വർണപൂത്തുമ്പികൾക്കു പുറകെ പാറിനടക്കുമ്പോൾ അവൾ മറ്റെല്ലാം മറന്നിരുന്നു. ആഭരണചെപ്പ് താഴെയിട്ടു പൊട്ടിച്ചതിനു അമ്മയുടെ കയ്യിൽ നിന്നും കിട്ടിയ ശകാര വർഷവും കരിവള എടുത്തണിഞ്ഞതിനും ചേച്ചിയുടെ അടി കൊണ്ടതുമെല്ലാം മുത്തശ്ശിയുടെ വെറ്റിലച്ചെല്ലം എടുത്തു കളിച്ചതിനു പതിവുപോലെ അശ്രീകരം എല്ലാം നശിപ്പിക്കുമിവൾ. ബുദ്ധിയില്ലെങ്കിലെന്താ കുറുമ്പിനൊരു കുറവുമില്ല എന്ന ശകാരവും കേട്ടു. അല്ലെങ്കിലും മുത്തശ്ശി അശ്രീകരമെന്നേ ചിന്നുവിനെ വിളിക്കൂ. ഇനി അച്ഛൻ മാത്രമേ ചിന്നുവിനെ വഴക്കുപറയാതെയുള്ളൂ.

മറ്റുള്ളവരുടെ ശകാരവർഷങ്ങൾ കർണപുടങ്ങളെ ഭേദിക്കുമ്പോളവൾ അലറിക്കരയാറാണ് പതിവ്. എന്നലിന്ന് സാധാരണപോലെ കരഞ്ഞു ബഹളമുണ്ടാക്കാൻ നിൽക്കാതെ അവൾ തൊടിയിലേക്കിറങ്ങി, മുറ്റത്തെ ചെമ്പരത്തിച്ചെടിയിൽ വന്നിരുന്ന ഒരു ചിത്രശലഭത്തെ കയ്യിലെ ടുക്കാൻ മോഹിച്ച് അവൾ അതിന്  പുറകെ പാഞ്ഞു. ചിത്രശലഭം അവളെ മോഹിപ്പിച്ചുകൊണ്ട് ഏറെ ദൂരം പിടികൊടുക്കാതെ പറന്നു. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക്.

കിലുകിലേ ചിരിച്ചുകൊണ്ട് അവൾ അതിനുപുറകെ ഓടി. അപ്പോഴാണവൾ പൂവാലിയുടെ ചെറുപൈതൽ പറമ്പിലൂടെ കെട്ടുപൊട്ടിച്ച് പായുന്നത് കണ്ടത്. അമ്മയുടെ അകിടിലെ പാൽ കുടിച്ചു തുള്ളി മദിച്ചാണ് അവളുടെ വരവ്. ചിന്നുവിന്‍റെ ശ്രദ്ധ അവളിലേക്കായി.

ചിത്രശലഭത്തെ വിട്ട് അവൾ കിടാവിന്‍റെ പുറകെ ഓടിത്തുടങ്ങി, പൈക്കിടാവാകട്ടെ പിടികൊടുക്കാതെ അവളെ പറമ്പിൽ മുഴുവൻ ഓടിച്ചു. അങ്ങനെ ഓടിക്കൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ പുറകിൽ നിന്നുള്ള വിളി അവൾ കേട്ടത്.

“എടി ചിന്നു... നീയിങ്ങനെ കിടന്നു ഓടാതെ... നിന്‍റെ പാവാട മുഴുവൻ ചുവന്ന നിറമായല്ലോ...” താൻ ഋതുമതി ആണെന്നുള്ള വിചാരം പോലുമില്ലാതെയാണല്ലോ... പിഞ്ചുകുട്ടികളെപ്പോലെ അവൾ ഓടുന്നതെന്നോർത്തു ആ അമ്മ ഹൃദയം തേങ്ങി.

“വേണ്ട എന്നോട് മിണ്ടണ്ട... എന്നെ നേരത്തെ... അഭരണപ്പെട്ടി പൊട്ടിച്ചതിനു വക്കു പറഞ്ഞില്ലേ” അവൾ അമ്മയെ നോക്കി ചിണുങ്ങി. പിഞ്ചികുട്ടികളുടേതു പോലെ അൽപം കൊഞ്ചലോടെയുള്ള അവളടെ വർത്തമാനം കേട്ടു വരദ കണ്ണുകൾ തുടച്ച് അവളെ നോക്കി ചിരിച്ചു.

“അത് മോളെ നീ... പിന്നെ എത്ര ഭംഗിയുള്ള ആമാടപ്പെട്ടിയായിരുന്നു അത്... അത് മുത്തശ്ശി എനിക്ക് സമ്മാനമായി തന്നതായിരുന്നുവത്. നീ അത് താഴെയിട്ടു പൊട്ടിച്ചപ്പോൾ എനിക്കൽപം ദേഷ്യം വന്നു എന്നത് ശരിയാണ്. ഇന്നിപ്പോൾ അമ്മയുടെ ദേഷ്യമെല്ലാം പോയി. എന്‍റെ പൊന്നുമോളല്ലേ... അമ്മയുടെ കൂടെ വന്നു ആ പാവാട മാറ്റിയുടുത്തിട്ട് പോ” അമ്മയുടെ ദേഷ്യമെല്ലാം പമ്പകടന്നു എന്ന് മനസ്സിലായപ്പോൾ ചിന്നു പരിഭവമെല്ലാം മറന്നു ഓടിച്ചെന്നു.

അവളുടെ കയ്യിൽ പിടിച്ചു വരദ അകത്തേക്ക് നയിച്ചു. പത്തുപതിനാല് വയസ്സായിട്ടും നാല് വയസ്സിന്‍റെ ബുദ്ധി വളർച്ച മാത്രമുള്ള മകളെ ശാസിച്ചിട്ടു ഫലമില്ലെന്ന് മനസ്സിലാക്കിയിരുന്നു. പക്ഷേ എന്നിട്ടും അറിയാതെ ചിലപ്പോൾ അവളെ പ്രാകുകയും ചെയ്തുപോകുന്നു.

ബാത്റൂമിൽ കൊണ്ടുപോയി ശരീരം കഴുകി വൃത്തിയാക്കിയ ശേഷം അടിവസ്ത്രം ധരിപ്പിച്ചു. അലമാരയിൽ നിന്നും എടുത്ത പുതിയ പാവാടയും ബ്ലൗസും അണിയിക്കുമ്പോൾ അവൾ കൈകൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...