ഷൂട്ടിംഗിന്‍റെ ഇടവേളയിൽ ഉച്ചക്ക് ബ്രേക്ക്‌ സമയത്തു ഭക്ഷണം കഴിച്ചു ചിലപ്പോൾ കിട്ടിയ സ്ഥലത്ത് ന്യൂസ്‌ പേപ്പർ വിരിച്ചു കിടക്കും. അല്പം കഴിഞ്ഞ് അവിടെ വെയിൽ വന്നെന്നിരിക്കും. വേണു എന്നെ എടുത്ത് തണലിലേക്ക് കിടത്തിയിട്ടുണ്ട് പലപ്പോഴും.

സൂപ്പർ സ്റ്റാർ മമ്മൂട്ടി, അന്തരിച്ച മഹാനടൻ നെടുമുടി വേണുവുമായുള്ള സൗഹൃദത്തെ പറ്റി ഫേസ് ബുക്കിൽ കുറിച്ച വരികൾ ഏറെ ഹൃദയസ്പർശി ആണ്. കേവലം മൂന്ന് വയസ്സിന്‍റെ വ്യത്യാസം മാത്രമേ രണ്ടുപേരും തമ്മിൽ ഉള്ളു. എന്നാൽ മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയ ശേഷം നെടുമുടി വേണു ഒപ്പം അഭിനയിച്ചതെല്ലാം തന്നെ അച്ഛന്‍റെയോ അമ്മാവന്‍റെയോ ചേട്ടന്‍റെയോ ഒക്കെ റോൾ ആയിരുന്നു എന്ന് മാത്രം. രണ്ടുപേരും തമ്മിലുള്ള ഗാഡ ബന്ധത്തിലേക്ക് വാതയനം തുറക്കുകയാണ് മമ്മൂട്ടിയുടെ വാക്കുകൾ.

ഒരു ദിവസം ഷൂട്ടിംഗിനിടെ ഉച്ച നേരത്ത് ഉറങ്ങാൻ ഇടം കിട്ടിയത് ഒരു പാറയുടെ മുകൾ ഭാഗത്തായിരുന്നു. ഉണർന്നപ്പോൾ ഒരു കാറിന്‍റെ പിൻ സീറ്റിൽ ആണ് ഞാൻ കിടക്കുന്നത്. എന്നെ എടുത്ത് കാറിലേക്ക് കിടത്തിയത് വേണു ആയിരുന്നു. അന്ന് എന്നെ പൊക്കി എടുക്കാനുള്ള ആരോഗ്യം വേണുവിനുണ്ട്. എനിക്ക് ഇത്രയും ഭാരവും ഇല്ലായിരുന്നു.

മമ്മൂട്ടി കുറിക്കുന്നു

1981ൽ കോമരം എന്ന സിനിമയുടെ ഷൂട്ടിംഗിൽ നിന്ന് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. മദ്രാസിൽ ഒരുമിച്ചായിരുന്നു താമസം. രഞ്ജിത്ത് ഹോട്ടലിലും വുഡ്‍ലാന്‍റിലും ഒക്കെ ഒരേ മുറിയിൽ കഴിഞ്ഞു കൂടിയ സമയങ്ങളുണ്ട്. എൺപത്തിരണ്ടിൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് വേണു നേടിയപ്പോൾ സഹ നടൻ അവാർഡ് എനിക്കും ആയിരുന്നു. ഞങ്ങളൊരുമിച്ചാണ് തിരുവന്തപുരത്തിന് അവാർഡ് വാങ്ങാന്‍ പോയത്.

മദിരാശിയിലെ ആ താമസക്കാലം ആയിരുന്നു ഏറ്റവും ഊഷ്മളം ആയ കാലം...

എനിക്ക് വിട പറയാനാവില്ല. എന്നും എന്‍റെ മനസ്സില്‍ വേണു ഉണ്ട്, ഉണ്ടാവും. ഓരോ മലയാളിയുടെയും മനസ്സില്‍ ആ മഹാപ്രതിഭ മങ്ങാത്ത നക്ഷത്രമായി ജ്വലിച്ചു നില്‍ക്കും.

വേണുവുമൊത്തുള്ള രസകരമായ നിരവധി ഓർമ്മകൾ മമ്മൂട്ടി പങ്കു വെയ്ക്കുന്നുണ്ട്. പോസ്റ്റ്‌ പൂർണമായി വായിക്കാൻ ഈ ലിങ്ക് സന്ദർശിക്കാം.

https://m.facebook.com/story.php?story_fbid=426520538837953&id=100044400307272

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...