എറണാകുളം ജെട്ടിയിലെത്തുമ്പോൾ ടിക്കറ്റ് കൗണ്ടറിനു സമീപം ക്യൂ തുടങ്ങിയിരുന്നു. ഫോർട്ട് കൊച്ചിയിലേക്കുള്ള ബോട്ട് എത്തിച്ചേരാൻ സമയമായി. 11.30 ഓടെ ജല ഗതാഗത വകുപ്പിന്‍റെ ബോട്ട് യാത്രയ്‌ക്കായി സജ്‌ജമായിരുന്നു. കാത്തു നിന്നവരെല്ലാം ബോട്ടിൽ കയറി ഇരുപ്പുറപ്പിച്ചു. അതിൽ വിദേശികളും ധാരാളം...

കായലിലെ ഓളങ്ങളെ തട്ടിത്തെറിപ്പിച്ച് നീങ്ങുന്ന ബോട്ടിലിരുന്ന് കാഴ്‌ചകളിലേയ്‌ക്ക് കണ്ണോടിച്ചപ്പോൾ ഏതാനും കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നതു കണ്ടു. അതിനിടയിൽ കവരത്തി പ്രത്യേക ശ്രദ്ധയാകർഷിച്ചു. തെളിഞ്ഞ കാലാവസ്‌ഥയായിരുന്നു. കനത്ത വെയിലാണെങ്കിലും ബോട്ടിനുള്ളിൽ ചൂടനുഭവപ്പെട്ടില്ല. കായൽ കാറ്റിന്‍റെ സുഖകരമായ തണുപ്പ്. ഇരുപതുമിനിറ്റു യാത്രയ്‌ക്കൊടുവിൽ ബോട്ട് ഫോർട്ട് കൊച്ചിയിലെ ജെട്ടിയിലെത്തിച്ചേർന്നു.

ബോട്ടിൽ നിന്നും സാവധാനമിറങ്ങി കാഴ്‌ചകൾ കണ്ട് മുന്നോട്ടു നീങ്ങി. ബീച്ച് റോഡിനോട് ചേർന്ന് പടർന്നു നിൽക്കുന്ന കൂറ്റൻ വൃക്ഷത്തണലിൽ നിരവധി യാത്രികർ വിശ്രമിക്കുന്നുണ്ട്. സമീപത്തായി മത്സ്യവിഭവങ്ങളുടെ കൊതിയൂറുന്ന മണവുമായി റെസ്‌റ്റോറന്‍റുകളും ഭക്ഷണശാലകളും. പലയിടത്തും താമസ സൗകര്യങ്ങളുമുണ്ട്. റോഡിനിരുവശത്തുമായി വിവിധ വ്യാപാരങ്ങളും കാണാം.

അന്യദേശക്കാരായ യാത്രികരും തൊഴിലാളികളുമൊക്കെ ധാരാളമായി അവിടെയുണ്ട്. ഒഴിവു സമയം വിനിയോഗിക്കാനും കാഴ്‌ചകൾ കാണാനും വന്നവർ നിരവധി. കുറേ കോളേജ് വിദ്യാർത്ഥികൾ ബീച്ച് റോഡിലൂടെ നടന്നു പോകുന്നുണ്ട്.

കായലിനരികിലായി നിരനിരയായി സ്‌ഥാപിച്ച ചീനവലകൾ (ഫിഷിംഗ് നെറ്റുകൾ) അവിടെ നിന്നാൽ വ്യക്‌തമായി കാണാം... ഫോർട്ടു കൊച്ചിയിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണിത്. അവിടെ വല ഉയർത്തുന്നതും താഴ്‌ത്തുന്നതുമെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുന്നവർ ഏറെയുണ്ടായിരുന്നു.

