നിങ്ങൾ ഭക്ഷണപ്രിയനോ, പ്രകൃതി സ്നേഹിയോ ആണോ? എങ്കിൽ കുമരകത്തേയ്ക്ക് പോകാം. പുഴമത്സ്യങ്ങളുടെ രുചിയും കായലിന്‍റെ ഭംഗിയും കാടിന്‍റെ കുളിർമ്മയും കുമരകം നിങ്ങളെ അനുഭവിപ്പിയ്ക്കും. കേരളത്തിലെ ഏറ്റവും മനോഹരമായ ജൈവാവസ്ഥ കുമരകത്താണ്. കുമരകത്തിന് പകരം നിൽക്കാൻ കുമരകം മാത്രം! പ്രകൃതി തന്‍റെ ഹ്യദയം തുറക്കുന്ന സ്ഥലമാണ് ഇവിടം എന്നു തോന്നും. ഇനി അധികം ആലോചിക്കേണ്ട. വണ്ടി കുമരകത്തേക്ക് വിടാം... അരുവികൾ തോടുകൾ, കനാലുകൾ, കണ്ടൽകാടുകൾ, കൃഷിയിടങ്ങൾ അവധി ദിനങ്ങൾ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് കുമരകം ഏറ്റവും അനുയോജ്യമാണ്. ഏറെ സാമ്പത്തിക ബാദ്ധ്യതകളില്ലാതെ തന്നെ ട്രിപ്പ് അടിച്ചു പൊളിക്കാം. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളും കുമരകം കാഴ്ചകൾ ഒഴിവാക്കാറില്ല.

കുമരകം യാത്രയിലുടനീളം വ്യത്യസ്ത ഇനങ്ങളിലുള്ള അത്യപൂർവ്വമായ ചെടികളും പുഷ്പലതാദികളും കാണുവാൻ സാധിക്കും. വിവിധയിനം ജലജീവികൾ, ദേശാടനക്കിളികൾ എന്നിവയുടെ ആവാസകേന്ദ്രവുമാണ് കുമരകം. ബോട്ട് യാത്ര, മീൻ പിടിത്തം, വള്ളം തുഴയൽ, നീന്തൽ എന്നിവ നടത്തണമെന്നുണ്ടോ? കരിമീൻ, കൊഞ്ച്, ഞണ്ട്, ചെമ്മീൻ എന്നിങ്ങനെയുള്ള കായൽ വിഭവങ്ങൾ ആസ്വദിക്കണമെന്നുണ്ടോ? കുമരകം നിങ്ങളെ നിരാശരാക്കില്ല.

ഭൂപ്രകൃതി

കോട്ടയം ആലപ്പുഴ ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കുമരകം നെല്ലിന്‍റെ കലവറയായ കുട്ടനാടിന്‍റെ ഒരു ഭാഗം തന്നെയാണെന്ന് പറയാം. ഇവിടത്തെ കൃഷികളെല്ലാം കായൽ നിരപ്പിലാണ്. ശാന്തമായ അന്തരീക്ഷവും ശുദ്ധമായ വായുവും ശീതള കാലാവസ്ഥയും സാധാരണക്കാരായ ആളുകളുമെല്ലാം ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്. അങ്ങനെ ഗ്രാമീണ ടൂറിസത്തിന്‍റെ ഉത്തമ മാതൃകയാവുന്നു കുമരകം.

കവണാർ വേമ്പനാട്ടുകായലുമായി ഒത്തു ചേരുന്ന ദൃശ്യഭംഗി നിറഞ്ഞ പ്രദേശമാണിത്. കോട്ടയം താലൂക്കിലെ കുമരകം നോർത്ത്, ഈസ്‌റ്റ്, വെസ്‌റ്റ്, സൗത്ത് വാർഡുകൾ ഉൾക്കൊള്ളുന്ന വില്ലേജിന് 51.65 ച.കി.മീ വിസ്ത്യതിയുണ്ട്. ചെറിയ കൈത്തോടുകൾ, ചതുപ്പുനിലങ്ങൾ, തെങ്ങിൻ തോപ്പുകൾ, പശപ്പരുത്തി മരങ്ങൾ, റബർ മരങ്ങൾ എന്നിവയൊക്കെ ഇടതിങ്ങി നിറഞ്ഞ പ്രദേശമാണിത്. കണ്ടൽകാടുകളുടെ സമ്പന്നമായ പച്ചപ്പും ഇവിടെയുണ്ട്. അനുഗ്രഹിക്കപ്പെട്ട പ്രകൃതിയാണ് മറ്റു പ്രദേശങ്ങളിൽ നിന്ന് കുമരകത്തെ വേറിട്ടതാക്കുന്നത്.

പക്ഷിസങ്കേതം

വർഷങ്ങൾക്കുമുമ്പ് മിഷണറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ഫാ. ബെഞ്ചമിൻ ബെയ്ലിയോടൊപ്പം വന്ന ബേക്കർ സായ്പ് കുമരകത്ത് കുറച്ച് സ്ഥലം വിലയ്ക്കുവാങ്ങിയിരുന്നു. ഇവിടം പിന്നീട് ഒരു എസ്റ്റേറ്റായി മാറുകയാണ് ചെയ്തത്. ഈ ഭാഗത്ത് അപൂർവ്വമായ പല പക്ഷികളെയും കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം 14 ഏക്കറോളം സ്ഥലം പക്ഷി സംരക്ഷണത്തിനായി നീക്കി വെച്ചു. ശാന്തത നിറഞ്ഞ കായൽ തീരത്തുള്ള ഈ പ്രദേശം പക്ഷികളുടെ വിഹാരകേന്ദ്രമായി മാറി. ഇന്ന് കുമരകം പക്ഷിസങ്കേതം കേരളത്തിലെ പ്രധാന ആകർഷണകേന്ദ്രമാണ്. സങ്കേതത്തിൽ നൂറിലധികം ഇനങ്ങളിലുള്ള അത്യപൂർവ്വമായ പക്ഷിവർഗ്ഗങ്ങൾ കൂടു കൂട്ടി ചേക്കേറിയിരിക്കുന്നു.

പെലിക്കൻ വിഭാഗത്തിലുള്ള നീർകാക്കകൾ, ചേരക്കോഴികൾ, നെയ്‌ക്കോഴികൾ, പാതിരാകൊക്കുകൾ, കാട്ടുതാറാവുകൾ, വെള്ളകൊക്കുകൾ എന്നിവയൊക്കെ ഇവിടെ കാണാം. കാലമുണ്ടി, ചിന്നമുണ്ടി, ചാരമുണ്ടി, കുളകൊക്ക്, കരിതപ്പി മുതലായ പക്ഷിവർഗ്ഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സൈബീരിയ, ഹിമാലയം എന്നിവിടങ്ങളിൽ കാണപ്പെടുന്ന പക്ഷികളും തത്ത, എരണ്ട, വാനമ്പാടി, പൊൻമാൻ, മരംകൊത്തി എന്നിവയും പ്രത്യേക സീസണുകളിൽ ഇവിടെ ധാരാളമായി എത്തുന്നു. രണ്ടായിരത്തിലധികം വരുന്ന പാതിരാകൊക്കുകൾ ഇവിടെ യഥേഷ്‌ടം വിഹരിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...