ഓരോ വധുവും സുന്ദരിയാണ്. വിവാഹവസ്ത്രത്തിൽ ഏറ്റവും സുന്ദരി ആകാൻ അവൾ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരു പെൺകുട്ടിയുടെ വിവാഹ സ്വപ്നത്തിന് സംഭാവന നൽകുന്നത് വളരെ ആവേശകരമാണെന്നാണ് പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ രാഹുൽ മിശ്രയുടെ കാഴ്ചപ്പാട്. രാഹുലിന്‍റെ ഭാര്യ ദിവ്യയും ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്നു. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയിച്ചു വിവാഹം കഴിച്ചു.
ഫാഷൻ എന്ന മാജിക്
രാഹുലിന്‍റെ അഭിപ്രായത്തിൽ, ഫാഷൻ ഒരു സൂപ്പർ മാന്ത്രിക ശക്തിയാണ്. അത് മോശം ദിവസത്തെ നല്ല ദിവസമാക്കി മാറ്റും. ഓരോ സീസണിലും എങ്ങനെ ജീവിക്കണം എന്ന് പറയുന്ന ഫാഷനെ ജീവിതം എന്നും വിളിക്കാം.
ഫാഷൻ രംഗത്തേക്ക് കടക്കാനുള്ള പ്രചോദനത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ പറയുന്നത്. തനിക്ക് കലയോട് കുട്ടിക്കാലം മുതൽ വലിയ താൽപ്പര്യമുണ്ടായിരുന്നു എന്നാണ്. പക്ഷേ ഡോക്ടറോ എഞ്ചിനീയറോ ആയി ഐഐടിയിൽ പോകണമെന്ന് പിതാവ് ആഗ്രഹിച്ചു. അതിനാൽ ഞാൻ സയൻസ് പഠിച്ചു. അതിനുശേഷം ഞാൻ NID അഹമ്മദാബാദിൽ ഡിസൈനറായി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ ഡിസൈൻ പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ എനിക്ക് അവിടെ പഠിപ്പിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മിലാനിൽ പോകാൻ സ്കോളർഷിപ്പ് ലഭിച്ചു.
2009- 10 വർഷത്തിൽ, ഞാൻ എന്‍റെ ബ്രാൻഡിൽ നിരവധി ഫാഷൻ ഷോകളിൽ പങ്കെടുക്കാൻ തുടങ്ങി. ഏകദേശം 4- 5 വർഷത്തിനുള്ളിൽ എനിക്കും അവാർഡ് ലഭിച്ചു. 2014ൽ എനിക്ക് ഗ്ലോബൽ അവാർഡ് കിട്ടി. ഇതിനുശേഷം പാരീസ് ഫാഷൻ വീക്ക്, ഇന്ത്യയുടെ ഫാഷൻ വീക്ക് തുടങ്ങിയവ പാരീസിൽ തുടർന്നു. അക്കാലത്ത് ഇന്ത്യയിലും വിദേശത്തുമുള്ള വലിയ ഡിസൈനർമാർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു, ബ്രാൻഡിന്‍റെ വളർച്ച വളരെ വേഗത്തിൽ സംഭവിച്ചു. എന്‍റെ ബ്രാൻഡ് വളരെ വേഗത്തിൽ സ്ഥാപിക്കാൻ എനിക്ക് അവസരം ലഭിച്ചു. വിപണി അടിസ്ഥാനത്തിലും ബിസിനസ് വളർച്ച വളരെ മികച്ചതായിരുന്നു. ഇപ്പോൾ എന്‍റെ ടീമിൽ ഒരുപാട് പേരുണ്ട്, ഏകദേശം 1000.