വിശേഷങ്ങൾ അറിയുന്നതിനായി ഒരു വലയുടെ അരികിലേക്കു ചെന്നു. അവിടെ കണ്ടത് അദ്ധ്വാനശീലരായ ഒരു കൂട്ടം തൊഴിലാളികളെയാണ്. ഓരോ ദിവസത്തേയും ജീവിതത്തിനായി അവർ അഹോരാത്രം പാടുപെടുന്നതായി ഒറ്റ നോട്ടത്തിൽ തന്നെ വ്യക്‌തമാകും. അപ്പോൾ അവർ ഒത്തൊരുമിച്ച് വല ഉയർത്തുന്നതിന്‍റെ തിരക്കിലായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ, അതിൽ വളരെ കുറച്ചു മീൻ മാത്രമാണ് ഉണ്ടായിരുന്നത്. വിരലിലെണ്ണാവുന്നവ മാത്രം.

ഇവിടെയുള്ള തൊഴിലാളികളുടെ ജീവിതം ഈ വലയ്‌ക്കും കായലിനും നടുവിൽ തന്നെയാണ്. ഇതല്ലാതെ മറ്റൊരു ജീവിത മാർഗ്ഗത്തെക്കുറിച്ച് അവർക്ക് ചിന്തിക്കാനേ കഴിയില്ല. വലയ്ക്കു സമീപത്തായി ഒരു ചെറിയ ഷെഡ് കാണാം. അതിനുള്ളിൽ തീ പുകയുന്നുണ്ടായിരുന്നു. തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം തയ്യാറാക്കുകയാണ്. വല വലിക്കുന്നിന്‍റെ ഇടവേളയിലായി ഇവർ ഭക്ഷണമുണ്ടാക്കും. ചെറിയ മത്സ്യങ്ങളെ പാകം ചെയ്യാനായി വൃത്തിയാക്കുന്നുമുണ്ട്. മീൻകറിയില്ലാതെ ഒരുനേരത്തെ ഭക്ഷണത്തക്കുറിച്ച് ചിന്തിക്കാനും ഇവർക്കു കഴിയുകയില്ല.

തൊട്ടടുത്തായി ഒരു പ്ലാസ്‌റ്റിക് കസേരയിൽ ചാഞ്ഞിരുന്ന് ഉച്ചമയക്കത്തിലായിരുന്നു തൊഴിലാളിയായ റഫീഖ്. മൊബൈലിൽ ഏതോ സിനിമാ ഗാനവും മുഴുങ്ങുന്നുണ്ട്. അരികിൽ ചെന്നു വിളിച്ചയുടൻ എഴുന്നേറ്റു. പണിയെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്സാഹമായി. “ഞങ്ങൾ എപ്പോഴും ഇവിടെ തന്നെയുണ്ടാകും. ഒരു വലയ്‌ക്ക് ഏഴ് പേരോളമുണ്ട്. ആഴ്‌ചയിൽ ഒരു ദിവസം മാത്രം അവധിയെടുക്കും. വലയ്‌ക്ക് ചിലപ്പോൾ അറ്റകുറ്റപ്പണികളൊക്കെ നടത്തേണ്ടതായും വരാറുണ്ട്. ഇപ്പോൾ കായൽ പോളകളുടെ പ്രശ്നം കൂടിയുണ്ട്. അതും നീക്കം ചെയ്യേണ്ടതായി വരും. വർഷങ്ങൾ പഴക്കം ചെന്ന തടികൾ പലതും ദ്രവിച്ച നിലയിലാണ്. അതും ഇടയ്‌ക്ക് മാറ്റേണ്ടതായിട്ടുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ ഇതത്ര വലിയ ലാഭമൊന്നുമല്ല. ചില ദിവസങ്ങളിൽ അതും ഉണ്ടാകാറില്ല. കാലവർഷ സമയത്തൊക്കെ വളരെ ബുദ്ധിമുട്ടു തന്നെയാണ്. ഞാൻ ഹാർബറിലും ജോലി ചെയ്യുന്നുണ്ട്.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...