് ബ്രാൻ ഓയിലിലെ ആന്‍റിഓക്‌സിഡന്‍റുകൾ ചർമ്മത്തിന്‍റെ ആരോഗ്യത്തെ സഹായിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നു
  8. ഉയർന്ന സ്മോക്കിംഗ് പോയിന്‍റ് ഉള്ളതിനാൽ ഡീപ് ഫ്രൈ ചെയ്യുമ്പോൾ ഭക്ഷണത്തിന്‍റെ ഗുണം നഷ്‍ടപ്പെടാതെ സംരക്ഷിക്കുന്നു.

എന്തിനു മടിക്കണം?

നെല്ലിൽ നിന്നു ഉണ്ടാക്കുന്ന അരിയുടെ തവിടിൽ എണ്ണ ഉണ്ടോ എന്ന് പോലും പല ആളുകൾക്കും അറിയില്ല. അറിയാവുന്നവർ പോലും ചിന്തിക്കുന്നത് ഇത്രയേറെ ഓയിൽ അതിൽ നിന്നു കിട്ടുമോ എന്നാണ്. എന്നാൽ മനസിലാക്കുക കേരളത്തിൽ പ്രതി വർഷം ഒന്നര ലക്ഷം ടൺ മട്ട അരി ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിന് പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ടൺ കണക്കിന് നെല്ല് എത്തുന്നു. പ്രധാനമായും മട്ട അരിയുടെ തവിടിൽ നിന്നാണ് ഗുണമേന്മ ഉള്ള റൈസ് ബ്രാൻ ഓയിൽ ഉണ്ടാക്കുന്നത്.” എൻ പി ആന്‍റണി പറയുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ്‌ ഉൾപ്പെടെ .ഏറ്റവും നല്ല പോഷക ഘടകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും നിറഞ്ഞ ചുവന്ന അരിയുടെ തവിടിൽ 30% ഓയിൽ ഉണ്ട്. ഈ ഓയിൽ ആണ് തവിടെണ്ണ അഥവാ റൈസ് ബ്രാൻ ഓയിൽ. ആയി നമുക്ക് മുന്നിൽ എത്തുന്നത്. ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ശക്തിയുള്ള ന്യൂട്രിയന്‍റുകൾ എവിടെ കിട്ടും എന്ന് ആശങ്ക ഉള്ളവരാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും യോജിച്ച ഓപ്ഷൻ ആണ് റൈസ് ബ്രാൻ ഓയിൽ.. അപ്പോൾ റെഡി അല്ലേ. ഇനി യഥേഷ്ടം വറുക്കാനും പൊരിക്കാനും കഴിക്കാനും തയ്യാറായിക്കോളു.. ഹൃദയം പിണങ്ങുകയേയില്ല .

और कहानियां पढ़ने के लिए क्लिक करें...