ജയസൂര്യയുടെ നൂറാം ചിത്രമായ, amazon original movie sunny, അന്താരാഷ്ട്രതലത്തിൽ മികച്ച പ്രകടനം ആണ് കാഴ്ച വെയ്ക്കുന്നത്. കല്ലേല ഫിലിം ഫെസ്റ്റിവൽ (kallola film festival), ധാക്ക ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (dhaka international film festival) എന്നിവയിൽ പ്രദർശിപ്പിക്കാൻ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

ആമസോൺ പ്രൈം വീഡിയോ (amazon prime video)യിൽ റിലീസ് ചെയ്ത സമയം മുതൽ സണ്ണിയെ പ്രേക്ഷകരും നിരൂപകരും പ്രശംസിച്ചു കൊണ്ടിരിക്കുന്നു. അതിശയിപ്പിക്കുന്ന ആഖ്യാനം, വൈദഗ്ദ്യമാര്‍ന്ന സംവിധാനം, ജയസൂര്യയുടെ കിടിലൻ പ്രകടനം ഒപ്പം രഞ്ജിത്ത് ശങ്കറിന്‍റെ മികവുറ്റ സംവിധാനം എന്നിങ്ങനെ നിരവധി പ്രതീക്ഷകൾ നൽകുന്ന ചിത്രം ആണിത്. വിജയകരമായി മുന്നേറിക്കൊണ്ട് ഈ സിനിമ രണ്ട് പ്രമുഖ അന്തർദേശീയ ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ടു. കല്ലേല ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഒരേയൊരു ഇന്ത്യൻ സിനിമ എന്നതിനൊപ്പം രണ്ട് ഫെസ്റ്റിവലുകളിലും മത്സര വിഭാഗത്തിലും ഈ സിനിമ ഇടം നേടി.

സിനിമ തിരഞ്ഞെടുക്കപ്പെട്ടത്തിലുള്ള തന്‍റെ ആവേശം പങ്കുവെച്ചുകൊണ്ട് എഴുത്തുകാരനും സംവിധായകനുമായ ranjith sankar കൂട്ടിച്ചേർക്കുന്നു, “ഞങ്ങളുടെ സിനിമ ചലച്ചിത്ര മേളകളിൽ, പ്രത്യേകിച്ച് കല്ലേല പോലുള്ള ഒരു യൂറോപ്യൻ ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുന്നത് വളരെ ആവേശകരമാണ്. സണ്ണി നിർമ്മിച്ചപ്പോൾ ഞങ്ങൾ അത് ഇന്ത്യയിലെ ഫെസ്റ്റിവൽ സർക്യൂട്ടിലെ കുറച്ച് ആളുകളെ കാണിച്ചു. അവർക്ക് സിനിമയ്ക്ക് ഒരു ആകർഷണമുണ്ടെന്ന് തോന്നി ഒരു ശ്രമം നടത്താന്‍ നിർദ്ദേശിച്ചു. അങ്ങനെയാണ് ഞങ്ങൾ കല്ലേലയിൽ അപേക്ഷിച്ചത്.

മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സണ്ണിയാണ് ഇപ്പോൾ കല്ലേല ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ ചിത്രം. അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചത് ടീം സണ്ണിക്ക് വളരെ അഭിമാനകരമായ നിമിഷമാണ്. ധാക്ക രാജ്യാന്തര ചലച്ചിത്രമേളയിലും സണ്ണി പ്രദർശിപ്പിക്കും. ഏഷ്യൻ മത്സര വിഭാഗത്തിൽ സ്ക്രീനിംഗിനായി ഇത് തിരഞ്ഞെടുത്തിട്ടുണ്ട്. ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട് ആ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.”

തന്‍റെ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം സ്നേഹം, പണം, ഉറ്റ സുഹൃത്ത് പോലും നഷ്ടപ്പെട്ട, സണ്ണി എന്ന ഒരൊറ്റ കഥാപാത്രത്തിന്‍റെ കഥ പറയുന്ന ചിത്രം ആണ് സണ്ണി. തകര്‍ന്ന് പ്രത്യാശയില്ലാതായ അദ്ദേഹം ഒരു ആഗോള പകർച്ചവ്യാധിയുടെ നടുവിൽ ദുബായിൽ നിന്ന് കേരളത്തിലേക്ക് വരുന്നു. കൊറോണ ഐസൊലേഷനിൽ ആയതിനാൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്യുന്നു. ശാരീരികമായും വൈകാരികമായും ഒറ്റപ്പെട്ട സണ്ണി ഏഴ് ദിവസങ്ങള്‍ക്കിടയില്‍ തന്‍റെ കാഴ്ചപ്പാട് മാറ്റുന്നത് കുറച്ച് അപരിചിതരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ടാണ്. ഈ സിനിമയിൽ ജയസൂര്യയുടെ മികച്ച പെർഫോമൻസ് കാണാൻ കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...