പച്ചപ്പും പൂക്കളും നിറഞ്ഞ വലിയ കാർ  പോർച്ച്, ചിത്രപ്പണികളോടു കൂടിയ ഫ്രണ്ട് ഡോർ, ഡ്രോയിംഗ് റൂമിന് അലങ്കാരമെന്നോണം ടിപ്ടോപ്പ് ഫർണിച്ചർ ഫർണിഷിംഗ്, നല്ല വായു സഞ്ചാരമുള്ള മുറികൾ, മോഡ്യുലാർ കിച്ചൻ, ബാത്ത്റൂം..... ഇങ്ങനെ സ്വപ്‌ന സദ്യശമായ ഒരു വീട്ടിലാണ് റീത്തയുടെ താമസം. പക്ഷേ മെയിന്‍റനൻസിന്‍റെ കുറവു കാരണം ചുരുങ്ങിയ നാളുകൾക്കു ള്ളിൽ ഗാർഡനും മുറ്റവും അലങ്കോലമായി. ഫർണിച്ചറുകളിൽ അഴുക്കും പൊടി പടലങ്ങളും നിറഞ്ഞു. തറയിൽ സ്ക്രാച്ച് വീണു... "അയ്യോ, അന്നു കണ്ട വീടേ അല്ലല്ലോ ഇത്..." അതിഥികൾ മൂക്കത്തു വിരൽ വച്ചു. ഉഗ്രൻ വീട് എന്നു പ്രശംസിച്ചവർ തന്നെ കുറ്റങ്ങളും കുറവുകളും എടുത്തു പറയാൻ തുടങ്ങിയോ?

വീടിനെക്കുറിച്ച് നല്ലതു പറയിപ്പിക്കാൻ വഴിയുണ്ട്. വീടു പണിയുന്നതു പോലെ മെയിന്‍റനെൻസിനും പ്രാധാന്യം നൽകേണ്ടതാണെന്ന് ആർക്കി ടെക്റ്റായ നീത കഴിഞ്ഞ 23 വർഷത്തോളമായി ഹോം മെയിന്‍റനൻസ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയാണ്. ഗൃഹാന്തരീക്ഷത്തിൽ പോസിറ്റീവ് എനർജി നൽകുന്നതിന് പല പ്രശസ്തർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് അവർ.

മനുഷ്യനു ചുറ്റും ഒരു കാന്തിക വലയമുണ്ട്. അതിന് അനുസൃതമായ അന്തരീക്ഷമല്ല വീട്ടിലുള്ളതെങ്കിൽ നമുക്ക് അസ്വസ്‌ഥത അനുഭവപ്പെടും. ഹോം മെയിന്‍റനൻസിന് തനതായ പ്രാധാന്യം നൽകിയില്ലെങ്കിൽ വീട് വീടല്ലാതാകും. വീട് വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിലൂടെ ഗൃഹാന്തരീക്ഷത്തിൽ പുതിയ ഊർജ്‌ജം നിറയ്ക്കാം. “താമസക്കാരിലെല്ലാം ഈ പോസിറ്റീവ് എനർജിയുടെ ഫ്ളോ ഉണ്ടാവും." നീത പറയുന്നു.

വീടിന്‍റെ അകത്തളങ്ങൾ മോടി കൂട്ടുവാൻ ചെടികളും പൂക്കളും വെച്ചു പിടിപ്പിക്കാറുണ്ട്. ഇത് നെഗറ്റീവ് എനർജി ഇല്ലാതാക്കും. സസ്യജാലങ്ങൾ ചുറ്റുമുള്ള അന്തരീക്ഷത്തിൽ ശ്വാസവായു നിറയ്ക്കുമ്പോൾ അന്തരീക്ഷം ക്ലീനാവും. അതിനാൽത്തന്നെ എനർജി റൊട്ടേറ്റ് ആവുകയും ചെയ്യും.

15 ദിവസം കൂടുമ്പോൾ ഉപ്പു ചേർത്ത വെള്ളം കൊണ്ട് നിലം തുടയ്ക്കണം. സുഗന്ധമുള്ള ഫിനോയിൽ ഉപയോഗിക്കുന്നതും അഗർബത്തി കത്തിച്ചു വയ്ക്കുന്നതും പോസിറ്റീവ് എനർജി നിറയ്ക്കും.

വിശേഷാവസരങ്ങളിലോ, അതിഥി കൾ വരുമെന്നറിയുമ്പോഴോ ആണ് മിക്കവരും വീട് വൃത്തിയാക്കുക. ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും യഥാസമയം ക്ലീൻ ചെയ്താൽ മെയിന്‍റനൻസിനുള്ള സമയനഷ്ടവും ധനനഷ്‌ടവും കുറയ്ക്കാം. അകത്തളം പോലെ തന്നെ വീടിന്‍റെ പുറംഭാഗവും വൃത്തിയായി സൂക്ഷിക്കണം.

അകത്തളം

ഒരു ക്ലീനിംഗ് കിറ്റ് കൈവശം വച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട് ഭംഗിയുള്ളതാക്കാം. വീട്ടിലുള്ള ഓരോ വസ്തുവിനും അനുയോജ്യമായ ഒരിടം നൽകുകവഴി ഒരടുക്കും ചിട്ടയും വരുത്താം. ഓരോന്നും വൃത്തിയാക്കുന്നതിനു പ്രത്യേകം പ്രത്യേകം ടൂൾസ് ഉപയോഗിക്കുന്നതു ഗുണകരമായിരിക്കും.

മുറിയിൽ വിരിക്കുന്ന വാൾ ടു വാൾ കാർപെറ്റ് യഥാസമയം വൃത്തിയാക്കിയില്ലെങ്കിൽ ബാക്റ്റീരിയ വളരാനിടയാകും. അതിനാൽ പതിവായി കാർപെറ്റ് വൃത്തിയാക്കണം. വാക്വം ക്ലീനർ ഉപയോഗിച്ച് കർട്ടനിലെ അഴുക്കും പൊടിപടലങ്ങളും അകറ്റാം. വല്ലപ്പോഴും ഷാമ്പുവാഷ്/ ഡ്രൈക്ലീനിംഗ് ആവാം.

ബാക്റ്റീരിയയ്ക്ക് പ്രവേശനമില്ല

പ്രാണികളുടേയും ബാക്റ്റീരിയകളുടേയും ഉപദ്രവമുണ്ടായാൽ കുറഞ്ഞ നാളുകൾക്കകം വീട് വൃത്തികേടാവും. സാധാരണയായി അമിത ചൂടും ഈർപ്പവുമുള്ള സമയത്താണ് ഇവ കണ്ടുവരുന്നത്. ഈ കാലാവസ്‌ഥ പല രോഗങ്ങളെയും ക്ഷണി ച്ചു വരുത്തും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...