നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന ക്രൂയിസിൽ മയക്കുമരുന്ന് വിരുന്നുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കേസിൽ അർബാസ് മർച്ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുൾപ്പെടെ 5 പ്രതികളാണ് ഇപ്പോൾ ഉള്ളത്. അവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ച വന്നതിന് ശേഷം റേവ് പാർട്ടിയെ കുറിച്ച് ആളുകൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് മോഡലുകളും സെലിബ്രിറ്റികളും മാത്രം നിശാപാർട്ടികളിൽ കുടുങ്ങുന്നത്, അതിൽ എന്താണ് സംഭവിക്കുന്നത്?

ദം മാരോ ദം…… ഈ ഗാനം ‘ഹരേ കൃഷ്ണ ഹരേ റാം’ എന്ന സിനിമയിലെ റേവ് പാർട്ടിയിൽ നിന്നാണ്. അതിൽ എല്ലാ യുവാക്കളും മയക്കുമരുന്ന് കഴിച്ചു ഉല്ലസിക്കുന്നതും നടൻ ദേവാനന്ദ് തന്‍റെ സഹോദരിയും നടിയുമായ സീനത്ത് അമനെ അവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതും കാണാം. യഥാർത്ഥത്തിൽ ഒരു റേവ് പാർട്ടിയിൽ ആളുകൾ എല്ലാം മറന്ന് വിനോദത്തിൽ മുഴുകുകയാണ് ചെയുന്നത്.

തുടക്കം

റേവ് പാർട്ടിയുടെ തുടക്കം 60 കളിൽ ആണ്. യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന പാർട്ടികൾ മദ്യം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ 80 കളിൽ അതിന്‍റെ രൂപം മാറാൻ തുടങ്ങി, അത് ഇപ്പോഴത്തെ റേവ് പാർട്ടിയുടെ രൂപമെടുത്തു. 90 കളുടെ തുടക്കത്തിൽ പല രാജ്യങ്ങളിലും റേവ് പാർട്ടികൾ നടക്കാൻ തുടങ്ങി. ‘റേവ്’ എന്ന പദം രാത്രി മുഴുവൻ നടക്കുന്ന ഒരു ഡാൻസ് പാർട്ടിയെ സൂചിപ്പിക്കുന്നു. ഡിജെ ഗാനം പ്ലേ ചെയ്യുമ്പോൾ ആളുകൾ സംഗീതത്തിന്‍റെ താളത്തിനൊത്ത് ആടുകയും പാടുകയും ചെയ്യുന്നു. അരണ്ട വെളിച്ചത്തിൽ അടച്ചിട്ട മുറികളിലാണ് ഈ പാർട്ടികൾ കൂടുതലും പ്രവർത്തിക്കുന്നത്. ഇത് സന്ദർശിക്കുന്ന കുറച്ച് ആളുകൾക്ക് മാത്രമേ അതിന്‍റെ വിവരങ്ങൾ അറിയൂ.

80 കളിലെ നൃത്ത വിരുന്നുകളിൽ നിന്നാണ് അവിടെ റേവ് പാർട്ടി ആരംഭിച്ചതെന്ന് യുഎസ് നിയമ വകുപ്പ് പറയുന്നു. ഡാൻസ് പാർട്ടി ക്രമേണ ഒരു റേവ് പാർട്ടിയായി മാറി. ഇതിൽ ഹോബികളും മയക്കുമരുന്നുകളും കൂടി ഉൾപെട്ടതോടെ റേവ് പാർട്ടികളുടെ ജനപ്രീതി വർദ്ധിച്ചു.

ഇന്ത്യയിൽ ഗോവയിൽ നിന്നാണ് റേവ് പാർട്ടി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ഹിമാചലിലെ കുളു, ബാംഗ്ലൂർ, പൂനെ, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പല നഗരങ്ങളിലും നിശാ പാർട്ടികൾ ആവേശകരമായി മാറിയിരിക്കുന്നു.

റേവ് പാർട്ടിയിൽ സംഭവിക്കുന്നത്

റേവ് പാർട്ടികളിൽ, നൃത്തം, തമാശ, മദ്യം, മയക്കുമരുന്ന് മുതലായവയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഈ പാർട്ടികൾ രാത്രി മുഴുവൻ നീണ്ടുനിൽക്കും. ഈ പാർട്ടികളിൽ പോകുന്ന ആളുകൾ ഭീമമായ പ്രവേശന ഫീസ് നൽകണം. ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുകയും യുവാക്കൾ അത് ആസ്വദിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. ഭക്ഷണപാനീയങ്ങൾ, മദ്യം, സിഗരറ്റ് മുതലായവ കൂടാതെ, കൊക്കെയ്ൻ, ഹാഷിഷ്, ചരസ്, എൽഎസ്ഡി തുടങ്ങിയ മയക്കു മരുന്നുകളും ഇവിടെ ലഭ്യമാണ്.

