യാത്രാപ്രേമികൾ കണ്ടുമുട്ടുമ്പോൾ സംസാരത്തിൽ കടന്നുവരുന്ന വിഷയം യാത്രകളാവാതെ തരമില്ലല്ലോ.. ഏറെക്കാലത്തിനുശേഷം തമ്മിൽ കണ്ടപ്പോഴാണ് ആർച്ചയും ഞാനും ഒരുമിച്ചൊരു യാത്ര പോയാലോയെന്ന് തീരുമാനിച്ചത്.

അങ്ങനെ വയനാട്ടിൽ പൂക്കോട് തടാകം സന്ദർശിക്കാനുറച്ചു. ആ ദിവസം വേൾഡ് ടൂറിസം ഡേയാണെന്ന് അറിയാതെയായിരുന്നു യാത്ര പ്ലാൻ ചെയ്‌തതെങ്കിലും ആ അറിവ് ഇരട്ടിമധുരം പകർന്നു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കൽപ്പറ്റ സ്റ്റാൻഡിൽ നിന്ന് വൈത്തിരിയിലേക്ക് ബസ് പുറപ്പെടുമ്പോൾ ആകാശം മേഘാവൃതമായിരുന്നു. ബസ്സ് ചുണ്ടേൽ പിന്നിടുമ്പോൾ തന്നെ വെയിൽ തെളിഞ്ഞു. മഴയെത്തിയെന്ന് തോന്നിപ്പിച്ച് പിന്നാലെ വെയിൽ മാറിവരുന്ന ആകാശത്തിന്‍റെ കള്ളക്കളി കണ്ട് ബസ്സിനകത്തിരുന്ന് ചിരിച്ചുപോയി...

വിദൂരതയിലെ ചെമ്പ്രമലനിരകളുടെ സൗന്ദര്യം കണ്ണുകൾ തിരഞ്ഞു... അതാ... വെയിലുമ്മയേറ്റ് തിളങ്ങി നിൽക്കുന്നു മരതകപ്പട്ടുചുറ്റിയ ചെമ്പ്രയെന്ന സുന്ദരി...

വൈത്തിരി സ്റ്റാൻഡിൽ ബസ് ഇറങ്ങി നേരെ ഓട്ടോയിൽ പൂക്കോട് തടാകത്തിലേക്ക്. തളിപ്പുഴ പിന്നിട്ട് ഓട്ടോ പൂക്കോടേക്ക് നീങ്ങുമ്പോൾ വിജനമായ റോഡ് തെല്ലത്ഭുതപ്പെടുത്തി. വഴിമാറിയോന്ന് പോലും സന്ദേഹപ്പെട്ടു.

റോഡിലൂടെ തലങ്ങും വിലങ്ങും നി ങ്ങുന്ന വാഹനങ്ങൾ നിർത്താതെയുള്ള ഹോണടിയുടെ ശബ്ദം ഇതൊക്കെയായിരുന്നു ഇതുവഴിയുള്ള മുൻകാല യാത്രാനുഭവമെങ്കിൽ പതിവിന് വിപരീതമായി ഓട്ടോ യാതൊരു തടസ്സവുമില്ലാതെ റോഡിലൂടെ മുന്നോട്ട്.

അരിച്ചെത്തുന്ന നേർത്ത തണുപ്പ്...

വീശിയെത്തുന്ന കുളിർ കാറ്റിന് കാടിന്‍റെ ഗന്ധം... ചുറ്റിലും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ് കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകി...

പൂക്കോട് ദേവി ക്ഷേത്രമെന്നഴുതിയ ബോർഡിനു മുന്നിൽ ഓട്ടോ നിർത്തിയപ്പോഴാണ് പൂക്കോട് എത്തിയെന്നറിഞ്ഞത്. ഇവിടെ ഇങ്ങനെ ഒരു അമ്പലമോ എന്ന് ആശ്ചര്യം കൂറിയതും മുമ്പ് ജനത്തിരക്കുകാരണം ഇതൊന്നും ശ്രദ്ധയിൽ പതിഞ്ഞില്ലെന്നതാണ് വാസ്‌തവം...

