മറൈൻ ഡ്രൈവിലെ തിരക്കുകളിൽ നിന്ന് കായൽക്കാറ്റേറ്റ് “സാഗരറാണിയുടെ പടവുകൾ കയറുമ്പോൾ മനസ്സിലുണ്ടായിരുന്നത് ഒരു സാധാരണ ക്രൂസ് യാത്രയുടെ കൗതുകം മാത്രമായിരുന്നു. എന്നാൽ എഞ്ചിൻ പതിയെ ഇരമ്പിത്തുടങ്ങി. കായലിന്‍റെ ശാന്തതയിൽ നിന്ന് അറബിക്കടലിന്‍റെ ഗാംഭീര്യത്തിലേക്ക് ആ കപ്പൽ നീങ്ങിയപ്പോൾ അതൊരു പുതിയ ലോകത്തേക്കുള്ള വാതിൽ തുറക്കലായി. നഗരത്തിന്‍റെ കോലാഹലങ്ങൾ ദൂരെ മറയുന്നു. ഇരുവശവും ചീനവലകൾ ആകാശത്തേക്ക് കൈകളുയർത്തി നിൽക്കുന്ന കാഴ്ച. വൈപ്പിൻ തീരത്തേയും ഫോർട്ട് കൊച്ചിയുടെ പൈതൃകത്തേയും സാക്ഷിനിർത്തി സാഗരറാണി മുന്നോട്ട് നീങ്ങുമ്പോൾ വമ്പൻ കപ്പലുകൾ നമുക്ക് അരികിലൂടെ തലയുയർത്തി കടന്നുപോകും. കായലും കടലും ചുംബിക്കുന്ന അഴിമുഖം കടന്നതോടെ കാറ്റിന് ഉപ്പിന്‍റെ രസവും തിരമാലകൾക്ക് വേഗതയും കൂടി. സാഗരറാണിയുടെ മുകൾത്തട്ടിൽ നിന്ന് നോക്കുമ്പോൾ ചക്രവാളത്തിൽ സൂര്യൻ ചുവപ്പും ഓറഞ്ചും ചായങ്ങൾ ചാലിച്ചു കൊണ്ട് കടലിലേക്ക് താഴ്ന്നിറങ്ങുന്ന ആ കാഴ്ച്ച... അത് വാക്കുകൾക്ക് അതീതമാണ്. കടലിന്‍റെ നടുവിൽ ഇരമ്പുന്ന കാറ്റിനും അലകൾക്കും ഇടയിൽ മറ്റെല്ലാം മറന്ന് ആ കാഴ്ച നോക്കി നിന്നുപോയി. ഇതിനിടയിൽ കലാപരിപാടികളും ഡാൻസും എല്ലാം ചേരുമ്പോൾ സുന്ദരമായ രണ്ട് മണിക്കൂർ അവസാനിക്കുന്നത് പോലും അറിഞ്ഞില്ല. ആ യാത്ര കഴിഞ്ഞ് ജെട്ടിയിൽ തിരിച്ചിറങ്ങുമ്പോഴും ഉള്ളിൽ കടലിരമ്പുന്നുണ്ടായിരുന്നു. വീണ്ടും വരണമെന്ന മോഹത്തിന്‍റെ കടലിരമ്പം...

സത്യമാണത്... അറബിക്കടലിന്‍റെ റാണിക്ക് അഴകേറുന്നത് അവളുടെ കായൽക്കൈവഴികളിലൂടെയും ആഴക്കടലിലെ അസ്തമയക്കാഴ്ചകളിലൂടേയും സഞ്ചരിക്കുമ്പോഴാണ്. കൊച്ചിയിലെ വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒന്നാണ് കേരള സ്‌റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്‍റെ ടൂറിസം പദ്ധതികൾ. വെറുമൊരു ക്രൂസ് യാത്ര എന്നതിനപ്പുറം ആധുനിക സൗകര്യങ്ങളോടെ കടലിനെയും കായലിനേയും ആസ്വദിക്കാൻ സാധിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവമാണ് കെഎസ്ഐഎൻസി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ആറ് വെസ്സലുകളാണ് ഇതിൽ ഉള്ളത്. 3 എണ്ണം കടൽ യാത്രയ്ക്കും 3 എണ്ണം കായൽ യാത്രയ്ക്കും ഉള്ളതാണ്.

നെഫർറ്റിറ്റി കടലിലെ കൊട്ടാരം

കൊച്ചിയിലെത്തുന്ന ഏതൊരു സഞ്ചാരിയുടേയും സ്വപ്‌നയാത്രയാണ് നെഫർറ്റിറ്റി. പേരുപോലെതന്നെ രാജകീയമായ ഈ ലക്ഷ്വറി ക്രൂസ് വെസൽ അറബിക്കടലിന്‍റെ തിരമാലകൾക്ക് മുകളിലൂടെയുള്ള ഒരു കൊട്ടാരമാണ്. ത്രിഡി തിയറ്റർ, ബാങ്ക്വറ്റ് ഹാൾ, ഡൈനിങ് ഏരിയ തുടങ്ങി എല്ലാവിധ ആധുനിക സ‌ജ്ജീകരണങ്ങളും ഈ കപ്പലിലുണ്ട്. കടലിന്‍റെ നടുവിൽ നിന്ന് അസ്ത‌മയം കാണുന്നതിനൊപ്പം ഗാനമേളയും നൃത്തവും രുചികരമായ ഭക്ഷണവും ചേരുമ്പോൾ അതൊരു അവിസ്മരണീയമായ അനുഭവമായി മാറുന്നു. വിദേശ സഞ്ചാരികളെപ്പോലും ആകർഷിക്കുന്ന തരത്തിലാണ് നെഫർറ്റിറ്റിയുടെ ഓരോ യാത്രയും ക്രമീകരിച്ചിരിക്കുന്നത്. 2000 രൂപയാണ് ഒരാൾക്കുള്ള സ്റ്റാർട്ടിങ് ടിക്കറ്റ് നിരക്ക്. 4 മണിക്കൂർ യാത്രയിൽ കൂടുതൽ ഉൾക്കടലിലേക്ക് പോകാൻ അതായത് 12 നോട്ടിക്കൽ മൈൽ വരെ കടലിൽ പോകാൻ അനുമതിയുള്ള വെസ്സൽ ആണിത്. ഒരു ദിവസം രണ്ട് ഷെഡ്യൂൾ ആണ് ഈ ഷിപ്പിന് ഉള്ളത്. രാവിലെ 10 മണി മുതൽ 2 വരെയും വൈകിട്ട് 4.30 മുതൽ 8.30 വരെയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...