ചില റേവ് പാർട്ടികൾക്ക് ലൈംഗികതയ്ക്കായി ‘ചിൽ റൂമുകളും’ ഉണ്ട്. എൻസിബി ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, പാർട്ടി സർക്യൂട്ടിൽ നിന്നുള്ള തിരഞ്ഞെടുത്ത കുറച്ച് പേർക്ക് മാത്രമാണ് ഇതിന് അവസരം

ആര്യൻ ഖാൻ കേസിൽ ഉൾപ്പെട്ടവരിൽ മുൺമുൺ ധമേച്ചയുടെയും അർബാസ് മർച്ചന്‍റിന്‍റെയും പേരുകൾ ഉണ്ട്. ഈ രണ്ടുപേർക്കും ആര്യനുമായുള്ള ബന്ധം എന്താണ്?

39 വയസ്സുള്ള മുൺമുൺ ഒരു പ്രശസ്ത ഫാഷൻ മോഡലാണ്, മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുള്ളയാളാണ്. ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള മുൺമുണിന് ഒരു സഹോദരനുണ്ട്. മോഡലിന് ഇൻസ്റ്റാഗ്രാമിൽ ധാരാളം ആരാധകരുണ്ട്.

അർബാസ് ഒരു അഭിനേതാവാണ്.. ആര്യൻ ഖാനും സുഹാന ഖാനും പുറമെ, അദ്ദേഹം നിരവധി താരങ്ങളുടെ മക്കൾക്കിടയിൽ പ്രശസ്തനാണ്. അർബാസിന്‍റെ പിതാവ് അസ്ലം മുംബൈയിൽ അഭിഭാഷകനാണ്, കൂടാതെ ഫർണിചർ ബിസിനസും നടത്തുന്നു.. ആര്യൻ ഖാനും അർബാസ് മർച്ചന്‍റും സ്കൂൾ സുഹൃത്തുക്കളാണ്.

ഈ പാർട്ടികൾ വളരെ ചെലവേറിയതാണെന്നത് ശരിയാണ്, അതിനാൽ അതിലേക്ക് വരുന്നവരെല്ലാം പണമുള്ള വീടുകളിൽ നിന്ന് വരുന്നു. നടൻ ഷാരൂഖ് ഖാൻ തന്‍റെ മകനെ സിനിമയിൽ നിന്ന് അകറ്റി നിർത്തിയിരുന്നെങ്കിലും മോശം കൂട്ടുകെട്ടും മയക്കുമരുന്നും കാരണം ഇപ്പോൾ ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. നിരവധി ബോളിവുഡ് താരങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ പേരിൽ കുപ്രസിദ്ധരായി, അവരുടെ കരിയർ നശിച്ചു. ആര്യൻ ഖാൻ ഇപ്പോൾ സിനിമയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയായിരുന്നു..

ജയിലിൽ

ആര്യൻ ഖാന്‍റെ എൻസിബി കസ്റ്റഡി അവസാനിച്ചെങ്കിലും ആര്യൻ ഖാനെയും കൂട്ടു പ്രതികളെയും മുംബൈ ജയിലിലിൽ അടച്ചിരിക്കുകയാണ്. പക്ഷേ എല്ലാ പ്രതികളെയും കാണാൻ കുടുംബാംഗങ്ങളെ അനുവദിച്ചിട്ടുണ്ട്. ഗൗരി ഖാൻ മകൻ ആര്യനെ കാണാൻ എൻസിബി ഓഫീസിലെത്തിയിരുന്നു.

നിശാപാർട്ടികൾ അപകടകരം

മയക്കുമരുന്ന് ബിസിനസ്സ് ലോകമെമ്പാടുമുള്ളതാണ്, അതിൽ കുടുങ്ങിക്കിടക്കുന്നതിൽ ഭൂരിഭാഗവും യുവാക്കളാണ്. ബോളിവുഡ് മാത്രമല്ല, രാജ്യത്തെ മിക്ക മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലും, പ്രത്യേകിച്ച് ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവാക്കളിൽ പലരും ഈ മയക്കുമരുന്ന് മാഫിയയുടെ ഇരകളാണ്. തുടർന്ന് അവർ അകാല മരണത്തിനും നിരവധി മാരകമായ രോഗങ്ങൾക്കും ഇരയാകുന്നു. എല്ലാ രാജ്യങ്ങളിലും മയക്കുമരുന്നുകൾക്കെതിരായ നിയമം കർശനമാണ്. എന്നാലും ഇരകൾ കുറയുന്നില്ല.

और कहानियां पढ़ने के लिए क्लिक करें...