ഡിസൈനിംഗ് മാത്രമല്ല, ഫോട്ടോഗ്രാഫി, ഫിലിം മേക്കിംഗ്, ഫർണിച്ചർ നിർമ്മാണം, ഇന്‍റീരിയർ തുടങ്ങി എല്ലാവരും ഇഷ്ടപ്പെടുന്ന കലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യാൻ രാഹുലിന് താൽപ്പര്യമുണ്ട്, ഫാഷൻ അപ്ഡേറ്റ് ചെയ്യുന്നതിനെക്കുറിച്ച് രാഹുൽ മിശ്ര പറയുന്നത് ഇങ്ങനെ. “ചിലപ്പോൾ പൂന്തോട്ടത്തിൽ ഇരിക്കുമ്പോൾ പോലും മികച്ച ആശയം വരാറുണ്ട്. ആശയങ്ങൾ നടപ്പിലാക്കാൻ സമയമെടുക്കുമെന്ന് മാത്രം. എന്‍റെ ഡിസൈൻ വസ്ത്രങ്ങൾക്ക് ആവശ്യക്കാർ വളരെ കൂടുതലാണ്. ക്രിയേറ്റീവ് ചിന്തയ്‌ക്ക് പുറമേ, ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നമ്മുട വസ്ത്രങ്ങൾ ഒന്നാം സ്ഥാനത്തെത്താൻ ഒരു നീണ്ട പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്, ഈ ജോലി ആരും ഒറ്റയ്‌ക്ക് ചെയ്യുന്നതല്ല.
View this post on Instagram
സസ്‌റ്റൈനബിൾ ഫാഷന്‍റെ ലോകം
ഫാഷൻ വ്യവസായത്തിൽ ഭൂരിഭാഗം പാഴ്‌വസ്തുക്കളും ഉപയോഗിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം വർദ്ധിപ്പിക്കുന്നില്ല അതിനാൽ എന്‍റെ ജോലി സസ്‌റ്റൈനബിൾ ഫാഷന്‍റെ ദിശയിലേക്കാണ് പോകുന്നത്. വസ്ത്രങ്ങൾ നിർമ്മിക്കുന്നത് പോലെ സാവകാശം പ്രവർത്തിക്കു അത് ഭൂമിക്ക് കൂടുതൽ പ്രയോജനകരമാണ്.
പുറത്ത് മാർക്കറ്റിൽ കിട്ടുന്ന വസ്ത്രങ്ങൾ 20 മുതൽ 25 മിനിറ്റ് വരെ ടൈലറിങ്ങിൽ ഉണ്ടാക്കുന്നവയാണ്. ഇത്രയും ഫാസ്റ്റ് ഫാഷൻ പ്ലാനറ്റിന് നല്ലതല്ല, അത് ആവശ്യത്തിലധികം ഇന്ന് നിർമ്മിക്കപ്പെടുന്നു. ഞാൻ സ്ലോ മീഡിയം വഴി വസ്ത്രങ്ങൾ ഉണ്ടാക്കുന്നു, അതിൽ എല്ലാ ജോലികളും കൈകൊണ്ട് ചെയ്യുന്നു. എനിക്ക് ഒരു വസ്ത്രം ഉണ്ടാക്കാൻ ഒരു മാസമെടുക്കും,, കാരണം കൈകൊണ്ട് എംബ്രോയ്ഡറികൾ ചെയ്യാൻ ധാരാളം സമയമെടുക്കും. 5 മീറ്റർ സിൽക്ക് ഉപയോഗിക്കാൻ എനിക്ക് ഒരു മാസമെടുക്കും, കാരണം അതിൽ വ്യത്യസ്ത തരം എംബ്രോയ്ഡറി ഉണ്ട്, പ്രകൃതിയിൽ നിന്നെടുത്ത വിഭവം വീണ്ടും ഉണ്ടാക്കാൻ പ്രകൃതിക്ക് സ്വയം ധാരാളം സമയം ലഭിക്കുന്നു. അതേസമയം യന്ത്രങ്ങളിൽ നിർമ്മിച്ച പട്ട് വളരെ വേഗത്തിൽ നിർമ്മിക്കപ്പെടുന്നു.
വിലയേറിയതും നല്ലതുമായ വസ്ത്രങ്ങൾ ആർക്കും എളുപ്പത്തിൽ വലിച്ചെറിയാൻ കഴിയില്ല. അതിനാൽ പാഴ് വസ്തുക്കൾ കുറയുന്നു. ഇതുകൂടാതെ, ഓർഡർ കിട്ടുമ്പോൾ മാത്രമാണ് ഞാൻ വസ്ത്രങ്ങൾ ഉണ്ടാക്കുന്നത്..