പൂക്കോട്ടമ്മയെ തൊഴുതു. പിന്നെ തൊട്ടടുത്തുള്ള കവാടം വഴി പൂക്കോട് തടാകത്തിന്‍റെ ടിക്കറ്റ് കൗണ്ടറിലേക്ക്. മുമ്പൊക്കെ കവാടത്തിനു മുന്നിലും ടിക്കറ്റ് കൗണ്ടറിന്‍റെ മുന്നിലും സഞ്ചാരികളുടെ നീണ്ടനിര കാണാമെങ്കിൽ ഇന്നിവിടെ ആൾക്കൂട്ടമോ ആരവങ്ങളോ ഇല്ല.

ചൂരൽ മല- മുണ്ടക്കൈ ദുരന്തം വയനാടിന്‍റെ ടൂറിസം മേഖലയെ പിന്നോട്ട് വലിച്ചെന്ന് ഒറ്റനോട്ടത്തിൽ വ്യക്‌തം. 40 രൂപ പ്രവേശന ടിക്കറ്റ് എടുത്ത് അകത്തേക്ക് കടക്കുമ്പോൾ ടൂറിസ്‌റ്റുകൾ വളരെ കുറവാണെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നുണ്ടായിരുന്നു.

അകത്തേക്ക് കയറിയപാടെ ഹാന്‍റി ക്രാഫ്റ്റിന്‍റെയും വയനാടൻ സുഗന്ധവ്യഞ്ജനങ്ങളുടെയുമൊക്കെ കടകൾ കണ്ടു. മടങ്ങിവരവിൽ അവിടെ കയറാമെന്ന് പറഞ്ഞ് തടാകക്കരയിലേക്ക് നടന്നു. മുന്നിലെ വലിയ വ്യക്ഷങ്ങൾ നിശബ്ദതയിലലിഞ്ഞങ്ങനെ നിൽക്കുന്നു. എവിടെ നിന്നോ ഒരു കുയിൽ നാദം സ്വാഗതഗാനമായി കാതുകളെ തേടിയെത്തി.

എപ്പോഴും കളിചിരികൾ നിറഞ്ഞു നിൽക്കുന്ന കുട്ടികളുടെ പാർക്ക്, നവീകരണ പ്രവർത്തികൾക്കായി ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. പണിയൊരുങ്ങുമ്പോഴേക്കും പാർക്കിൽ ജീവനേകാൻ ധാരാളം കുരുന്നുകൾ ഇവിടെയെത്തട്ടെ. കുഞ്ഞുപുഞ്ചിരികൾ വിടരട്ടേ...

കല്ലുപ്പതിച്ച നടപ്പാതയിലൂടെ തടാകക്കരയിലേക്ക് നീങ്ങുമ്പോൾ സമീപത്തെ കടയിൽ നിന്ന് ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും ഒക്കെ കുപ്പിക്കുള്ളിലിരുന്ന് കൊതിപ്പിക്കുന്നു.

ദേ ഇപ്പോ വരാം എന്ന് പറഞ്ഞ് വീണ്ടും മുന്നോട്ട്...

വനത്താൽ ചുറ്റപ്പെട്ട പതിമൂന്ന് ഏക്കറിലായി പരന്നു കിടക്കുന്ന പ്രക്യതിദത്ത ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. ഏകദേശം 40 അടി ആഴമുണ്ടിതിന്. തടാകത്തിലേക്ക് നോക്കി നിൽക്കുന്ന കുന്നുകളും ചുറ്റിലുമുള്ള പച്ചപ്പും ഓളപ്പരപ്പിലൂടെ നീങ്ങുന്ന ബോട്ടും കാഴ്ചകൾക്ക് മിഴിവേകുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...