സ്നേഹത്തോടെ വാങ്ങിയ വസ്ത്രങ്ങൾ ആർക്കും വലിച്ചെറിയാൻ പറ്റില്ല. കഠിനാധ്വാനവും സ്നേഹവും കൊണ്ട് വാങ്ങുന്ന എന്തും ഒരു വ്യക്തി ശ്രദ്ധയോടെ സൂക്ഷിക്കുന്നുവെന്ന് ഡിസൈനർ പറയുന്നു. സുസ്ഥിരമായ ഉപഭോഗത്തിന്‍റെയും ഉൽപാദനത്തിന്‍റെയും സന്ദേശം പിന്തുടരുന്ന എന്തും സുസ്ഥിരമായിരിക്കും.
കലയും കലാകാരന്മാരും
നെയ്‌ത് പോലെ ഇത്തരത്തിൽ ഒരുപാട് കലകൾ ഉണ്ട്. അവ പലതും നശിച്ചു പോയിരിക്കുന്നു, അത് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ശരിയായ പ്രതിഫലം ലഭിച്ചില്ലെങ്കിൽ കരകൗശല തൊഴിലാളികൾക്ക് ജീവിതവും കലയും മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. കരകൗശല തൊഴിലാളികൾ പട്ടിണി കിടന്നാൽ ആ കരകൗശലത്തിന് ഒരു പ്രാധാന്യവുമില്ല.
കോവിഡും ഫാഷൻ ഷോയും
പാരീസിലെ ഷോയാണ് ഇനി നടക്കാൻ പോകുന്നത്. എന്നാൽ കൊവിഡ് കാരണം ഞാൻ പങ്കെടുക്കുന്നില്ല. മികച്ചതും വ്യത്യസ്‌തവുമായ പ്രവർത്തനരീതിയാണ് ഇനി കാണിക്കേണ്ടത്. കൊറോണ എല്ലാവരേയും ഏതെങ്കിലും തരത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് തടഞ്ഞു. എന്നാൽ ഫാഷൻ വ്യവസായത്തിൽ കൂടുതൽ വർക്ക്‌മാൻഷിപ്പ് ചെയ്യുന്ന ടീം നന്നായി പ്രവർത്തിക്കുന്നു. മെഷീൻ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉണ്ടാക്കുന്നവർ ഒരുപാട് കഷ്ടപ്പെട്ടു. ആവശ്യമില്ലാതെ സാധനങ്ങൾ വാങ്ങരുത് എന്ന് കൊറോണയ്ക്ക് ശേഷം എല്ലാവർക്കും മനസ്സിലായി. വിൻഡോ ഷോപ്പിംഗിൽ നേരിയ കുറവുണ്ട്. ഷോപ്പിംഗ് ബാഗുകൾ ആവശ്യമില്ലാതെ നിറയ്ക്കുന്ന പ്രവണത കുറഞ്ഞു.
സ്മാർട്ട് ബ്രൈഡ്
ഇത്തവണ ബ്രൈഡൽ ഡ്രെസ്സിൽ പാസ്റ്റൽ നിറമാണ് ട്രെൻഡ്. ഇന്നത്തെ വധു ശരിയായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ മിടുക്കിയാണ്, ചുവന്ന ലെഹംഗ അധികനാൾ ധരിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാം. അതിനാൽ, ദുപ്പട്ട, ബ്ലൗസ്, ലെഹങ്ക എന്നിവ പിന്നെയും ധരിക്കാനുള്ള ഓപ്ഷൻ ആദ്യം കാണുന്നു. പല ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ എന്‍റെ വസ്ത്രം ധരിച്ചിട്ടുണ്ട് എന്നാൽ ഞാൻ സിനിമയിൽ നിന്ന് അല്പം ദൂരം പാലിക്കുകയാണ്. കാരണം സംവിധായകനൊപ്പം സിനിമയിൽ പ്രവർത്തിക്കുമ്പോൾ സ്വന്തം സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് എനിക്ക് ആശങ്ക ഉണ്ട്.